Tuesday, December 25, 2012

രതിവിജ്ഞാനം ;സ്തനങ്ങള്‍.

 സ്തനങ്ങള്‍.

 പ്രത്യുല്പാദന ധര്‍മ്മമില്ലെങ്കില്‍പ്പോലും സ്ത്രീയുടെ ലൈംഗിക ശരീരശാസ്ത്രത്തില്‍ സുപ്രധാനസ്ഥാനം വഹിക്കുന്ന ഒരവയവമാണ് സ്തനങ്ങള്‍. സ്ത്രീസൗന്ദര്യത്തിന്റെ മാനദണ്ഡമായി സ്തനങ്ങളെ എല്ലാ മാനവസംസ്‌കൃതികളും അംഗീകരിക്കുന്നുണ്ടെങ്കിലും ഇതിന് അപവാദങ്ങളും ഇല്ലാതില്ല. സ്തനങ്ങളെ അനാകര്‍ഷകമാക്കുകയായിരുന്നു ജാപ്പനീസ് വനിതകളുടെ പരമ്പരാഗത രീതി. എന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുവരവോടെ അവരും സ്തനങ്ങളുടെ വലിപ്പം കൂട്ടാനും മറ്റുമുള്ള വിദ്യകള്‍ തേടിത്തുടങ്ങിയിട്ടുണ്ട്.

സ്ത്രീയുടെ സ്തനംപോലെ ഇത്രയും വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടുള്ള മറ്റൊരു അവയവം ഉണ്ടെന്നു തോന്നുന്നില്ല. വസ്ത്രങ്ങള്‍ മുതല്‍ കാറുകള്‍ വരെ ഏത് ഉല്പന്നത്തിന്റെ പരസ്യം പരിശോധിച്ചാലും സ്തനസൗന്ദര്യത്തെ വിദഗ്ദ്ധമായി പ്രയോജനപ്പെടുത്തിയിരിക്കുന്നതായി കാണാം. സ്തനങ്ങള്‍ക്ക് സ്ത്രീയുടെ ലൈംഗികതയില്‍ അമിതമായ സ്ഥാനം കല്‍പ്പിക്കപ്പെടുന്നതിന് ചലച്ചിത്രങ്ങളിലെയും പരസ്യചിത്രങ്ങളിലെയും അനാവൃതവും പൊലിപ്പിച്ചുകാട്ടപ്പെടുന്നതുമായ സ്തനസാന്നിദ്ധ്യം കാരണമായി. ഉദാഹരണമായി കനത്ത വക്ഷോജങ്ങളുള്ള സ്ത്രീകള്‍ കാമാവേശമുള്ളവരായിരിക്കുമെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. ആകര്‍ഷകമായ സ്തനങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് മാറ്റു കൂട്ടുമെങ്കിലും സ്തനങ്ങളുടെ വലിപ്പവും ലൈംഗികാസക്തിയുമായി ബന്ധമേതുമില്ല. താരതമ്യേന പരന്ന വക്ഷോജങ്ങളുള്ള സ്ത്രികള്‍ ലൈംഗികപ്രതികരണം കുറഞ്ഞവരായിരിക്കുമെന്ന ധാരണയും അടിസ്ഥാനമില്ലാത്തതത്രേ.

സ്തനങ്ങളുടെ വലിപ്പവും സ്ത്രീകളുടെ ലൈംഗികാസക്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ലൈംഗികോത്തേജനവുമായും രതിമൂര്‍ച്ഛ അടയുവാനുള്ള കഴിവുമായും സ്തനങ്ങളുടെ വലിപ്പത്തിന് ബന്ധമൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ പുരുഷന്മാരിലും സ്തനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും സാധാരണയായി അവ വളര്‍ച്ചപ്രാപിക്കാറില്ല. ആര്‍ത്തവ പ്രായമാകുന്നതോടെയാണ് പെണ്‍കുട്ടികളില്‍ സ്തനങ്ങള്‍ വളര്‍ന്നു തുടങ്ങുന്നത്. ആര്‍ത്തവാരംഭത്തോടെ സ്തനങ്ങളിലെ മാംസപേശികള്‍ വികാസം പ്രാപിക്കുകയും അവ പ്രവര്‍ത്തനക്ഷമമായി തീരുകയും ചെയ്യുന്നു. എന്നാല്‍ കൈക്കുഞ്ഞുങ്ങളില്‍ ഇതില്‍നിന്നു വ്യത്യസ്തമായ ഒരു പ്രതിഭാസം കാണപ്പെടുന്നുണ്ട്. ആണ്‍കുഞ്ഞിലായാലും പെണ്‍കുഞ്ഞിലായാലും പിറന്നുവീണ് ഏതാനും നാളുകള്‍വരെ സ്തനങ്ങളില്‍ നിന്ന് ഒരു ദ്രാവകം സ്രവിക്കുന്നുണ്ട്. വിച്ചസ് മില്‍ക്ക് (Witches milk) എന്നാണിതിനു പേര്. ശിശുവിന്റെ ജനനത്തോടനുബന്ധിച്ച് അതിന്റെ രക്തത്തില്‍ അമിതമായുണ്ടാകുന്ന ലൈംഗികഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായാണീ ദ്രാവകം ഉണ്ടാകുന്നത്. രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ഹോര്‍മോണ്‍ പ്രവാഹം കുറയുന്നതോടെ ഈ പാലും വറ്റുന്നു.
സ്ത്രീസൗന്ദര്യത്തിന്റെയും ലൈംഗികതയുടെയും പ്രതീകമാണെങ്കിലും യഥാര്‍ത്ഥത്തില്‍ വികസിതമായ സ്വേദഗ്രന്ഥികളാണ് സ്തനങ്ങളെന്ന് ഏറെപ്പേര്‍ക്കുമറിയില്ല. സൗന്ദര്യകേദാരങ്ങളായ ഈ സ്വേദഗ്രന്ഥികള്‍ വിയര്‍പ്പു ചിന്തുന്നതിനു പകരം പാല്‍ ചുരത്തുന്നു. എന്നാല്‍ പാലും ഒരു പ്രത്യേകതരം സ്വേദം തന്നെയാണ്. അമ്മയുടെ രക്തത്തില്‍ നിന്നും കൂടുതല്‍ മാംസ്യം സ്വീകരിക്കുന്ന ഒരു സ്വേദം ‘കുചകുംഭങ്ങളായും’ ‘താഴികക്കുടങ്ങളായും’ മറ്റും വാഴ്ത്തപ്പെടുന്ന സ്തനങ്ങള്‍ കേവലം വിയര്‍പ്പുഗ്രന്ഥികളാണെന്ന സത്യം കവിഭാവനയ്ക്ക് നിരക്കുന്നതല്ലെങ്കിലും ഭ്രൂണശാസ്ത്ര സംബന്ധിയായ ഒരു യാഥാര്‍ത്ഥ്യമാണ്.

ലൈംഗികാവയവമെന്നതിലുപരി മാതൃത്വത്തിന്റെ ഇരിപ്പിടം കൂടിയാണ് സ്തനങ്ങള്‍. ഒരു സ്തനംകൊണ്ട് തന്നെ മുലയൂട്ടല്‍ നടക്കുമെങ്കിലും രണ്ടു സത്‌നങ്ങള്‍ നല്‍കി പ്രകൃതീശ്വരി സ്ത്രീയെ അനുഗ്രഹിച്ചിരിക്കുന്നു. രണ്ടു സ്തനങ്ങള്‍ കൂടുതല്‍ സൗന്ദര്യാത്മകമാണെന്നതാകാം ഇതിന്റെ ഒരു കാരണം. ഒരു മുല ഊട്ടി ക്ഷീണിക്കുമ്പോള്‍ അടുത്തത് കുഞ്ഞിന് നല്‍കാമല്ലോ. എന്നാല്‍ അപൂര്‍വ്വമായെങ്കിലും രണ്ടിലേറെ സ്തനങ്ങളുള്ള പ്രതിഭാസവും കാണപ്പെടാറുണ്ട്. ഇരുന്നൂറു സ്ത്രീകളില്‍ ഒരാള്‍ക്ക് വീതം അധികമായി മുലക്കണ്ണുകള്‍ കാണപ്പെടുന്നു. വയറിനെ ചുറ്റിപ്പറ്റിയായിരിക്കും ഇത്തരം മുലക്കണ്ണുകള്‍ കാണപ്പെടുന്നത്. അധികമായി കാണപ്പെടുന്ന സ്തനങ്ങള്‍കക് യഥാര്‍ത്ഥ സ്തനങ്ങളുടെ വലിപ്പം കാണില്ല. യഥാര്‍ത്ഥ സ്തനങ്ങളുടെ തൊട്ടു ചുവടെയായിരിക്കും ഈ ചെറുമുലകള്‍ കാണപ്പെടുക.

ഒരേസമയം ലൈംഗികോത്തേജനത്തിന്റെയും മാതൃവാത്സല്യത്തിന്റെയും കേന്ദ്രമാണ് സ്തനങ്ങള്‍. പുരുഷന്റെ കരങ്ങള്‍ക്ക് അവയില്‍ ആസക്തി ഉണര്‍ത്താമെങ്കില്‍ ശിശുവിന്റെ അധരങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നു സ്വാഭാവികമായും സംശയിക്കാം. കുഞ്ഞിന് മുലയൂട്ടുമ്പോഴും സ്ത്രീകളില്‍ ലൈംഗികോത്തേജനം നടക്കുന്നുണ്ടെന്നത് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട ഒരു സത്യമാണ്. കുഞ്ഞിന് മുലയൂട്ടുമ്പോള്‍ സ്ത്രീകളിലുളവാകുന്ന ലൈംഗികപ്രതികരണത്തെക്കുറിച്ച് മാസ്റ്റേഴ്‌സും ജോണ്‍സണും നടത്തിയ പഠനത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ പഠനവിധേയരാക്കിയ സ്ത്രീകളില്‍ മൂന്നുപേര്‍ മുലയൂട്ടുമ്പോള്‍ തങ്ങള്‍ക്ക് രതിമൂര്‍ച്ഛപോലും അനുഭവപ്പെട്ടതായി അവകാശപ്പെട്ടു. ഏതായാലും കുഞ്ഞ് സ്തനപാനം നടത്തുമ്പോള്‍ ലൈംഗികപ്രതികരണ ചക്രത്തിലെ ഉന്നതഘട്ടത്തില്‍ എത്തിച്ചേര്‍ന്നതായി ഒട്ടേറെ സ്ത്രീകള്‍ വെളിപ്പെടുത്തി. കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ലൈംഗികവികാരമുണരുന്നത് തെറ്റാണെന്ന പാപചിന്തയില്‍ മനസ്സുപുണ്ണാക്കി കഴിയുന്ന സ്ത്രീകളും കണ്ടേക്കാം. എന്നാല്‍ ഇത് ഒരു ലൈംഗികവൈകല്യമേ അല്ലെന്നാണ് ആധുനിക മനഃശാസ്ത്രജ്ഞന്മാരുടെ നിലപാട്.

മാര്‍ദ്ദവമേറിയ പേശികളാല്‍ നിര്‍മ്മിതമാണ് സ്തനങ്ങള്‍. അതിനാല്‍ അതില്‍ ഏല്‍പ്പിക്കുന്ന അമിതമായ സമ്മര്‍ദ്ദങ്ങള്‍ സ്ത്രീകള്‍ക്ക് അത്യന്തം വേദനാജനകമായിരിക്കും. വികാരാവേശത്താല്‍ പുരുഷന്മാര്‍ ഇക്കാര്യം വിസ്മരിക്കുന്നത് തെറ്റായ പ്രവണതയാണ്. മുലഞെട്ടുകളാകട്ടെ അത്യന്തം സംവേദനാത്മകമായ മൃദുമാംസനാരുകളാല്‍ നിര്‍മ്മിതമാണ്. അവയില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ നിലവിട്ടതായിപ്പോകരുത്. ലൈംഗികോത്തേജനത്തില്‍ മുലഞെട്ടുകള്‍ക്ക് ഉദ്ധാരണമുണ്ടാകുന്നതസ്ത്രീകളില്‍ ലൈംഗികോത്തേജനമുണ്ടാകുന്നതിന്റെ തെളിവായി സ്വീകരിക്കാറുണ്ട്. എന്നാല്‍ ക്രമത്തിലധികമായി മുലഞെട്ടുകള്‍ ഞരടിയാല്‍ അവയുടെ ഉദ്ധാരണം നഷ്ടപ്പെടുകയായിരിക്കും ചെയ്യുക. മുലഞെട്ടുകളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലാണിത്. എന്നാല്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ലൈംഗികോത്തേജനം കുറഞ്ഞിട്ടുണ്ടാവില്ല. അമിതമായ ഉദ്ദീപനങ്ങള്‍ സ്തനങ്ങളിലെ രക്തപ്രവാഹം കുറയ്ക്കുകയും മുലഞെട്ടുകളുടെ ഉദ്ധാരണം നഷ്ടപ്പെടുത്തുകയും ചെയ്യും.

സ്തനപരിലാളനയിലും സ്തനപാനത്തിലും മറ്റും സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണു താല്‍പ്പര്യം കൂടുതലായി കാണപ്പെടുന്നത്. മാസ്റ്റേഴ്‌സും ജോണ്‍സണും ‘സ്തനങ്ങളും സ്ത്രീകളുടെ ലൈംഗികതയും54’ എന്ന വിഷയത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ വെളിവാക്കിയിട്ടുണ്ട്. പഠനവിധേയരായ പരവര്‍ഗ്ഗപ്രേമികളായ (Heterosexual)പല സ്ത്രീകളും പുരുഷന് അതിഷ്ടമായതിനാലാണ് തങ്ങള്‍ വക്ഷോജപരിലാളനയില്‍ തൃപ്തി പ്രകടിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തുകയുണ്ടായി. പരവര്‍ഗ്ഗ സംഭോഗത്തില്‍ ബാഹ്യലീല ആരംഭിച്ച് മുപ്പതു സെക്കന്റിനകം സ്തനങ്ങളിലേക്കു പുരുഷന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി കാണാം. അതേസമയം സ്വവര്‍ഗ്ഗ ഭോഗത്തില്‍ ബാഹ്യലീല വളരെയേറെ മുന്നേറിയശേഷമേ സ്ത്രീകളായ പ്രണയിനികള്‍ സ്തനപരിലാളന ആരംഭിക്കുന്നുള്ളൂ.

സ്തനങ്ങളുടെയും അതിലെ ഗര്‍ത്തിക (Areola) മുലഞെട്ടുകള്‍ എന്നീ ഭാഗങ്ങളുടെയും ലൈംഗികപ്രതികരണക്ഷമതയ്ക്ക് സ്തനങ്ങളുടെ വലിപ്പവുമായോ ആകൃതിയുമായോ ബന്ധമില്ലെന്നു മുന്‍പ് സൂചിപ്പിച്ചുവല്ലോ. എല്ലാ സ്ത്രീകളിലും സ്തനപരിലാളനം സൃഷ്ടിക്കുന്ന വികാരതരംഗങ്ങള്‍ ഒരുപോലെ ആയിക്കൊള്ളണമെന്നില്ല. അമേരിക്കന്‍ പുരുഷന്‍മാര്‍ക്കിടയില്‍ സ്തനങ്ങളുടെ വലിപ്പവും ലൈംഗികതയുമായി ബന്ധപ്പെടുത്തി ചില മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നതിനാല്‍ അന്നാട്ടിലെ സ്ത്രീകള്‍ സ്തനവലിപ്പത്തിന് അമിതപ്രാധാന്യം കല്‍പ്പിക്കുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. അതിനാല്‍ത്തന്നെ അമേരിക്കന്‍ വനിതകള്‍ക്കിടയില്‍ സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിക്കുവാനുള്ള വ്യായാമങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും ലോഷനുകള്‍ക്കും മറ്റും തെല്ലു പ്രചാരം കൂടുതലാണ്. എന്നാല്‍ വ്യാപകമായി പരസ്യം ചെയ്യപ്പെടുന്ന ഇവയ്‌ക്കൊന്നും വലിയ ഫലപ്രാപ്തി കാണപ്പെടുന്നില്ലെന്നതാണു സത്യം. അക്കാരണത്താല്‍ സ്തനവിപുലീകരണ ശസ്ത്രക്രിയക്ക് അവിടെ നല്ല അംഗീകാരം ലഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് സിലിക്കോണ്‍ ദ്രാവകം (Liquid silicon) സ്തനങ്ങളിലേക്ക് നേരിട്ടു കുത്തിവയ്ക്കുന്നതായിരുന്നു പതിവ്. എന്നാല്‍ വൈദ്യശാസ്ത്രപരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിതെളിച്ചതിനാല്‍ അത് തൃപ്തികരമായ ഫലമുളവാക്കിയില്ല. അതിനാല്‍ സിലിക്കോണ്‍ ജെല്‍ (Silicon gel) നിറച്ച നേര്‍മ്മയേറിയ സഞ്ചികള്‍ സ്തനങ്ങളില്‍ ലഘു ശസ്ത്രക്രിയയിലൂടെ നിക്ഷേപിക്കുന്ന രീതിയാണ് ഇന്നു പ്രചാരത്തിലുള്ളത്. സ്തനങ്ങളുടെ സ്വാഭാവികമായ ആകൃതിയും മാര്‍ദ്ദവും നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ മേന്മ.

സ്തനങ്ങളുടെ വലിപ്പക്കുറവിനെ ചൊല്ലി ഒരു വിഭാഗം സ്ത്രീകള്‍ പരിതപിക്കുമ്പോള്‍ അവയുടെ വലിപ്പക്കൂടുതലാല്‍ ക്ലേശിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. മാമറി ഹൈപ്പര്‍ പ്ലാസിയ (Mamary hyperplasia)അഥവാ മാക്രോ മാസ്റ്റിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. മമ്മാ പ്ലാസ്റ്റി എന്ന താരതമ്യേന ലഘുവായ ശസ്ത്രക്രിയയിലൂടെ ഇത്തരം സ്തനങ്ങളുടെ വലിപ്പവും ഭാരവും കുറയ്ക്കാവുന്നതാണ്.
മുലഞെട്ടുകള്‍ അകത്തേക്കുവലിഞ്ഞിരിക്കുന്ന അവസ്ഥ ചില സ്ത്രീകളില്‍ കാണപ്പെടാറുണ്ട്. ഇത് നിരുപദ്രകരവും കുഞ്ഞിനെ പാലൂട്ടുന്നതിനു ബുദ്ധിമുട്ടുളവാക്കുന്നതുമല്ല.

രതിവിജ്ഞാനം;സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍

 സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍
പുരുഷന്റെ ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവുമൊക്കെ ഏറെക്കുറേ വ്യക്തമാണെങ്കില്‍ സ്ത്രീയുടേത് കുറേക്കൂടി സങ്കീര്‍ണ്ണവും അവ്യക്തവുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള മിഥ്യാസങ്കല്പങ്ങള്‍ സര്‍വ്വസാധാരണവുമത്രേ. കനത്ത വക്ഷോജങ്ങളുള്ള സ്ത്രീകള്‍ കാമോന്മാദിനികള്‍ ആയിരിക്കുമെന്നതുമുതല്‍ കന്യാചര്‍മ്മം കന്യകാത്വത്തിന്റെ പര്യായമാണ് എന്നതുവരെ നീളുന്നതാണ് സ്ത്രീയുടെ ലൈംഗികശരീരത്തെക്കുറിച്ചുള്ള കെട്ടുകഥകള്‍. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ ആര്‍ജ്ജിക്കേണ്ടത് ആവശ്യമാണ്. കന്യാചര്‍മ്മത്തെയും മറ്റും സംബന്ധിച്ച അബദ്ധധാരണകള്‍ ദാമ്പത്യജീവിതത്തെത്തന്നെ ഉലച്ചു കളഞ്ഞേക്കാമെന്നതിനാല്‍ അത്തരം കാര്യങ്ങള്‍ വിവാഹജീവിതത്തിലേക്ക് ചുവടൂന്നുന്നവര്‍ നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ടതാണ്.

കന്യാചര്‍മ്മം
കന്യാചര്‍മ്മവും കന്യകാത്വവുമായി ബന്ധമേതുമില്ലെന്ന യാഥാര്‍ത്ഥ്യം ഇന്ന് കുറേപ്പേരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യോനീകവാടത്തില്‍ (Vaginal Orifice) സ്ഥിതി ചെയ്യുന്ന ഈ സ്തരം നൂറ്റാണ്ടുകളായി കന്യകാത്വത്തിന്റെ ദിവ്യമാനദണ്ഡമായി പരിഗണിക്കപ്പെട്ടുപോന്നു. സാധാരണയായി പ്രഥമ സംഭോഗത്തില്‍ തന്നെ ഇത് പൊട്ടിപ്പോകാറുണ്ട്. സംഭോഗവേളയില്‍ ലിംഗം ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളാണ് കന്യാചര്‍മ്മത്തെ ഛേദിക്കുന്നത്. പ്രഥമസംഭോഗത്തില്‍ ലിംഗപ്രവേശം നടത്തുമ്പോള്‍ കന്യാചര്‍മ്മം പല കഷണങ്ങളായി പൊട്ടിപ്പോകുന്നു. എന്നാല്‍ അതിന്റെ അല്പം ചില അംശങ്ങള്‍ അവശേഷിക്കാറുണ്ട്. തുടര്‍ന്നുള്ള സംഭോഗങ്ങളില്‍ അവശേഷിക്കുന്ന കന്യാചര്‍മ്മഭാഗങ്ങള്‍ക്കൂടി നശിപ്പിക്കപ്പെടുമെങ്കിലും കന്യാചര്‍മ്മം പൂര്‍ണ്ണമായും ഇല്ലാതായിത്തീരുന്നുവെന്നു പറയാനാകില്ല. അതിന്റെ അല്പം ചില അവശിഷ്ടങ്ങള്‍ നിലനില്‍ക്കുകതന്നെ ചെയ്യും.

എന്നാല്‍ എല്ലാവരിലും ഇത് ഇങ്ങനെതന്നെ സംഭവിക്കണമെന്നില്ല. ദിവസം പത്തിരുപതുതവണ സംഭോഗം ചെയ്തിട്ടുള്ള സ്ത്രീകളില്‍പ്പോലും കന്യാചര്‍മ്മം ഒരു കേടുപാടുമില്ലാതെ അവശേഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കന്യാചര്‍മ്മത്തിന്റെ ഇലാസ്തികതയാണ് ഈ പ്രതിഭാസത്തിന് കാരണം. ഒട്ടേറെ പ്രസവങ്ങള്‍ നടത്തിയിട്ടുള്ളവരില്‍പ്പോലും കന്യാചര്‍മ്മനാശം സംഭവിക്കാതിരിക്കാന്‍ കാരണം ആ സ്തരത്തിന്റെ ഇത്തരത്തിലുള്ള ഇലാസ്തിക പ്രകൃതമാണ്. ചിലരില്‍ ലിംഗപ്രവേശനസമയത്ത് കന്യാചര്‍മ്മം ഛേദിക്കപ്പെടുന്നതിനു പകരം വളഞ്ഞ് യോനിയുടെ അടിത്തട്ടിനോട് ചേര്‍ന്നു നില്‍ക്കുന്നു. സംഭോഗം അനായാസം തുടരുകയും ചെയ്യാം. പ്രസവസമയത്തും കന്യാചര്‍മ്മം അതിന്റെ വളയുന്ന സ്വഭാവം പ്രകടിപ്പിക്കുന്നു. സംഭോഗവേളയില്‍ അകത്തേക്കു വളഞ്ഞതുപോലെ പ്രസവസമയത്ത് അത് പുറത്തേക്ക് വളയുന്നു. അങ്ങനെ കന്യാചര്‍മ്മം ഛേദിക്കപ്പെടാതെ തന്നെ കുഞ്ഞ് പുറത്തേക്കുവരുന്നു.

നോവലുകളിലെയും മറ്റും കന്യാചര്‍മ്മത്തെക്കുറിച്ചുള്ള അതിഭാവുകത്വം കലര്‍ന്ന വര്‍ണ്ണനകളും പ്രസ്താവനകളുമാകാം സാമാന്യജനങ്ങള്‍ക്കിടയില്‍ തീര്‍ത്തും നിരുപദ്രവകാരിയായ ഈ യോനീസ്തരത്തെക്കുറിച്ച് അതിശയോക്തി പരമായ ധാരണകള്‍ പരക്കാന്‍ കാരണം. ഇത്തരം മിഥ്യാധാരണകളില്‍ കുടുങ്ങുന്ന ചില നവവരന്മാര്‍ ആദ്യരാത്രിയില്‍ സംഭോഗാനന്തരം നവവധുവിന്റെ ’കന്യാരക്ത’ ത്തിനായി കിടക്കയില്‍ പരിശോധന നടത്താറുപോലുമുണ്ട്! ജീവശാസ്ത്രപരമായ ഇത്തരം അജ്ഞതകള്‍ ദാമ്പത്യകലഹത്തിനുവരെ വഴിയൊരുക്കുകയും ചെയ്യുന്നു. കന്യാചര്‍മ്മം കന്യകാത്വത്തിന്റെ സുപ്രധാന ലക്ഷണമാണെന്ന തെറ്റിദ്ധാരണ പാശ്ചാത്യരാജ്യങ്ങളിലാണ് ഏറെയും കാണപ്പെടുന്നതെങ്കിലും നമ്മുടെ നാട്ടിലും അതൊട്ടും കുറവല്ല തന്നെ. പാശ്ചാത്യനാടുകളില്‍ കന്യാചര്‍മ്മം പൊട്ടിച്ചിട്ടില്ലാത്ത കന്യകമാരുമായി വേഴ്ച നടത്തുന്നതില്‍ വിടന്മാരായ പ്രഭുക്കന്മാര്‍ക്കും പ്രമാണിമാര്‍ക്കും പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നുവത്രേ. ഗണികാഗൃഹനടത്തിപ്പുകാര്‍ ഈ ദൗര്‍ബ്ബല്യം മനസ്സിലാക്കി അവരില്‍ നിന്ന് വന്‍തുക ഈടാക്കി കന്യാചര്‍മ്മഛേദം നടത്തിയിട്ടില്ലാത്ത സ്ത്രീകളെ സമര്‍പ്പിക്കാറുണ്ടായിരുന്നുവത്രേ!

ചില സ്ത്രീകളില്‍ ജന്മനാതന്നെ വളരെ ദുര്‍ബ്ബലമായ കന്യാചര്‍മ്മമായിരിക്കും കാണപ്പെടുക. കായികാദ്ധ്വാനം മൂലവും സ്‌പോര്‍ട്‌സിലും മറ്റും ഏര്‍പ്പെടുന്നതുകൊണ്ടും കന്യാചര്‍മ്മം പൊട്ടിപ്പോകാം. കന്യാചര്‍മ്മം പൊട്ടിപ്പോയതിനാല്‍ ഒരു സ്ത്രീ ഒരിക്കലും വഴിപിഴച്ചവളാണെന്ന് മുദ്ര കുത്തുവാന്‍ പാടുള്ളതല്ല. കന്യാചര്‍മ്മം ഛേദിക്കപ്പെടാത്ത അംഗനമാരെല്ലാം കന്യകമാരാണെന്ന മുന്‍വിധിയും തെറ്റാണ്. എത്രയോ സംഭോഗങ്ങള്‍ക്കും പ്രസവത്തിനും ശേഷം പോലും കന്യാചര്‍മ്മം ഭദ്രമായിത്തന്നെ നിലകൊള്ളുന്നു.

സ്വയംഭോഗത്തിലൂടെയും കന്യാചര്‍മ്മം പൊട്ടിപ്പോകാം. യോനിയിലേക്ക് വിരല്‍ കടത്തിയുള്ള സ്വയംഭോഗത്തിലൂടെ കന്യാചര്‍മ്മത്തിന് ക്ഷതം സംഭവിക്കാം. യോനിയിലേക്ക് പേനയും ഫലമൂലാദികളും മറ്റും കടത്തി ചില കന്യകമാര്‍ നടത്തുന്ന സ്വയംഭോഗത്തിന് കന്യാചര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു ഗ്യാരണ്ടിയും നല്‍കാനാവില്ല.

ദ്വാരമേയില്ലാത്ത കന്യാചര്‍മ്മം ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട് (Imperforate hymen). എന്നാല്‍ ഇത് പുരുഷന്മാര്‍ക്ക് നേരില്‍ കാണാനാവില്ല. യോനിയെ പൂര്‍ണ്ണമായും അടയ്ക്കുന്ന അസാധാരണമായ ഈ കന്യാചര്‍മ്മം ഡോക്ടര്‍മാര്‍ക്കേ കാണാനാകുകയുള്ളൂ. ഇത്തരക്കാരില്‍ യോനീദ്വാരം പൂര്‍ണ്ണമായും കന്യാചര്‍മ്മത്താല്‍ മൂടപ്പെട്ടിരിക്കും. അതിനാല്‍ ആര്‍ത്തവരക്തത്തിന് പുറത്തേക്ക് നിഗമിക്കാനാവില്ല. ആര്‍ത്തവാരംഭത്തോടെയാണ് ഈ വൈകല്യം രക്ഷിതാക്കള്‍ അറിയുന്നത്. ഇത്തരം പെണ്‍കുട്ടികളില്‍ ആര്‍ത്തവരക്തം യോനിക്കുള്ളില്‍ കെട്ടിനില്‍ക്കുന്നതുമൂലം ചൊറിച്ചിലും അണുബാധയുമുണ്ടാകുന്നു. വിദഗ്ദ്ധനായ ഒരു ഗൈനക്കോളജിസ്റ്റിനെ ഇത്തരം അവസ്ഥയില്‍ സമീപിക്കുവാന്‍ അമാന്തിക്കരുത്. ഒരു ലഘുശസ്ത്രക്രിയയിലൂടെ കന്യാചര്‍മ്മത്തെ ഭേദിച്ച് ദുഷിച്ച രക്തത്തെ പുറത്തേക്കുകളയുവാനാകും.

കൃസരി
സ്ത്രീയുടെ ലൈംഗികാവയവങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുള്ള ഒന്നാണ് കൃസരി അഥവാ ഭഗശിശ്‌നിക. സ്ത്രീയിലെ ഈ വികാരകേന്ദ്രം അവളുടെ ലൈംഗികോത്തേജനത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് ഒട്ടേറെ അതിശയോക്തിപരമായ കഥകള്‍ പ്രചരിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. ജി.സ്‌പോട്ടിന്റെയും (G.Spot) കള്‍-ദി-സാക്കി (Cul-de-Sac) ന്റെയും ലൈംഗികോത്തേജന ശക്തിയെക്കുറിച്ച് ലൈംഗികശാസ്ത്രജ്ഞന്മാര്‍ ബോധവാന്മാരായതിനെത്തുടര്‍ന്ന് കൃസരിയുടെ ലൈംഗികോത്തേജന മഹനീയതയ്ക്ക് ഒട്ടൊക്കെ ഇളക്കം തട്ടിയിട്ടുമുണ്ട്. എന്നാല്‍ സ്ത്രീയില്‍ മറ്റു വികാരകേന്ദ്രങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടും കൃസരിക്ക് ലൈംഗിക പ്രതികരണത്തില്‍ സുപ്രധാന സ്ഥാനം കല്‍പ്പിക്കുവാനാണ് മിക്ക ലൈംഗിക വിദഗ്ദ്ധര്‍ക്കും താല്‍പ്പര്യം.

കൃസരി ലൈംഗികോത്തേജനത്തിലെ സുപ്രധാന കേന്ദ്രമാണെന്ന ധാരണ പരന്നതോടെ അതിന്റെ വലിപ്പത്തെക്കുറിച്ചും മറ്റും തെറ്റിദ്ധാരണകള്‍ പ്രചരിക്കുവാന്‍ തുടങ്ങി. വലിപ്പമുള്ള കൃസരികളോടുകൂടിയ സ്ത്രീകള്‍ക്ക് കാമാസക്തി ഏറിയിരിക്കുമെന്നതാണ് അതിലൊന്ന്. എന്നാല്‍ കൃസരിയുടെ വലിപ്പവും സ്ത്രീയുടെ ലൈംഗികാസക്തിയുമായി ഒരു ബന്ധവുമില്ലെന്നതാണ് സത്യം. ശരീരപ്രകൃതമനുസരിച്ച് കൃസരിയുടെ വലിപ്പം കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. സ്ഥൂലഗാത്രികള്‍ക്ക് വലിയ കൃസരി ഉണ്ടായിരിക്കുമെന്നും മെലിഞ്ഞ പ്രകൃതക്കാര്‍ക്ക് അതിന്റെ വലിപ്പം കുറവായിരിക്കുമെന്നും ഒന്നും പറയുവാനാകില്ല. സ്ഥിരമായ ഉദ്ദീപനങ്ങളിലൂടെ കൃസരിയുടെ വലിപ്പം കൂടുമെന്നു പറയുന്നതില്‍ കഴമ്പില്ല. കൃസരിയുടെ വലിപ്പം ലൈംഗികാസക്തി കൂട്ടുമെന്നു കരുതി ആരെങ്കിലും അതിനു തുനിഞ്ഞാല്‍ അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

കൃസരിയുടെ ലൈംഗികശാസ്ത്രപരമായ സ്ഥാനത്തെക്കുറിച്ച് വിദഗ്ദ്ധന്മാര്‍ രണ്ടുതട്ടിലാണ്. ചിലര്‍ ഇതിനെ വളര്‍ച്ച പ്രാപിക്കാന്‍ മറന്നുപോയ ഒരു ലിംഗമായിക്കാണുമ്പോള്‍ മറ്റുചിലര്‍ ലിംഗത്തെത്തന്നെ വളര്‍ച്ചപ്രാപിച്ച ഒരു കൃസരിയായി കാണുന്നു. ഇതില്‍ രണ്ടുകൂട്ടരുടെയും വാദത്തില്‍ കുറെയൊക്കെ കഴന്വുണ്ടെന്നു കാണാം. വളര്‍ച്ചയുടെ ആദ്യദശയില്‍ മനുഷ്യഭ്രൂണത്തിന് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങള്‍ ഉണ്ട്. എന്നാല്‍ അവ അവ്യക്തമായ അവസ്ഥയിലായിരിക്കുമെന്നു മാത്രം. തുടര്‍ന്ന് ലിംഗങ്ങള്‍ വ്യവച്ഛേദിക്കപ്പെടുകയും വളരേണ്ട ലൈംഗികാവയവങ്ങള്‍ വളരുകയും ചെയ്യുന്നു.

കൃസരി സ്ത്രീയുടെ ലൈംഗികോത്തേജനത്തില്‍ രണ്ടുരീതിയിലാണ് ഭാഗഭാഗിത്വം വഹിക്കുന്നത്. അത് ലൈംഗികോദ്ദീപനത്തെ ഒരേ സമയം സ്വീകരിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നു. കൃസരിയിലെ നാഡികളും രക്തവാഹിനികളും ഉദ്ദീപനങ്ങളെ സ്വീകരിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ സ്വീകരിക്കപ്പെടുന്ന ലൈംഗികാനുഭൂതികളെ ലൈംഗികാവയവങ്ങളിലും ശരീരത്തിന്റെ ഇതരസംവേദന കേന്ദ്രങ്ങളിലും കൃസരി വ്യാപിപ്പിക്കുന്നു. രതിമൂര്‍ച്ഛാവേളയില്‍ ഉപസ്ഥത്തിലെങ്ങും അനുഭവപ്പെടുന്ന സുഖദായകമായ തരിപ്പും യോനിയുടെ അന്തര്‍ഭാഗത്തെ ചൂടും ശരീരമെമ്പാടും അനുഭവപ്പെടുന്ന വൈകാരികവിസ്‌ഫോടനവും കൃസരിയുടെ പ്രതികരണഫലമായാണെന്നാണ് ലൈംഗികവിദഗ്ദ്ധന്മാരുടെ നിഗമനം.

ലൈംഗികപ്രതികരണ ചക്രത്തില്‍ ‘ഒളിച്ചും’ ‘കണ്ടും’ നടക്കുന്ന ഒരു സ്വഭാവസവിശേഷതയും കൃസരി പ്രദര്‍ശിപ്പിക്കാറുണ്ട്. ഉത്തേജനത്തിന്റെ മറ്റു രണ്ട് ഘട്ടങ്ങളിലും ഉദ്ധരിച്ചു നില്‍ക്കുന്ന കൃസരി ഉന്നതഘട്ടത്തില്‍ ശിശ്‌നികാഛദത്തിലേക്കു പിന്‍വലിയുന്നു. അതിനാല്‍ ആ ഘട്ടത്തില്‍ കൃസരി ഏതാണ്ട് അപ്രത്യക്ഷമായതായിപ്പോലും അനുഭവപ്പെടാം. കൃസരിയിലെ ഉദ്ദീപനത്തെക്കുറിച്ച് അതിശയോക്തിപരമായ ധാരണകള്‍ പുലര്‍ത്തുന്ന പുരുഷന്മാരെ കൃസരിയുടെ ഒളിച്ചുകളി തെല്ലു പരിഭ്രാന്തരാക്കിയേക്കാം. പിന്‍വാങ്ങിയ അവസ്ഥയില്‍ ലിംഗത്തിനോ വിരലുകള്‍ക്കോ അതില്‍ നേരിട്ട് ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുകയില്ല. രതിമൂര്‍ച്ഛാഘട്ടത്തില്‍ കൃസരി വീണ്ടും ഉദ്ദീപ്തമാകുകയും സമാപ്തിഘട്ടത്തില്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തുകൊള്ളും.

സംഭോഗത്തെ ഒരു കസര്‍ത്തായി കാണുന്ന ചില വിദഗ്ദ്ധന്മാര്‍ കൃസരിയില്‍ ലിംഗം നേരിട്ട് സ്പര്‍ശിച്ചുകൊണ്ടുള്ള സംഭോഗവ്യായാമങ്ങളും മറ്റും നിര്‍ദ്ദേശിക്കാറുണ്ട്. അതൊക്കെ പരീക്ഷിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍! മൈഥുനവേളയില്‍ ലിംഗം കൃസരിയില്‍ നേരിട്ടുരുമ്മണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പ്രാരംഭോപചാരത്തില്‍ അതിനെ ലിംഗവും വിരലുകളും കൊണ്ട് ഉത്തേജിപ്പിക്കാവുന്നതേയുള്ളൂ. കൃസരിയില്‍ തന്നെ ശ്രദ്ധയൂന്നിക്കൊണ്ട് നടത്തുന്ന സംഭോഗത്തിന് മറ്റൊരപകടവും സംഭവിക്കാം. സ്തനങ്ങള്‍, യോനി തുടങ്ങി സ്ത്രീയുടെ മറ്റു ലൈംഗികാവയവങ്ങളിലും ഉദ്ദീപനങ്ങള്‍ ഉണര്‍ത്താമെന്നിരിക്കേ കൃസരിയില്‍ മാത്രം പൂര്‍ണ്ണ ശ്രദ്ധയര്‍പ്പിക്കുന്നത് ലൈംഗികാനുഭൂതിയുടെ വ്യാപനത്തെ കുറയ്ക്കുവാന്‍ കാരണമാകാം. ഉന്നതഘട്ടത്തില്‍ കൃസരി പിന്‍വാങ്ങുന്നതിനാല്‍ അത് കണ്ടുപിടിക്കാനുള്ള ശ്രമം വൃഥാവിലാവുകയാകും ചെയ്യുക.

വളരെയേറെ സംവേദനക്ഷമവും മൃദുലവുമായ ഒരവയവമാണ് കൃസരിയെന്നതിനാല്‍ അതില്‍ ശക്തിയായി നടത്തുന്ന ഉദ്ദീപനങ്ങള്‍ സ്ത്രീകളില്‍ അനുഭൂതികള്‍ക്കു പകരം അസ്വാരസ്യമാകും സൃഷ്ടിക്കുക. അതിനാല്‍ കൃസരിയുടെ ശീര്‍ഷത്തില്‍ (Clitoral hood) നേരിട്ട് ഉദ്ദീപനങ്ങള്‍ ഉളവാക്കുന്നതിലും നല്ലത് അതിന്റെ ചുറ്റുപാടുകളില്‍ നല്‍കുന്നതാകും. യോനിയിലെന്നപോലെ കൃസരിയിലും സ്പര്‍ശിക്കുമ്പോള്‍ കൈവിരലുകള്‍ ശുചിയായിരിക്കണം. നഖം കൊണ്ടും മറ്റും കൃസരിയില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉളവാക്കുക.

കൗമാരാരംഭത്തോടെ കൃസരിയുടെ ലൈംഗികോദ്ദീപന ശക്തി മിക്ക പെണ്‍കുട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാല്‍ സ്വയംഭോഗം ചെയ്തു തുടങ്ങുന്നതോടെ കൃസരി ഉദ്ദീപനങ്ങളും അവര്‍ ശീലമാക്കുന്നു. എന്നാല്‍ സ്വയംഭോഗവേളയിലും കൃസരിയില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുവാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. ചില സ്ത്രീകള്‍ കൃസരീശീര്‍ഷത്തിലും മറ്റു ചിലര്‍ കൃസരീതനുവിലും (Clitoral Shaft) വിരലോടിച്ച് സ്വയംഭോഗം ചെയ്യുന്നു. മൂന്നാമതൊരു കൂട്ടരാകട്ടെ ഭഗപ്രദേശമാകെ തഴുകിയായിരിക്കും സ്വയംഭോഗം ചെയ്യുക. ഭഗപ്രദേശം ഒന്നാകെ തഴുകി നടത്തുന്ന ഉത്തേജനങ്ങള്‍ രതിമൂര്‍ച്ഛയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

കൃസരീശീര്‍ഷം ശസ്ത്രക്രിയയിലൂടെ ഛേദിച്ചുകളയുന്നത് (Clitoral Circumcision) ലൈംഗികപ്രതികരണം ശക്തമാക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശീര്‍ഷം നീക്കംചെയ്യുന്നതിലൂടെ കൃസരിയുടെ ഗ്രന്ഥിഘടന (Clitoral Gland) വ്യക്തമാകുന്നതിനാലാണിത്. ചില ആഫ്രിക്കന്‍ പ്രാകൃത ഗോത്രക്കാര്‍ക്കിടയില്‍ പെണ്‍കുട്ടി യൗവ്വനയുക്തയാകുന്നതോടെ കൃസരീഛേദനം നടത്തുന്ന അനുഷ്ഠാനം നിലനിന്നുവരുന്നുണ്ട്. ഈജിപ്റ്റിലെ പെണ്‍കുട്ടികളില്‍ നല്ലൊരു വിഭാഗത്തിന് അത്യന്തം വേദനാജനകമായ ഈ പ്രാകൃതകര്‍മ്മം ഇന്നും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇപ്രകാരം കൃസരീഛേദം നടത്തുന്നത് ലൈംഗികോത്തേജനത്തെ നശിപ്പിക്കുന്നില്ലെങ്കിലും അതിനെ സഹായിക്കുന്നില്ല. 1983-ല്‍ ലൈംഗികശാസ്ത്രജ്ഞന്മാരുടെ ലോകസമ്മേളനത്തില്‍ ഇതിനെതിരായ പ്രമേയം കൊണ്ടുവരപ്പെട്ടെങ്കിലും ഇത്തരം പ്രാദേശികാനുഷ്ഠാനങ്ങളില്‍ ഇടപെടേണ്ടന്നായിരുന്നു ഭൂരിപക്ഷം പേരുടെയും നിലപാട്.

കൃസരീശീര്‍ഷം നീക്കം ചെയ്യുന്നതിലൂടെ ലൈംഗികോത്തേജനം കാര്യമായൊന്നും വര്‍ദ്ധിക്കുന്നില്ലെന്നാണ് മാസ്റ്റേഴ്‌സിന്റെയും ജോണ്‍സന്റെയും നിലപാട്. മാത്രവുമല്ല അതില്‍ ചില ന്യൂനതകളും അവര്‍ കണ്ടെത്തുന്നു. കൃസരിയുടെ ഗ്രന്ഥീഘടന വളരെ മൃദുവായതിനാല്‍ കൃസരീശീര്‍ഷം നീക്കം ചെയ്യുന്നത് കൃസരിയില്‍ നടത്തുന്ന ഉദ്ദീപനങ്ങളെ വേദനാപൂര്‍ണ്ണമാക്കാമെന്നതാണ് ഒന്നാമത്തേത്. സംഭോഗവേളയില്‍ ലിംഗസംവേശനം ലഘുഭഗോഷ്ഠങ്ങളെ ചലിപ്പിക്കുകയും കൃസരീശീര്‍ഷം കൃസരീഗ്രന്ഥി ഘടനയിലൂടെ മുന്നോട്ടും പിന്നോട്ടും ചലിക്കുകയും ചെയ്യുന്നു. കൃസരീശീര്‍ഷം നീക്കം ചെയ്യുപ്പെടുന്നതിലൂടെ ഈ ഉത്തേജനം ഇല്ലാതായിത്തീരുമെന്നതാണ് രണ്ടാമത്തെ ന്യൂനത. കൃസരീശീര്‍ഷത്തിനും കൃസരീഗ്രന്ഥിഘടനയ്ക്കും മധ്യേ കാണപ്പെടുന്ന കട്ടിയായ സ്രാവം (Smegma) ഒരു ശസ്ത്രക്രിയാ ഉപകരണം വഴി നേര്‍പ്പിക്കുന്ന രീതി അപൂര്‍വ്വമായെങ്കിലും പ്രായോഗികമാക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ മുപ്പതുവര്‍ഷത്തെ ചികിത്സാ ചരിത്രത്തില്‍ ഇപ്രകാരം ലൈംഗികോത്തേജനം കൂട്ടേണ്ടിവന്നിട്ടുള്ള അപൂര്‍വ്വ സന്ദര്‍ഭങ്ങളേ ഉണ്ടായിട്ടുള്ളുവെന്നാണ് മാസ്റ്റേഴ്‌സും ജോണ്‍സണും പറയുന്നത്.

Monday, December 24, 2012

രതിവിജ്ഞാനം ; ഉഭയലിംഗത്വം

 ഉഭയലിംഗത്വം

ലിംഗനിര്‍ണ്ണയത്തിന് ഒരു സാധാരണരീതി പ്രകൃതി അനുവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യകോശങ്ങളില്‍ ഇരുപത്തിമൂന്ന് ജോഡ് ക്രോമസോമുകളാണുള്ളത്. ഇതില്‍ ഒരു ജോഡി ക്രോമസോമുകള്‍ ലിംഗനിര്‍ണ്ണയത്തിനുള്ളവയാണ്. സ്ത്രീയില്‍ ഇവ XX എന്നും പുരുഷനില്‍ XY എന്നും അറിയപ്പെടുന്നു. സ്ത്രീയുടെ അണ്ഡങ്ങളെല്ലാം തന്നെ X ക്രോമസോമുകള്‍ വഹിക്കുന്നവയാണ്. എന്നാല്‍ പുരുഷബീജങ്ങള്‍ X ക്രോമസോമുകള്‍ ഉള്ളവയും Y ക്രോമസോമുകള്‍ ഉള്ളവയും ഉണ്ട്. X ക്രോമസോമുള്ള ബീജം അണ്ഡവുമായി യോജിച്ചാല്‍ ശിശു പെണ്ണായിത്തീരും. ഭ്രൂണത്തില്‍ XX ക്രോമസോമുകളുള്ളതിനാലാണിത്. Y ക്രോമസോമുള്ള ബീജം അണ്ഡവുമായി യോജിച്ചാല്‍ XY ക്രോമസോം ഉള്ള ഭ്രൂണമായിത്തീരുന്നു. അത് ആണ്‍ ശിശുവായിരിക്കും.

എന്നാല്‍ ഈ തത്വങ്ങളെയൊക്കെ തകിടം മറിച്ചുകൊണ്ട് ചിലപ്പോള്‍ പ്രകൃതി പ്രവര്‍ത്തിച്ചുവെന്നുവരും. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗങ്ങള്‍ രൂപം കൊള്ളുന്ന അവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍ മൂലം XY ക്രോമസോമുകളുണ്ടായാല്‍പ്പോലും ശിശു ജനിക്കുമ്പോള്‍ പെണ്ണായിത്തീര്‍ന്നെന്നുവരും. അന്തര്‍സ്രാവങ്ങളുടെ തകരാറുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു കരുതപ്പെടുന്നു. ഇത്തരം ശിശുക്കളില്‍ കാഴ്ചയ്ക്കു പെണ്ണായിരിക്കുമെങ്കിലും ക്രോമസോമുകള്‍ ആണിന്റേതായിരിക്കും. ഈ അവസ്ഥയാണ് ഉഭയലിംഗത്വം (Hermaphrodites) എന്നു പറയപ്പെടുന്നത്. യൗവ്വനാരംഭത്തോടെയാണ് ഈ വൈകല്യം പ്രകടമാകുന്നത്. അത്തരം കുട്ടികളില്‍ ആര്‍ത്തവം ഉണ്ടാവുകയില്ല. സ്തനങ്ങള്‍ വളരുകയുമില്ല. കുട്ടിയെ ആണ്‍വേഷം ധരിപ്പിച്ച് പുരുഷനാക്കുന്നതിലൂടെ ഇതിന് പരിഹാരം കാണുന്ന ചിലരുണ്ട്. എന്നാല്‍ ഇത് അത്ര ആശാസ്യമല്ല. ഇത്രനാളും പെണ്‍കുട്ടിയായി വളര്‍ന്നയാള്‍ പെട്ടെന്ന് പുരുഷവേഷം ധരിക്കേണ്ടിവരുന്നത് ഒട്ടേറെ മാനസികപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കാം. സാമൂഹികമായും ഇത്തരം ‘പ്രച്ഛന്നവേഷം’ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ തുടര്‍ന്നും പെണ്‍കുട്ടിയായി തന്നെ ഉഭയലിംഗപ്രവണതയുള്ളയാളെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് ഉചിതം. ഇത്തരം ആണുങ്ങളെ സ്ത്രീകളായിത്തന്നെ പരിഗണിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സംഭോഗം സാധ്യമാണെങ്കിലും ഇവര്‍ ഗര്‍ഭം ധരിക്കുകയില്ല. ഭാഗ്യവശാല്‍ ഇത്തരം ഉഭയലിംഗികള്‍ അപൂര്‍വ്വമായി മാത്രമേ കാണപ്പെടാറുള്ളൂ. വിരളമാണെങ്കിലും ആണോ പെണ്ണോ എന്നു തിരിച്ചറിയുവാന്‍ പ്രയാസമുള്ള രീതിയിലും ശിശുക്കള്‍ ജനിക്കാറുണ്ട്. ജന്മനാ തന്നെ മൂത്രനാളിയും ജനനേന്ദ്രിയവും തമ്മില്‍ ബന്ധമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ട്. യോനീനാളവും യോനീ കവാടവും ഉണ്ടായിരിക്കുമെങ്കിലും പ്രത്യേക മൂത്രനാളമില്ലാതെയും ചില ശിശുക്കള്‍ ജനിക്കാറുണ്ട്. ലിംഗനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ സന്ദേഹം നിലനിര്‍ത്തുന്നുണ്ടെങ്കില്‍ ഒരു ശസ്ത്രക്രീയാ വിദഗ്ദ്ധന്റെ ഉപദേശം ആരായേണ്ടതാണ്. ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് കാലവിളംബരം വരുന്നത് കുട്ടിയുടെ ഭാവിജീവിതത്തില്‍ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കുട്ടി ആണോ പെണ്ണോ എന്ന് തിരിച്ചറിഞ്ഞ് ആണാണെങ്കില്‍ ആണായും പെണ്ണാണെങ്കില്‍ പെണ്ണായും വളര്‍ത്തേണ്ടത് കുട്ടിയുടെ മാനസികവികാസത്തിന് അത്യന്താപേക്ഷിതമാണ്.

Saturday, December 22, 2012

രതിവിജ്ഞാനം ;വൃഷണങ്ങളും ലൈംഗികക്ഷമതയും

വൃഷണങ്ങളും ലൈംഗികക്ഷമതയും
ലൈംഗികാനുഭൂതിയുടെ കാര്യത്തില്‍ വൃഷണങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും ലൈംഗികക്ഷമതയുടെ കാര്യത്തില്‍ അത് പരോക്ഷമായ പങ്കുവഹിക്കുന്നുണ്ട്. ബീജങ്ങളെ ഉല്പാദിപ്പിക്കുന്നതിനു പുറമേ ടെസ്റ്റോസ്റ്റിറോണ്‍ എന്ന പൗരുഷാന്തര്‍സ്രാവവും അത് ഉല്പാദിപ്പിക്കുന്നുണ്ട്. കൗമാരത്തില്‍ ലിംഗത്തിന് വലിപ്പമേറുക, ഗുഹ്യരോമങ്ങള്‍ പ്രത്യക്ഷപ്പെടുക, മീശ വളരുക, സ്വരയന്ത്രം വലുതാകുക, ശബ്ദത്തിനു കനം വയ്ക്കുക തുടങ്ങിയ പൗരുഷസ്വഭാവങ്ങള്‍ ഉടലെടുക്കുന്നു. ടെസ്റ്റോസ്റ്റിറോണിന്റെ പ്രേരണ മൂലമാണ് അത്തരം ദ്വിതീയ ലൈംഗികസ്വഭാവങ്ങള്‍ ആവിര്‍ഭൂതമാകുന്നത്. വൃഷണങ്ങളും അത് ഉല്പാദിപ്പിക്കുന്ന അന്തര്‍സ്രാവവും ലൈംഗികസ്വഭാവങ്ങള്‍ രൂപീകരിക്കുന്നതില്‍ സുപ്രധാനസ്ഥാനം വഹിക്കുന്നു.
ലൈംഗികക്ഷമതയുടെ കാര്യത്തില്‍ വൃഷണങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് പറഞ്ഞുവല്ലോ. ഒരാളുടെ വൃഷണങ്ങള്‍ നഷ്ടപ്പെടുന്നതോ അതിനു ക്ഷതമേല്‍ക്കുന്നതോ അയാളുടെ ലൈംഗികജീവിതത്തെ ബാധിക്കുകതന്നെ ചെയ്യും. എന്നാല്‍ എപ്പോള്‍ വൃഷണം നഷ്ടപ്പെടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും കാര്യത്തിന്റെ ഗൗരവം കൂടുകയോ കുറയുകയോ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് വൃഷണങ്ങള്‍ നഷ്ടപ്പെട്ടാല്‍ ലൈംഗികാനന്ദം നുകരുവാന്‍ ഒരാള്‍ക്ക് ഒരിക്കല്‍പ്പോലും അവസരം ലഭിക്കില്ല. യാതൊരു ലൈംഗികവളര്‍ച്ചയുമില്ലാത്ത ഒരു ശിഖണ്ഡിയായിത്തീരും അയാള്‍. കാര്യമായ പുരുഷലക്ഷണങ്ങളൊന്നും തന്നെ അയാളില്‍ കാണപ്പെടില്ല. അയാളുടെ ലിംഗം തീരെ ചെറുതായിരിക്കും. ശബ്ദം സ്‌ത്രൈണമായിരിക്കും. പുരുഷന്മാര്‍ക്കുള്ളതുപോലെ ശരീരത്തില്‍ രോമരാജി കാണപ്പെടില്ല. സ്‌ത്രൈണപ്രകൃതമായിരിക്കും അയാളില്‍ മുന്നിട്ടു നില്‍ക്കുക. ഉയരംകൂടി മെലിഞ്ഞു വിളര്‍ത്ത ശരീരത്തിന് പുരുഷസഹജമായ വളര്‍ച്ച കാണില്ല. നപുംസകങ്ങള്‍ എന്നോ ശിഖണ്ഡികള്‍ എന്നോ ആണ് ഇവര്‍ അറിയപ്പെടുന്നത്. പ്രാചീനകാലത്ത് അന്തഃപുരങ്ങളിലും മറ്റും നപുംസകങ്ങളെ കാവല്‍ നിര്‍ത്തിയിരുന്നു. ചൈനയില്‍ നപുംസകങ്ങള്‍ രാജ്യകാര്യങ്ങളില്‍ വരെ പ്രധാനപങ്കുവഹിച്ചു. ഒന്നോ രണ്ടോ നൂറ്റാണ്ടു മുന്‍പു വരെ ഇത്തരം നടപടികള്‍ തുടര്‍ന്നുപോന്നു. മധ്യയുഗത്തിലെ ഗായകസംഘങ്ങളില്‍ ബാലന്മാരെ സ്‌ത്രൈണശബ്ദത്തില്‍ പാടുന്നതിനുവേണ്ടി നപുംസകങ്ങളാക്കി മാറ്റാറുണ്ടായിരുന്നു. ഇത്തരം പ്രവണതകള്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകം വരെ നിലനിന്നിരുന്നതായി പറയപ്പെടുന്നു. റഷ്യയിലെ ചില ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ ബാഹ്യലൈംഗികാവയവങ്ങള്‍ നീക്കം ചെയ്യുന്ന ആചാരാനുഷ്ഠാനം നിലനിന്നിരുന്നുവത്രേ. വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും ശിഖണ്ഡികള്‍ ഒരു സ്ഥിരം കാഴ്ചയാണ്. തങ്ങളുടെ കുലദേവതയ്ക്ക് ലൈംഗികാവയവങ്ങള്‍ ഛേദിച്ചു നല്‍കുന്നതിലൂടെയാണ് ഇവര്‍ ശിഖണ്ഡികളായിത്തീരുന്നത്. 15-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ആഫ്രിക്കന്‍ തീരം വരെ കപ്പലോടിച്ചുചെന്ന ചെങ്‌ഹോ (Cheng Ho) ഒരു ശിഖണ്ഡിയായിരുന്നു. പുരുഷന്റെയും സ്ത്രീയുടെയും ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തികളായതിനാല്‍ രണ്ടുകൂട്ടരുടെയും താല്പര്യങ്ങള്‍ നോക്കിക്കണ്ട് പ്രവര്‍ത്തിക്കാന്‍ നപുംസകങ്ങള്‍ക്ക് നൈപുണ്യമുള്ളതിനാലായിരുന്നു അവരെ അന്തഃപുരങ്ങളിലും മറ്റും വിവിധജോലികള്‍ക്കായി നിയോഗിക്കുവാന്‍ കാരണം. അപൂര്‍വ്വം ചില നപുംസകങ്ങള്‍ മന്ത്രിസ്ഥാനത്തേക്കു വരെ ഉയര്‍ത്തപ്പെട്ടിരുന്നുവെങ്കിലും സ്ത്രീപരിചരണ സംബന്ധിയായ ജോലികള്‍ക്കാണ് അവര്‍ കൂടുതലും നിയോഗിക്കപ്പെട്ടിരുന്നത്.

ഷണ്ഡത്വമുള്ളവരില്‍ ഉഭയലിംഗമുള്ള വ്യക്തികളും (Hermaphrodites) നപുംസകങ്ങളും (Eunuchs) ഉള്‍പ്പെടുന്നു. ഗ്രീക്കുദേവനായ ഹെര്‍മിസിന്റെയും ഗ്രീക്കുദേവിയായ അഫ്രോഡെറ്റിന്റെയും ഗുണങ്ങള്‍ ഒരാളില്‍ കാണപ്പെടുന്നതിനാലാണ് ഉഭയലിംഗമുള്ള വ്യക്തികളെ ഹെര്‍മാഫ്രോഡൈറ്റ് എന്നു വിളിക്കുന്നത്. അത്തരം വൈകല്യമുള്ളവരില്‍ ഗര്‍ഭാശയസംബന്ധിയായ കോശങ്ങളും വൃഷണസംബന്ധിയായ കോശങ്ങളുമുണ്ടാകും. എന്നാല്‍ അവരിലെ ഗ്രോണാഡു ഗ്രന്ഥികള്‍ വികസിക്കാത്തതിനാല്‍ അവര്‍ക്ക് ബീജോല്പാദന ശക്തി ഉണ്ടായിരിക്കുകയില്ല.

വൃഷണങ്ങള്‍ നീക്കപ്പെട്ട് പൗരുഷം നഷ്ടപ്പെട്ടുപോയ വ്യക്തികളെയാണ് നപുംസകങ്ങള്‍ (Eunuchs) എന്നു വിളിക്കുന്നത്. ഹെമോഫ്രോഡൈറ്റുകള്‍ ജന്മനാ അങ്ങനെ ആയിത്തീര്‍ന്നവരും യൂനക്കുകള്‍ അന്തഃപുരജോലികള്‍ക്കും മറ്റുമായി വൃഷണം ഉടച്ച് പൗരുഷം കെടുത്തപ്പെട്ടവരുമാണ്. നപുംസകങ്ങള്‍ എന്നുമുതലാണ് അന്തഃപുരസേവകരായും മറ്റും നിയമിക്കപ്പെട്ടു തുടങ്ങിയതെന്നു കൃത്യമായി പറയാന്‍ പ്രയാസമാണെങ്കിലും ബി.സി.പത്താംശതകത്തില്‍ ചൗ രാജകുടുംബത്തില്‍പ്പെട്ട ചക്രവര്‍ത്തിമാര്‍ തടവുകാരായി പിടിച്ച യുവാക്കളെ വരിയുടച്ച് നപുംസകങ്ങളായി മാറ്റുക പതിവായിരുന്നുവെന്നതിന് രേഖകളുണ്ട്. റോമാക്കാരും ഗ്രീക്കുകാരും അസീറിയക്കാരും അറബികളും പുരുഷന്മാരുടെ വൃഷണച്ഛേദം നടത്തി നപുംസകങ്ങളെ സൃഷ്ടിക്കുക പതിവായിരുന്നു. പ്രാചീനഭാരതത്തിലും ഈ രീതി നിലനിന്നിരുന്നു.

റോമാസാമ്രാജ്യത്തില്‍ നാലുതരത്തിലുള്ള ഷണ്ഡീകരണം നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. പുരുഷന്റെ വൃഷണങ്ങളും ലിംഗവും നീക്കംചെയ്ത് നപുംസകമാക്കുന്ന സമ്പ്രദായത്തെ കാസ്റ്ററേറ്റി (Casterati) എന്നു പറഞ്ഞുപോന്നു. വൃഷണങ്ങള്‍ മാത്രം നീക്കം ചെയ്യുന്നതിന് സ്പാഡോണിസ് (Spadones) എന്നായിരുന്നു പേര്. ശക്തി ഉപയോഗിച്ച് വൃഷണങ്ങള്‍ ഉടയ്ക്കുന്നത് ത്‌ളിബോക് (Thlibioc) എന്ന സമ്പ്രദായത്തിലായിരുന്നു. ത്‌ളാറിയോക് എന്ന സമ്പ്രദായത്തിലൂടെ ബീജനാളിയെ നീക്കംചെയ്യുന്ന പതിവും നിലനിന്നിരുന്നു. ഇതില്‍ സ്പാഡോണിസ് ആയിരുന്നു പരക്കെ ഉപയോഗിക്കപ്പെട്ടിരുന്നത്. ഇത്തരം മാരകമായ വൃഷണച്ഛേദരീതികള്‍ ജീവഹാനിക്കുവരെ കാരണമായിരുന്നു.
മനുഷ്യന്റെ ലൈംഗികാഭിവാഞ്ഛ ചോര്‍ത്തിക്കളയുന്ന പ്രാകൃതരീതിയില്‍ പ്രാചീന പാശ്ചാത്യസമൂഹം ഒരുപടി കടന്നു. അണ്ഡാശയങ്ങള്‍ നീക്കംചെയ്യുക വഴി അവര്‍ സ്ത്രീകളെയും നപുംസകങ്ങളാക്കി. എന്നാല്‍ പൗരസ്ത്യനാടുകളില്‍ ഇത് അത്ര സര്‍വ്വസാധാരണമായിരുന്നില്ല.

രാജ്യാവകാശത്തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനുപോലും ഷണ്ഡീകരണം പ്രയോജനപ്പെടുത്തിപ്പോന്നു. അസ്സീറിയന്‍ ചക്രവര്‍ത്തിനിയായ സെമിറാമിസ് (Semiramis) തന്റെ ഭര്‍ത്താവിന്റെ വധത്തിനു ശേഷം രാജകൊട്ടാരത്തിലെ എല്ലാ യുവാക്കളെയും വൃഷണഛേദനം നടത്തി ശിഖണ്ഡികളാക്കി.

എന്നാല്‍ ഇപ്രകാരം പുരുഷശക്തി മുറിച്ചുമാറ്റപ്പെടുന്നതുകൊണ്ടു മാത്രം ഒരാള്‍ ലൈംഗികവികാരങ്ങളില്‍ നിന്നു പൂര്‍ണ്ണമായും മുക്തനായിത്തീരുന്നില്ലെന്നതാണ് ദുഃഖകരമായ ഒരു സത്യം. ഫ്രഞ്ച് ഡോക്ടറായ മാറ്റഗ്നന്‍ ചൈനയില്‍ താമസിച്ചിരുന്ന കാലത്തെ തന്റെ അനുഭവങ്ങളില്‍ നിന്ന് നപുംസകങ്ങള്‍ സ്ത്രീകളോട് ഇടപഴകുന്നതില്‍ പ്രത്യേക താല്‍പ്പര്യം പ്രദര്‍ശിപ്പിച്ചിരുന്നതായി രേഖപ്പെടുത്തുന്നു. എന്നാല്‍ നന്നേ ചെറുപ്പത്തില്‍ വൃഷണച്ഛേദം നടത്തുന്നവരില്‍ അത്തരം വികാരം താരതമ്യേന കുറവായിരിക്കുമെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. പത്തുവയസ്സിനു മുന്‍പ് വൃഷണച്ഛേദം നടത്തപ്പെട്ടവരെ ചൈനക്കാര്‍ പരിശുദ്ധിയുള്ളവരായി കരുതിയിരുന്നുവത്രേ. ജീവിതയോധനത്തിനായും ചൈനയിലെ ചെറുപ്പക്കാര്‍ നപുംസകവൃത്തി സ്വീകരിച്ചിരിക്കുന്നതായി ചരിത്രകാരന്മാര്‍ വെളിപ്പെടുത്തുന്നു.

കോണ്‍സ്റ്റാന്റിനോപ്പിളില്‍ യൗവ്വനാരംഭത്തിനു മുമ്പുതന്നെ നീഗ്രോകളെ ഷണ്ഡന്മാരാക്കുന്ന സമ്പ്രദായം നിലനിന്നിരുന്നുവത്രേ. എങ്കിലും അവരില്‍പ്പലരും ഇടയ്ക്കിടെ വികാരാധീനരായാണ് കാണപ്പെട്ടിരുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികവികാരം അനുഭവപ്പെടുമെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതാണ് ശിഖണ്ഡികളുടെ ദുര്യോഗം.

ലൈംഗികവളര്‍ച്ച പൂര്‍ത്തിയാക്കപ്പെട്ടശേഷം വൃഷണങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ ഫലം തീര്‍ത്തും വ്യത്യസ്തമായിരിക്കും. രണ്ടാം ലോകമഹായുദ്ധകാലത്ത് മൈന്‍സ്‌ഫോടനത്തിലും മറ്റും വൃഷണങ്ങള്‍ നഷ്ടപ്പെട്ടവരില്‍ നടത്തിയ പഠനങ്ങള്‍ ഒട്ടേറെ രസകരമായ വസ്തുതകളെ പുറത്തുകൊണ്ടുവന്നു. രണ്ടുനിലയില്‍ പൊട്ടുന്ന ഒരിനം മൈന്‍ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മന്‍കാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അത്തരം മൈനുകളില്‍ സ്പര്‍ശിക്കുന്ന മാത്രയില്‍ അത് പൊട്ടിത്തെറിക്കുന്നു. എന്നാല്‍ ഭടന്റെ അരയോളമുയര്‍ന്ന മൈന്‍ അവിടെവച്ച് രണ്ടാമതൊരിക്കല്‍കൂടി പൊട്ടിത്തെറിക്കുന്നു. തല്‍ഫലമായി ഭടന് അയാളുടെ വൃഷണങ്ങള്‍ നഷ്ടപ്പെടുന്നു. സ്‌ഫോടനത്തിനിരയായ ഭടന്മാരില്‍ പലരീതിയിലുള്ള ഉല്പാദനേന്ദ്രിയ ക്ഷതങ്ങളാണ് സംഭവിച്ചത്. ചിലര്‍ക്ക് ലിംഗത്തിന് ക്ഷതമേല്‍ക്കാതെ വൃഷണം മാത്രം നഷ്ടപ്പെട്ടു. ഇത്തരക്കാര്‍ക്ക് ഏതാനും മാസങ്ങള്‍ക്കം സാധാരണ ലൈംഗികജീവിതത്തിലേര്‍പ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ പകുതിയോളം പേരില്‍ ഏറെതാമസിയാതെ തന്നെ ഷണ്ഡത്വത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അവരുടെ ലിംഗത്തിന്റെ വലിപ്പം കുറയുകയും ശരീരരോമങ്ങള്‍ കൊഴിഞ്ഞുതുടങ്ങുകയും ചെയ്തു. പ്രത്യുല്പാദനാവയവങ്ങളുടെ പ്രവര്‍ത്തനം സ്തംഭിക്കുകയും സംഭോഗം അസാധ്യമായിത്തീരുകയും ചെയ്തു. ഉത്തേജനവും ഉദ്ധാരണവും സ്ഖലനവും രതിമൂര്‍ച്ഛയുമൊന്നുമില്ലാത്ത ഒന്നാന്തരം ശിഖണ്ഡികളായിത്തീര്‍ന്നു അവര്‍. മാനസികമായി മാന്ദ്യം സംഭവിച്ച അവര്‍ തീര്‍ത്തും ഉത്സാഹരഹിതരുമായിത്തീര്‍ന്നു.

വൃഷണം നഷ്ടപ്പെട്ട ഭടന്മാരില്‍ അമ്പതുശതമാനത്തിനു സാധാരണ ലൈംഗികജീവിതത്തില്‍ വ്യാപരിക്കാനായി എന്നു പറഞ്ഞുവല്ലോ. ഉദ്ധാരണത്തിന്റെ ശക്തിയും സംഭോഗത്തിന്റെ എണ്ണവും അവരില്‍ കുറഞ്ഞിരുന്നുവെങ്കിലും അവരില്‍ കാര്യമായ ലൈംഗികബലഹീനതയൊന്നും കണ്ടെത്താനായില്ല. സന്തത്യുല്പാദനം ഉണ്ടായിരുന്നില്ലെങ്കിലും സ്ഖലനത്തിലും രതിമൂര്‍ച്ഛയിലുമൊന്നും അവര്‍ ഒട്ടും പിന്നോക്കമായിരുന്നില്ല. വൃഷണങ്ങള്‍ നഷ്ടപ്പെട്ടിട്ടും അവരില്‍ കണ്ടെത്തിയ ഈ ലൈംഗികക്ഷമത ഗവേഷകരെ അത്ഭുതപ്പെടുത്തി. എന്നാല്‍ പിന്നീട് ഇതിന്റെ രഹസ്യം ചുരുളഴിയിക്കപ്പെട്ടു. അധിവൃക്കഗ്രന്ഥി എന്നറിയപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥി ഓരോ വൃക്കയുടെയും മുകളിലായി കാണപ്പെടുന്നുണ്ട്. ഈ ഗ്രന്ഥിയും ചെറിയൊരളവില്‍ പൗരുഷാന്തര്‍സ്രാവം ഉല്പാദിപ്പിക്കുന്നുണ്ട്. ലൈംഗികക്ഷമത നിലനിര്‍ത്താനാവശ്യമായ ഈ ഗ്രന്ഥിക്ക് നാശം സംഭവിച്ചിട്ടില്ലാത്തതിനാലാണ് അവരില്‍ ലൈംഗിക ബലഹീനത തീര്‍ത്തും സംഭവിക്കാതിരുന്നത്. ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ വൃഷണങ്ങള്‍ നഷ്ടപ്പെട്ട എല്ലാ ഭടന്മാര്‍ക്കും പൗരുഷാന്തര്‍സ്രാവമായ ടെസ്റ്റോസ്റ്റിറോണ്‍ കുത്തിവച്ചു. ഇത് എല്ലാവരിലും അത്ഭുതകരമായ ഫലങ്ങള്‍ ഉളവാക്കി. അവരുടെ ലിംഗങ്ങള്‍ വളര്‍ന്ന് തുടങ്ങുകയും ശബ്ദത്തിന് പൗരുഷം വീണ്ടുകിട്ടുകയും ചെയ്തു. പുരുഷസഹജമായ രോമരാജിയും കിളിര്‍ത്തു തുടങ്ങി. അവരുടെ ലൈംഗിക വികാരം പുനഃസ്ഥാപിക്കപ്പെട്ടുവെന്നതായിരുന്നു ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യം. ഉദ്ധാരണവും സ്ഖലനവും രതിമൂര്‍ച്ഛയും തിരികെ വന്ന അവര്‍ #ുഴയുതപോല തന്നെ ആനന്ദകരമായ ലൈംഗിക ജീവിതം നയിക്കുവാന്‍ പ്രാപ്തരായിത്തീര്‍ന്നു. പൗരുഷം പൂര്‍ണ്ണമായും നഷ്ടപ്പെടുന്നവരിലാകട്ടേ ടെസ്റ്റോസ്റ്റിറോണ്‍ കുത്തിവച്ചതിലൂടെ ലൈംഗികോര്‍ജ്ജം കൂടുതല്‍ ശക്തമായി.

പൗരുഷാന്തര്‍സ്രാവം കുത്തിവയ്ക്കുന്നതിലൂടെ വൃഷണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലൈംഗികക്ഷമത വീണ്ടെടുക്കാനായെങ്കില്‍ വൃഷണങ്ങള്‍ ഉള്ളവരിലെ ലൈംഗികബലഹീനത നീക്കാനും അതുപകരിക്കില്ലേ എന്നായി ശാസ്ത്രജ്ഞന്മാരുടെ അന്വേഷണം. എന്നാല്‍ പലരിലും പൗരുഷാന്തര്‍സ്രാവം കുത്തിവച്ചിട്ടും അവരുടെ ലൈംഗികശേഷിയില്‍ വലിയ പുരോഗതിയൊന്നും കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ ശാസ്ത്രജ്ഞന്മാരെ മറ്റുചില നിഗമനങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചു. വൃഷണങ്ങള്‍, അധിവൃക്കഗ്രന്ഥികള്‍ ഇവയെക്കൂടാതെ ലൈംഗികാന്തര്‍സ്രാവത്തിന്റെ ഉല്പാദനത്തെ സ്വാധീനിക്കുന്ന മറ്റൊരു ഗ്രന്ഥികൂടിയുണ്ട് മനുഷ്യശരീരത്തില്‍ - പിയൂഷഗ്രന്ഥി (Pituitary gland). പൗരുഷാന്തര്‍സ്രാവം കൂടുതലായി ഉല്പാദിപ്പിക്കുന്നത് വൃഷണങ്ങളും കുറച്ചൊക്കെ അധിവൃക്ക ഗ്രന്ഥികളുമാണെങ്കിലും അതിന്‍രെ വിതരണം നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ കീഴ്ഭാഗത്തുള്ള പിയൂഷഗ്രന്ഥിയാണ്. മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിന്റെ ആജ്ഞാനുവര്‍ത്തിയായ ഈ ഗ്രന്ഥി മറ്റു ഗ്രന്ഥികള്‍ ആവശ്യത്തിലുമധികം അന്തസ്രാവം ഉല്പാദിപ്പിച്ചാല്‍ അതിന്റെ ഉല്പാദനം കുറയ്ക്കുകയോ പരിപൂര്‍ണ്ണമായി നിര്‍ത്തുകയോ ചെയ്യും. എന്നാല്‍ ഗ്രന്ഥികള്‍ വളരെക്കുറച്ചേ അന്തര്‍സ്രാവം പുറപ്പെടുവിക്കുന്നുള്ളുവെങ്കില്‍ പിയൂഷഗ്രന്ഥി അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയാവും ചെയ്യുക. അങ്ങനെ ഗ്രന്ഥിയുടെ ഉല്പാദനക്കുറവുകൊണ്ട് ടെസ്റ്റോസ്റ്റിറോണ്‍ കുറവായ രോഗികള്‍ക്ക് നാം കൃത്രിമമായി അതു നല്‍കിയാല്‍ നിശ്ചയമായും പിയൂഷഗ്രന്ഥികള്‍ ഇടപെട്ട് വൃക്കകളുടെയും അധിവൃക്കകളുടെയും അന്തര്‍സ്രാവ ഉല്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവയ്പ്പിക്കും. ഇത് വൃഷണങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദിപ്പിക്കുകയും നിര്‍ണ്ണായകമായ ആ അവയവം ദിനംപ്രതി ചുരുങ്ങിവരികയും ചെയ്യും. മറുഭാഗത്ത് കൃത്രിമ അന്തര്‍സ്രാവം യഥാര്‍ത്ഥ അന്തര്‍സ്രാവത്തിന്റെ ഫലം ചെയ്യുന്നില്ലെന്നു മാത്രമല്ല മറ്റുപല ശാരീരിക പ്രതിസന്ധികളും സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇക്കാര്യങ്ങളൊക്കെയും വ്യക്തമാക്കുന്നത് വൃക്കകള്‍ക്ക് ലൈംഗികക്ഷമതയുടെ കാര്യത്തില്‍ പ്രത്യക്ഷമായ പങ്കൊന്നുംതന്നെ വഹിക്കുവാനില്ല എന്ന വസ്തുതയെയാണ്. ആവശ്യമായ ബീജങ്ങളും അന്തര്‍സ്രാവങ്ങളും ഉല്പാദിപ്പിക്കുക മാത്രമാണ് അതിന്റെ ജോലി. അതേസമയം പൗരുഷനിര്‍ണ്ണയത്തിലും പൗരുഷലൈംഗികസ്വഭാവ രൂപീകരണത്തിലും അത് പ്രധാനപങ്കുവഹിക്കുന്നുണ്ടുതാനും.

വൃഷണം എല്ലായ്‌പ്പോഴും വൃഷണകോശത്തിലല്ല സ്ഥിതിചെയ്യുന്നത്. ജനനസമയത്തിന് അല്പം മുമ്പുവരെ അത് ഉദരഗുഹയ്ക്കുള്ളിലാണിരിക്കുക. പ്രസവത്തിനല്‍പ്പം മുന്‍പ് അത് വൃഷണകോശങ്ങളിലേക്കിറങ്ങുന്നു. സാധാരണഗതിയില്‍ ശിഷ്ടജീവിതകാലം മുഴുവന്‍ അത് വൃഷണകോശങ്ങളില്‍ത്തന്നെയിരിക്കുമെങ്കിലും ഉദരഗുഹയിലേക്ക് ഇടയ്‌ക്കൊക്കെ മാറിപ്പോയെന്നുമിരിക്കാം. ചിലരില്‍ വൃഷണങ്ങള്‍ ഉദരഗുഹയ്ക്കുള്ളില്‍ നിന്ന് വൃഷണകോശങ്ങളിലേക്ക് ഇറങ്ങാന്‍ മടിക്കുന്നതായി കാണപ്പെടുന്നു. ഇവരുടെ വൃഷണകോശങ്ങള്‍ പൊള്ളയായിരിക്കും. അല്പം പൂര്‍വ്വപീയൂഷാന്തര്‍സ്രാവം (Antenior pituitary hormone) കുത്തിവച്ചാല്‍ അത് താഴെയിറങ്ങുന്നതായി കാണാം. കുത്തിവയ്പ്പിനും വഴങ്ങാത്ത വൃഷണങ്ങളെ ശസ്ത്രക്രിയയിലൂടെ വൃഷണകോശങ്ങളിലെത്തിക്കാവുന്നതാണ്.

വൃഷണകോശങ്ങളുടെ താപനില ശരീരോഷ്മാവിനേക്കാള്‍ അല്പം കുറവായിരിക്കും. ശരീരത്തിന്റെ സാധാരണ ഊഷ്മാവ് 98.6F (36°C) ആണ്. ശരീരത്തിന്റെ ആന്തരികോഷ്മാവാകട്ടെ ഇതിലും അധികമാണ്. 44°C ബീജോല്പാദനത്തിന് ഈ ചൂട് ഒരല്‍പ്പം കൂടുതലാണ്. ചൂടു കൂടുന്തോറും ബീജോല്പാദനം കുറയുകയും പ്രത്യുല്പാദനക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നു. പരിസരോഷ്മാവ് 95° F (35°C) ആയിരിക്കുമ്പോഴാണ് വൃഷണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുക. വൃഷണകോശങ്ങളുടെ ചൂട് ശരീരത്തിന്റെ ബാഹ്യോഷ്മാവിനേക്കാള്‍ അല്പം കുറവായിരിക്കും. അങ്ങനെ വൃഷണങ്ങളുടെ പ്രത്യുല്പാദന ക്ഷമത നിലനിര്‍ത്തുവാന്‍ പ്രകൃതിതന്നെ ഒരു തപസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഉദരഗുഹയ്ക്കുള്ളില്‍ത്തന്നെ ഇരിക്കുന്ന വൃഷണങ്ങള്‍ക്ക് അര്‍ബുദം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
വൃഷണങ്ങളുടെ വലിപ്പവും ലൈംഗികോര്‍ജ്ജവുമായി ഒരു ബന്ധവുമില്ല. എന്നാല്‍ പ്രത്യുല്പാദന പങ്കുവഹിക്കുന്ന ഒരവയവമായതിനാല്‍ വൃഷണങ്ങളെ കേടുപാട് സംഭവിക്കാതെ സംരക്ഷിക്കേണ്ടതാവശ്യമാണ്. മനുഷ്യരില്‍ വൃഷണങ്ങള്‍ പുറത്ത് തൂക്കിയിടപ്പെട്ടിരിക്കുന്നതിനാല്‍ ആഘാതം മുതല്‍ അണുപ്രസരണം വരെ എന്തും അതിന് സംഭവിച്ചേക്കാം. അപ്രതീക്ഷിതമായ അപകടങ്ങളെ ഒഴിവാക്കാനായില്ലെങ്കിലും വൃഷണങ്ങളെ ഭദ്രമായി സംരക്ഷിക്കേണ്ടത് ആരോഗ്യപരമായ ഒരുത്തരവാദിത്തമാണ്. വൃഷണങ്ങള്‍ക്ക് സ്ഥിരമായി അധികമായ ചൂടേറ്റുകൊണ്ടിരുന്നാല്‍ അവയുടെ ഉല്പാദനക്ഷമത നഷ്ടപ്പെടാം. അതിനാല്‍ അമിതമായ ചൂടേല്‍ക്കാതെ അവയെ സംരക്ഷിക്കേണ്ടതുണ്ട്. ഇറുകിപ്പിടിച്ച അടിവസ്ത്രങ്ങള്‍ വൃഷണകോശത്തിലെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ വൃഷണങ്ങളുടെ ആരോഗ്യത്തിനായി അയഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

വൃഷണസഞ്ചി വീക്കം (Hydrocele)
പ്രായഭേദമന്യേ കണ്ടുവരാറുള്ള ഒരു വൃഷണരോഗമാണിത്. വൃഷണങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന വൃഷണകഞ്ചുകങ്ങള്‍ക്കിടയില്‍ ഒരു ദ്രാവകം ഊറിക്കൂടിവരുന്ന അവസ്ഥാവിശേഷമാണിത്. ശിശുക്കളിലും ഈ രോഗമുണ്ടാകാമെങ്കിലും മധ്യവയസ്സ് കഴിഞ്ഞവരിലാണ് ഇത് കൂടുതലായി കണ്ടുവരാറുള്ളത്. കുട്ടികളിലുണ്ടാകുന്ന വൃഷണസഞ്ചി വീക്കം പ്രത്യേകചികിത്സയൊന്നുമില്ലാതെ സ്വയം ഭേദമാകുകയാണ് പതിവ്. ഇത് ഒരു പകര്‍ച്ചവ്യാധിയല്ല. മറ്റു രോഗങ്ങള്‍ ഉള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ഇതരരോഗങ്ങളുടെ ഫലമാകാകം വൃഷണകോശവീക്കം എന്നു വിശ്വസിക്കപ്പെടുന്നു. ഈ രോഗത്തിന് സാധാരണയായി വേദന കണ്ടുവരാറില്ല. വേദന ഉണ്ടെങ്കില്‍ മറ്റെന്തോ രോഗം കൂടിയുണ്ടെന്ന് അനുമാനിക്കണം. വൃഷണകോശം ദ്രാവകം നിറഞ്ഞ് വികസിച്ച് മൃദുവും സ്‌നിഗ്ദ്ധവുമായിത്തീരുന്നു. ഒരു ഇരുട്ട് മുറിയില്‍ വെച്ച് വൃഷണസഞ്ചിയില്‍ പതിപ്പിച്ചാല്‍ അത് തീക്കനല്‍പോലെ തിളങ്ങുന്നതായി കാണാം. ഇത് ഒരു പകര്‍ച്ചവ്യാധിയല്ല.

ശസ്ത്രക്രീയയാണ് ഹൈഡ്രോസിലിന്റെ ശരിയായ ചികിത്സ. വൃഷണ കഞ്ചുകങ്ങളുടെ പരസ്പരാഭിമുഖമാകുന്ന ഭാഗം സ്രാവസ്വഭാവമുള്ളതാണ്. ഇത് നേരിയ തോതില്‍ ശ്ലേഷ്മം പോലെ ഒരു ദ്രാവകം ഉല്പാദിപ്പിക്കുന്നുണ്ട്. വൃഷണങ്ങള്‍ക്ക് ആഘാതമേല്‍ക്കാതിരിക്കാനും മറ്റും ഇത് സഹായിക്കുന്നുണ്ടെങ്കിലും സ്രവണം അധികമാകുന്നത് അസ്വാസ്ഥ്യജനകം തന്നെ. ശ്ലേഷ്മ ദ്രാവകത്തിന്റെ അധികസ്രാവം ഒഴിവാക്കുവാന്‍ ശസ്ത്രക്രിയയിലൂടെ വൃഷണകഞ്ചുകങ്ങള്‍ മുറിച്ചിടുകയാണ് ചെയ്യുന്നത്. അങ്ങനെ സ്രവിക്കുന്ന പ്രതലങ്ങള്‍ അഭിമുഖമല്ലാതായിത്തീരുകയും അവയ്ക്കിടയില്‍ ദ്രാവകം കെട്ടിനില്‍ക്കുന്നത് നിലയ്ക്കുകയും ചെയ്യുന്നു.

ശസ്ത്രക്രിയ അസാധ്യമായ സാഹചര്യത്തില്‍ നീര്‍ചോര്‍ത്തിക്കളയുന്ന രീതിയും പ്രയോജനപ്പെടുത്താവുന്നതാണ്. വൃഷണ കഞ്ചുകങ്ങള്‍ക്കിടയില്‍ നിന്ന് പ്രത്യേകസൂചി ഉപയോഗിച്ച് ദ്രാവകം ചോര്‍ത്തിക്കളയുകയാണ് ഇതില്‍ ചെയ്യുന്നത്. എന്നാല്‍ ഇപ്രകാരം നീര്‍വാര്‍ത്തുകളഞ്ഞ ശേഷവും ശ്ലേഷ്മ ദ്രാവകം സ്രവിക്കുമെന്നതിനാല്‍ ടാപ്പിംഗ് ആവര്‍ത്തിക്കേണ്ടതായി വരും.

വൃഷണസഞ്ചി അധികമായി വീങ്ങിയാല്‍ ലിംഗം വലിഞ്ഞ് സംഭോഗത്തിനു തടസ്സം നേരിട്ടേക്കാം.

രതിവിജ്ഞാനംതുടര്‍ച്ച:ലിംഗവൈകല്യങ്ങള്‍


ലിംഗവക്രതയ്ക്കു സമാനമായ മറ്റൊരു വൈകല്യമാണ് ചാപലിംഗത്വം. എന്നാല്‍ ഉദ്ധൃതലിംഗത്തിന്റെ കോണിലല്ല, ലിംഗത്തിനു തന്നെയാണ് ഇവിടെ വളവ്. ഉദ്ധൃതലിംഗം നേര്‍വരയില്‍ നില്‍ക്കുന്നതിനു പകരം അല്പം വളഞ്ഞുനില്‍ക്കുന്നു. മുമ്പോട്ടോ വശങ്ങളിലേക്കോ ഈ വളവ് സംഭവിക്കാം. ലിംഗത്തിലെ ആന്തരകലകളുടെയോ, സ്‌നായുക്കളുടെയോ (Ligaments) വൈകല്യം മൂലമാണ് ഈ വക്രത ഉണ്ടാകുന്നത്. ജന്മനാ ഉള്ള ഈ വൈകല്യം ഔഷധം കൊണ്ട് ചികിത്സിക്കാനാവില്ല. എന്നാല്‍ വിദഗ്ധനായ ഒരു പ്ലാസ്റ്റിക് സര്‍ജന് സര്‍ജറിയിലൂടെ ഈ അവസ്ഥ ഭേദമാക്കാനാവും. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ നീളക്കുറവുള്ള സ്‌നായുവിന് നീളം കൂട്ടിയും മറ്റും ചാപലിംഗത്വം പരിഹരിക്കാനാകും.

ലിംഗം ഒരല്പം വളഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തിന് വിഘ്‌നം സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല അതിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. നേര്‍വരയില്‍ നില്‍ക്കുന്ന ലിംഗത്തേക്കാള്‍ യോനിയില്‍ കൂടുതല്‍ ഉദ്ദീപനങ്ങള്‍ ഉളവാക്കുവാന്‍ അല്പം വളഞ്ഞ ലിംഗത്തിന് സാധിക്കുന്നു. എന്നാല്‍ അല്പം വക്രമായ ലിംഗമുള്ള പലരും അതിനെ ഒരു ലൈംഗികന്യൂനതയായി കണ്ട് അടിസ്ഥാനരഹിതമായ ആകാംക്ഷയില്‍ മുഴുകി കഴിയുന്നതായാണ് കാണപ്പെടാറുള്ളത്. ഏതൊരുതരം ലൈംഗിക ഉത്ക്കണ്ഠയെപ്പോലെയും (Sexual fear) അനാവശ്യമായ ഒന്നാണിത്. വക്രലിംഗത്തെയും ചാപലിംഗത്തെയും ഒരു വലിയ പ്രശ്‌നമായി കരുതി ലൈംഗികബന്ധത്തില്‍ നിന്നും വിവാഹജീവിതത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരുണ്ട്. ലിംഗത്തിന് ഒരല്പം വളവുണ്ടാകുന്നത് ലൈംഗികവേഴ്ചയെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കുന്നില്ല. എന്നാല്‍ ഉദ്ധ്യതലിംഗത്തിന്റെ കോണും വളവും സാധാരണയിലും കടന്നുള്ളതാണെങ്കില്‍ വിദഗ്ധനായ ഒരു സര്‍ജന്റെ ഉപദേശം തേടേണ്ടതാണ്. ഇക്കാര്യത്തില്‍ സ്വയം ഒരു നിഗമനത്തിലെത്തുന്നതിലും നന്ന് സംഭോഗത്തെ ഈ അവസ്ഥ ഏതെങ്കിലും രീതിയില്‍ തടസ്സപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിച്ചു നോക്കുകയാണ്. നല്ലൊരു സര്‍ജന് ലിംഗത്തിന്റെ വളവ് ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

സ്വയംഭോഗവും ലിംഗത്തിന്റെ വക്രതയുമായി ബന്ധപ്പെടുത്തി ചില തെറ്റിദ്ധാരണകളും നമ്മുടെ നാട്ടില്‍ പരന്നിട്ടുണ്ട്. അശാസ്ത്രീയ ഗ്രന്ഥങ്ങളുടെ പാരായണമാണ് ഇതിനു കാരണം. സ്വയംഭോഗം മൂലം ലിംഗത്തിന് ഒരുതരത്തിലുള്ള വളവും സംഭവിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ലിംഗശീര്‍ഷത്തെ ആവരണം ചെയ്തിരിക്കുന്ന അഗ്രചര്‍മ്മം കൗമാരപ്രായമെത്തുന്നതോടെ സ്വാഭാവികമായിത്തന്നെ പിന്നോട്ടു മാറുവാന്‍ കഴിവുള്ളതായിത്തീരുന്നു. സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നതിലൂടെ തങ്ങളുടെ ലിംഗത്തിന്റെ അഗ്രചര്‍മ്മത്തിനുള്ള ഈ കഴിവ് മിക്ക കുമാരന്മാരും മനസ്സിലാക്കിയിരിക്കും. മറ്റു ചിലരാകട്ടെ തങ്ങളുടെ സുഹൃത്തുക്കളുടെയും മുതിര്‍ന്നവരുടെയും അനാവൃത ലിംഗാഗ്രം നേരില്‍ കാണുന്നതിലൂടെ ഇത്തരമൊരു കഴിവിനെക്കുറിച്ച് മനസ്സിലാക്കിയിരിക്കും. എന്നാല്‍ ചില പുരുഷന്മാരില്‍ പ്രായപൂര്‍ത്തിയായതിനുശേഷവും ലിംഗചര്‍മ്മം പിന്നോട്ടുമാറാത്ത അവസ്ഥ കാണപ്പെടുന്നുണ്ട്. ഫൈമോസിസ് എന്നാണ് വൈദ്യശാസ്ത്രത്തില്‍ ഇതിനുപേര്. അഗ്രചര്‍മ്മത്തിന് നീളം അധികമുണ്ടായിരിക്കുക, അഗ്രചര്‍മ്മത്തിന്റെ അഗ്രത്തില്‍ ഉള്ള സുഷിരം തീരെ ചെറുതായിരിക്കുക എന്നിവയാണ് ഈ അവസ്ഥയ്ക്കു കാരണം. സംഭോഗത്തെ ഈ അവസ്ഥ പ്രതികൂലമായി ബാധിക്കുന്നില്ലെങ്കിലും അഗ്രചര്‍മ്മത്തിനും ലിംഗശീര്‍ഷത്തിനും ഇടയില്‍ ലിംഗസ്രാവങ്ങള്‍ കെട്ടിനിന്ന് രോഗാണുബാധയ്ക്ക് വഴിതെളിച്ചേക്കാം. അഗ്രചര്‍മ്മം നീക്കം ചെയ്യുകയാണ് (ചേലാകര്‍മ്മം -Circumcision) ഇതിനു പരിഹാരം. ചില കുട്ടികള്‍ക്ക് അഗ്രചര്‍മ്മത്തിന്റെ വീക്കംമൂലം മൂത്രവിസര്‍ജ്ജനത്തിനുപോലും തടസ്സം ഉണ്ടാകാം. എന്നാല്‍ മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ ചേലാകര്‍മ്മം ചെയ്യുവാന്‍ പാടുള്ളതല്ല. ശിശു ജനിച്ചാല്‍ എട്ടാം ദിവസം തന്നെ ചേലാകര്‍മ്മം അനുഷ്ഠിക്കണമെന്നാണ് ബൈബിളിലെ പഴയനിയമത്തില്‍ അനുശാസിക്കുന്നത്.

ലൈംഗികശാസ്ത്രപരമായ മറ്റേതൊരു പ്രശ്‌നത്തെപ്പോലെ തന്നെയും അഗ്രചര്‍മ്മം പിന്നോട്ടുമാറാത്തതും സ്വയം ചികിത്സയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കരുത്. അഗ്രചര്‍മ്മം പിന്നോട്ട് മാറാത്തവര്‍ അത് ബലം പ്രയോഗിച്ച് പിന്നോട്ട് മാറ്റാന്‍ ഒരിക്കലും ശ്രമിക്കരുത്. ആ ശ്രമം കൂടുതല്‍ വേദനയുളവാക്കുമെന്നു മാത്രമല്ല ഉദ്ധൃതാവസ്ഥയില്‍ അഗ്രചര്‍മ്മം പിന്നോട്ടുമാറാന്‍ പ്രയാസമുണ്ടാകുകയും ചെയ്യും. അഗ്രചര്‍മ്മം ബലംപ്രയോഗിച്ച് പിന്നോട്ടു നീക്കുന്നതുവഴി മറ്റൊരു ദുരന്തവും സംഭവിക്കാം. ഉദ്ധൃതമായ ലിംഗത്തിന്റെ അഗ്രചര്‍മ്മം ശക്തമായി പിന്നോക്കം കൊണ്ടുപോയാല്‍ അത് പൂര്‍വ്വസ്ഥിതി പ്രാപിക്കാതെ ലിംഗശീര്‍ഷത്തിന് പിന്നില്‍ ഇറുകിപ്പോയെന്നിരിക്കും. ഇതുമൂലം ലിംഗശീര്‍ഷത്തിലേക്കും അവിടെനിന്ന് തിരികെയുമുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടുകയും ലിംഗശീര്‍ഷത്തിനുതന്നെ നാശം സംഭവിക്കുകയും ചെയ്‌തെന്നിരിക്കാം. ലിംഗശീര്‍ഷത്തിലെ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് അവയുടെ നാശത്തിന് വഴിവയ്ക്കുന്നു. അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ സങ്കോചമൊന്നും കൂടാതെ തന്നെ അടിയന്തിരമായി വൈദ്യസഹായം തേടേണ്ടതാണ്. ഈ അവസ്ഥ പുറത്തറിയിക്കാതെ വച്ചുകൊണ്ടിരുന്നാല്‍ ലിംഗശീര്‍ഷത്തിലെ കോശങ്ങള്‍ മരിച്ചുപോകുകയും തുടര്‍ന്ന് ലിംഗശീര്‍ഷം അഴുകിത്തുടങ്ങുകയും ചെയ്യും. പാരാഫൈമോസിസ് (Paraphimosis) എന്നറിയപ്പെടുന്ന ഈ അവസ്ഥ വിദഗ്ധനായ ഒരു സര്‍ജന് ശ്‌സ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.

സാധാരണ ഒരു വ്യക്തിയില്‍ മൂത്രനാളി ലിംഗതനുവിലൂടെ സഞ്ചരിച്ച് ലിംഗാഗ്രത്തിലായിരിക്കും തുറക്കുക. എന്നാല്‍ മൂത്രനാളി ഇപ്രകാരം തുറക്കേണ്ടിടംവരെ പോകാതെ ഇടയ്ക്ക് വച്ച് തുറക്കുന്ന ഒരവസ്ഥ ചിലരില്‍ കണ്ടുവരാറുണ്ട്. രണ്ടു രീതിയില്‍ ഈ വൈകല്യം കണ്ടുവരുന്നുണ്ട്. മൂത്രനാളി ചിലപ്പോള്‍ പകുതി വഴിക്കുവച്ച് ലിംഗത്തിന്റെ മുകളിലേക്കും ചിലപ്പോള്‍ താഴേക്കും തുറക്കാം. ലിംഗത്തിനു മുകളിലേക്ക് മൂത്രനാളി തുറക്കുന്ന അവസ്ഥയ്ക്ക് എപ്പിസ്പാഡിയാസ് (Epispadias) എന്നും താഴേക്ക് തുറക്കുന്നതിന് ഹൈപ്പോസ് പാഡിയാസ് (Hypospadias) എന്നും പറയുന്നു.

മൂത്രനാളിക്ക് പൂര്‍ണ്ണദൈര്‍ഘ്യമുണ്ടായിരിക്കെത്തന്നെ മേല്‍ഭാഗം മൂടപ്പെടാതെ ഓട പോലെയും പകുതി മൂടപ്പെട്ടും പകുതി തുറന്നുമിരിക്കാം. മൂത്രനാളി പോകേണ്ടിടംവരെ പോയി തുറക്കാത്ത ഈ വൈകല്യം ജന്മനാല്‍ ഉണ്ടാകുന്ന ഒന്നാണ്. ഈ വൈകല്യമുള്ളവര്‍ മൂത്രമൊഴിച്ചാല്‍ സാധാരണ വ്യക്തികളെപ്പോലെ മൂത്രനാളിയിലൂടെ അത് ശരിക്കും പോകുകയില്ല. ലിംഗമൂലത്തിനു (Root of the penis) സമീപമാണ് മൂത്രനാളി തുറക്കുന്നതെങ്കില്‍ സ്ഖലനം യോനിക്കുള്ളിലേക്കായിരിക്കുകയില്ല. മൂത്രനാളി ലിംഗതനുവിനു (Shaft of the penis) മധ്യത്തില്‍വച്ചാണ് തുറക്കുന്നതെങ്കില്‍ ഉദ്ധാരണഭംഗം ഉണ്ടാകും.

മൂത്രനാളിയില്‍ കണ്ടുവരുന്ന ഈ രണ്ടു വൈകല്യങ്ങളെയും ശസ്ത്രക്രിയയിലൂടെ ദുരീകരിക്കാവുന്നതാണ്. എന്നാല്‍ കൗമാരപ്രായമെത്തുന്നതിനു മുന്‍പ് തന്നെ ഈ ശസ്ത്രക്രിയകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയാകും മുമ്പേ ഈ ശസ്ത്രക്രിയകള്‍ ചെയ്തില്ലെങ്കില്‍ മൂത്രവിസര്‍ജനത്തിലെയും സ്ഖലനത്തിലേയും വൈഷമ്യങ്ങള്‍ വ്യക്തിയില്‍ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

ഒരു പുരുഷന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നും ലൈംഗികാവയവങ്ങളില്‍ പരമപ്രധാനവുമായ അവയവമാണ് ലിംഗമെന്നതിനാല്‍ അതിലുണ്ടാകുന്ന ഏതൊരു വൈകല്യവും അവനില്‍ മാനസിക വൈഷമ്യം ഉളവാക്കുന്നതാണ്. ലിംഗത്തിലെ മാംസവളര്‍ച്ചകളായ അരിമ്പാറകള്‍ അത്തരത്തിലുള്ള ഒരു ശാരീരിക പ്രതിഭാസമാണ്. വേദനയുളവാക്കുന്നതും അല്ലാത്തതുമായ അരിമ്പാറകളുണ്ട്.

കോളിഫ്‌ളവറിന്റെ അല്ലിയോട് രൂപസാദൃശ്യമുള്ള ചെറിയ അരിമ്പാറക്കൂട്ടങ്ങളെ ആലരിമ്പാറ എന്നു വിളിക്കുന്നു. വേദനയുളവാക്കാത്ത ഇവ അഗ്രചര്‍മ്മത്തിനടിയിലായാണ് കാണപ്പെടുക. എന്നാല്‍ യഥാസമയം ചികിത്സിക്കാത്തപക്ഷം ഇവ ജീര്‍ണ്ണിക്കുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം അരിമ്പാറകള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കുവാന്‍ വൈകരുത്.

കോളിഫ്‌ളവര്‍ അല്ലിപോലെ തന്നെ തോന്നിക്കുന്ന മറ്റൊരുതരം ചെറിയ അരിമ്പാറകളാണ് ബാലനൈറ്റിസ് (Balanitis). ഇറുകിപ്പിടിച്ച അഗ്രചര്‍മ്മമുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. വേദനയുളവാക്കുന്നവയാണ് ഈ അരിമ്പാറകള്‍. ചേലാകര്‍മ്മം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ലിംഗശീര്‍ഷത്തിലായി ഈ അരിമ്പാറകള്‍ കാണപ്പെടാം. ലിംഗവ്രണങ്ങളായി പരിഗണിച്ചുവരാറുള്ള ഇവയെ ഗുഹ്യരോഗമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. ഇത് മൂത്രനാളിയെ ബാധിക്കുകയുമില്ല. രോഗം കണ്ടുകഴിഞ്ഞാല്‍ സംഭോഗത്തിലേര്‍പ്പെടരുത്. ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടതുമാണ്.

ലിംഗത്തിന്റെ ശുചിത്വക്കുറവാണ് പലപ്പോഴും ബാലനൈറ്റിസിന് വഴി ഒരുക്കുന്നത്. ലിംഗശീര്‍ഷത്തിനും അഗ്രചര്‍മ്മത്തിനുമിടയില്‍ ലിംഗസ്രവങ്ങളും മറ്റും കെട്ടിനില്‍ക്കാനനുവദിക്കാതിരുന്നാല്‍ ഈ രോഗത്തെ ഒരു പരിധിവരെ തടയാം. രാവിലെയും വൈകിട്ടും ലിംഗാഗ്രചര്‍മ്മം മാറ്റി ലിംഗശീര്‍ഷം കഴുകി വൃത്തിയാക്കണം. ഇറുകിയ അഗ്രചര്‍മ്മമുള്ളവരില്‍ ലിംഗശീര്‍ഷ ശുചീകരണം കാര്യമായി നടക്കാത്തതിനാല്‍ ഈ അസുഖം കൂടുതലായി കണ്ടുവരാറുണ്ട്.

Friday, December 21, 2012

സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍ മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍: തുടര്‍ച്ച


അനുദ്ധ്യതമായ ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ചും ചിലര്‍ അവകാശവാദമുന്നയിക്കുന്നു. എന്നാല്‍ അനുദ്ധ്യതമായ ലിംഗത്തിന് വലിപ്പമുണ്ടായിട്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം. മാസ്റ്റേഴ്‌സും ജോണ്‍സണും ലിംഗവലിപ്പത്തെക്കുറിച്ച് പ്രത്യേക പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുദ്ധൃതാവസ്ഥയിലെ ലിംഗത്തിന്റെ വലിപ്പവും ഉദ്ധാരണവേളയിലുണ്ടാകുന്ന ദൈര്‍ഘ്യക്കൂടുതലും വിപരീതാനുപാതത്തിലായിരിക്കും എന്നായിരുന്നു അവര്‍ കണ്ടെത്തിയത്. ഉദാഹരണമായി അനുദ്ധ്യതാവസ്ഥയില്‍ മൂന്നര ഇഞ്ചു നീളമുള്ള ഒരു ലിംഗം ഉദ്ധരിക്കുമ്പോള്‍ ആറിഞ്ചു നീളമുള്ളതാകുമെന്നിരിക്കട്ടെ. അതേസമയം അനുദ്ധൃതാവസ്ഥയില്‍ അഞ്ചിഞ്ചു നീളമുള്ള ലിംഗം ഉദ്ധ്യതമാകുമ്പോള്‍ ആറര ഇഞ്ചു നീളമേ ഉണ്ടാകൂ. ചെറിയലിംഗത്തിന് 70% ദൈര്‍ഘ്യവര്‍ദ്ധനവുണ്ടാകുമ്പോള്‍ വലിയ ലിംഗത്തിന് 30% മാത്രമേ വലിപ്പം വര്‍ദ്ധിക്കുന്നുള്ളൂ.

ഉത്തേജിക്കാത്ത യോനിയുടെ ശരാശരി ദൈര്‍ഘ്യം മൂന്നര ഇഞ്ചാണ്. ഉത്തേജിതാവസ്ഥയില്‍ അത് ഒരിഞ്ചോ മറ്റോ കൂടിയെന്നിരിക്കും. അങ്ങനെയെങ്കില്‍ ഉത്തേജിതയോനിയുടെ ശരാശരി ദൈര്‍ഘ്യം നാലര ഇഞ്ചിനോടടുപ്പിച്ചു വരും.

ലിംഗം ഉപയോഗിച്ചുള്ള ഉദ്ദീപനത്തിലൂടെ യോനി പരമാവധി ആറര ഇഞ്ചുവരെ നീളും. അതുകൊണ്ട് പുരുഷലിംഗത്തെ പരമാവധി ആറര ഇഞ്ചുവരെ മാത്രമേ യോനിയിലേക്കു പ്രവേശിപ്പിക്കാനാകൂ.

യോനീനാളത്തിന്റെ ബാഹ്യമായ മൂന്നിലൊന്നു ഭാഗം മാത്രമേ ലൈംഗികമായി സംവേദനക്ഷമമായുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി ഗര്‍ഭാശയഗളത്തിലും മറ്റും ലൈംഗിക ഉത്തേജനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഒരു വാദഗതിയുണ്ട്. ഗര്‍ഭാശയഗളത്തിലെ Cul-de-sac-ല്‍ ഉദ്ദീപനങ്ങള്‍ ചെലുത്തുന്നതിനെക്കുറിച്ച് ഈ ഗ്രന്ഥത്തിലെ ‘ലൈംഗികോത്തേജനം സ്ത്രീകളില്‍‘ എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. അപ്രകാരം ആന്തരയോനിയില്‍ ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ബാഹ്യമായ മൂന്നിലൊന്നു ഭാഗത്തെ ഉദ്ദീപനങ്ങള്‍ തന്നെ ഒരുസ്ത്രീയെ തൃപ്തയാക്കാന്‍ ധാരാളം മതിയാകും. കൂടുതല്‍ വൈവിദ്ധ്യവും തീവ്രവുമായ ലൈംഗികസുഖം കാംക്ഷിക്കുന്ന പരീക്ഷണ മനോഭാവമുള്ളവര്‍ മാത്രമേ ഗര്‍ഭാശയഗളത്തിലെയും മറ്റും ലൈംഗികോത്തേജനത്തിനായി തുനിയേണ്ടതുള്ളൂ. ഒരു സ്ത്രീയുടെ യോനിക്ക് ഉദ്ധ്യതാവസ്ഥയില്‍ ആറിഞ്ച് ആഴമുണ്ടായിരുന്നാല്‍പ്പോലും അതിന്റെ ബാഹ്യമായ രണ്ടിഞ്ചു നീളത്തിനേ ലിംഗം ഉളവാക്കുന്ന ലൈംഗികോത്തേജനങ്ങളോട് പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ. ഉദ്ധിതാവസ്ഥയില്‍ ഒരു ലിംഗത്തിനു മൂന്നര ഇഞ്ചു നീളമുണ്ടെങ്കില്‍ തന്നെ യോനിയുടെ ഈ ഭാഗത്ത് ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. ലിംഗത്തിന്റെ മിച്ചംവരുന്ന ഒന്നരഇഞ്ചുനീളം കൊണ്ട് യോനിയുടെ ആന്തരികമായ മറ്റു ഭാഗങ്ങളില്‍ ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. അതിനാല്‍ ഉദ്ധ്യതാവസ്ഥയില്‍ ലിംഗം ചെറുതായിരിക്കുന്നത് ഒരു വലിയ ലൈംഗികപ്രശ്‌നമായി കണക്കാക്കേണ്ടതില്ല. അനുദ്ധ്യതാവസ്ഥയില്‍ ലിംഗം ചെറുതായിരുന്നാലും വിഷമിക്കേണ്ടതില്ല. യോനിയില്‍ ആവശ്യാനുസരണം ഉദ്ദീപനങ്ങള്‍ സൃഷ്ടിക്കുവാന്‍ ചെറിയ ലിംഗത്തിനും സാധിക്കുന്നു.

ലിംഗവലിപ്പത്തെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാട് ഇപ്രകാരമാണെങ്കിലും ആനുപാതികമായ ലിംഗയോനീ വലിപ്പമുള്ള സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സുരതമാണ് ഉല്‍കൃഷ്ടമെന്നത്രേ ആചാര്യവാത്സ്യായനന്റെ അഭിപ്രായം. സ്ത്രീപുരുഷന്മാരുടെ ഉല്പാദനേന്ദ്രിയങ്ങള്‍ക്ക് യഥാക്രമം ആഴവും വലിപ്പവും സമമാണെങ്കില്‍ അവര്‍തമ്മില്‍ നടക്കുന്ന സുരതത്തെ കാമസൂത്രത്തില്‍ സമരതമെന്നു വിളിക്കുന്നു. യോനിയുടെ ആഴത്തിലുമധികം ദൈര്‍ഘ്യമുള്ള ലിംഗത്തോടുകൂടിയ പുരുഷന്‍ ആഴം കുറഞ്ഞ യോനിയുള്ള സ്ത്രീയുമായി നടത്തുന്ന വേഴ്ചയെ ഉച്ചരതം എന്നു വിളിക്കുന്നു. യോനിക്ക് ആഴം കൂടുകയും ലിംഗത്തിന് അത്രതന്നെ ദൈര്‍ഘ്യമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ നീചരതം സംഭവിക്കുന്നു. സമരതമാണ് എന്തുകൊണ്ടും ശ്രേഷ്ഠമെന്നാണ് വാത്സ്യായനന്‍ അഭിപ്രായപ്പെടുന്നത്.

പ്രാചീനവും ആധുനികവുമായ ലൈംഗികശാസ്ത്ര നിലപാടുകളില്‍ രണ്ടിലും കുറെയൊക്കെ വാസ്തവങ്ങള്‍ ഉള്ളതിനാല്‍ നാം ഇതില്‍ ഏതെങ്കിലും ഒന്നിനെ ത്യജിക്കുകയോ മറ്റൊന്നിനെ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. ലിംഗവലിപ്പത്തിന്റെ കാര്യത്തിലും രണ്ടുകൂട്ടരും പറയുന്ന അഭിപ്രായങ്ങളെ മാനിക്കുകയും കാമസൂത്രത്തില്‍ നിര്‍ദ്ദേശിക്കുന്ന വ്യത്യസ്ത ഉല്പാദനേന്ദ്രിയ വലിപ്പമുള്ള സ്ത്രീപുരുഷന്മാര്‍ സ്വീകരിക്കേണ്ട സംഭോഗനിലകള്‍ അനുശീലിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്.
രതിമൂര്‍ച്ഛ സമാഗതമാകുന്നതോടുകൂടി ലിംഗയോനി സംവേശം കൂടുതല്‍ ആഴത്തിലായിത്തീരുന്നു. എന്നാല്‍ ചെറിയ ലിംഗമുള്ള പുരുഷന്മാര്‍ക്ക് ആഴത്തില്‍ യോനീ സംവേശനം നടത്താന്‍ സാധിച്ചെന്നിരിക്കില്ല. അത്തരക്കാര്‍ അതില്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. സുരതവേഗം വര്‍ദ്ധിക്കുന്നതോടെ ശ്രോണീപ്രദേശങ്ങള്‍ അതിശക്തമായി തമ്മില്‍ ഘര്‍ഷണം ചെയ്യപ്പെടുന്നുണ്ട്. ഇത് സുഖാസ്വാദനത്തെ കൂടുതല്‍ ശക്തമാക്കുന്നു. അഗാധമായ ലിംഗപ്രവേശനത്തിന്റെ അനുഭൂതികള്‍ തന്നെ ഇത് ജനിപ്പിക്കുന്നുണ്ട്. മൈഥുനത്തില്‍ ലിംഗത്തിന് സവിശേഷമായ താളക്രമങ്ങളാല്‍ യോനിയിലാസകലം ചലനം സൃഷ്ടിക്കുവാനും സ്ത്രീയ്ക്ക് ലിംഗം യോനിയില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന തോന്നലുളവാക്കാനും സാധിക്കുന്നു.

ആറര ഇഞ്ചുവരെ ആഴമുള്ള ഒരു യോനിയിലേക്ക് ആറിഞ്ചു ദൈര്‍ഘ്യമുള്ള ലിംഗം പൂര്‍ണ്ണമായി ആഴ്ന്നിറങ്ങുന്നത് സ്ത്രീക്ക് സുഖകരമാണ്. അഥവാ ലിംഗദൈര്‍ഘ്യം ഏറിയവരാണെങ്കില്‍പ്പോലും വേഴ്ചയുടെ വിസ്മൃതിയില്‍ അവര്‍ക്ക് വേദന അനുഭവപ്പെടുന്നില്ല. എന്നാല്‍ ലിംഗദൈര്‍ഘ്യം ഏഴിഞ്ചായാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം ആ വേഴ്ച തികച്ചും അവിസ്മരണീയമായ ഒരനുഭവമായിരിക്കും! ആ പുരുഷന്റെ സാമീപ്യം പോലും സ്ത്രീയില്‍ ഭയമുണര്‍ത്തിയെന്നിരിക്കും. എഴിഞ്ചില്‍ കൂടുതല്‍ ലിംഗദൈര്‍ഘ്യമുള്ള പുരുഷനുമായുള്ള സംഭോഗം സ്ത്രീക്ക് വേദനാജനകമായ ഒരനുഭവമായതിനാല്‍ അത്തരം ലിംഗദൈര്‍ഘ്യമുള്ളവര്‍ ലിംഗം യോനിയിലേക്ക് പൂര്‍ണ്ണമായും പ്രവേശിപ്പിക്കാതിരിക്കുകയാകും ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കു നല്ലത്! ലിംഗത്തിന്റെ വലിപ്പം മൈഥുനാനന്ദത്തിന് അനിവാര്യമാണെന്ന വിശ്വാസത്തിന് കാര്യമായ ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ല.

ലിംഗത്തിന്റെ വലിപ്പക്കുറവിനെച്ചൊല്ലി വ്യാകുലരായി കഴിയുന്ന ഒട്ടേറെപ്പേര്‍ നമ്മുടെ നാട്ടിലുണ്ട്. അതിനാല്‍ തന്നെ അതില്‍നിന്നു മുതലെടുക്കുന്ന മുറിവൈദ്യന്മാരും കുറവല്ല. ചിലരൊക്കെ മനഃശാസ്ത്രജ്ഞരോട് ലിംഗവലിപ്പക്കുറവിനെക്കുറിച്ച് പരാതികളും സംശയങ്ങളുമുന്നയിച്ച് ആയുസ് പാഴാക്കുന്നു. ഇക്കാര്യത്തില്‍ ‘വിദഗ്‌ദ്ധോപദേശം’ നല്‍കുന്ന ചില വ്യാജലൈംഗിക ഗ്രന്ഥങ്ങളും വിരളമല്ല. എന്നാല്‍ പണ്ടുകാലം മുതല്‍ക്കേ ലിംഗവലിപ്പം കൂട്ടുവാനായി പല വിദ്യകളും പലരും പ്രയോഗിച്ചുനോക്കിയിട്ടുണ്ടെങ്കിലും ആരും തന്നെ അതില്‍ വിജയിച്ചതായി കേട്ടിട്ടില്ല. ലിംഗത്തിന്റെ വലിപ്പം കൃത്രിമമായി വര്‍ദ്ധിപ്പിക്കാനാകില്ലെന്നു പറയുവാന്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്. ലിംഗം ഉദ്ധാരകകലകളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരവയവമാണ്. ഉദ്ധാരകകലകള്‍ വര്‍ദ്ധിക്കുന്ന സ്വഭാവമുള്ളവയല്ല. അതിനാല്‍ ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും വലിപ്പം കൂടുകയെന്നതും ശാസ്ത്രീയമായി അസംഭവ്യമായ കാര്യമാണ്. ലിംഗത്തെ ലിംഗമാക്കുന്നത് അതിന്റെ ഇലാസ്തിക സ്വഭാവമാണ്. റബ്ബര്‍പോലെ വലിയുന്ന ഈ സ്വഭാവം നിലനില്‍ക്കുന്നിടത്തോളം കാലം ലിംഗത്തിന്റെ ദൈര്‍ഘ്യം സ്ഥിരമായി വലുതാക്കുവാന്‍ സാധിക്കുകയില്ല.

ലിംഗവലിപ്പമെന്നത് ലൈംഗികശക്തിയുടെ മാനദണ്ഡമാണെന്ന തെറ്റിദ്ധാരണ നിലനിന്നതിനാല്‍ കാലാകാലങ്ങളിലായി പല നാട്ടുകാരും അതിനായി പല പൊടിക്കൈകളും പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. ഇന്ത്യാക്കാര്‍ കാമസൂത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്ന ചില തൈലങ്ങളും മറ്റും പരീക്ഷിച്ചുനോക്കി. താല്‍ക്കാലികമായി ചില ഫലങ്ങള്‍ കണ്ടില്ലെന്നു പറയാനാവില്ലെങ്കിലും ശാശ്വതമായ ഒരു ലിംഗദൈര്‍ഘ്യം ആരും കൈവരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. തെറ്റിദ്ധാരണയില്‍ കുടുങ്ങിയ ചില പാരാചീന ശാസ്ത്രജ്ഞന്മാര്‍ പോലും ലിംഗവലിപ്പത്തിനുള്ള പരീക്ഷണങ്ങള്‍ നടത്തിനോക്കിയതായി പറയപ്പെടുന്നു.

ജപ്പാന്‍കാര്‍ ലിംഗവലിപ്പത്തിനായി പ്രയോഗിച്ചുനോക്കിയിരുന്ന പൊടിക്കൈ രസാവഹവും തെല്ലു ഭയാനകവുമാണ്. നടുവില്‍ തുളയുള്ള ഒരു ചുടുകല്ല് ചൂടാക്കിയശേഷം ലിംഗം കല്ലില്‍ സ്പര്‍ശിക്കാതെ ആ തുളയില്‍ വയ്ക്കുകയായിരുന്നു അവരുടെ രീതി. ലിംഗത്തിന്റെ വണ്ണം കൂട്ടുവാനുള്ള ഈ വ്യയാമം ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ആഴ്ചയില്‍ രണ്ടുമൂന്നുദിവസം ചെയ്യണമത്രേ. മൂന്നാഴ്ചത്തെ പ്രയോഗം കൊണ്ട് ചിലര്‍ക്ക് ലിംഗത്തിന്റെ വലിപ്പം താല്‍ക്കാലികമായി വര്‍ദ്ധിച്ചു. എന്നാല്‍ അധികമായി ലഭിച്ച വണ്ണം ചികിത്സ നിര്‍ത്തി ഒരാഴ്ചക്കകം നഷ്ടപ്പെട്ടു. ആറുമാസം തുടര്‍ച്ചയായി ഇഷ്ടികപ്രയോഗം ചെയ്ത ഒരാളുടെ ലിംഗത്തിന് അല്പം വണ്ണക്കുടുതലുണ്ടായി എന്നാല്‍ ചികിത്സ നിര്‍ത്തി ഒരാഴ്ചയ്ക്കകം വണ്ണം വീണ്ടും കുറഞ്ഞു. എന്നാല്‍ അര ഇഞ്ചു വണ്ണം നഷ്ടപ്പെടാതെ ഇരുന്നു. സാമാന്യബുദ്ധി ഉപയോഗിച്ച് പരിശോധിച്ചാല്‍ തന്നെ ലിംഗത്തിന് അര ഇഞ്ച് നീളം കൂടുമെന്നുകരുതി ഇത്തരം ‘തീക്കളികള്‍’ നടത്തുന്നത് എത്ര അപകടകരമാണെന്നു മനസ്സിലാകും.

ഭാരം കെട്ടിത്തൂക്കി ലിംഗത്തിന്റെ വലിപ്പം കൂട്ടുകയെന്നതായിരുന്നു ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രീതി. ലിംഗത്തില്‍ ഘടിപ്പിക്കാവുന്ന കൂടുകള്‍ തീര്‍പ്പിച്ച് അവയില്‍ ഭാരക്കട്ടകള്‍ കെട്ടിത്തൂക്കുന്നു. ആദ്യത്തെ ആഴ്ച ഒരു പൗണ്ട് തൊട്ടടുത്ത ആഴ്ച രണ്ട് പൗണ്ട്. അങ്ങനെ ഭാരം കൂട്ടിക്കൊണ്ടിരിക്കും. ഇതിനെ അനുകരിച്ച് ചില ശാസ്ത്രജ്ഞന്മാര്‍ ലിംഗദൈര്‍ഘ്യപരീക്ഷണം നടത്തുവാന്‍ തുനിഞ്ഞു. മൂന്നാമത്തെ പരീക്ഷണം കൊണ്ട് ആകെ ആറുപേരില്‍ ഒരാള്‍ക്ക് അര ഇഞ്ച് ലിംഗദൈര്‍ഘ്യം സംഭവിച്ചു!

ലിംഗത്തിന്റെ വലിപ്പക്കുറവിനെ ഒരു ലൈംഗികപരാധീനതയായി കൊണ്ടുനടക്കുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ അസംബന്ധമാണ്. മറ്റു ശാരീരികാവയവങ്ങളുടെ വലിപ്പം പോലെ തന്നെ ജന്മസിദ്ധമാണ് ഈ പ്രത്യുല്പാദനാവയവത്തിന്റെയും വലിപ്പം തങ്ങള്‍ക്കു സിദ്ധമായ ലിംഗവലിപ്പം കൊണ്ടുതന്നെ തൃപ്തരായി അര്‍ത്ഥശൂന്യമായ ആകാംക്ഷചിന്തകള്‍ ഒഴിവാക്കി ആനന്ദപൂര്‍ണ്ണമായ ലൈംഗികജീവിതം ആസ്വദിക്കുകയാണ് വേണ്ടത്. അഥവാ ലിംഗത്തിന് ഒരല്പം വലിപ്പക്കുറവുണ്ടെങ്കില്‍പ്പോലും ഉചിതമായ മൈഥുനനിലകള്‍ സ്വീകരിച്ചുകൊണ്ട് അതിനെ വിജയകരമായി അതിജീവിക്കാവുന്നതേയുള്ളൂ.

തങ്ങളുടെ ലിംഗം കൂടുതലായി വളഞ്ഞിരിക്കുന്നുവെന്ന പരാതിയുമായി മനഃശാസ്ത്ര പംക്തികളിലേക്കെഴുതുന്ന ഒട്ടേറെ യുവാക്കളുണ്ട്. എല്ലാ ലിംഗങ്ങള്‍ക്കും ഒരല്പം വളവ് സഹജമത്രേ. യോനിയുടെ ആന്തരിക ഭാഗത്തിനും അല്പം വളവുള്ളതിനാല്‍ സംഭോഗത്തെ ഇത് സുഗമമാക്കുകയാണ് ചെയ്യുന്നത്.

ലംബതലവുമായി 20 മുതല്‍ 40 ഡിഗ്രിവരെയുള്ള ഒരു കോണ്‍ സൃഷ്ടിച്ചായിരിക്കും ലിംഗം ഉദ്ധരിക്കപ്പെടുക. ഇത് യോനിയുടെ കോണിന് സമമായതിനാല്‍ യോനീ സംവേശനത്തെ അനായാസകരമാക്കുന്നു. എന്നാല്‍ ചിലരില്‍ ലിംഗം അസാധാരണമാം വിധം വളഞ്ഞിരിക്കും. വക്രലിംഗതയെന്നോ (Peyrohies disease) വളഞ്ഞ ആണിരോഗമെന്നോ (Bend Nail Syndrome) ആണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ലിംഗകോണിലെ വ്യത്യാസംമൂലം ഈ രോഗത്തില്‍ ലിംഗം വളഞ്ഞിരിക്കും. ലിംഗകലകള്‍ക്കുണ്ടാകുന്ന നാശം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ലിംഗകലകള്‍ക്ക് ഇപ്രകാരം നാശം സംഭവിക്കുന്നതെന്നതിന്റെ കാരണം വൈദ്യശാസ്ത്രത്തിന് ഇനിയും അജ്ഞാതമാണ്. വക്രലിംഗമുള്ള രോഗികളില്‍ ഉദ്ധാരണം നടക്കുമ്പോള്‍ ലിംഗതനു (ശിശ്‌നദണ്ഡം) ഇടത്തോട്ട് തിരിഞ്ഞിരിക്കുകയാണെങ്കില്‍ ലിംഗശീര്‍ഷം (ശിശ്‌നമണി) വലത്തോട്ട് തിരിഞ്ഞിരിക്കും. ഈ അവസ്ഥ സംഭോഗത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നില്ലെങ്കിലും മാനസികമായ പിരിമുറുക്കവും ആകാംക്ഷയും ഉളവാക്കിയേക്കാം. സങ്കീര്‍ണ്ണമായ ചില ചികിത്സാവിധികള്‍ ഇതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ കാര്യമായ ഫലപ്രാപ്തി നല്‍കാത്തതായാണ് കണ്ടുവരുന്നത്. ലിംഗവലിപ്പക്കുറവിനെക്കുറിച്ചുള്ള അമിതാകാംക്ഷപോലെതന്നെ ഇക്കാര്യത്തിലും അനാവശ്യമായ ഉത്ക്കണ്ഠ ഒഴിവാക്കുകയാണ് വേണ്ടത്.

പ്രായമാകുംതോറും ഉദ്ധൃതലിംഗത്തിന്റെ കോണ്‍ കൂടിക്കൊണ്ടിരിക്കുന്നതായി കാണാം. മധ്യവയസ്‌ക്കരായ മിക്ക പുരുഷന്മാരിലും ഉദ്ധൃതലിംഗത്തിന്റെ കോണ്‍ ഏതാണ്ട് 90% ആയിരിക്കും. അമ്പത്തഞ്ചു വയസ്സുകഴിയുന്നതോടെ ഉദ്ധൃതലിംഗം തീര്‍ത്തും തിരശ്ചീനമായിത്തന്നെ നില്‍ക്കുന്നു. എന്നാല്‍ ലൈംഗികവേഴ്ചയെ ഇത് ഒരു തരത്തിലും ബാധിക്കാറില്ല.

Wednesday, December 19, 2012

രതിവിജ്ഞാനം:അധ്യായം -4 സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍ മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍

അധ്യായം -4
സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍ മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍

ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള അജ്ഞത കുമാരീകുമാരന്മാരിലും പ്രായപൂര്‍ത്തിയായവരില്‍പ്പോലും കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. ലൈംഗികാവയവങ്ങളുടെ ഘടനയെയും പ്രവര്‍ത്തനരീതികളെയും കുറിച്ച് പ്രായപൂര്‍ത്തിയായ ഒരാള്‍ സാമാന്യമായ അറിവെങ്കിലും ആര്‍ജ്ജിച്ചിരിക്കേണ്ടതാണ്. ലൈംഗികശരീരശാസ്ത്രത്തില്‍ (Sexual Anatomy) ഡോക്ടറേറ്റ് ഒന്നും നേടിയില്ലെങ്കില്‍പ്പോലും തന്റെ ലൈംഗികജീവിതത്തിന്റെ നെടുന്തൂണുകളായ അവയവങ്ങളെക്കുറിച്ച് ആവശ്യം വേണ്ട ജ്ഞാനമെങ്കിലും നേടേണ്ടത് അനിവാര്യമത്രേ. എന്നാല്‍ നമ്മുടെ നാട്ടില്‍ ലൈംഗിക വിദ്യാഭ്യാസമെന്നത് എന്തോ അപകടകരമായ ഒരു ആശയമാണെന്ന ധാരണയാണ് വിദ്യാസമ്പന്നര്‍ പോലും വെച്ചുപുലര്‍ത്തുന്നത്. മുതിര്‍ന്ന ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ലൈംഗികാവയവങ്ങളുടെ ഘടന പ്രതിപാദിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് കാര്യമായ ഒരു ചര്‍ച്ച ക്ലാസ് മുറികളില്‍ നടന്നുകാണാറില്ല. രക്ഷിതാക്കളും അധ്യാപകരും ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള സംശയങ്ങല്‍ ദുരീകരിക്കുന്നതിന് ആരോഗ്യകരമായ ഒരന്തരീക്ഷം വിദ്യാഭ്യാസരംഗത്തു നിലനിര്‍ത്താത്തതിനാല്‍ പല മിഥ്യാധാരണകളിലേക്കും ഭയാശങ്കകളിലേക്കും കൗമാരപ്രായക്കാര്‍ വഴുതിവീഴുക സ്വാഭാവികം മാത്രം. അല്പവിഭവന്മാരായ ചില മുതിര്‍ന്നവരും അശാസ്ത്രീയമായ ചില ഗ്രന്ഥങ്ങളും ഈ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ലൈംഗികാവയവങ്ങളുടെ വലിപ്പത്തെയും പ്രവര്‍ത്തനരീതികളെയും കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ അതിരുകടക്കുന്നത് മാനസികരോഗങ്ങള്‍ക്കുപോലും വഴിയൊരുക്കുന്നു.

പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ലൈംഗികാവയവങ്ങളുടെ വലിപ്പത്തെയും പ്രവര്‍ത്തനരീതികളെയും കുറിച്ചുള്ള അമിതോല്‍ക്കണ്ഠ കണ്ടുവരാറുള്ളത്. കൗമാരാരംഭത്തില്‍ കണ്ടുവരുന്ന ശാരീരിക മാറ്റങ്ങളെ വേണ്ടത്ര മനസ്സിലാക്കുവാന്‍ കുമാരികുമാരന്മാരില്‍ പലര്‍ക്കും കഴിയാതെ പോകുന്നു. കൗമാരത്തില്‍ ലിംഗത്തിന്റെ വലിപ്പത്തെയും ശുക്ലവും ആരോഗ്യവുമായുള്ള ബന്ധത്തെയും കുറിച്ചൊക്കെ സന്ദേശങ്ങള്‍ കണ്ടുവരാറുള്ളത് പതിവാണ്. ലിംഗത്തിന്റെ ശരാശരി വലിപ്പത്തെക്കുറിച്ച് അതിശയോക്തിപരമായ പല കഥകളും നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. വലിയ ലിംഗമുള്ളവര്‍ക്ക് ലൈംഗികശക്തി കൂടുതലായിരിക്കുമെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുമുണ്ട്. ശുക്ലം രക്തത്തില്‍ നിന്ന് ഉണ്ടായതായതിനാല്‍ ശുക്ലനഷ്ടം ധാതുക്ഷയത്തിന് ഇടയാക്കുമെന്ന് മറ്റൊരു വിഭാഗം കരുതുന്നു. സ്വയംഭോഗത്തെ ഒരു മഹാപാപമായിക്കരുതി അതില്‍നിന്നുണ്ടാകുന്ന കുറ്റബോധത്തില്‍ മനമുരുകിക്കഴിയുന്ന കുമാരന്മാരും കുറവല്ല. കുമാരിമാരില്‍ ചിലരിലും സ്വയംഭോഗം കുറ്റബോധമുളവാക്കുന്നു. എന്നാല്‍ അവരില്‍ ആര്‍ത്തവത്തെയും ഗര്‍ഭധാരണത്തെയും കുറിച്ചുള്ള അജ്ഞതകളാണ് പ്രബലം.

ഏതായാലും കൗമാരകാലത്തുളവാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ യഥാവസരത്തില്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് ഭാവിയില്‍ ദാമ്പത്യ ജീവിതത്തെത്തന്നെ പ്രശ്‌നസങ്കീര്‍ണ്ണമാക്കിയേക്കാം. ലിംഗത്തിന്റെ വലിപ്പക്കുറവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ലൈംഗികബന്ധ ഭീതി (Intercourse fear) സംഭവിച്ചിട്ടുള്ള കേസുകള്‍ മനശാസ്ത്രജ്ഞന്മാരുടെ ഡയറികളിലും മറ്റും കാണാം.

പുരുഷന്റെ ലൈംഗികാവയവങ്ങള്‍
ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ച് കൗമാരാരംഭത്തിലാണ് ഒരാള്‍ ബോധവാനായിത്തീരുന്നത്. മുതിര്‍ന്നവരുടെ ലിംഗം യാദൃശ്ചികമായി കാണാനിടവരുന്ന ഒരു കൗമാരപ്രായക്കാരന്‍ സ്വാഭാവികമായിത്തന്നെ തന്റേതുമായി അതിനെ താരതമ്യപ്പെടുത്തുന്നു. തനിക്കും അതുപോലെ വലിപ്പമുള്ള ഒരു ലിംഗം ഉണ്ടായിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിക്കുന്നു. തന്റെ ലിംഗത്തിന് അല്പം കൂടി വലിപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത കുമാരന്മാര്‍ വിരളമാകും. പ്രായപൂര്‍ത്തിയാകുന്നതോടെ തന്റെ ശരീരപ്രകൃതത്തിനനുസൃതമായ ലിംഗവളര്‍ച്ച തനിക്കുണ്ടായാലും ചെറുപ്പകാലത്തു കണ്ട ആ ലിംഗം അവനെ വ്യാമോഹിപ്പിച്ചുകൊണ്ടിരിക്കും. ചില മനഃശാസ്ത്രജ്ഞന്മാര്‍ പുരുഷന്‍ നഗ്നത മറയ്ക്കുവാനുള്ള പ്രധാനകാരണം തന്റെ ചെറിയ ലിംഗം പുറത്തുകാണിക്കുന്നതിലുള്ള മടിയാണെന്നുപോലും വ്യാഖ്യാനിച്ചിട്ടുണ്ട്.

വലിപ്പമേറിയ ലിംഗമുള്ളവര്‍ പോലും തങ്ങളുടെ ലിംഗത്തിന് അല്പം കൂടി നീളമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ സ്വയം തൃപ്തനാകുന്നതിലും സ്ത്രീയെ സംതൃപ്തയാക്കുന്നതിലും ലിംഗത്തിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ ഒരു മാനദണ്ഡമേയല്ലെന്നതാണു സത്യം. ഒരു പുരുഷന്റെ ശരീരപ്രകൃതിയനുസരിച്ചായിരിക്കും അയാളുടെ ലിംഗത്തിന്റെ വലിപ്പച്ചെറുപ്പങ്ങളെങ്കിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരില്‍ വലിപ്പം കൂടിയ ലിംഗവും സ്ഥൂലഗാത്രന്മാരില്‍ വലിപ്പം കുറഞ്ഞ ലിംഗവും കാണപ്പെടുന്നത് അപൂര്‍വ്വമല്ല. ഒരാളുടെ ലിംഗത്തിന് എത്ര വലിപ്പം വേണമെന്ന കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷകളൊന്നും വയ്ക്കാനാവില്ല. സംഭോഗസുഖത്തെ ലിംഗവലിപ്പം ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ ഒരു വീക്ഷണമാണ് പുലര്‍ത്തേണ്ടത്. ആരോഗ്യവാനായ ഒരു പുരുഷന്റെ ലിംഗത്തിന് ശുക്ലത്തെ യോനിയില്‍ നിക്ഷേപിക്കാനാവശ്യമായ ദൈര്‍ഘ്യം വേണമെന്നു പറയാവുന്നതാണ്. യോനിയിലേക്കു കടക്കാന്‍ ആവശ്യമായ നീളമില്ലാത്ത ലിംഗത്തോടുകൂടിയ പുരുഷന്മാര്‍ ഇല്ലെന്നുവേണം പറയുവാന്‍.

ലിംഗദൈര്‍ഘ്യത്തെപ്പറ്റി ലൈംഗികശാസ്ത്രജ്ഞന്‍മാര്‍ വിപുലമായ പഠനങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. ഉദ്ധരിക്കാത്ത അവസ്ഥയില്‍ സാമാന്യം ചെറുതെന്നു തോന്നുന്ന ലിംഗങ്ങള്‍ക്കുപോലും ഉദ്ധ്യതാവസ്ഥയില്‍ വേണ്ടത്ര ദൈര്‍ഘ്യമുണ്ടാകുന്നതായി കാണാം. ആളുകളുടെ മുഖച്ഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ ലിംഗത്തിന്റെ വലിപ്പവും വ്യത്യസ്തമായിരിക്കും. കുറിയവരായ പലര്‍ക്കും നീളം കൂടിയ ലിംഗം കാണപ്പെടാറുണ്ട്. നീണ്ട് ഒത്ത ശരീരപ്രകൃതമുള്ളവരുടെ ലിംഗം ചെറുതും ക്ഷീണിതവുമായിരുന്നാലും അത്ഭുതപ്പെടേണ്ടതില്ല. ദീര്‍ഘമായ ലിംഗമുള്ള ചിലരിലാകട്ടെ ഉദ്ധ്യതാവസ്ഥയില്‍ അത് ആദ്യമുള്ളതിന്റെ മുക്കാല്‍ഭാഗം കൂടിയോ വലുതാകുന്നുള്ളൂ.
ഉത്ക്കണ്ഠകള്‍ അതിരുകടക്കുന്നത് മാനസികരോഗങ്ങള്‍ക്കുപോലും വഴിയൊരുക്കുന്നു.

പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ലൈംഗികാവയവങ്ങളുടെ വലിപ്പത്തെയും പ്രവര്‍ത്തനരീതികളെയും കുറിച്ചുള്ള അമിതോല്‍ക്കണ്ഠ കണ്ടുവരാറുള്ളത്. കൗമാരാരംഭത്തില്‍ കണ്ടുവരുന്ന ശാരീരിക മാറ്റങ്ങളെ വേണ്ടത്ര മനസ്സിലാക്കുവാന്‍ കുമാരികുമാരന്മാരില്‍ പലര്‍ക്കും കഴിയാതെ പോകുന്നു. കൗമാരത്തില്‍ ലിംഗത്തിന്റെ വലിപ്പത്തെയും ശുക്ലവും ആരോഗ്യവുമായുള്ള ബന്ധത്തെയും കുറിച്ചൊക്കെ സന്ദേശങ്ങള്‍ കണ്ടുവരാറുള്ളത് പതിവാണ്. ലിംഗത്തിന്റെ ശരാശരി വലിപ്പത്തെക്കുറിച്ച് അതിശയോക്തിപരമായ പല കഥകളും നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. വലിയ ലിംഗമുള്ളവര്‍ക്ക് ലൈംഗികശക്തി കൂടുതലായിരിക്കുമെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുമുണ്ട്. ശുക്ലം രക്തത്തില്‍ നിന്ന് ഉണ്ടായതായതിനാല്‍ ശുക്ലനഷ്ടം ധാതുക്ഷയത്തിന് ഇടയാക്കുമെന്ന് മറ്റൊരു വിഭാഗം കരുതുന്നു. സ്വയംഭോഗത്തെ ഒരു മഹാപാപമായിക്കരുതി അതില്‍നിന്നുണ്ടാകുന്ന കുറ്റബോധത്തില്‍ മനമുരുകിക്കഴിയുന്ന കുമാരന്മാരും കുറവല്ല. കുമാരിമാരില്‍ ചിലരിലും സ്വയംഭോഗം കുറ്റബോധമുളവാക്കുന്നു. എന്നാല്‍ അവരില്‍ ആര്‍ത്തവത്തെയും ഗര്‍ഭധാരണത്തെയും കുറിച്ചുള്ള അജ്ഞതകളാണ് പ്രബലം.

ഏതായാലും കൗമാരകാലത്തുളവാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ യഥാവസരത്തില്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് ഭാവിയില്‍ ദാമ്പത്യ ജീവിതത്തെത്തന്നെ പ്രശ്‌നസങ്കീര്‍ണ്ണമാക്കിയേക്കാം. ലിംഗത്തിന്റെ വലിപ്പക്കുറവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ലൈംഗികബന്ധ ഭീതി (Intercourse fear) സംഭവിച്ചിട്ടുള്ള കേസുകള്‍ മനശാസ്ത്രജ്ഞന്മാരുടെ ഡയറികളിലും മറ്റും കാണാം.

പുരുഷന്റെ ലൈംഗികാവയവങ്ങള്‍
ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ച് കൗമാരാരംഭത്തിലാണ് ഒരാള്‍ ബോധവാനായിത്തീരുന്നത്. മുതിര്‍ന്നവരുടെ ലിംഗം യാദൃശ്ചികമായി കാണാനിടവരുന്ന ഒരു കൗമാരപ്രായക്കാരന്‍ സ്വാഭാവികമായിത്തന്നെ തന്റേതുമായി അതിനെ താരതമ്യപ്പെടുത്തുന്നു. തനിക്കും അതുപോലെ വലിപ്പമുള്ള ഒരു ലിംഗം ഉണ്ടായിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിക്കുന്നു. തന്റെ ലിംഗത്തിന് അല്പം കൂടി വലിപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത കുമാരന്മാര്‍ വിരളമാകും. പ്രായപൂര്‍ത്തിയാകുന്നതോടെ തന്റെ ശരീരപ്രകൃതത്തിനനുസൃതമായ ലിംഗവളര്‍ച്ച തനിക്കുണ്ടായാലും ചെറുപ്പകാലത്തു കണ്ട ആ ലിംഗം അവനെ വ്യാമോഹിപ്പിച്ചുകൊണ്ടിരിക്കും. ചില മനഃശാസ്ത്രജ്ഞന്മാര്‍ പുരുഷന്‍ നഗ്നത മറയ്ക്കുവാനുള്ള പ്രധാനകാരണം തന്റെ ചെറിയ ലിംഗം പുറത്തുകാണിക്കുന്നതിലുള്ള മടിയാണെന്നുപോലും വ്യാഖ്യാനിച്ചിട്ടുണ്ട്.

വലിപ്പമേറിയ ലിംഗമുള്ളവര്‍ പോലും തങ്ങളുടെ ലിംഗത്തിന് അല്പം കൂടി നീളമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ സ്വയം തൃപ്തനാകുന്നതിലും സ്ത്രീയെ സംതൃപ്തയാക്കുന്നതിലും ലിംഗത്തിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ ഒരു മാനദണ്ഡമേയല്ലെന്നതാണു സത്യം. ഒരു പുരുഷന്റെ ശരീരപ്രകൃതിയനുസരിച്ചായിരിക്കും അയാളുടെ ലിംഗത്തിന്റെ വലിപ്പച്ചെറുപ്പങ്ങളെങ്കിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരില്‍ വലിപ്പം കൂടിയ ലിംഗവും സ്ഥൂലഗാത്രന്മാരില്‍ വലിപ്പം കുറഞ്ഞ ലിംഗവും കാണപ്പെടുന്നത് അപൂര്‍വ്വമല്ല. ഒരാളുടെ ലിംഗത്തിന് എത്ര വലിപ്പം വേണമെന്ന കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷകളൊന്നും വയ്ക്കാനാവില്ല. സംഭോഗസുഖത്തെ ലിംഗവലിപ്പം ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ ഒരു വീക്ഷണമാണ് പുലര്‍ത്തേണ്ടത്. ആരോഗ്യവാനായ ഒരു പുരുഷന്റെ ലിംഗത്തിന് ശുക്ലത്തെ യോനിയില്‍ നിക്ഷേപിക്കാനാവശ്യമായ ദൈര്‍ഘ്യം വേണമെന്നു പറയാവുന്നതാണ്. യോനിയിലേക്കു കടക്കാന്‍ ആവശ്യമായ നീളമില്ലാത്ത ലിംഗത്തോടുകൂടിയ പുരുഷന്മാര്‍ ഇല്ലെന്നുവേണം പറയുവാന്‍.

ലിംഗദൈര്‍ഘ്യത്തെപ്പറ്റി ലൈംഗികശാസ്ത്രജ്ഞന്‍മാര്‍ വിപുലമായ പഠനങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. ഉദ്ധരിക്കാത്ത അവസ്ഥയില്‍ സാമാന്യം ചെറുതെന്നു തോന്നുന്ന ലിംഗങ്ങള്‍ക്കുപോലും ഉദ്ധ്യതാവസ്ഥയില്‍ വേണ്ടത്ര ദൈര്‍ഘ്യമുണ്ടാകുന്നതായി കാണാം. ആളുകളുടെ മുഖച്ഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ ലിംഗത്തിന്റെ വലിപ്പവും വ്യത്യസ്തമായിരിക്കും. കുറിയവരായ പലര്‍ക്കും നീളം കൂടിയ ലിംഗം കാണപ്പെടാറുണ്ട്. നീണ്ട് ഒത്ത ശരീരപ്രകൃതമുള്ളവരുടെ ലിംഗം ചെറുതും ക്ഷീണിതവുമായിരുന്നാലും അത്ഭുതപ്പെടേണ്ടതില്ല. ദീര്‍ഘമായ ലിംഗമുള്ള ചിലരിലാകട്ടെ ഉദ്ധ്യതാവസ്ഥയില്‍ അത് ആദ്യമുള്ളതിന്റെ മുക്കാല്‍ഭാഗം കൂടിയോ വലുതാകുന്നുള്ളൂ. ഒരാളുടെ ശരീരപുഷ്ടി നോക്കി ലിംഗപുഷ്ടി നിര്‍ണ്ണയിക്കാനാവില്ല. ഉത്തേജിതമല്ലാത്ത ലിംഗത്തിന്റെ വലിപ്പം സാധാരണഗതിയില്‍ 7 സെന്റീമീറ്ററിനും 11 സെന്റിമീറ്ററിനും മധ്യേയായിരിക്കും. ശരാശരി ലിംഗത്തിന്റെ ദൈര്‍ഘ്യം 9.5 സെന്റിമീറ്ററിനു താഴെയായിരിക്കും. ലിംഗത്തിലെ ധമനികളിലേക്കു രക്തപ്രവാഹം കൂടുതലാകുമ്പോള്‍ അതിന്റെ വലിപ്പവും വ്യാസവും വര്‍ദ്ധിക്കുന്നു. ഒരാളുടെ ഉദ്ധൃതലിംഗത്തിന്റെ വലിപ്പം എല്ലായ്‌പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. സാധാരണയായി ശരാശരി 16 സെന്റിമീറ്ററായിരിക്കും ഉദ്ധൃതമായ ഒരു ലിംഗത്തിന്റെ വലിപ്പം. എന്നാല്‍ ഇത് ചിലപ്പോള്‍ 14 സെന്റിമീറ്ററോ 18 സെന്റിമീറ്ററോ ആയി വ്യത്യാസപ്പെട്ടെന്നുമിരിക്കാം. വളരെയധികം സങ്കോചവികാസങ്ങള്‍ക്ക് വിധേയമാകുന്ന ഒരവയവമാണ് ലിംഗം. 20 സെന്റീമീറ്റര്‍ നീളമുള്ള ലിംഗം സര്‍വ്വസാധാരണമല്ല. 14 ഇഞ്ചു ദൈര്‍ഘ്യവും മൂന്നിഞ്ചു വ്യാസവുമുള്ള ലിംഗവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ചിലരില്‍ അനുദ്ധൃതാവസ്ഥയില്‍പ്പോലും ഉദ്ധ്യതലിംഗത്തിന്റെ വലിപ്പം കണ്ടേക്കാം. എന്നാല്‍ ഉദ്ധൃതാവസ്ഥയില്‍ അനുക്രമമായ വലിപ്പവ്യത്യാസം അവയ്ക്കുണ്ടാകുന്നില്ല. ചെറിയ ലിംഗങ്ങള്‍ക്ക് ഉദ്ധൃതാവസ്ഥയില്‍ ഉണ്ടാകുന്ന വലിപ്പത്തേക്കാള്‍ കുറവാണ് വലിയ ലിംഗങ്ങള്‍ക്ക് ഉദ്ധൃതാവസ്ഥയില്‍ ഉണ്ടാകുന്നത്. അതിനാല്‍ ചെറിയ ലിംഗവും വലിയ ലിംഗവും ഉദ്ധ്യതാവസ്ഥയില്‍ ഏതാണ്ട് തുല്യവലിപ്പം തന്നെ ആര്‍ജിക്കുന്നു. ദൈര്‍ഘ്യമേറിയ ലിംഗമുള്ള ഒരാള്‍ മൈഥുനത്തില്‍ ഒരു വിദഗ്ധനായിക്കൊള്ളണമെന്നില്ല. ചെറിയ ലിംഗമുള്ളവര്‍ ലൈംഗികവേഴ്ചയില്‍ അസമര്‍ത്ഥരാകുന്നുമില്ല.

സ്ത്രീയെ രതസംതൃപ്തയാക്കുവാന്‍ വേണ്ട ചോദനകള്‍ സൃഷ്ടിക്കേണ്ടത് ഭഗശിശ്‌നിക, ഭഗോഷ്ഠങ്ങള്‍ ഇവയിലും അവയോടു ബന്ധപ്പെട്ട ഭാഗങ്ങളിലുമാണ്. യോനീനാളത്തിന്റെ ആന്തരികമായ മൂന്നിലൊന്നു നീളം മാത്രമേ കാര്യമായ ഉദ്ദീപനങ്ങളുടെ വേദിയായിത്തീരുന്നുള്ളൂ. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും ഇത്രത്തോളം ആഴത്തില്‍ യോനീസംവേശനം നടത്താനുള്ള ലിംഗദൈര്‍ഘ്യം ഉണ്ടായിരിക്കും. സുരതക്രിയയില്‍ ജനനേന്ദ്രിയ വലിപ്പത്തിനല്ല മാനസികവും ശാരീരികവുമായ ഉത്തേജനത്തിനാണ് പ്രഥമസ്ഥാനം.

ലിംഗത്തിന്റെ വലിപ്പക്കുറവിനെ കുറിച്ചുള്ള പരാതികളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവരും അതിനു ധൈര്യമില്ലാതെ അതിനെ ചൊല്ലി എരിതീ തിന്നു കഴിയുന്നവരും നിരവധിയുണ്ട്. ലിംഗത്തിന് എട്ടും ഒന്‍പതും ഇഞ്ചു നീളമുള്ളവര്‍പോലും ഇക്കൂട്ടത്തിലുണ്ടെന്നത് അത്ഭുതകരമത്രേ ! പലര്‍ക്കും ലിംഗദൈര്‍ഘ്യക്കുറവായതിനാല്‍ ഇണയെ തൃപ്തിപ്പെടുത്താനാവില്ലെന്നോ സ്വയം തൃപ്തരാകാന്‍ സാധിക്കുകയില്ലെന്നോ അല്ല പരാതി. സുഹൃത്തുക്കളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങളുടേതിന് വലിപ്പം തീരെപ്പോരെന്നാണ്. കാര്യം ഒരു ‘പ്രസ്റ്റീജ് ഇഷ്യൂ ‘ ആണെന്നര്‍ത്ഥം!

ലിംഗത്തിന്റെ വലിപ്പം പൗരുഷത്തിന്റെ മാനദണ്ഡമാണെന്ന സങ്കല്‍പ്പത്തിന് മാനവരാശിയോളം തന്നെ പഴക്കമുണ്ട്. നൂറ്റാണ്ടുകളായിത്തന്നെ ലിംഗദൈര്‍ഘ്യവും വ്യത്യാസവും ലൈംഗികോര്‍ജ്ജത്തിന്റെ അളവുകോലായി പരിഗണിച്ചുപോന്നു. അതുപോലെ തന്നെ കൂടുതല്‍ ശുക്ലം സ്ഖലിപ്പിക്കാന്‍ കഴിയുന്നതും എത്ര ദൂരത്തേക്ക് അത് വിക്ഷേപിക്കാം എന്നതുമൊക്കെ ലൈംഗിക ശക്തിയുടെ മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നു. സ്ഖലിക്കുന്ന ശുക്ലത്തിന്റെ അളവ് ജനിക്കുന്ന കുട്ടിയുടെ പുഷ്ടിയുടെയും ആരോഗ്യത്തിന്റെയും മാനദണ്ഡമായി ഗണിക്കപ്പെട്ടിരുന്നതാണ് ഒരു കാലഘട്ടത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണ. പുരുഷ ബീജങ്ങളെക്കുറിച്ച് നേരത്തേതന്നെ അറിവുണ്ടായിരുന്നെങ്കിലും 1856-ല്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ പ്രിംങ്ഷിം (Pringsheim) വെളിപ്പെടുത്തുന്നതുവരെ അതിന്റെ ധര്‍മ്മത്തെക്കുറിച്ച് ശാസ്ത്ര ലോകത്തിന് അറിവില്ലായിരുന്നു. പ്രാചീന ക്ഷേത്രങ്ങളിലെ രതിശില്പങ്ങളില്‍ വലിയ ലിംഗമുള്ള പുരുഷന്മാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ലിംഗവലിപ്പം സുരതസാമര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നുവെന്നൊരു തെറ്റിദ്ധാരണ ആധുനിക മനുഷ്യരില്‍ വേരൂന്നുവാന്‍ ഇതൊക്കെയും കാരണമായി.

ലിംഗത്തിന് എട്ടിഞ്ചും ഒന്‍പതിഞ്ചുമൊക്കെ നീളമുണ്ടെന്ന് അവകാശപ്പെടുന്ന ചിലരുണ്ട്. എന്നാല്‍ തെറ്റായി അളവെടുക്കുന്നതാണ് ഇത്തരം ഗീര്‍വാണത്തിനു വഴി ഒരുക്കുന്നത്. ലിംഗത്തിന്റെ നീളം അളക്കേണ്ടത് ഭഗാസ്ഥിയില്‍ (Public bone) നിന്നും ലിംഗാഗ്രം വരെയാണ്. വശങ്ങളില്‍ നിന്നോ കീഴ്ഭാഗത്തുനിന്നോ അളന്നാല്‍ ലിംഗത്തിന് ദൈര്‍ഘ്യം കൂടുതല്‍ കാണും. അതിനാല്‍ ലിംഗത്തിന്റെ മുകള്‍വശം വേണം അളക്കുവാന്‍. അതുപോലെ തന്നെ ലിംഗത്തിന്റെ വണ്ണം അളക്കുന്നത് ലിംഗശീര്‍ഷത്തിന് ഒരിഞ്ചു പിന്നിലായി ലിംഗതനുവിനു ചുറ്റുമാകണം.


Monday, December 17, 2012

രതിവിജ്ഞാനം : പുരുഷന്റെ ലൈംഗികാവയവങ്ങള്‍


 പുരുഷന്റെ ലൈംഗികാവയവങ്ങള്‍

ലൈംഗികജീവിതത്തിലേക്കു കടക്കുന്ന ഏതൊരു പുരുഷനും തന്റെ ലൈംഗികാവയവങ്ങളുടെ ഘടനയേയും പ്രവര്‍ത്തനരീതികളെയും കുറിച്ച് സാമാന്യജ്ഞാനം ഉണ്ടായിരിക്കേണ്ടതാണ്.

ബാഹ്യദൃഷ്ടിയില്‍, ലിംഗവും (Penis) രണ്ടു വൃഷണങ്ങളും (Testis)അടങ്ങിയതാണ് പുരുഷന്റെ ജനനേന്ദ്രിയം. വൃഷ്ണസഞ്ചിയിലാണ് (Scrotum) വൃഷ്ണങ്ങള്‍ സ്ഥിതിചെയ്യുന്നത്. സ്‌പോഞ്ചുപോലുള്ള കോശങ്ങളാല്‍ നിര്‍മ്മിതമാണ് ലിംഗം. ലൈംഗികോത്തേജനമുണ്ടാകുമ്പോള്‍ ലിംഗത്തിലേക്ക് രക്തം ഇരച്ചുകയറി ഈ കോശങ്ങള്‍ നിറയുന്നു. അതോടെ ലിംഗം ഉദ്ധരിക്കപ്പെടുന്നു. ശാരീരികവും മാനസികവുമായ നിരവധി പ്രതികരണങ്ങള്‍ ലിംഗോദ്ധാരണ സമയത്ത് സംഭവിക്കുന്നു. മസ്തിഷ്‌കത്തില്‍ പല രാസപദാര്‍ത്ഥങ്ങളും ശരീരത്തില്‍ ഹോര്‍മോണുകളും ഉല്പാദിപ്പിക്കപ്പെടുന്നു. ഉല്പാദിപ്പിക്കപ്പെടുന്നത്. ഓരോ വൃഷണത്തിന്റെയും മുകളില്‍ പിന്‍പുറത്തായി ചുരുണ്ടു കിടക്കുന്ന അധിവൃഷണനാളിയിലാണ് (Epididymus) ബീജങ്ങള്‍ ശേഖരിക്കപ്പെടുന്നത്. ഇതില്‍ ശേഖരിക്കപ്പെടുന്ന ബീജങ്ങള്‍ 70 ദീവസം വരെ കേടുകൂടാതെ നിലനില്‍ക്കുന്നു. അധിവൃഷണനാളിയില്‍ നിന്ന് വേസ്‌ഡെഫറന്‍സ് (Vasdeferens) എന്ന മറ്റൊരു നാളത്തിലൂടെ ബീജങ്ങള്‍ മൂത്രാശയത്തിന്റെ (Bladder) പിന്‍പുറം വഴി പൗരുഷഗ്രന്ഥിയിലേക്ക് (Prostate gland) പ്രവേശിച്ച് മൂത്രനാളത്തില്‍ (Urethra) നിക്ഷേപിക്കപ്പെടുന്നു. അങ്ങനെ അധിവൃഷണനാളിയും മൂത്രനാളവും ബീജങ്ങളുടെ വാസസ്ഥലങ്ങളായി തീരുന്നു. 10 ഇഞ്ചോളം നീളം വരുന്ന മൂത്രനാളത്തിലൂടെയാണ് ശുക്ലവും മൂത്രവും ലിംഗാഗ്രംവരെയെത്തുന്നത്. മൂത്രാശയത്തിന്റെ കവാടമടയുമ്പോള്‍ ശുക്ലവും കവാടം തുറക്കുമ്പോള്‍ മൂത്രവും പുറത്തുവരുന്നു. മൂത്രനാളം മൂത്രാശയവുമായി ചേരുന്നിടത്താണ് പൗരുഷഗ്രന്ഥി സ്ഥിതി ചെയ്യുന്നത്.

മൂത്രാശയത്തില്‍നിന്ന് മൂത്രത്തെ ലിംഗത്തിലെത്തിക്കുക, ബീജങ്ങളടങ്ങിയ ശുക്ലത്തെ ലിംഗാഗ്രത്തിലേക്കു നയിക്കുക എന്നിങ്ങനെ രണ്ടുധര്‍മ്മങ്ങളാണ് മൂത്രനാളം നിര്‍വ്വഹിക്കുന്നത്. സംഭോഗത്തിനിടയില്‍ മൂത്രാശയത്തില്‍ നിന്ന് മൂത്രം വരുന്ന കവാടം സ്വയം അടഞ്ഞു പോകുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ശുക്ലം എന്ന ദ്രവവസ്തുവാണ് ബീജങ്ങള്‍ക്ക് ചലനാത്മകത നല്‍കി അതിനെ സംരക്ഷിക്കുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഇരുവശത്തുമായി ശുക്ലവസ്തിനി (Seminal Vesicle) സ്ഥിതി ചെയ്യുന്നു. ലൈംഗികാഭിനിവേശം ഉളവാകുമ്പോള്‍ അവയില്‍ നിന്ന് അല്പം മഞച്ചു കൊഴുത്ത ഒരു ദ്രാവകം പ്രസരിക്കുന്നു.

പൗരുഷഗ്രന്ഥിക്കു താഴെയായി സ്ഥിതിചെയ്യുന്ന കന്ദ-മൂത്രപഥ ഗ്രന്ഥികള്‍ (Cowpers gland), ലിറ്റേഴ്‌സ് ഗ്രന്ഥികള്‍ (Litters gland) എന്നിവ ലൈംഗികകേളിക്കിടയില്‍ ലിംഗത്തിന് വഴുവഴുപ്പുണ്ടാക്കാന്‍ സഹായിക്കുന്ന ദ്രവങ്ങള്‍ സ്രവിപ്പിക്കുന്നു. ഈ സ്രവങ്ങള്‍ മൂത്രത്തിന്റെ അമ്ലത്വത്തെ (Acidity) നിയന്ത്രിക്കുകയും ബീജങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

പുരുഷന്റെ ഉല്പാദനാവയവങ്ങളുടെ ഒരേകദേശ വിവരണമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ലൈംഗികാവയവങ്ങളില്‍ പലതിന്റെയും ഇംഗ്ലീഷ് നാമം ഉപയോഗിക്കുന്നതാണ് ഉചിതമെങ്കിലും മലയാളനാമം കൂടി മനസ്സിലാക്കുന്നതിനാണ് അവയും നല്‍കിയിരിക്കുന്നത്. ഇനി പുരുഷന്റെ ലൈംഗികാവയവങ്ങളുടെ ഘടന വെവ്വേറെ നമുക്ക് പരിശോധിക്കാം.

ലിംഗം (ശിശ്‌നം - Penis)
പുരുഷന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവമാണ് ലിംഗം. സുരതക്രിയയില്‍ ഏര്‍പ്പെടുന്ന ഒരു പുരുഷന്‍ തന്റെ ലിംഗത്തിലൂടെയാണ് ലൈംഗികാസ്വാദനവും സംതൃപ്തിയും നിറവേറ്റപ്പെടുന്നത്. പുരുഷന്റെ ശാരീരികാവയവങ്ങളിലെ തന്നെ പ്രഥമഗണനീയവും സങ്കീര്‍ണ്ണവുമായ ഒരവയവമാണ് ഇതെന്നു പറയാം. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ തന്റെ ശാരീരികാവയവങ്ങളില്‍ മഹനീയമായ ഒന്നായി ലിംഗത്തെ വീക്ഷിക്കുന്നു.

രണ്ട് പ്രധാനധര്‍മ്മങ്ങളാണ് ലിംഗം നിര്‍വ്വഹിക്കുന്നത്. പുരുഷന്റെ സംഭോഗാവയവമാണത്. (Copulatory organ) മൂത്രവിസര്‍ജ്ജനത്തിനുള്ള അവയവും പുരുഷനില്‍ ലിംഗമാണ്. ലിംഗത്തില്‍ ഉളവാകുന്ന ഉദ്ദീപനങ്ങളാണ് പുരുഷനെ ലൈംഗികാവേശത്തിലേക്കു നയിക്കുന്നത്. മൈഥുനാസക്തി ഉളവാകുമ്പോള്‍ ഉത്തേജിതമാകുന്ന അവയവും ലിംഗം തന്നെ. അംഗനയെ രസസമ്പൂര്‍ത്തിയിലേക്കു നയിക്കുവാനായി അവളുടെ ഉപസ്ഥത്തില്‍ ഏറ്റവുമധികം ഉദ്ദീപനങ്ങള്‍ ഉളവാക്കുന്നതും ലിംഗമാണ്. ലിംഗത്തെ ബാഹ്യലൈംഗിക അവയവമായാണ് പരിഗണിക്കുന്നതെങ്കിലും അതിന്റെ ഒരു ഭാഗം ശരീരത്തിനുള്ളിലും സ്ഥിതിചെയ്യുന്നുണ്ട്. സന്താനോല്‍പ്പാദനത്തിനായി ബീജത്തെ യോനിയുടെ ആഴങ്ങളില്‍ നിക്ഷേപിക്കുവാനും ലിംഗം സഹായിക്കുന്നു.

മൂന്നു ഭാഗങ്ങള്‍ ചേര്‍ന്നതാണ് ലിംഗം. ലിംഗശീര്‍ഷം (ശിശ്‌നമണി-Glans of the penis), ലിംഗതനു (ശിശ്‌നദണ്ഡം-(Shaft of the penis), ലിംഗമൂലം (Root of the penis) എന്നിവയാണവ. ഉദ്ധാരകകലകളാല്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഇവ മൂന്നും. മൂന്നു പാളികളായാണ് ലിംഗത്തിലെ ഉദ്ധാരകകലാകോശങ്ങള്‍ ഇതില്‍ രണ്ടു പാളികള്‍ ലിംഗത്തിന്റെ ഇരുവശങ്ങളിലായും ഒന്ന് മധ്യഭാഗത്ത് ചുവട്ടിലായും കാണപ്പെടുന്നു. വശങ്ങളിലുള്ള ഉദ്ധാരകകോശ വ്യൂഹത്തെ കോര്‍പ്പൊറാ കാവര്‍ണോസ (Corpora Cavernosa) എന്നും മധ്യത്തില്‍ താഴെയുള്ള ഉദ്ധാരകകോശങ്ങളുടെ പാളിയെ കോര്‍പ്പസ് സ്‌പോന്‍ജിയോസം (Corpus Spongiosum) എന്നും വിളിക്കുന്നു. ലിംഗമൂലത്തില്‍ നിന്ന് ആരംഭിക്കുന്ന ഈ മൂന്നു പാളികളും ശിശ്‌നദണ്ഡത്തില്‍ ഉടനീളം വ്യാപിച്ചു കിടക്കുന്നുണ്ട്. കോര്‍പ്പസ് സ്‌പോണ്‍ജിയോസം ശിശനദണ്ഡും കഴിഞ്ഞ് ശിശ്‌നമണിയുടെ നിര്‍മ്മിതിയിലും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഈ കോശവ്യഹത്തിന്റെ മധ്യത്തിലൂടെ സഞ്ചരിച്ചാണ് മൂത്രനാളി ലിംഗാഗ്രത്തില്‍ തുറക്കുന്നത്.

ലിംഗമൂലം ശരീരത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ശിശ്‌നമണിയും ശിശ്‌നദണ്ഡവും പുറമേ കാണാം. ലിംഗമെന്നു സാധാരണയായി പറയുന്നത് ഈ ബാഹ്യഭാഗങ്ങളെയാണെങ്കിലും ശരീരശാസ്ത്രപരമായി ലിംഗമൂലം കൂടി ചേര്‍ന്നതാണ് പൂര്‍ണ്ണരൂപത്തിലുള്ള ലിംഗം. ശിശ്‌നമണിയും ശിശ്‌നദണ്ഡവും ചര്‍മ്മത്താല്‍ ആവൃതമാണ്. അയഞ്ഞ രീതിയിലുള്ളതാണ് ലിംഗത്തിന്റെ അഗ്രചര്‍മ്മം. ഇലാസ്തികതയും നേര്‍മ്മയേറിയതുമാണിത്. ശിശ്‌നമണിയെ പൊതിയുന്ന ചര്‍മ്മം ഇരട്ടപ്പാളിയുള്ളതാണ്. ശിശ്‌നദണ്ഡവും ശിശ്‌നമണിയുമായി ചേരുന്നിടത്തുവച്ചാണ് ഇത് രണ്ടായി വേര്‍പിരിയുന്നത്. ശിശ്‌നമണിയെ പൊതിയുന്ന ചര്‍മ്മത്തെ അഗ്രചര്‍മ്മം എന്നു വിളിക്കുന്നു. സുന്നത്ത് അനുഷ്ഠിക്കുന്നവര്‍ ഈ അഗ്രചര്‍മ്മത്തെയാണ് മുറിച്ചുമാറ്റുന്നത്.

ഇതര അവയവങ്ങളെ അപേക്ഷിച്ച് ലിംഗം കൂടുതല്‍ സംവേദനാത്മകമാണ്. ലിംഗത്തെ ആവരണം ചെയ്തിരിക്കുന്ന ചര്‍മ്മത്തില്‍ സ്പര്‍ശനവേദികളായ ഒട്ടനേകം നാഡികള്‍ സന്ധിക്കുന്നതിനാലാണിത്. ശിശ്‌നമണിക്കാണ് സംവേദനാത്മക കൂടുതല്‍.

ഉപസ്ഥഭാഗത്ത് വൃഷണസഞ്ചിക്കു മുന്നിലായി തളര്‍ന്നുകിടക്കുന്ന രീതിയിലാണ് ലിംഗത്തിന്റെ സ്വാഭാവികനില. ശിശ്‌നമണിയെ പൂര്‍ണ്ണമായും മറയ്ക്കുന്ന രീതിയിലായിരിക്കും അഗ്രചര്‍മ്മം. എന്നാല്‍ ലൈംഗികോദ്ദീപനം ആരംഭിക്കുന്നതോടെ ലിംഗത്തിന്റെ വലിപ്പവും ദൃഢതയും വര്‍ദ്ധിച്ചുവരുന്നു. ഉദ്ധ്യതമായ ലിംഗം അല്പം മുകളിലേക്ക് ഉയരുന്നു. ലിംഗത്തിന് വളവുണ്ടെങ്കില്‍ അത് വളഞ്ഞ നിലയില്‍ ഉദ്ധ്യതമാകുന്നു ഉദ്ധാരണമുണ്ടാകുന്നതോടെ അഗ്രചര്‍മ്മം പിന്നോട്ടു വലിയുകയും ശിശ്‌നമണി ദൃഢമാകുകയും ചെയ്യുന്നു. ശിശ്‌നമണി പൂര്‍ണ്ണമായും ദൃഢമായില്ലെങ്കില്‍ ഇലാസ്തികമായ ലിംഗചര്‍മ്മത്തെ വിരല്‍കൊണ്ട് പിന്‍പോട്ട് വലിക്കുന്ന പക്ഷം അത് വ്യക്തമാകുന്നതാണ്. ലിംഗത്തിലെ സ്‌പോഞ്ചുപോലുള്ള ഉദ്ധാരണകലകളാണ് ഉദ്ധാരണം സാധ്യമാക്കുന്നത്.

ശിശ്‌നമണി (ലിംഗശീര്‍ഷം - Glans of the penis)
ലിംഗമൂലവും ശിശ്‌നദണ്ഡവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കോര്‍പ്പസ് സ്‌പോന്‍ജിയോസം ശിശ്‌നദണ്ഡിന്റെ അഗ്രഭാഗത്തായി കോണാകൃതിയിലുള്ള ഒരു പിണ്ഡമായിത്തീരുന്നു. ഇതാണ് ലിംഗശീര്‍ഷം അഥവാ ശിശ്‌നമണി. ലിംഗദണ്ഡിനെയും ലിംഗശീര്‍ഷത്തെയും വേര്‍തിരിക്കുന്ന ചാലുപോലുള്ള ഒരു പന്ഥാവ് ലിംഗത്തെ ചുറ്റി കാണപ്പെടുന്നുണ്ട്. മകുടപരിഖ (Coronal Sulcus) എന്നാണിതിനു പേര്. അഗ്രചര്‍മ്മഗ്രന്ഥികള്‍ (Preputial glands) എന്നു വിളിക്കുന്ന ഒട്ടനവധി ചെറുഗ്രന്ഥികള്‍ ഉള്‍ച്ചേര്‍ന്നതാണ് മകുടപരിഖ. അഗ്രചര്‍മ്മഗ്രന്ഥികള്‍ രോഗാണുനാശന ശക്തിയുള്ള അഗ്രചര്‍മ്മസ്രാവം (Smegma) എന്നറിയപ്പെടുന്ന ഒരു ദ്രവം സ്രവിപ്പിക്കുന്നുണ്ട്. ഒരു പ്രത്യേകഗന്ധമുള്ളതാണിത്. എന്നാല്‍ ലിംഗശീര്‍ഷം ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കിയില്ലെങ്കില്‍ അവിടെ ഈ ദ്രാവകം അടിഞ്ഞുകൂടി ചൊറിച്ചിലും മറ്റും ഉണ്ടാകാനിടയുണ്ട്. മകുടപരിഖയുടെ പശ്ചിമഭാഗത്ത് കോര്‍പ്പൊറാ കാവര്‍ണോസ അവസാനിക്കുന്നു.

അഗ്രചര്‍മ്മത്തിന്റെ ഉള്ളിലെ പാളി ശ്ലേഷ്മസ്തരമാണ്. ഈ സ്തരത്തിന്റെ തുടര്‍ച്ചയായാണ് ശിശ്‌നമണിയെ മൂടുന്ന ചര്‍മ്മം രൂപം കൊണ്ടിരിക്കുന്നത്. ശിശ്‌നമണിയുടെ ചര്‍മ്മം കീഴ്ഭാഗത്ത് മടക്കി തയ്ച്ച രീതിയിലാണ് അഗ്രചര്‍മ്മവുമായി സംയോജിക്കുന്നത്. ഇതിനെ അഗ്രചര്‍മ്മ സീവനി (Frenum of prepuce) എന്നു വിളിക്കുന്നു. മകുടപരിഖയ്ക്കു തൊട്ടു മുന്നിലായി ലിംഗശീര്‍ഷം അല്പം പിന്‍പോട്ട് ഉന്തിനില്‍ക്കുന്നുണ്ട്. മകുടം (Coronal ridge) എന്നാണതിനു പേര്.

വൃഷണസഞ്ചി (വൃഷണകോശം - Scrotum)
പുറമേയ്ക്കു കാണപ്പെടുന്ന മറ്റൊരു പുരുഷ ഉല്‍പ്പാദനാവയവമാണ് വൃഷണസഞ്ചി അഥവാ വൃഷണകോശം. ലിംഗത്തിനടിയില്‍ ലിംഗമൂലവുമായി ബന്ധപ്പെട്ടാണ് വൃഷണസഞ്ചി സ്ഥിതിചെയ്യുന്നത്. വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍ സ്ഥിതിചെയ്യുന്നത്. നേര്‍ത്ത മാംസപേശികളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു ചര്‍മ്മസഞ്ചിയാണ് വൃഷണകോശം. മടക്കുകളുള്ള ഘനമാര്‍ന്ന ചര്‍മ്മത്താല്‍ ഇത് ബാഹ്യമായി പൊതിഞ്ഞിരിക്കുന്നു. ഇടതും വലതും രണ്ടറകളായി തിരിക്കപ്പെട്ടിരിക്കുന്ന വൃഷണസഞ്ചിയുടെ ഉള്‍ഭാഗത്ത് ഓരോ സഞ്ചിയിലുമായി വൃഷണം സ്ഥിതി ചെയ്യുന്നു. സങ്കോചവികാസക്ഷമതയാര്‍ന്നതാണ് വൃഷണസഞ്ചി. ഉദാഹരണമായി ശൈത്യകാലത്ത് വൃഷണസഞ്ചി സങ്കോചിക്കുകയും ഉപസ്ഥഭാഗത്തേയ്ക്ക് കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. ഗ്രീഷ്മത്തില്‍ വൃഷണസഞ്ചി അയഞ്ഞ് വൃഷണങ്ങള്‍ താഴ്ന്നിറങ്ങുന്നു. വൃഷണങ്ങള്‍ താങ്ങേണ്ടിവരുന്ന ഊഷ്മാവ് ക്രമീകരിക്കുന്നതിനാണ് പ്രകൃതിയുടെ ഈ സംവിധാനരീതി.

വൃഷണങ്ങള്‍ (Testes)
പുരുഷബീജങ്ങളും പുരുഷാന്തര്‍സ്രാവങ്ങളായ (Male hormone) ടെസ്റ്റോസ്റ്റീറോണും ഉല്‍പ്പാദിപ്പിക്കുന്ന അണ്ഡാകൃതിയാര്‍ന്ന ഒരവയവമാണിത്. അഞ്ചു സെന്റിമീറ്റര്‍ വരെ ദൈര്‍ഘ്യവും രണ്ടര സെന്റിമീറ്റര്‍ ഘനവുമുണ്ട് ഓരോ വൃഷണത്തിനും. വൃഷണത്തിന്റെ വശങ്ങള്‍ അല്പം പരന്നിരിക്കും. സാധാരണയായി ഇടത്തേ വൃഷണംവലത്തേതിനേക്കാള്‍ അല്പം താഴ്ന്നു കിടക്കുന്നു. വൃഷണത്തിന്റെ വലിപ്പത്തില്‍ വ്യക്തിഗതമായ വ്യത്യാസങ്ങള്‍ കണ്ടേക്കാം.

വലപോലുള്ള രണ്ട് ആവരണങ്ങളാല്‍ പൊതിയപ്പെട്ടാണ് വൃഷണങ്ങള്‍ കിടക്കുന്നത്. ഇവയെ വൃഷണ കഞ്ചുകങ്ങള്‍ എന്നു വിളിക്കുന്നു. ബാഹ്യകഞ്ചുകവും (Tunica Vaginalis Propia) ആന്തരകഞ്ചുകവും (Tunica Vaginalis Internus) അടങ്ങുന്നതാണ് വൃഷണ കഞ്ചുകങ്ങള്‍. ആന്തരകഞ്ചുകത്തിനുള്ളില്‍ മറ്റൊരു തന്തുകലയും വൃഷണങ്ങളെ ആവരണം ചെയ്യുന്നുണ്ട്. ഈ ആവരണങ്ങള്‍ വൃഷണ മധ്യത്തിലേക്ക് വ്യാപിച്ച് ഓരോ വൃഷണത്തെയും 250-ഓളം അറകളായി തിരിക്കുന്നു. ഈ അറകളില്‍ ഓരോന്നിലും കാണുന്ന രണ്ടുമുതല്‍ നാലുവരെ എണ്ണം വരുന്ന, കെട്ടുപിണഞ്ഞ നേര്‍ത്ത കുഴലുകളാണ് പുരുഷബീജങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. അവയെ ബീജ ജനനികള്‍ (Seminiferous tubules) എന്നുവിളിക്കുന്നു. വൃഷണത്തിന്റെ മുകള്‍ഭാഗത്ത് കാണുന്ന വൃഷണപുച്ഛത്തിന് (Appendix testis) പ്രത്യേക ധര്‍മ്മമൊന്നും നിര്‍വ്വഹിക്കാനില്ല.

ബീജജനനികള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന അധിവൃഷണനാളിയിലേക്കു തുറക്കുന്നു (Epididymis) . അര്‍ദ്ധവിരാമചിഹ്നത്തിന്റെ ആകൃതിയില്‍ വൃഷണത്തിനു മുകളിലായി പറ്റിപ്പിടിച്ചിരിക്കുന്ന ഒരു നാളിയാണിത്. ഇതിനു ശീര്‍ഷം, പുച്ഛം, ശരീരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഇവ നിവര്‍ത്തിനോക്കിയാല്‍ 20 അടിയോളം നീളം വരുമത്രേ. വൃഷണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീജങ്ങള്‍ അപ്പോള്‍ത്തന്നെ അധിവൃഷണനാളിയിലെത്തിച്ചേരുന്നു. ഒരാഴ്ചക്കാലം അവിടെ കഴിച്ചുകൂട്ടുന്നതോടെ ബീജങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നു.

അധിവൃഷണനാളിയുടെ വാലറ്റം ബീജനാളിയായി മാറുന്നു. തുടര്‍ന്ന് ഇത് ശ്രോണീഗുഹയില്‍ കടന്ന് മൂത്രാശയത്തിനു മുകളിലൂടെ നീങ്ങി പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ എത്തിച്ചേരുന്നു. ബീജനാളി നാഡികളുമായും രക്തക്കുഴലുകളുമായും ചേര്‍ന്ന് ഒരൊറ്റക്കുഴലെന്ന പോലെയാണ് ശ്രോണീ ഗുഹയിലേക്കു പോകുന്നത്. ഒന്നായി പൊതിയപ്പെട്ട ഈ കുഴലിനെ ബീജവാഹിനി (Spermatic cord) എന്നുവിളിക്കുന്നു.

ബീജനാളി പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെത്തിച്ചേരുന്നതിനു മുന്‍പ് ശുക്ലപുടികയുമായി സംയോജിക്കുന്നുണ്ട്. തുടര്‍ന്ന് ഈ നാളികള്‍ മധ്യത്തു യോജിച്ച് സ്ഖലനനാളിയായി (Ejaculatory duct) മാറുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലൂടെ കടന്നുപോകുന്ന ഈ സ്ഖലനനാളി അതിലൂടെ കടന്നുപോകുന്ന മൂത്രനാളിയുമായി ചേരുന്നു. മൂത്രനാളി ശിശ്‌നദണ്ഡത്തിലെ കോര്‍പ്പസ് സ്‌പോന്‍ജിയോസത്തിന്റെ മധ്യത്തിലൂടെ സഞ്ചരിച്ച് ലിംഗാഗ്രത്തില്‍ പുറത്തേക്കു തുറക്കുന്നു.

ശുക്ലപുടിക (Seminal Vesicle)
സഞ്ചിയോടു സമാനമായ, കൃത്യമായ ഒരാകൃതിയില്ലാത്ത അവയവങ്ങളാണ് ശുക്ലപുടികകള്‍. ഓരോ വശത്തും ഓരോ ശുക്ലപുടികയുണ്ട്. അഞ്ചു സെന്റിമീറ്ററോളം നീളം വരുന്ന ഇവ മൂത്രാശയത്തിനു (Urinary Bladder) താഴെയായി ബീജനാളിയുമായി പറ്റിച്ചേര്‍ന്നുകിടക്കുന്നു. ശുക്ലത്തിന്റെ അളവും കൊഴുപ്പും വര്‍ദ്ധിപ്പിക്കാനുതകുന്ന ഒരു ദ്രാവകം ശുക്ലപുടികകള്‍ പുറപ്പെടുവിക്കുന്നു. ഈ ദ്രാവകത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഫ്രക്‌ടോസ് (Fructose) എന്ന ഒരിനം പഞ്ചസാര ബീജങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.പ്രോസ്റ്റേറ്റ് ഗ്രന്ഥി ( പൗരുഷഗ്രന്ഥി - Prostate Gland)
ശുക്ലസ്ഖലനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി അതുകൊണ്ടു തന്നെ പുരുഷന്റെ ലൈംഗികാവയവങ്ങളില്‍ പ്രധാനപ്പെട്ടതത്രേ. മൂത്രവസ്തിക്കു തൊട്ടുതാഴെ, മലാശയത്തിനു മുന്നിലായാണ് ഈ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. മൂത്രനാളി ഈ ഗ്രന്ഥിയിലൂടെയാണ് കടന്നുപോകുന്നത്. പാലുപോലെ നേര്‍ത്ത ക്ഷാരഗുണമുള്ള ഒരു സ്രാവം ഈ ഗ്രന്ഥി ഉല്പാദിപ്പിക്കുന്നുണ്ട്. സ്ഖലനസമയത്ത് ഈ ഗ്രന്ഥി സങ്കോചിക്കുകയും ഈ സ്രാവം ശുക്ലത്തില്‍ കലരുകയും ചെയ്യുന്നു. ഈ സ്രാവം യോനിയില്‍ കണ്ടേക്കാവുന്ന അമ്ലത നശിപ്പിക്കുകയും ബീജങ്ങളും അണ്ഡവുമായി സംയോജിക്കുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഖലനാനന്തരം ശുക്ലത്തെ കൂടുതല്‍ ദ്രാവകരൂപത്തിലാക്കുവാനുതകുന്ന ഘടകങ്ങള്‍ അടങ്ങിയതാണീ ദ്രാവകം.

പ്രത്യുല്പാദനാവയവങ്ങളില്‍ പ്രധാന സ്ഥാനം വഹിക്കുന്നതിനാല്‍ ശാരീരികവും ലൈംഗികവുമായ ആരോഗ്യത്തില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം (Prostatitis) മധ്യവയസ്‌കരായ പുരുഷന്മാരില്‍ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന അണുബാധയും മറ്റും മൂത്രതടസ്സത്തിനു കാരണമാകാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ലൈംഗിക ബലഹീനതയ്ക്കും വഴിയൊരുക്കുന്നു. ഇതുമൂലം മലബന്ധവുമുണ്ടാകാം. പ്രോസ്റ്റാറ്റെക്‌റ്റൊമി (Prostatectomy) എന്നറിയപ്പെടുന്ന ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യാറുണ്ട്.

മൂത്രനാളി (Urethra)
വസ്തി മുതല്‍ ലിംഗാഗ്രം വരെ നീണ്ടുകിടക്കുന്ന കുഴലാണ് മൂത്രനാളി. മൂത്രവിസര്‍ജ്ജനമാണ് ഇതിന്റെ പ്രധാന ധര്‍മ്മം. എന്നാല്‍ പുരുഷന്മാരില്‍ ഇത് പ്രത്യുല്‍പ്പാദന ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നു. ബീജനാളി പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലേക്ക് പ്രവേശിക്കുന്നതോടെ സ്ഖലനനാളിയായി മാറുകയും അത് മൂത്രനാളിയിലേക്ക് അവിടെവച്ചു തന്നെ തുറക്കുകയും ചെയ്യുന്നതായി മുന്‍പ് സൂചിപ്പിച്ചുവല്ലോ. അങ്ങനെ ശുക്ലത്തിന്റെ ഗതി മൂത്രനാളിയിലൂടെ ആയിത്തീരുന്നു.

