Friday, December 14, 2012

രതിവിജ്ഞാനം:സംഭോഗ നിലകള്‍

നായികാനായകന്മാര്‍ പരസ്പരം കാല്‍നീട്ടിവെച്ചു കിടക്കുന്നത് സംപുടകം. ചരിഞ്ഞുകിടന്നും(പാര്‍ശ്വസംപുടകം) മലര്‍ന്നുകിടന്നും (ഉത്താനസംപുടകം) സംപുടകം പ്രയോഗിക്കാവുന്നതാണ്. പുരുഷന്‍ ഇടത്തോട്ടും സ്ത്രീ വലത്തോട്ടും ചരിഞ്ഞുകിടന്നുകൊണ്ടുള്ള സംപുടകമാണ് സര്‍വ്വസാധാരണം.

നായിക പ്രത്യേകരീതിയില്‍ ശയിച്ചുകൊണ്ട് വസ്തീപേശികളെ നിയന്ത്രിച്ചാല്‍ യോനീസങ്കോചം സാധ്യമാകും. പിടിയാന വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് സംഭോഗം രസപൂര്‍ണ്ണമാക്കുവാനായി നീചരതത്തിലെ യോനീസങ്കോചരീതികള്‍ അനുവര്‍ത്തിക്കേണ്ടി വരുന്നത്. സംപുടകം, പീഡിതകം, വേഷ്ടിതകം എന്നീ നീചരതങ്ങള്‍ക്കാണ് കൂടുതല്‍ പ്രചാരം.

നായികാനായകന്മാരില്‍ സ്ത്രീ അടിയിലായോ പരസ്പരം വശം ചരിഞ്ഞോ ശയിക്കുമ്പോള്‍ സ്ത്രീ തന്റെ തുടകളടുപ്പിച്ച് യോനി സങ്കോചിപ്പിക്കുന്നതാണ് സംപുടകം. ഇരുവരും പരമാവധി പറ്റിച്ചേര്‍ന്നായിരിക്കും കിടക്കുക. പാര്‍ശ്വസംപുടകത്തില്‍ സ്ത്രീയുടെ അടിവയര്‍ ചുരുങ്ങുന്നതിനാല്‍ പുരുഷന് അവളുടെ കൃസരിയെ ഉത്തേജിപ്പിക്കാനാകുന്നു. നായകന്‍ തലയണയോ മറ്റോ ഉപയോഗിച്ച് അരക്കെട്ട് ഉയര്‍ത്തിവയ്ക്കണം.

ജഘനപ്രദേശം പരമാവധി അടുപ്പിച്ച് ജനനേന്ദ്രിയങ്ങള്‍ പരസ്പരം ദൃഢമായി അമര്‍ത്തുന്നതാണ് പീഡിതകം. സ്ത്രീ പുരുഷന്റെ തുടയെ തന്റെ തുടകൊണ്ട് ചുറ്റിപിണയ്ക്കുന്നതാണ് വേഷ്ടിതകം. നായിക പുരുഷലിംഗത്തെ പിടിച്ച് യോനിയിലേക്ക് പെണ്‍കുതിരയെപോലെ പ്രവേശിപ്പിക്കുന്നതാണ് ബാഡവകം.

സംപുടകത്തിന്റെ പരിഷ്‌കരിച്ച രീതിയാണ് പീഡിതകം. ഉല്‍പാദനേന്ദ്രിയങ്ങള്‍ പരസ്പരം ഞെരിഞ്ഞമരുകയാണ് പീഡിതകത്തില്‍ സംഭവിക്കുന്നത്. സ്ത്രീ തന്റെ തുടകള്‍ അടുപ്പിച്ചുകൊണ്ട് ലിംഗത്തെ യോനിയില്‍ വച്ചമര്‍ത്തുന്നു. ലിംഗവും യോനിയും ഇവിടെ പരസ്പരം കൊരുത്തുനില്‍ക്കുന്നു. സ്ത്രീ മലര്‍ന്നുകിടന്നും ചരിഞ്ഞുകിടന്നും ഇത് പ്രയോഗിക്കാം.

