Monday, December 10, 2012

രതിവിജ്ഞാനം:തുടര്‍ച്ച

കിഴക്കന്‍ കൊങ്കണദേശക്കാര്‍ മധ്യവേഗകളും ആലിംഗനാദികളെല്ലാം സഹിക്കുന്നവരും അംഗങ്ങളെ മൂടിവയ്ക്കുന്നവരും മറ്റുള്ളവരുടെ അംഗങ്ങളെ പരിഹസിക്കുന്നവരും അസഭ്യവും അസംസ്‌കൃതവുമായ വാക്കു പറയുന്ന പുരുഷന്മാരെ ഇഷ്ടപ്പെടാത്തവരുമാണ്.

പശ്ചിമബംഗാളിലെ വനിതകള്‍ മൃദുഭാഷിണികളും ഭര്‍ത്താക്കന്മാരെ സ്‌നേഹിക്കുന്നവരും കോമളാംഗികളുമത്രേ.

പ്രാരംഭകേളികളില്‍ മുഴുകണമെന്നും അവ ആലിംഗനം, ചുംബനം, നഖഛേദ്യം, ദന്തഛേദ്യം എന്നീ ക്രമത്തിലാരംഭിക്കണമെന്നും ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നു. സുരതം ആരംഭിച്ചാല്‍ പ്രഹരണവും സീല്‍ക്കാരവും കൂടി പ്രയോഗിക്കാവുന്നതാണ്. മൈഥുനലീലയില്‍ വികാരാവേശം വര്‍ദ്ധിക്കുമ്പോഴാണ് പ്രഹരണവും താഡനവും പ്രയോഗിക്കേണ്ടത്.

സ്ത്രീ വേണ്ടെന്നു പറഞ്ഞാലും പുരുഷന്‍ ദന്തക്ഷതവും നഖക്ഷതവും ഏല്‍പ്പിക്കുമ്പോള്‍ അവള്‍ ഇരട്ടിയായി അങ്ങോട്ടും പ്രവര്‍ത്തിക്കേണ്ടതാണ് പുരുഷന്റെ മുടിപിടിച്ച് തലതാഴ്ത്തി കീഴ്ചുണ്ട് കടിച്ചുകൊണ്ട് പ്രേമോന്മത്തയായി കണ്ണടച്ച് അയാളുടെ ശരീരത്തില്‍ അവിടവിടെ കടിക്കണം. വികാരഭരിതയായി വരുന്ന നായിക നായകന്റെ താടി പിടിച്ചുയര്‍ത്തി ഓരോ അവയവത്തിലും ആലിംഗനം ചെയ്യുകയും നഖദന്തഛേദ്യങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. നായികാനായകന്മാര്‍ അധരപാനം കൊണ്ടുണ്ടായ മദം പ്രയോജനപ്പെടുത്തി ഗാഢമായി ആലിംഗനം ചെയ്യുകയും പ്രേമോന്മത്തമായി ചുംബിക്കുകയും കടിക്കുകയും ചെയ്യണമെന്ന് ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നു. നായിക നായകന്റെ വിരിമാറില്‍ കിടന്നുകൊണ്ടുവേണം വൈകാരികവിജ്രംഭണമുളവാക്കുന്ന ഈ പ്രയോഗങ്ങളൊക്കെ നടത്തേണ്ടത്.

പരസ്പരാനുകൂല്യത്തോടെ രതിക്രീഡയിലേര്‍പ്പെടുന്ന കമിതാക്കള്‍ക്ക് മൈഥുനം ഇഷ്ടഭോജ്യം പോലെ തന്നെയാണ്. ഇഷ്ടഭോജ്യം ഒരായുഷ്‌ക്കാലം ഭക്ഷിച്ചാലും താല്പര്യം നഷ്ടപ്പെടാത്തതുപോലെ കാമവിഷയത്തിലും പുരുഷായുസ്സ് മുഴുവന്‍ ആസ്വദിച്ചാലും താല്‍പ്പര്യം നഷ്ടപ്പെടുകയില്ലെന്നാണ് വാത്സല്യായനമതം.

No comments: