Thursday, September 28, 2023

പയ്യന്നൂർ പേര


                       പയ്യന്നൂർ പേര
                       ********************
             (സതീഷ് ബാബു പയ്യന്നൂരിന്)
            
                        ജി. ഹരി നീലഗിരി   

പേരിൽ,പെരുമയിൽ,പ്രൗഢിയിലഗ്രജൻ.
ഭ്രാതാവായെപ്പോഴും എഴുത്തിൽ വിളങ്ങിയോൻ.
സൗഹൃദഹാരത്തിലെന്നെന്നും പൂകോർത്തോൻ.
വൃശ്ചികം വന്നു വിളിച്ചപ്പോൾ കൂട്ടപ്പോയോൻ...
പയ്യന്നൂർ പുഴയോരത്തെന്നോ പൂവിട്ട പേരച്ചെടി!

 നക്ഷത്രക്കൂടാരത്തിൽനിന്നേതോ താരകം
ഉൽക്കയായ് നിപതിക്കും ദുർഘടക്കാഴ് ച്ചയിൽ,
ഭാരത് ഭവനങ്കണത്തിൽ,നിശ്ചേതനനായ് നിൽക്കേ,
ഉടലിൻ ശേഷിപ്പിനെപ്പോലും 
ഭയത്തിൻ കാഴ്ചയാക്കും 
വിജിഗീഷുവാം മൃത്യുവെ
അറിയാതെ ശപിച്ചു ഞാൻ... 

 സാനന്ദനഗരത്തിലെ സുന്ദര സന്ധ്യകളിൽ,
യദൃച്ഛാ സന്ധിച്ചു നാo പാനോത്സവങ്ങളിൽ.
'ഇത്ര കുടിക്കരുതെ'ന്നെന്നോടോതീ,
'അപ്പോൾ താങ്കളോ!?'
ഉയർന്നു നോക്കീടവേ,ഹസിച്ചൂ ഉടൽതൊട്ടവൻ!

'ഇനിയുമെഴുതേണ'
മെന്നെപ്പോഴുമാവർത്തിച്ചൂ... 
  
മൊബൈലിൻ പ്രാത:ക്കാലത്ത്,
എം.ടിയെ, 
കുഞ്ഞിക്കയെ, 
ചുള്ളിക്കാടിനെ വിളിച്ചവൻ സല്ലപിക്കേ,
കൗതുകത്തോടെ ഞാനാ മൊഴിക്കു കാതോർത്തല്ലോ!

 പൊൻപുലരികളിൽ പിറക്കും സത്രങ്ങൾക്കില്ലല്ലോ
അത്രമേൽ നിലകൾ.
എന്നാൽ ലിഫ്റ്റോ, എത്രമേൽ നിലകളിൽ ഏറിടാൻ കൊതിപ്പിക്കും!
😢😢😢😢😢😢😢😢😢😢