സംവേശനശേഷം നായിക തന്റെ ഒരു കാല്‍ നായകന്റെ തുടയില്‍ കയറ്റിവയ്ക്കുകയും ഗുഹ്യവയവങ്ങള്‍ ഞെരിച്ചമര്‍ത്തുകയുമാണ് വേഷ്ടിതകത്തില്‍ ചെയ്യുന്നത്. ചരിഞ്ഞു കിടന്നുകൊണ്ട് ഇത് ചെയ്യുന്നതാണ് കൂടുതല്‍ ആസ്വാദ്യകരം. നായികാനായകന്മാര്‍ മുകളിലും താഴെയുമായാണ് വേഷ്ടിതകം പ്രയോഗിക്കുന്നതെങ്കില്‍ നായികയുടെ ഇടത്തേത്തുട വലത്തോട്ടും നായകന്റെ വലത്തേത്തുട ഇടത്തോട്ടും തള്ളിക്കൊണ്ടാകണം സംവേശനം നടത്തേണ്ടത്. വേഷ്ടിതകത്തില്‍ പീഡിതകത്തേക്കാള്‍ കൂടുതല്‍ യോനീ സങ്കോചം സംഭവിക്കുന്നു.

ആഴവും പരപ്പുമാര്‍ന്ന യോനിയുള്ള ഹസ്തിനികള്‍ക്ക് ചെറിയലിംഗമുള്ള മുയല്‍ജാതിയില്‍പ്പെട്ട പുരുഷനെപ്പോലും സ്വീകരിക്കാന്‍ കഴിയുന്ന സംവേശന രീതിയാണ് ബാഡവകം. നായികാനായകന്‍മാര്‍ വേഷ്ടിതകത്തിലെന്നപ്പോലെ കിടന്നശേഷം നായിക തന്റെ തുടകളടുപ്പിച്ച് യോനീപേശികളെ പെണ്‍കുതിര ചെയ്യുമ്പോലെ സങ്കോചിപ്പിച്ച് ലിംഗത്തെ ആസ്വദിക്കുന്നതാണിത്. ആന്ധ്രാക്കാരികള്‍ ഇതില്‍ പ്രവീണരാണെന്നു പറയപ്പെടുന്നു.

പൂര്‍വ്വാചാര്യപ്രോക്തങ്ങളായ ഒട്ടേറെ സംവേശനരീതികളെ വാത്സ്യായനന്‍ വിശദീകരിക്കുന്നുണ്ട്. ഓരോന്നും ശാസ്ത്രദൃഷ്ട്യാ പരിശോധിച്ച ശേഷം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ് ആചാര്യന്റെ രീതി. ഭുഗ്നകം, ജൃംഭിതകം, ഉത്പീഡിതകം, അര്‍ദ്ധപീഡിതകം, പത്മാസനം, പുരാവൃത്തകം എന്നീ മൈഥുനരീതികളാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.
നായിക മലര്‍ന്നുകിടന്ന് തന്റെ തുടകളുയര്‍ത്തി ചേര്‍ത്തുവച്ച് കാല്‍മുട്ടുകള്‍ അല്‍പ്പം മടക്കിക്കൊണ്ടു നടടത്തുന്ന സുരതമാണു ഭുഗ്നകം. നായകന്‍ നായികയുടെ നിതംബത്തെ തന്റെ മടിയിലുയര്‍ത്തി വച്ച് സംപ്രവേശനം നടത്തുന്നു. ഹസ്തിനികള്‍ക്കാണ് ഈ രീതി അനുയോജ്യം.

നായിക മലര്‍ന്നുകിടന്ന് കാലുകള്‍ രണ്ടും നായകന്റെ ചുമലറ്റമുയര്‍ത്തി നടത്തുന്ന സംവേശനമാണ് ജൃംഭിതകം. ഭഗദ്വാരം സങ്കോചിക്കുന്നതിനാല്‍ മുയല്‍ജാതിയില്‍പ്പെട്ട പുരുഷനുപോലും ഈ സുരതക്രീയ രസകരമത്രേ.

നായിക മലര്‍ന്നുകിടന്നുകൊണ്ട് കാലുകള്‍ മടക്കി നായകന്റെ വിരിമാറിലമര്‍ത്തി നടത്തുന്ന മൈഥുനമാണ് ഉത്പീഡിതകം. നായകന്റെ കരങ്ങള്‍ അവളുടെ കഴുത്തില്‍ ചുറ്റിയിരിക്കും. ഉത്പീഡിതത്തിലെന്നപോലെ ശയിച്ചശേഷം നായികയുടെ ഒരു കാല്‍ മടക്കിയും മറ്റേകാല്‍ നിവര്‍ത്തിയും നടത്തുന്ന സംവേശനമാണ് അര്‍ദ്ധപീഡിതകം.