ലിംഗമൂലഗ്രന്ഥികള്‍ (Cowper’s gland)
ലിംഗമൂലത്തിനു സമീപം സ്ഥിതിചെയ്യുന്ന ചെറുഗ്രന്ഥികളാണിവ. രണ്ടുവശത്തായി സ്ഥിതിചെയ്യുന്ന ഇവയുടെ കുഴലുകള്‍ മൂത്രനാളത്തിലേക്ക് തുറക്കുന്നു. ഒരുതരം സ്രാവം ഇവ ഉല്പാദിപ്പിക്കുന്നുണ്ട്. മൂത്രത്തിന് അമ്ലഗുണമുള്ളതിനാല്‍ മൂത്രനാളിയില്‍ അമ്ലഗുണമുണ്ടായിരിക്കും. ഈ അമ്ലത പുരുഷബീജങ്ങളെ നശിപ്പിക്കുന്നു. മൂത്രനാളിയിലെ അമ്ലത ഇല്ലാതാക്കി ബീജത്തെ സംരക്ഷിക്കുവാന്‍ ലിംഗമൂലഗ്രന്ഥികളുടെ സ്രാവം സഹായിക്കുന്നു. ലിംഗം ഉദ്ധരിക്കുന്നതോടെ ഈ സ്രാവം മൂത്രനാളത്തിലെത്തിച്ചേരുന്നു.



Sunday, December 16, 2012

രതിവിജ്ഞാനം :അദ്ധ്യായം-3 സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍

അദ്ധ്യായം-3
സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍

ഈ ആധുനികകാലത്തും തങ്ങളുടെ ലൈംഗികാവയവങ്ങളുടെ ശരീരഘടനാശാസ്ത്രത്തെ (Anatomy) കുറിച്ച് അജ്ഞരായ ഒട്ടേറെപ്പേരുണ്ട്. ലൈംഗികാവയവങ്ങളോട് നിഗൂഢവും പാപാത്മകവുമായ ഒരു സമീപനം വച്ചുപുലര്‍ത്തുവാന്‍ ബാല്യകാലം മുതല്‍ക്കേ പ്രേരിതരായിത്തീരുന്നതിനാലാണിത്. സദാ വസ്ത്രങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്ന ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒരു കുറ്റകൃത്യമെന്നപോലെ കുട്ടിക്കാലം മുതല്‍ക്കേ പഠിപ്പിക്കുന്നു. പല അപരനാമങ്ങളിലും അറിയപ്പെടുന്ന ലൈംഗികാവയവങ്ങളുടെ യഥാര്‍ത്ഥനാമം മിക്കപ്പോഴും നാം ഗ്രഹിക്കുന്നത് കൗമാരത്തോടെയായിരിക്കും. ഇക്കാലത്ത് ദൃശ്യമാധ്യമങ്ങളിലും മറ്റും ലൈംഗികചേഷ്ടകള്‍ നിറഞ്ഞ ഗാനനൃത്തരംഗങ്ങളും ലൈംഗികാവയവങ്ങളുടെ ഭാഗികവും ഏതാണ്ട് പൂര്‍ണ്ണവുമായ പ്രദര്‍ശനവും സുലഭമാണെങ്കിലും ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനരീതിയും പേരുകളും മറ്റും കൗമാരപ്രായം തികഞ്ഞവര്‍ക്കുപോലും വെളിപ്പെടുത്തുന്നതില്‍ പല രക്ഷിതാക്കള്‍ക്കും മടിയാണ്. ഫാഷന്‍ ചാനല്‍ പോലുള്ള ടി.വി.പരിപാടികളില്‍ ലൈംഗികാവയവങ്ങള്‍ അതിന്റെ എല്ലാ മാദകത്വത്തോടെയും ഇന്നു പ്രദര്‍ശിപ്പിക്കുന്നുണ്ട്. പല കുട്ടികളും ഏതോ മഹാപാപം ചെയ്യുന്ന മട്ടില്‍ ഒളിഞ്ഞും പാത്തുമൊക്കെ അത് ആസ്വദിക്കുന്നുമുണ്ട്. അര്‍ദ്ധരാത്രിയോടടുക്കുമ്പോള്‍ നഗ്നനൃത്തങ്ങള്‍ നിസ്സങ്കോചം പ്രദര്‍ശിപ്പിക്കുന്ന ഒട്ടേറെ ഇന്ത്യന്‍ ചാനലുകളുമുണ്ട്. ബാലകന്മാര്‍ക്ക് അതൊക്കെ ആസ്വദിക്കുവാന്‍ വലിയ തടസ്സങ്ങളൊന്നുമില്ലെങ്കിലും ലൈംഗികാവയവങ്ങളെയയും ലൈംഗികശാസ്ത്രത്തെയും കുറിച്ചുള്ള അവബോധം അവര്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ നിന്ന് ആര്‍ജ്ജിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ ലൈംഗിക ശരീരഘടനാശാസ്ത്രമെന്നത് കുട്ടികളില്‍ ഭയവും കുറ്റബോധവും ആകാംക്ഷയുമെല്ലാമുണര്‍ത്തുന്ന ഒരു പ്രതിഭാസമായി അവശേഷിക്കുന്നു.

ലൈംഗികാവയവങ്ങളെക്കുറിച്ചും ലൈംഗികശാസ്ത്രത്തെക്കുറിച്ചും ഗൃഹാന്തരീക്ഷത്തില്‍നിന്ന് അറിവ് ലഭിക്കാത്തതിനാല്‍ അശ്ലീലസാഹിത്യത്തെയും അപക്വമതികളായ സുഹൃത്തുക്കളെയും ബാലകന്മാര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നു. വീട്ടുജോലിക്കാരും മുതിര്‍ന്ന കുട്ടികളും അവരുടെ ലൈംഗിക അധ്യാപകരായിത്തീരുന്നു. ഇത് കുട്ടികളില്‍ തെറ്റായ ലൈംഗികാവബോധം വളര്‍ത്തുകയും ഒട്ടേറെ അനാശാസ്യപ്രവണതകള്‍ക്ക് വഴി ഒരുക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ ഒരു ബാലന്‍ ലൈംഗികാവയവങ്ങളുടെ യഥാര്‍ത്ഥ നാമത്തിനുപകരം ആദ്യം ഗ്രഹിക്കുന്നത് അതിന്റെ വൈകൃതനാമമായിരിക്കും. ലൈംഗിക പ്രക്രീയയുടെ അശാസ്ത്രീയമായ വിവരണങ്ങളായിരിക്കും അവര്‍ക്ക് മിക്കപ്പോഴും ലഭിക്കുക. വളരുന്തോറും ലൈംഗികതയെക്കുറിച്ചറിയാനുള്ള ആകാംക്ഷയും വര്‍ദ്ധിക്കുന്നതിനാല്‍ ആദ്യം ഇക്കാര്യം ഓതിക്കൊടുക്കുന്ന വ്യക്തിയെ കുട്ടി ഗുരുനാഥനായി കാണുന്നു. പ്രായപൂര്‍ത്തിയാകുന്നതോടെ ലൈംഗികജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ അപക്വലൈംഗികവിദ്യാഭ്യാസം വഴിയൊരുക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമായിരിക്കവേ, അതിലെ ലൈംഗിക പോര്‍ട്ടലുകള്‍ കുട്ടികള്‍ എത്രത്തോളം ദുരുപയോഗപ്പെടുത്തുന്നുവെന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല.

ജനനേന്ദ്രിയങ്ങളുടെ വലിപ്പത്തെയും മറ്റും സംബന്ധിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇന്നും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു. ലിംഗത്തിന്റെ വലിപ്പവും ലൈംഗിക സംതൃപ്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാന്‍ ലിംഗത്തിനുണ്ടായിരിക്കേണ്ട വലിപ്പമെത്രയാണ്? വലിയ സ്തനങ്ങള്‍ ലൈംഗികാസക്തി കൂടിയതിന്റെ സൂചനയാണോ? സ്തനങ്ങള്‍ക്ക് വലിപ്പചെറുപ്പമുണ്ടാകുന്നതില്‍ കുഴപ്പമുണ്ടോ? ഒരു വൃഷണം മറ്റൊരു വൃഷണത്തേക്കാള്‍ താഴ്ന്നു കിടക്കുന്നതില്‍ കുഴപ്പമുണ്ടോ? കൃസരി എന്നുപറയുന്നത് എന്താണ്? എവിടെയാണ് അത് സ്ഥിതി ചെയ്യുന്നത്? ഈ സംശയങ്ങളെല്ലാം തന്നെ വര്‍ഷങ്ങളായി പല ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്ന ഡോക്ടറോടു ചോദിക്കുക പോലുള്ള പംക്തികളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതായി കാണാം. തീര്‍ത്തും ലളിതമെങ്കിലും ഇന്നും പലര്‍ക്കും അജ്ഞാതങ്ങളായ ഇത്തരം സംശയങ്ങള്‍ക്കെല്ലാം ശരിയായ നിവാരണമുണ്ടാകണമെങ്കില്‍ സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തന രീതികളും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. വിജയകരമായ ദാമ്പത്യബന്ധത്തിന് പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങളെക്കുറിച്ച് സാമാന്യമായ ധാരണ ഇണകള്‍ക്കുണ്ടായിരിക്കണം. എന്നാല്‍ ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കുന്നതിന് ഒരാള്‍ വലിയ ഗൈനക്കോളജിസ്റ്റ് ഒന്നും ആയിരിക്കേണ്ടതില്ലെന്ന വസ്തുതയും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്.

സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍
സ്ത്രീയുടെ ജനനേന്ദ്രിയത്തെ ബാഹ്യമെന്നും (Internal Sex Organs) ആഭ്യന്തരമെന്നും (Externa; Sex Organs) രണ്ടായി തിരിക്കാം. പുറമേ കാണാവുന്ന ജനനേന്ദ്രിയഭാഗങ്ങളാണ് ബാഹ്യലൈംഗികാവയവങ്ങള്‍. സ്ത്രീയുടെ ബാഹ്യജനനേന്ദ്രിയത്തെ മൊത്തത്തില്‍ സ്ത്രീഭഗം (Vulva) എന്നാണ് വിളിക്കുന്നത്. ബൃഹത് ഭഗോഷ്ഠങ്ങള്‍ (Labia Majora Outer Lips) ലഘുഭഗോഷ്ഠങ്ങള്‍ (Labia Minora inner Lips) , കൃസരി (Clitoris) , കന്യാസ്തരം (Maiden head) എന്നിവയാണ് സ്ത്രീഭഗത്തിന്റെ മുഖ്യഭാഗങ്ങള്‍.

ഗര്‍ഭാശയം (Uterus) അണ്ഡവാഹിനികള്‍ (Fallopain Tubes) , അണ്ഡാശയങ്ങള്‍ (Ovary) , യോനി (Vagina) ഇവയാണ് സ്ത്രീ ജനനേന്ദ്രിയത്തിലെ ആന്തരികാവയവങ്ങള്‍.

സ്ത്രീയുടെ ബാഹ്യലൈംഗികാവയവങ്ങള്‍ അഥവാ ജനനേന്ദ്രിയങ്ങള്‍ ആഭ്യന്തര ജനനേന്ദ്രിയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. അത്യന്തം ലൈംഗികോദ്ദീപനപരമായ അവയവങ്ങള്‍ ആണവ ലൈംഗികപ്രതികരണങ്ങളുടെ ആസ്ഥാനമാണ് അവയെന്നു പറയാം.

ബാഹ്യജനനേന്ദ്രിയങ്ങള്‍
ഗുഹ്യശൈലം (Mons Veneris)

ഭഗപ്രദേശത്ത് ഭഗസന്ധിയുടെ തൊട്ടുമുമ്പിലായി ( ഇരുപാര്‍ശ്വത്തെയും ഭഗാസ്ഥികള്‍ മുമ്പില്‍ ഒന്നുചേരുന്ന സന്ധിയാണ് ഭഗസന്ധി - Public Symphysis) ഉയര്‍ന്നു നില്‍ക്കുന്ന ത്രികോണാകൃതിയില്‍ കാണുന്ന രോമാവൃത പ്രദേശമാണ് ഗുഹ്യശൈലം. മേദസ് കൂടുതലുള്ളതിനാല്‍ ഈ ഭാഗം ഒരു ശൈലം പോലെ ഉയര്‍ന്നു നില്‍ക്കുന്നു. ഗുഹ്യശൈലത്തിന്റെ തുടര്‍ച്ചയായിട്ടാണ് സ്ത്രീയുടെ മറ്റു ബാഹ്യലൈംഗികാവയവങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഗുഹ്യശൈലത്തില്‍ കാണപ്പെടുന്ന രോമങ്ങളെ ഗുഹ്യരോമങ്ങള്‍ (Public hair) എന്നുവിളിക്കുന്നു. ഗുഹ്യരോമങ്ങള്‍ ദ്വിതീയ ലൈംഗികസ്വഭാവങ്ങളുടെ (Secondary sexual characters) ഗണത്തില്‍പ്പെടുന്നതാണ്. പ്രായപൂര്‍ത്തിയോടടുക്കുമ്പോഴാണ് (Puberty) ഈ രോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പ്യൂബസെന്റ് (Pubescent) എന്ന പദത്തിന് രോമനിബിഡം എന്നാണര്‍ത്ഥം. അങ്ങനെ പ്രായപൂര്‍ത്തിയാകലും രോമരാജികള്‍ പ്രത്യക്ഷപ്പെടുന്നതും തമ്മില്‍ ബന്ധമുള്ളതായി കാണാം

ബൃഹത് ഭഗോഷ്ഠങ്ങള്‍ (ബാഹ്യയോനീദളങ്ങള്‍ - Labia majora, Outer lips)
ഗുഹ്യശൈലത്തിന് മധ്യത്തിലായാണ് ഭഗദ്വാരം (Vagina Opening) സ്ഥിതിചെയ്യുന്നത്. ഭഗദ്വാരത്തിന് ഇരുവശത്തുമായി തുടരുന്ന ഗുഹ്യശൈലത്തിന്റെ തടിച്ച മടക്കുകളെയാണ് ബൃഹത് ഭഗോഷ്ഠങ്ങള്‍ അഥവാ ബാഹ്യയോനീദളങ്ങള്‍ എന്നു പറയുന്നത്. മറ്റ് ബാഹ്യലൈംഗികാവയവങ്ങള്‍ക്ക് വലയം സൃഷ്ടിച്ചുകൊണ്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിനുപുറമെയും ഭഗരോമങ്ങളുടെ തുടര്‍ച്ച കാണാം. ലോലമായ ഇത്തരം ബാഹ്യലൈംഗികാവയവങ്ങളെ രക്ഷിക്കുകയെന്നതാണ് ബൃഹത് ഭഗോഷ്ഠങ്ങളുടെ പ്രധാന ധര്‍മ്മം പ്രസവിച്ചിട്ടില്ലാത്ത യുവതികളില്‍, പ്രത്യേകിച്ചും ലഘു ഭഗോഷ്ഠങ്ങള്‍ തീരെ ചെറുതാണെങ്കില്‍, ബൃഹത് ഭഗോഷ്ഠങ്ങള്‍ മധ്യഭാഗത്ത് തമ്മില്‍ മുട്ടിയിരിക്കുന്നതിനാല്‍ ഇതര ബാഹ്യലൈംഗികാവയവങ്ങള്‍ കാണുവാന്‍ പ്രയാസമായിരിക്കും. ബൃഹത് ഭഗോഷ്ഠങ്ങളെ വശങ്ങളിലേക്കു മാറ്റിയാല്‍ മാത്രമേ തരുണിമാരുടെ ഇതര ബാഹ്യലൈംഗികാവയവങ്ങള്‍ ദൃശ്യമാകൂ. ഗര്‍ഭം, പ്രസവം, പ്രായാധിക്യം ഇവകൊണ്ട് ബൃഹത് ഭഗോഷ്ഠങ്ങളുടെ ആകാരത്തിന് മാറ്റം വരികയും, അവ മധ്യത്തില്‍ തമ്മില്‍ സ്പര്‍ശിക്കാതെ അല്പം അകന്നുനില്‍ക്കുകയും ചെയ്യും. ഇത്തരം അവസ്ഥയില്‍ ബൃഹത് ഭഗോഷ്ഠങ്ങളെ വശത്തോട്ട് മാറ്റാതെ തന്നെ ഇതരഭാഗങ്ങള്‍ കാണാന്‍ കഴിയും.

ലഘു ഭഗോഷ്ഠങ്ങള്‍ (അന്തര്‍യോനീദളങ്ങള്‍ - Labia minora, Inner Lips)
ബൃഹത് ഭഗോഷ്ഠങ്ങള്‍ വശങ്ങളിലേക്കു മാറ്റിയാല്‍ ലഘു ഭഗോഷ്ഠങ്ങള്‍ ദൃശ്യമാകും. ബൃഹത് ഭഗോഷ്ഠങ്ങള്‍ക്കു സമാന്തരമായി ഭഗദ്വാരത്തിന്റെ ശീര്‍ഷഭാഗത്തു നിന്നും ഇവ ആരംഭിക്കുന്നു. ‘V’ എന്ന അക്ഷരത്തിന്റെ ആകൃതിയാണ് ലഘു ഭഗോഷ്ഠങ്ങള്‍ക്ക്. ചില സ്ത്രീകളില്‍ ഇതിന്റെ വലിപ്പം നാമമാത്രമായിരിക്കും. മറ്റു ചിലരില്‍ ഇത് വിടര്‍ന്ന് വലുതായിരിക്കുന്നതിനാല്‍ യോനീകവാടവും മറ്റും ദൃശ്യമാകുന്നതിന് ഇവ വിടര്‍ത്തിനോക്കേണ്ടിവരും. ലഘു ഭഗോഷ്ഠങ്ങളുടെ വീതിയുടെ കാര്യത്തിലും വ്യത്യാസങ്ങളുണ്ട്. കാലിഞ്ചു മുതല്‍ രണ്ടരയിഞ്ചുവരെ ഇതിനു വീതിയുണ്ടാകാം.

ലഘുഭഗോഷ്ഠത്തിന്റെ ബാഹ്യതലം കട്ടിയുള്ള ആവരണം കൊണ്ട് മൂടിയിരിക്കുന്നു. എന്നാല്‍ അവയുടെ അന്തര്‍ഭാഗം നേര്‍ത്തതും സംവേദനക്ഷമതയേറിയതുമായ പാടയാല്‍ മൂടിയിരിക്കും. ലഘുഭഗോഷ്ഠങ്ങളില്‍ ധാരാളം രക്തചക്കുഴലുകളും നാഡീ അഗ്രങ്ങളും ഇലാസ്തിക തന്തുക്കളം ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനാല്‍ ഉദ്ദീപനങ്ങളോട് പ്രതികരിക്കുവാന്‍ ഇവയ്ക്കു കഴിയുന്നു. ഉത്തേജിതമാകുന്നതോടെ രക്തം ഇരച്ചുകയറുന്നതിനാല്‍ ഇത് വിങ്ങിവീര്‍ക്കുകയും ദൃഢമാകുകയും ചെയ്യുന്നു. ലഘു ഭഗോഷ്ഠങ്ങളുടെ ശീര്‍ഷഭാഗം ഭഗശിശ്‌നികയ്ക്കു മുകളില്‍ യോജിച്ച് ഭഗശിശ്‌നികയുടെ അഗ്രചര്‍മ്മമായി മാറുന്നു. ഈ അഗ്രചര്‍മ്മത്തെ ശിശ്‌നികാഛദം (Clitorial hood) എന്നു വിളിക്കുന്നു.

ഭഗശിശ്‌നിക (കൃസരി-Clitoris)
സ്ത്രീകളിലെ ഏറ്റവും ഉദ്ദീപനാത്മകമായ ലൈംഗികാവയവ ഭാഗമാണ് ഭഗശിശ്‌നിക എന്നു കരുതപ്പെടുന്നു. പ്രാചീന ലൈംഗികാചാര്യന്മാര്‍ മുതല്‍ ഫ്രോയിഡും ഹാവ്‌ലോക് എല്ലിസും കിന്‍സിയും വരെയുള്ള മനഃശാസ്ത്ര വിശാരദന്മാര്‍ വരെ ഈ രതിപീഠത്തിന്റെ മാഹാത്മ്യത്തെ വാഴ്ത്തിയിട്ടുണ്ട്. സ്ത്രീയുടെ രതിമൂര്‍ച്ഛാകേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണത്.

ഭഗദ്വാരത്തിന്റെ മുകളറ്റത്തെ കോണിലായി ഇരുഭാഗത്തെയും ലഘു ഭഗോഷ്ഠങ്ങള്‍ തമ്മില്‍ സന്ധിക്കുന്നിടത്താണ് ഭഗശിശ്‌നിക സ്ഥിതിചെയ്യുന്നത്. പുരുഷന്റെ ലിംഗവുമായി ചില സാദൃശ്യങ്ങളുള്ള കാലിഞ്ചോളം വരുന്ന അത്യന്തം ഉദ്ദീപനാത്മകമായ ഒരവയവമാണിത്. മുഖ്യമായും ഉദ്ധാരക കലകള്‍കൊണ്ട് (Erective Tissues) നിര്‍മ്മിച്ചിരിക്കുന്ന ഇതിന്റെ അഗ്രം സാധാരണയായി ഇരുണ്ടിരിക്കും. രതിമൂര്‍ച്ഛയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന ഇതില്‍ ഒട്ടനേകം നാഡീ അഗ്രങ്ങള്‍ സന്ധിക്കുന്നു.

ഭഗശിശ്‌നികയുടെ വലിപ്പവും വ്യക്തിനിരപേക്ഷമത്രേ. ചില സ്ത്രീകളില്‍ ഇങ്ങനെ ഒരവയവം ഉണ്ടെന്നുപോലും തോന്നുകയില്ല. വലിപ്പം കുറഞ്ഞും ശിശ്‌നികാച്ഛദത്താല്‍ മൂടപ്പെട്ടുമിരിക്കുന്നതിനാലാണിത്. വലിയ കൃസരിയുള്ള അംഗനമാര്‍ കാമോന്മാദിനികളായിരിക്കുമെന്നും അവരുടെ രത്യാവേശം ശമിപ്പിക്കാനാവില്ലെന്നും ചില മിഥ്യാധാരണകള്‍ നിലവിലുണ്ടെങ്കിലും അതിനൊന്നും ഒരു ശാസ്ത്രീയ അടിത്തറയുമില്ല. കൃസരിയുടെ വലിപ്പവും ലൈംഗികോര്‍ജ്ജവുമായി ഒരു ബന്ധവുമില്ല. അതുപോലെ തന്നെ ഒരു സ്ത്രീയുടെ ശരീരത്തിന്റെ വലിപ്പത്തിനനുസൃതമായിരിക്കും ഭഗശിശ്‌നികയുടെ വലിപ്പമെന്നു പറയുന്നതിലും കഴമ്പില്ല.

ലൈംഗികചോദനയില്‍ മുഖ്യസ്ഥാനം കല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരവയവമാണ് കൃസരി. കൃസരിയില്‍ മാത്രം ചെലുത്തുന്ന ഉദ്ദീപനങ്ങള്‍ക്ക് ഒരു സ്ത്രീയെ രതിമൂര്‍ച്ഛയിലെത്തിക്കാനാകും. പുരുഷലിംഗം പോലെ തന്നെ ഉത്തേജിതമാകുന്ന ഒരവയവമാണ് കൃസരിയും. എന്നാല്‍ വലിപ്പക്കുറവുമൂലം അത് പ്രകടമായി അനുഭവപ്പെടാറില്ലെന്നു മാത്രം.

മൂത്രദ്വാരം
കൃസരിക്കു തൊട്ടുതാഴെയായി മൂത്രനാളി പുറത്തേയ്ക്കു തുറക്കുന്നതാണ് മൂത്രദ്വാരം. മൂത്രദ്വാരം ഒരു വിസര്‍ജ്ജനാവയവമാണെങ്കിലും ജനനേന്ദ്രിയത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ധാരാളം നാഡികള്‍ ഇതിനുചുറ്റും ഉണ്ട്. പുരുഷന്മാരുടെ മൂത്രനാളി ദൈര്‍ഘ്യമേറിയതാണെങ്കിലും സ്ത്രീകളുടേത് വളരെ ഹ്രസ്വമാണ്. ഒന്നരമുതല്‍ രണ്ടിഞ്ചുവരെയാണ് ഇതിന്റെ നീളം. മൂത്രനാളിക്കു ലൈംഗികധര്‍മ്മങ്ങളൊന്നും തന്നെയില്ലെങ്കിലും ചില സ്ത്രീകള്‍ ഇതില്‍ വിരല്‍ കടത്തി സ്വയംഭോഗം ചെയ്യാറുണ്ട്.

കന്യാചര്‍മ്മം
മൂത്രദ്വാരത്തിനു താഴെയായി കാണപ്പെടുന്ന യോനീദ്വാര (Vaginal Orifice) ത്തിലാണ് കന്യാചര്‍മ്മം സ്ഥിതിചെയ്യുന്നത്. കന്യാചര്‍മ്മം യോനീദ്വാരത്തെ ഭാഗികമായി മൂടുന്നു. സാധാരണയായി അര്‍ദ്ധവൃത്താകാരത്തില്‍ യോനിയുടെ ആദ്യപകുതിയെ മറച്ചുകൊണ്ടാണിത് നില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ അത് യോനീദ്വാരത്തെ പൂര്‍ണ്ണമായും വലയം ചെയ്തു നില്‍ക്കുന്നതായും കാണാം. എന്നാല്‍ കന്യകയില്‍പ്പോലും സാധാരണഗതിയില്‍ യോനീദ്വാരം കന്യാചര്‍മ്മത്താല്‍ പൂര്‍ണ്ണമായും മറയ്ക്കപ്പെടുന്നില്ല എന്നതാണു സത്യം. എവിടെയെങ്കിലും ഒരു ചെറു സുഷിരമെങ്കിലും ഉണ്ടായിരിക്കും. ഇതിലൂടെ ചെറുവിരല്‍ കടത്താവുന്നതുമാണ്. ഈ ദ്വാരം ചിലപ്പോള്‍ തീരെ ചെറുതോ വളരെ വലിയതോ ആയെന്നിരിക്കാം.

കന്യാചര്‍മ്മത്തിന്റെ ജീവശാസ്ത്രധര്‍മ്മം ഇനിയും വ്യക്തമായിട്ടില്ല. കന്യകാത്വവുമായി ഇതിനു ബന്ധമില്ലെന്നതാണ് ആധുനിക വീഷണം. ലൈംഗികബന്ധത്തിന്റെ ആസ്വാദ്യതയ്ക്ക് ഇതിന്റെ ആവശ്യവുമില്ല. എന്നാല്‍ അടുത്തിടെ കന്യകാത്വലക്ഷണമായി കന്യാചര്‍മ്മത്തെ പരിഗണിക്കാമെന്ന നിലപാട് ചിലര്‍ സ്വീകരിച്ചിരുന്നതായി കാണപ്പെടുന്നു. ശാരീരികാധ്വാനം, അപകടങ്ങള്‍, എന്നിവമൂലം കന്യാചര്‍മ്മത്തിന് ക്ഷതം സംഭവിക്കാമെന്നാണ് പൊതുധാരണ എന്നാല്‍ അത് അത്രവേഗം കേടുസംഭവിക്കുന്ന ഒന്നല്ലെന്നും സംഭോഗത്തിനോ സ്വയംഭോഗത്തിനോ മാത്രമേ അതിനെ നശിപ്പിക്കാനാകൂ എന്നും ചിന്തിക്കുന്നവരുമുണ്ട്.
രക്തസ്രാവത്തോടെയോ അല്ലാതെയോ കന്യാചര്‍മ്മം ഛേദിക്കപ്പെടാം. എന്നാല്‍ ഇലാസ്തികത ഏറെയുള്ള കന്യാചര്‍മ്മം പൊട്ടുമ്പോള്‍ ഏറെ രക്തസ്രാവമുണ്ടാകണമെന്നില്ല. കട്ടികൂടിയ കന്യാചര്‍മ്മങ്ങള്‍ പൊട്ടുമ്പോഴാണ് രക്തസ്രാവമുണ്ടാകുന്നത്. ചില കന്യാചര്‍മ്മങ്ങള്‍ ശസ്ത്രക്രിയ മൂലവും ഭേദിക്കേണ്ടി വന്നേക്കാം.

ഭഗഗുദമധ്യദേശം (Perineum)
ജഘനങ്ങള്‍ക്കിടയില്‍ യോനീദ്വാരത്തിനും ഗുദത്തിനും മധ്യേയുള്ള ഭാഗമാണ് ഭഗഗുദമധ്യദേശം. ജനനേന്ദ്രിയത്തെ യഥാസ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്ന ഭഗഗുദമധ്യദേശത്തിനു#ൂ ഏകദേശം രണ്ടിഞ്ചോളം നീളം വരും. പ്രസവസമയത്ത് യോനീകവാടം വേണ്ടവണ്ണം വികസിച്ചില്ലെങ്കില്‍ ഭഗഗുദമധ്യദേശം കീറിപ്പോകാനിടയുണ്ട്. എപ്പിസിയോട്ടമി (Episiotomy) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ശസ്ത്രക്രിയയിലൂടെ ഇത് ഒഴിവാക്കാനാകും. യോനീമുഖം വലുതാകത്തക്കവണ്ണം ഒരു കീറല്‍ ഉണ്ടാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഭഗദുധമധ്യദേശം നെടുകേ കീറി ഭഗവും ഗുദവും ഒന്നാവുകയെന്ന അപകടം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുന്നു.

ബാര്‍തോലിന്‍ ഗ്രന്ഥികള്‍
യോനീദ്വാരത്തിനിരുവശത്തുമായി സ്ഥിതിചെയ്യുന്ന രണ്ടു ചെറു ഗ്രന്ഥികളാണിവ. ഒരു നേര്‍ത്തദ്രാവകം ഇവ സ്രവിപ്പിക്കുന്നുണ്ട്. എന്നാല്‍ യോനിയെ മുഴുവനായി ആര്‍ദ്രമാക്കാന്‍ ഈ സ്രാവത്തിനു കഴിയുകയില്ല. ലിംഗസംവേശനത്തിനായി യോനിയെ ആര്‍ദ്രമാക്കുന്നത് ബാര്‍ത്തോലിന്‍ ഗ്രന്ഥികളാണ് എന്നായിരുന്നു അടുത്തിടവരെയുള്ള ധാരണ. ഗര്‍ഭാശയ, ബാഹ്യലൈംഗികാവയവങ്ങള്‍, ഭഗദ്വാരം, യോനി എന്നിവിടങ്ങളില്‍ നിന്നും സ്രാവങ്ങളുണ്ടാകാം.