നായിക മലര്‍ന്നുകിടന്ന് ഒരുകാല്‍ നീട്ടിവച്ചും മറ്റേകാല്‍ നായകന്റെ കഴുത്തില്‍ ചുറ്റിയും നടത്തുന്ന സുരതക്രിയയാണ് വേണുദാരിതകം. അല്പം അഭ്യാസം വേണ്ട ഒന്നാണിത്. വലതുകാലും ഇടതുകാലും ഇടവിട്ട് ചുമലില്‍ വച്ചാണ് ഇത് പ്രയോഗിക്കേണ്ടത്. നായികയുടെ ഇടതുകാല്‍ നായകന്റെ വലതുചുമലിലും പിന്നീട് വലതുകാല്‍ ഇടതുചുമലിലുമായിരിക്കും വിശ്രമിക്കുക. ഈ രീതി സ്തനാലിംഗനത്തിനും മറ്റും സൗകര്യമൊരുക്കുന്നു.

നായിക മലര്‍ന്നുകിടന്ന് രണ്ട് കാലുകളും ചേര്‍ത്തുമടക്കി നായകന്റെ ഉപസ്ഥത്തില്‍ മുട്ടിച്ചുകൊണ്ട് നടത്തുന്ന സംവേശനത്തെ കാര്‍ക്കടകം എന്നു പറയുന്നു.

നായിക മലര്‍ന്നുകിടന്ന് ഒരുകാല്‍ ഉയര്‍ത്തി സ്വന്തം തലയ്ക്കുമീതേവച്ചും മറ്റേ കാല്‍ നിവര്‍ത്തിവച്ചും നടത്തുന്ന മൈഥുനം ശൂലാചിതകം.

നായിക മലര്‍ന്നുകിടന്ന് തന്റെ വലതുകാലടിയെ ഇടതു തുടയുടെ മുകളിലും ഇടതുകാലടിയെ വലതുതുടയുടെ ഉള്‍ഭാഗത്തും പത്മാസനത്തിലെന്നപോലെ പിണച്ചു വച്ച് നടത്തുന്ന മന്മഥലീലയാണ് പത്മാസനം, അഭ്യാസം കൊണ്ടേ ഇത് സാധ്യമാകൂ.

നിരന്തരപരിശീലനം കൊണ്ടുമാത്രം സാധിക്കുന്ന മറ്റൊരു സംഭോഗരീതിയാണ് പുരാവൃത്തകം. നായികാനായകന്മാര്‍ വേഴ്ചയിലേര്‍പ്പെടുമ്പോള്‍ തന്നെ ലിംഗ-യോനിബന്ധം വിടര്‍ത്താതെ സ്ത്രീ ശരീരം വളച്ച് നായകന്റെ പുറത്തെ പരിരംഭണം ചെയ്യുന്നതാണിത്. പുരുഷന്‍ മുട്ടുകുത്തി പിന്‍കാലിലിരിക്കുമ്പോള്‍ സ്ത്രീ അയാളുടെ അരക്കെട്ടിനെ തന്റെ കാലുകൊണ്ട് ചുഴറ്റി കിടക്കയില്‍ കിടക്കുകയും പുരുഷന്‍ അവളുടെ പുറത്തെ ആശ്ലേഷിക്കുകയും ചെയ്യുന്നതും പുരാവൃത്തകത്തിന്റെ മറ്റൊരു വകഭേദമാണ്.

വെള്ളത്തില്‍ ഇരുന്നോ കിടന്നോ നിന്നോ ചെയ്യുന്ന ജലമൈഥുനം സുവര്‍ണ്ണനാഭന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് അത്ര ആശാസ്യകരമായി വാത്സ്യായനന്‍ കരുതുന്നില്ല.

ജലാശയങ്ങളില്‍ നായികാനായകന്മാര്‍ ആര്‍ത്തുതുടിച്ചും കെട്ടിപ്പിടിച്ചും നടത്തുന്ന ജലക്രീഡകള്‍ പ്രാചീനകാലത്ത് അപൂര്‍വ്വമായിരുന്നില്ല. ജലത്തില്‍ ശരീരഭാരം കുറയുന്നതിനാല്‍ പല സങ്കീര്‍ണ്ണമായ സംഭോഗാസനങ്ങളും ജലക്രീഡയില്‍ പരീക്ഷിച്ചു നോക്കിയിരുന്നു.

ചിത്രരതം
കിടന്നോ ഇരുന്നോ ചെയ്യുന്നവയ്‌ക്കൊപ്പം നിന്നുകൊണ്ടോ നാല്‍ക്കാലികളെപ്പോലെ കയ്യും കാലും നിലത്തുകുത്തിക്കൊണ്ടോ അനുഷ്ഠിക്കേണ്ട സുരതക്രിയകളും ആചാര്യ വാത്സ്യായനന്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രരതം എന്നാണ് ഇത് അറിയപ്പെടുന്നത്. ഒന്നിലേറെ നായികമാരുമായി ഒരു പുരുഷന്‍ രമിക്കുന്നതും മറ്റനേകം രതിവൈചിത്ര്യങ്ങളും ചിത്രരതങ്ങള്‍ തന്നെ.

നായികാനായകന്മാര്‍ പരസ്പരം ആശ്ലേഷിച്ചോ മതിലോ, തൂണോ ചാരിനിന്നോ ചെയ്യുന്ന രതിക്രീഡയാണ് സ്ഥിരരതം.

നായികാനായകന്മാര്‍ അഭിമുഖമായി നിന്നുകൊണ്ട് പുരുഷന്‍ സ്ത്രീയുടെ കണങ്കാലില്‍ പിടിച്ച് അവളുടെ തുടയെ തന്റെ മേല്‍ത്തുടയുടെ വശത്ത് അമര്‍ത്തിക്കൊണ്ട് സംവേശനം സാധിക്കുന്നു. പുരുഷന്റെ ഒരു കരം സ്ത്രീയുടെ പിന്‍ഭാഗത്തെ ആശ്ലേഷിച്ചിരിക്കും. നിതംബചലനം സുഖകരമാകുന്നതിനായി സ്ത്രീ ഒരു കൈകൊണ്ട് ചുമരില്‍താങ്ങിയിരിക്കും. നായികയുടെ വലതുകാലാണ് നായകന്‍ ഉയര്‍ത്തിയിരിക്കുന്നതെങ്കില്‍ അവളുടെ വലുതകൈയായിരിക്കും ചുമരില്‍ തൊട്ടിരിക്കുക. തന്റെ വലതുപാദം പുരുഷന്റെ ഇടതു പാദത്തില്‍ വച്ചായിരിക്കും നായിക നിലകൊള്ളുക.

നായിക തന്റെ വലതുകൈകൊണ്ട് പുരുഷന്റെ ചുമലിലും ഇടതുകൈകൊണ്ട് അയാളുടെ വലതുകൈയുടെ മേല്‍ഭാഗത്തും പിടിച്ചുകൊണ്ട് ഇടതുതുട ഉയര്‍ത്തി അയാളുടെ മേല്‍തുടയില്‍ അമര്‍ത്തിക്കൊണ്ടു നടത്തുന്ന മറ്റൊരുതരം സ്ഥിരരതവുമുണ്ട്. അവളുടെ ഇടതുതുട അയാള്‍ തന്റെ വലംകൈകൊണ്ടും പിന്‍ഭാഗം ഇടതുകൈകൊണ്ടും പിടിച്ചിരിക്കും.

കരുത്തന്മാരായ പുരുഷന്മാര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന സ്ഥിരരതമാണ് അവലംബതികം. ചുമരുചാരിനില്‍ക്കുന്ന പുരുഷന്‍ തന്റെ കൈവിരലുകള്‍ കോര്‍ത്തുവച്ച് നായികയെ അതിലിരുത്തുന്നു. അവള്‍ പുരുഷന്റെ കഴുത്തില്‍ കൈകള്‍ കോര്‍ത്ത് തുടകള്‍ കൊണ്ട് അരക്കെട്ടിനെ ചുറ്റി ചുമലില്‍കാല്‍ വച്ച് അരക്കെട്ടു ചലിപ്പിച്ചുകൊണ്ട് സുരതം നടത്തുന്നു. മാറും ചുണ്ടും പരസ്പരം സ്പര്‍ശിച്ചു നടത്തുന്ന ഈ സംവേശനം ആരോഗ്യമുള്ള സ്ത്രീപുരുഷന്മാര്‍ക്ക് ആസ്വാദ്യകരമത്രേ.

മൃഗങ്ങളുടെ മൈഥുനരീതികള്‍ അനുകരിക്കുന്ന ചില സംവേശന സമ്പ്രദായങ്ങളും ആചാര്യന്‍ വിശദീകരിക്കുന്നുണ്ട്.