ആന്തരജനനേന്ദ്രിയങ്ങള്‍ (Internal genital organs)

യോനി (ശ്രോണി-Vagina)
വജൈന എന്ന ലാറ്റിന്‍ വാക്കിന് വാളുറ എന്നാണര്‍ത്ഥം. മൈഥുനത്തില്‍ ലിംഗമാകുന്ന ഖഡ്ഗത്തിന് ഉറപോലെ വര്‍ത്തിക്കുന്നതിനാലാകാം ഈ അവയവത്തിന് വജൈന എന്ന പേരു സിദ്ധിച്ചത്.

യോനീദ്വാരത്തിനു തുടര്‍ച്ചയായി ആന്തരികമായി സ്ഥിതി ചെയ്യുന്ന പേശികള്‍ ഉള്‍ച്ചേര്‍ന്ന നാളിയാണ് യോനി. സ്ത്രീയുടെ സംഭോഗാവയവമായ യോനി മൈഥുനവേളയില്‍ ലിംഗത്തെ സ്വീകരിക്കുന്നു.

ഛേദതലത്തില്‍ യോനിക്കു മുന്നിലായി മൂത്രാശയം, മൂത്രനാളി എന്നിവയും പിന്നിലായി ഗുദവും സ്ഥിതിചെയ്യുന്നു.

ശരീരത്തിന്റെ ലംബനിലയില്‍നിന്ന് പിന്നോക്കം ചരിഞ്ഞാണ് യോനി നിലകൊള്ളുന്നത്. യോനിയുടെ മുന്‍ഭിത്തിക്ക് ഉദ്ദേശം 9 സെന്റിമീറ്ററും പിന്‍ഭിത്തിക്ക് 14 സെന്റിമീറ്ററും നീളമുണ്ടായിരിക്കും. ഏകദേശം 10 സെന്റിമീറ്ററാണ് യോനിയുടെ ശരാശരി നീളം. യോനിയുടെ മുകളറ്റത്തില്‍ ഗര്‍ഭാശയത്തിന്റെ കഴുത്ത് (ഗര്‍ഭാശയഗ്രീവ) യോജിപ്പിച്ചിരിക്കുന്നു. ഗര്‍ഭാശയഗ്രീവ യോനിയിലേക്കുന്തി നില്‍ക്കുന്നതുമൂലം ഗര്‍ഭാശയഗുഹയ്ക്കു ചുറ്റുമുള്ള ഇടുക്കിനെ ഗ്രൈവേയഗുഹ (Fornix) എന്നു വിളിക്കുന്നു. ഈ ഗുഹയ്ക്ക് പുരോഭാഗം, പശ്ചിമഭാഗം, രണ്ടു പാര്‍ശ്വഭാഗങ്ങള്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളുണ്ട് (Anterior, Posterior and Lateral fornix)

യോനീദ്വാരത്തില്‍നിന്നു പിന്നിലേക്ക് പോകുന്തോറും യോനീനാളത്തിന്റെ വ്യാസം കൂടിക്കൂടി വരുന്നു. ഗര്‍ഭാശയഗ്രീവയോട് അടുക്കുമ്പോള്‍ ഇത് ഏറ്റവും കൂടുതലാകുന്നു. വ്യാസം കുറവായ ആദ്യഭാഗത്തെ യോനീസുരംഗം (Vaginal barrel) എന്നും തുടര്‍ന്ന് വ്യാസമേറിയ ഭാഗത്തെ വ്യാസിത യോനി (Vaginal vault) എന്നും പറയുന്നു. സാധാരണഗതിയില്‍ യോനി സങ്കോചിച്ചിരിക്കുകയാല്‍ അതിനുള്ളിലെ ദ്വാരം പുറമേക്കു കാണുകയില്ല. സംഭോഗം, പ്രസവം എന്നീ സന്ദര്‍ഭങ്ങളില്‍ യോനീഭിത്തികള്‍ വികസിച്ച് യോനിയില്‍ ഇടം (Spacet) ഉണ്ടാകുന്നു.

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ യോനിയുടെ അന്തര്‍ഭാഗം കട്ടിയുള്ള പാളിയാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കും. ലൈംഗികക്ഷമമായ കാലഘട്ടം വരെ ഇത് നേര്‍മ്മയേറിയതായിരിക്കും. ആര്‍ത്തവ വിരാമത്തിനു ശേഷവും ഇതിന് കട്ടികുറയുന്നുണ്ട്. കൗമാരത്തിലും യൗവ്വനത്തിലും യോനി അമ്ലസ്വഭാവമുള്ളതായിരിക്കും. എന്നാല്‍ ബാല്യത്തിലും വാര്‍ദ്ധക്യത്തിലും അത് ക്ഷാരഗുണമാര്‍ന്നതായിരിക്കും.

യോനിയുടെ ഉള്‍വശം സ്പര്‍ശിച്ചു നോക്കിയാല്‍ ചെറിയതരുതരുപ്പ് അനുഭവപ്പെടും. ഒട്ടേറെ ചുളിവുകളും മടക്കുകളും ഉള്ളതിനാലാണിത്. യോനിയുടെ അന്തര്‍ഭാഗത്തെ ആവരണം ചെയ്യുന്ന ശ്ലേഷ്മകലയിലാണ് (Mucous membrane) ഈ ചുളിവുകള്‍ ഉള്ളത്. യോനിയുടെ പുറംഭിത്തിയില്‍ കൂടുതലായി കാണപ്പെടുന്ന ഈ ചുളിവുകള്‍ പ്രസവാനന്തരവും പ്രായമാവുന്നതോടെയും മറ്റും അല്പാല്പം അപ്രത്യക്ഷമായി യോനിഭിത്തികള്‍ മിനുസമേറിയതായി തീരും.

യോനി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പേശികളെ യോനീപേശികള്‍ (Vagina muscles) എന്നു വിളിക്കുന്നു. യോനിക്ക് അമിതമായ അയവു സംഭവിക്കുകയും യോനിയെയും ഗര്‍ഭാശയത്തെയും താങ്ങിനിര്‍ത്തുന്ന സ്‌നായുക്കളും പേശികളും ദുര്‍ബലമാകുകയും ചെയ്താല്‍ മൂത്രാശയമോ ഗര്‍ഭാശയമോ യോനിയിലൂടെ പുറത്തേക്കുന്തിവരാം. ഈ അവസ്ഥ ബൃഹദ് യോനി (Prolapse) എന്നറിയപ്പെടുന്നു.

ഗര്‍ഭാശയം (ഗര്‍ഭപാത്രം - Uterus)
സ്ത്രീയുടെ ആന്തരിക ലൈംഗികാവയവങ്ങളില്‍ സുപ്രധാനമായതാണ് ഗര്‍ഭാശയം. മൂത്രാശയത്തിനും മലാശയത്തിനും മധ്യേയാണ് ഇത് സ്ഥിതിചെയ്യുന്നത്. വ്യത്യസ്ത പ്രായക്കാരില്‍ ഗര്‍ഭാശയത്തിന്റെ വലിപ്പവും വ്യത്യസ്തമായിരിക്കും. കന്യകയുടെ ഗര്‍ഭാശയത്തിന് അവളുടെ മുഷ്ടിയോളമേ വലിപ്പമുണ്ടാകൂ. സാധാരണയായി 8 സെന്റിമീറ്റര്‍ നീളവും 5 സെ.മീറ്റര്‍ വീതിയും 2.2 സെ.മീറ്റര്‍ വ്യാസവുമാണ് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തിനുള്ളത്. ഏതാണ്ട് ഒരു ഏറുപമ്പരത്തിന്റെ ആകൃതിയാണ് ഗര്‍ഭാശയത്തിന്. ശ്രോണീ ഗുഹയില്‍ സ്‌നായുക്കളുടെ സഹായത്തോടെ ഇത് യഥാസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നു. സ്‌നായുക്കളാണ് ഗര്‍ഭാശയത്തെ ചരിഞ്ഞുപോകാതെ വലിച്ചുമുറുക്കി നിര്‍ത്തുന്നത്.

ഗര്‍ഭാശയത്തെ ഗര്‍ഭാശയതുംബി (Fundus), ഗര്‍ഭാശയശരീരം (Body of the Uterus) ഗര്‍ഭാശയഗളം (ഗര്‍ഭാശയത്തിന്റെ കഴുത്ത് - Cervix of the Uterus) എന്നിങ്ങനെ മൂന്നുഭാഗങ്ങളായി തിരിക്കാം. ഗര്‍ഭാശയശരീരം ഒന്നോ രണ്ടോ സെ.മീറ്റര്‍ കനമുള്ള പേശികളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഭിത്തികള്‍ക്കുള്ളിലായി എഴെട്ടു സെ.മീറ്റര്‍ വിസ്തൃതിയില്‍ ത്രികോണാകൃതിയില്‍ കാണുന്ന ഗുഹയിലാണ് ഗര്‍ഭസ്ഥശിശു ശയിക്കുന്നത്. ഗര്‍ഭം വളര്‍ച്ച പ്രാപിക്കുന്നതോടെ ഗര്‍ഭാശയഭിത്തികള്‍ വികസിച്ചുകൊടുക്കുന്നു. പ്രസവവേളയില്‍ ഗര്‍ഭാശയഭിത്തികള്‍ ഒരു പ്രത്യേകരീതിയില്‍ സങ്കോചിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഗര്‍ഭാശയഭിത്തികളുടെ അന്തര്‍ഭാഗത്തെ ആവരണം ചെയ്യുന്ന ഗര്‍ഭാശയസ്തരം (Endometrium) ശ്ലേഷ്മകലാമയമാണ്. അനേകം ഗ്രന്ഥികളും രക്തവാഹിനികളുമുള്ള ഈ കല ആര്‍ത്തവരക്തത്തോടൊപ്പം പുറന്തള്ളപ്പെടുന്നുണ്ട്. ഇതിന് രണ്ട് മീറ്റര്‍ കനമേയുള്ളൂ. ഗര്‍ഭാശയത്തെ ബാഹ്യമായി ഒരു താന്തവസ്തരം (Serous coat) ആവരണം ചെയ്യുന്നു.

അണ്ഡാശയം
അണ്ഡാകാരമാര്‍ന്ന രണ്ടു പിണ്ഡങ്ങളാണ് അണ്ഡാശയങ്ങള്‍. ഗര്‍ഭാശയത്തിനു തൊട്ടുതാഴെ അതിനിരുവശത്തുമായാണ് അണ്ഡാശയങ്ങള്‍ നിലകൊള്ളുന്നത്. ഓരോന്നിനും ഉദ്ദേശം 5 സെ.മീറ്റര്‍ നീളം വരും. ഗര്‍ഭാശയത്തെ യഥാസ്ഥാനത്തു നിര്‍ത്തുന്ന പക്ഷബന്ധിനീ സ്‌നായു (Broad ligament) വിന്റെ പിന്‍ഭാഗത്തായാണ് ഇവ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. പക്ഷബന്ധിനിയുടെ തന്നെ ഒരു മടക്കും (Mesovarian) ഗര്‍ഭാശയവുമായി ഇതിനെ ബന്ധിപ്പിക്കുന്ന അണ്ഡാശയ സ്‌നായുവും (Ovarian ligament) അണ്ഡാശയത്തെ സ്വസ്ഥാനത്ത് നിര്‍ത്തുന്നു. അണ്ഡാശയങ്ങള്‍ വളരെ താഴ്ന്നിരുന്നാല്‍ സംഭോഗാവസരത്തില്‍ വേദനയുണ്ടാകാം.

സ്ത്രീബീജമായ അണ്ഡം (Ovum) ഉല്പാദിപ്പിക്കുകയാണ് അണ്ഡാശയത്തിന്റെ മുഖ്യധര്‍മ്മം. പുരുഷന്റെ വൃഷണത്തിന് സമാനമാണ് സ്ത്രീയുടെ അണ്ഡാശയം. കൂടാതെ സ്‌ത്രൈണാന്തര്‍ സ്രാവങ്ങളായ ഈസ്ട്രജനും പ്രോജസ്റ്ററോണും ഇവ ഉല്പാദിപ്പിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ത്തന്നെ അവളുടെ ജീവിതകാലത്തേക്കാവശ്യമായ അണ്ഡം മുഴുവന്‍ അവളുടെ അണ്ഡാശയങ്ങളിലുണ്ടായിരിക്കും. ഏതാണ്ട് രണ്ടുകോടി അണ്ഡകോശങ്ങളാണ് ജനനസമയത്ത് അണ്ഡാശയങ്ങളില്‍ ഉണ്ടായിരിക്കുക. തുടര്‍ന്ന് അവയില്‍ പലതും നശിക്കുകയും യൗവ്വനാരംഭത്തോടു കൂടി മൂന്നുലക്ഷത്തോളം അണ്ഡകോശങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നു. ഈ അണ്ഡകോശങ്ങളില്‍ ഓരോന്നുവീതം പ്രതിമാസം പൂര്‍ണ്ണവളര്‍ച്ചയെത്തി അണ്ഡാശയഭിത്തി ഭേദിച്ച് പുറത്തുകടക്കുന്നു. ഒരു അണ്ഡം പ്രായപൂര്‍ത്തിയാകുന്നതോടുകൂടി ഒട്ടനവധി അണ്ഡകോശങ്ങള്‍ നശിക്കുന്നുണ്ട്.

സ്ത്രീയുടെ ശരാശരി ഉത്പാദന ക്ഷമതാകാലം മുപ്പത്തിയഞ്ചു വര്‍ഷമാണ്. അതായത് നാനൂറ്റമ്പതോളം അണ്ഡങ്ങളേ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നുള്ളൂ. രണ്ട് അണ്ഡാശയങ്ങള്‍ ഉണ്ടെങ്കിലും ഓരോ മാസവും ഓരോ അണ്ഡം വീതമേ പ്രായപൂര്‍ത്തിയാകുന്നുള്ളൂ. അതിനാല്‍ ഒരുമാസം ഇടത്തേ അണ്ഡാശയത്തില്‍ അണ്ഡം പക്വമായാല്‍ അടുത്തമാസം വലത്തേ അണ്ഡകോശത്തിലായിരിക്കും ഒരണ്ഡം പക്വമാവുക. എന്നാല്‍ ഇതിനു വിപരീതമായി അടുത്തടുത്ത മാസങ്ങളില്‍ ഒരേ അണ്ഡാശയത്തില്‍ നിന്നു തന്നെ അണ്‌ഡോത്സര്‍ഗ്ഗം (Ovulation) സംഭവിച്ചുവെന്നും വരും. ഇങ്ങനെ രണ്ട് അണ്ഡാശയങ്ങളും രണ്ട് അണ്ഡവാഹിനികളും ഉള്ളതുകൊണ്ട് ഏതെങ്കിലും ഒരുവശത്തെ അണ്ഡാശയത്തിനോ അണ്ഡവാഹിനിക്കോ കേടു സംഭവിച്ചാല്‍ പോലും ഗര്‍ഭോത്പാദനം സാധ്യമത്രേ.

അണ്ഡവാഹിനികള്‍ (Fallopin Tubes, Oviducts)
ഗര്‍ഭാശയത്തിന്റെ ഇരുപാര്‍ശ്വങ്ങളിലുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന 12 സെ.മീറ്ററോളം നീളമുള്ള രണ്ടുകുഴലുകളാണ് അണ്ഡവാഹിനികള്‍. അണ്ഡവാഹിനികള്‍ ഗര്‍ഭാശയവുമായി യോജിക്കുന്ന സ്ഥാനത്തിനു മുകളിലുള്ള ഗര്‍ഭാശയഭാഗത്തെയാണ് ഗര്‍ഭാശയതുംബി എന്നു വിളിക്കുന്നത്.

ഓരോ അണ്ഡവാഹിനിക്കും മൂന്ന് ഭാഗങ്ങളുണ്ട്. അവ ഗുപ്തഭാഗം (Intestinal part) പ്രണാളം (Isthmus) മഹാനാളം (Ampulla) എന്നിവയാണ്. അണ്ഡവാഹിനിക്ക് ഗര്‍ഭാശയത്തോടു ചേരുന്ന ഭാഗത്തിന് വ്യാസം കുറവാണ്. എന്നാല്‍ സ്വതന്ത്രാഗ്രത്തോടടുക്കുമ്പോള്‍ വീതി കൂടിക്കൂടി വരുന്നു. അങ്ങനെ ഒരു കാഹളാകൃതിയാണ് (Trumpet Shaped) അണ്ഡവാഹിനിക്കുള്ളത്. ഇതിന്റെ ഗുപ്തഭാഗം ഗര്‍ഭാശയശരീരത്തില്‍ മറഞ്ഞിരിക്കുന്നു. വികസിച്ച മഹാനാളത്തിന്റെ സ്വതന്ത്രാഗ്രം വിഭജിക്കപ്പെട്ട് അനേകം ചെറുവിരലുകള്‍ പോലുള്ള അവയവങ്ങള്‍ (Fimbriae) ഉണ്ടായിരിക്കുന്നു. ഇതിനെ പുഷ്പിതാഗ്രം എന്നു പറയുന്നു. ഈ അംഗുലികളില്‍ ഒന്ന് അല്പം വലിപ്പമേറിയതാണ്. ഇവയുടെ സങ്കോചവികാസഫലമായുള്ള ചലനങ്ങളാല്‍ അവയ്ക്ക് അണ്ഡകോശത്തിനു പുറമേ തലോടാനും തത്ഫലമായി പാകമായ അണ്ഡം പുറത്തുവരുമ്പോള്‍ വഴിതെറ്റിപ്പോകാതെ തന്നിലേക്കാകര്‍ഷിച്ചൊതുക്കാനും അണ്ഡവാഹിനിക്കു കഴിയും.
സ്ത്രീയുടെ ചെറുവിരലിനോളം വ്യാസം വരുന്ന അവയവമാണ് അണ്ഡവാഹിനി. അതായത് ഉദ്ദേശം 8 മില്ലീമീറ്ററോളം അണ്ഡവാഹിനിക്ക് സങ്കോചവികാസക്ഷമതയുണ്ട്. അണ്ഡവാഹിനി ഗര്‍ഭാശയവുമായി ചേരുന്നിടത്ത് ഗര്‍ഭാശയ ഗുഹയിലേക്കുള്ള ദ്വാരത്തിന് ഒന്നോ രണ്ടോ മില്ലീമിറ്ററേ വ്യാസമുണ്ടായിരിക്കയുള്ളൂ. പേശീനിര്‍മ്മിതമാണ് പ്രനാളം. മൂന്നിലൊന്നിഞ്ചു കനമുള്ളതാണ് മഹാനാളത്തിന്റെ ഭിത്തി. പ്രണാളത്തിന്റെ ഭിത്തിക്ക് ഇതിന്റെ മൂന്നിലൊന്നു കനമേയുള്ളൂ.

അണ്ഡവാഹിനിയുടെ ആന്തരസ്തരത്തില്‍ ഒട്ടനേകം സൂക്ഷ്മലോമങ്ങളുണ്ട്. (Cilia) ഇവയുടെ പ്രത്യേകതരം ചലനം വഴിയാണ് അണ്ഡം അണ്ഡവാഹിനിയിലൂടെ സഞ്ചരിച്ച് ഗര്‍ഭാശയത്തിലെത്തിച്ചേരുന്നത്. അണ്ഡം അണ്ഡവാഹിനിയിലൂടെ സഞ്ചരിക്കുന്നതിനോടൊപ്പം സംഭോഗസമയത്ത് യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം ഗര്‍ഭാശയത്തെയും താണ്ടി ബീജവാഹിനിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവിടെവച്ച് ബീജസങ്കലനം (Fertilization) നടക്കുന്നതോടുകൂടി അത് ഭ്രൂണമായി (Zygote) മാറുകയും ചെയ്യുന്നു. അങ്ങനെ അണ്ഡവാഹിനികള്‍ അണ്ഡത്തെ ഗര്‍ഭാശയത്തിലേക്കു നയിക്കുന്നതോടൊപ്പം പുരുഷബീജത്തെ അണ്ഡത്തിലേക്കു നയിച്ച് ബീജസങ്കലനം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. ഭ്രൂണം തുടര്‍ന്ന് ഗര്‍ഭാശയത്തിലെത്തിച്ചേരുന്നു.

ഓരോ അണ്ഡകോശങ്ങളില്‍ നിന്നും ഒന്നിടവിട്ട മാസങ്ങളിലാണ് അണ്‌ഡോത്സര്‍ഗ്ഗം നടക്കുന്നത് അതിനാല്‍ ഒരു അണ്ഡവാഹിനിയിലൂടെ ഒന്നിടവിട്ട മാസത്തിലാണ് അണ്ഡം സഞ്ചരിക്കേണ്ടി വരുന്നത്. അണ്ഡവാഹിനികള്‍ക്കുള്ളിലെ ദ്വാരം ഏതെങ്കിലും കാരണവശാല്‍ സ്ഥിരമായോ താല്‍ക്കാലികമായോ അടഞ്ഞുപോയാല്‍ അണ്ഡത്തിനും ബീജത്തിനും സംയോജിക്കാന്‍ കഴിയാതെ വരും. താല്‍ക്കാലികമോ സ്ഥിരമോ ആയ വന്ധ്യതയ്ക്ക് ഇത് വഴി ഒരുക്കും.

ബീജസങ്കലനശേഷം ഏതെങ്കിലും കാരണവശാല്‍ അണ്ഡവാഹിനിയുടെ ദ്വാരം അടഞ്ഞുപോയാല്‍ ഭ്രൂണത്തിന് ഗര്‍ഭാശയത്തിലെത്തിചേരാന്‍ കഴിയാതെ വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭ്രൂണം അണ്ഡവാഹിനിക്കുള്ളില്‍ തന്നെ ഗര്‍ഭമായി വളരാന്‍ തുടങ്ങുന്നു. ഈ അവസ്ഥയ്ക്ക് നാളീഗര്‍ഭം (Tubal Pregnancy) എന്നു പറയുന്നു. ഗര്‍ഭകാലങ്ങളില്‍ അസാധാരണത്വമൊന്നും ദൃശ്യമാകാത്തതിനാല്‍ ആദ്യദശയില്‍ ഇത് തിരിച്ചറിയാനാകില്ല. എന്നാല്‍ ഗര്‍ഭം വളരുന്നതോടെ വിദഗ്ധനായ ഒരു ഗൈനക്കോളജിസ്റ്റിന് പരിശോധനയിലൂടെ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു.

സ്തനങ്ങള്‍ (Mammary glands)
കുചം, വക്ഷോജം, മുലകള്‍ എന്നീ പേരുകളിലും പരാമര്‍ശിക്കപ്പെടാറുള്ള സ്തനങ്ങളെ സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിശുവിനെ പാലൂട്ടുക എന്ന ധര്‍മ്മവും അത് നിര്‍വ്വഹിക്കുന്നുണ്ട്. ഗര്‍ഭകാലത്തിന് സന്നദ്ധയാകുന്ന കൗമാരകാലത്തോടെ സ്തനങ്ങളും വികസിച്ചു വരുന്നു. സ്ത്രീയുടെ ഏറ്റവും ആകര്‍ഷണീയമായ ലൈംഗികാവയവമാണ് സ്തനങ്ങളെന്നു പറയാം.

സ്ത്രീയുടെ കുചകുംഭങ്ങളുടെ സൗന്ദര്യ പ്രചുരിമയെ വാഴ്ത്താത്ത കവികളോ കലാകാരന്മാരോ ഇല്ലെന്നു തന്നെ പറയാം. അനശ്വരസൗന്ദര്യത്തിന്റെ നിത്യപ്രതീകമായിത്തന്നെ കലാസാഹിത്യാദികളില്‍ സ്തനങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പനിനീര്‍ക്കുടമായും പാല്‍ക്കുടമായും പൊന്‍കുടമായും എന്തിന് താഴികക്കുടങ്ങള്‍ എന്നുപോലും സ്തനങ്ങളെ എത്രയെത്ര കവികള്‍ വര്‍ണ്ണിച്ചിരിക്കുന്നു. വലിപ്പത്തിലും രൂപഭംഗിയിലും സ്ത്രീകളുടെ സ്തനങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തങ്ങളത്രേ. മിക്ക പുരുഷന്മാരും സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന മാനദണ്ഡമായി കാണുന്നത് മികവൊത്ത സ്തനങ്ങളെയാണ്. സ്ത്രീത്വത്തിന്റെയും സൗന്ദര്യത്തിന്റെയും മുഖമുദ്രയായിത്തന്നെ സ്തനങ്ങള്‍ വീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ശാരീരികാവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി സ്ത്രീകളും സ്തനങ്ങളെ പരിഗണിക്കുന്നു.

പ്രാചീനകാലത്തെ സ്‌തോത്രകൃതികളില്‍പ്പോലും സ്തനസൗന്ദര്യം വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. കാളിദാസന്റെയും ജയദേവന്റെയും കൃതികളില്‍ ആലങ്കാരികമായ സ്തനവര്‍ണ്ണനകള്‍ സുലഭമായികാണാം. ശകുന്തളയുടെ വല്‍ക്കലത്തെ ഞെരുക്കുന്ന സ്തനവികാസമാണ് ദുഷ്യന്തനെ അവളിലേക്ക് ആകര്‍ഷിച്ചത്. ഗീതഗോവിന്ദത്തിലെ രാസകേളിയില്‍ രാധയുടെ കൊങ്കകളാകുന്ന ഹേമകുംഭം കൃഷ്ണന്‍ തന്റെ നെഞ്ചിനാലേ മര്‍ദ്ദിക്കുകയല്ലേ എന്ന് ജയദേവകവി സന്ദേഹിക്കുന്നുണ്ട്. സൗന്ദര്യ ലഹരിയില്‍ ത്രിപുരാ സുന്ദരിയായ ദേവിയുടെ സ്തനങ്ങളെ ആനക്കുട്ടിയുടെ മസ്തകങ്ങളുമായാണ് ശങ്കരാചാര്യര്‍ സാമ്യപ്പെടുത്തുന്നത്.

ധാരാളം കൊഴുപ്പും (Fat) ക്ഷീരോല്പാദനക്ഷമമായ ഗ്രന്ഥികളും (Glands) ഉള്‍ച്ചേര്‍ന്ന അവയവമാണ് സ്തനങ്ങള്‍. അതിന്റെ വലിപ്പചെറുപ്പം ഹോര്‍മോണുകളുടെ തോതിനെ ആശ്രയിച്ചിരിക്കുന്നു. ആര്‍ത്തവവും പ്രസവവും സ്തനങ്ങളുടെ വലിപ്പത്തിലും രൂപത്തിലും വ്യത്യാസം വരുത്തുന്നുണ്ട്. മാമ്മറി ഗ്ലാന്റിന്റെ (Mammary gland) ചുറ്റുമുള്ള കൊഴുപ്പിന്റെ അളവ് സ്തനങ്ങളുടെ വലിപ്പത്തെ ക്രമീകരിക്കുന്നു.

സ്ത്രീകളില്‍ യൗവ്വനാരംഭത്തോടുകൂടിയാണ് സ്തനങ്ങള്‍ വികസിച്ചു വരുന്നത്. ഈസ്ട്രജന്‍ എന്ന അന്തഃസ്രാവമാണ് സ്ത്രീകളില്‍ ലൈംഗികവളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. ഈസ്ട്രജന്‍ രക്തത്തില്‍ സംക്രമിക്കുന്നതോടെ നെഞ്ചില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും സ്തനങ്ങള്‍ വികാസം പ്രാപിക്കുകയും ചെയ്യുന്നു. സ്തനങ്ങളുടെ മധ്യഭാഗത്തായി മുലഞെട്ടുകള്‍ (Nipple) കാണപ്പെടുന്നു. കുഞ്ഞിന് പാല്‍ നല്‍കുവാനാണ് ഇത് ഉപകരിക്കുന്നത്. ചിലരില്‍ മുലഞെട്ട് സ്തനങ്ങളില്‍ പറ്റിയും മറ്റുചിലരില്‍ മുന്‍പോട്ടു തള്ളിയുമിരിക്കും. സ്തനത്തിന്റെ കറുത്ത ഷേഡുള്ള (Areola) പ്രദേശത്താണ് മുലഞെട്ട് സ്ഥിതി ചെയ്യുന്നത്. പ്രസവിക്കാത്തവരില്‍ മുലഞെട്ടിന് ഇളം ചുവപ്പുനിറമോ, അല്പം കടുംചുവപ്പു നിറമോ ആയിരിക്കും. എന്നാല്‍ ഗര്‍ഭം വളര്‍ച്ച പ്രാപിക്കുന്നതോടെ സ്തനങ്ങള്‍ കൂടുതല്‍ വലുതാകുകയും മുലക്കണ്ണുകള്‍ ഇരുണ്ടു കറുക്കുകയും ചെയ്യുന്നു..

സ്തനങ്ങള്‍ക്കുള്ളില്‍ ഒട്ടനവധി സ്തനപിണ്ഡങ്ങള്‍ (Lobules) ഉണ്ട്. മുലപ്പാല്‍ ഉല്പാദിപ്പിക്കുന്നതാണ് ഇവയുടെ ധര്‍മ്മം. സ്തന്യപിണ്ഡങ്ങള്‍ക്കു ചുറ്റും കൊഴുപ്പ് നിറഞ്ഞു നില്‍ക്കുന്നു. സ്തന്യഗ്രന്ഥികളില്‍ നിന്നു മുലപ്പാല്‍ അനേകം ചെറുകുഴലുകള്‍ വഴി മുലഞെട്ടുകളില്‍ എത്തിച്ചേരുന്നു. മുലപ്പാല്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളെ സ്തന്യഗ്രന്ഥി (Follicle)എന്നു വിളിക്കുന്നു. സ്തന്യഗ്രന്ഥികളില്‍ നിന്ന് മുലപ്പാലിനെ മുലഞെട്ടുവരെ വഹിക്കുന്ന നാളികളെ സ്തന്യവാഹിനികള്‍ (Milk ducts)എന്നു വിളിക്കുന്നു. വലപോലുള്ള പേശീസമൂഹമാണ് സ്തന്യപിണ്ഡങ്ങളെയും മറ്റും യഥാസ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുന്നത്.

തണുപ്പ് കൂടുമ്പോഴോ, ലൈംഗികോത്തേജനമുണ്ടാകുമ്പോഴോ മുലഞെട്ടുകള്‍ എഴുന്നുനില്‍ക്കുന്നു. മുലഞെട്ടുകളിലുള്ള ഗ്രന്ഥികളില്‍നിന്ന് വികാരോത്തേജനമുണ്ടാകുമ്പോഴും മറ്റും ചോറിയതോതില്‍ സ്രാവങ്ങള്‍ ഉണ്ടാകാറുണ്ട്. ഏരിയോളയിലെ ഗ്രന്ഥികള്‍ ഗര്‍ഭകാലത്ത് പശിമയുള്ള ഒരു ദ്രാവകം ഉല്‍പ്പാദിപ്പിക്കുകയും അത് മുലഞെട്ടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഏരിയോളയില്‍ രോമം മുളയ്ക്കുന്നതും അസാധാരണമല്ല. ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ വ്യത്യാസപ്പെടുന്നതിനാലാണിത്.

പ്രസവാനന്തരം രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം സ്തനങ്ങളില്‍ ധാരാളമായി പാല്‍ ഉല്പാദിപ്പിക്കപ്പെടുന്നു.