സ്ത്രീ നിലത്തു കൈയും കാലും ഊന്നി പശുവിനെപ്പോലെ നില്‍ക്കുമ്പോള്‍ പുരുഷന്‍ അവളുടെ പിന്നില്‍നിന്നും വൃഷഭത്തെപ്പോലെ നടത്തുന്ന സുരതമാണ് ധേനുകം. ബാഹ്യലീലകള്‍ സ്ത്രീയുടെ മാറിനുപകരം പിന്‍ഭാഗത്തായിരിക്കും നടത്തുക. മാനിനെപ്പോലെയും ആടിനെപ്പോലെയും കഴുതയെപ്പോലെയും പൂച്ചയെപ്പോലെയും പുലിയെപ്പോലെയും കുതിരയെപ്പോലെയും ആനയെപ്പോലെയും പന്നിയെപ്പോലെയും നായയെപ്പോലെയും വൈചിത്ര്യമാര്‍ന്ന രീതികളില്‍ രതിലീലകളില്‍ ഏര്‍പ്പെടാം. മൃഗങ്ങളെപ്പോലെ ലാളനയും അക്രമസ്വഭാവവുമെല്ലാം പ്രയോഗിക്കുവാന്‍ ആചാര്യന്‍ സ്വാതന്ത്ര്യമനുവദിക്കുന്നുണ്ട്. പശുക്കളുടേതുപോലുള്ള ഇണചേരലിനെ ധേനുകമെന്നും നായ്ക്കളുടേതുപോലുള്ളതിനൊ ശൗനമെന്നും മാനുകളുടേതുപോലുള്ള രീതിയെ ഐണേയമെന്നും പറയുന്നു. ആടുകള്‍ നടത്തുന്ന രതിക്രീഡയെ അനുകരിക്കുന്നതിനെ ഛാഗലമെന്നും കഴുതയുടേതുപോലുള്ളതിനെ ഗര്‍ദ്ദഭാക്രാന്തമെന്നും വിളിക്കുന്നു. പൂച്ചകളുടേതിന് സമാനമായത് മാര്‍ജ്ജാരലളിതകം. നരികള്‍ക്കൊപ്പമുള്ളത് വ്യാഘ്രാവസ്‌കന്ദനവും ആനകളുടേതിനു തുല്യമായത് ഗജോപമര്‍ദ്ദിതവും പന്നികള്‍ക്കു സാമ്യമായത് വരാഹഘൃഷ്ടകവും കുതിരകളുടേതിന് തുല്യമായത് തുരംഗാധിരൂഢകവുമത്രേ.

ധേനുകത്തില്‍ സ്ത്രീ കാലുകള്‍ നിലത്തും കൈകള്‍ നിലത്തുവച്ച തലയിണയിലും ഊന്നി പശുവിനെപ്പോലെ നില്‍ക്കുന്നു. പുരുഷന്‍ പിന്‍ഭാഗത്തുനിന്ന് സംവേശനം നടത്തുന്നു. ഗര്‍ഭാക്രാന്തത്തില്‍ നായിക നിലത്തു കാലുകളൂന്നിയും കൈമുട്ടു മടക്കി തലയിണയിലൂന്നിയും കുനിഞ്ഞു നില്‍ക്കുന്നു. പുരുഷന്‍ അവളുടെ ഒരുകാല്‍ പിടിച്ചു മടക്കി തുടകള്‍ അല്പം അകറ്റി സംവേശനം നടത്തുന്നു. നായിക കാല്‍മുട്ടും കൈമുട്ടും നിലത്തുകുത്തി കമിഴ്ന്നു നില്‍ക്കുമ്പോള്‍ നായകന്‍ അവളുടെ പിന്നില്‍ സമ്പ്രയോഗം നടത്തുന്നതാണ് ഗജോപമര്‍ദ്ദനരീതി.

രണ്ടിലേറെപ്പേര്‍ ചേര്‍ന്നുനടത്തുന്ന ചിത്രരതങ്ങളെപ്പറ്റിയും ആചാര്യവാത്സ്യായനന്‍ പരാമര്‍ശിക്കുന്നുണ്ട്.

പരസ്പര വിശ്വാസമുള്ള രണ്ടു സ്ത്രീകളുമായി ഒരുമിച്ചു രമിക്കുന്നത് സംഘാടകം. രണ്ടിലേറെ സ്ത്രീകളുമൊത്ത് ഇങ്ങനെ ചെയ്യുന്നത് ഗോയൂഥികം. ഇവയിലും ആന, ആട്, മാന്‍ എന്നീ മൃഗങ്ങളെ അനുകരിച്ചുള്ള സംവേശനങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ആസാമിലെയും കിഴക്കന്‍ ആസാമിലെയും കാശ്മീരിലെയും അന്തഃപ്പുരനാരിമാര്‍ ഇത്തരം ചിത്രരതങ്ങളില്‍ തല്‍പ്പരരായിരുന്നുവത്രേ. ഇത്തരം സാമൂഹിക ക്രീഡകള്‍ക്കായി അന്തഃപുരങ്ങളില്‍ യുവാക്കന്മാരെ പാര്‍പ്പിച്ചിരുന്നു. ഒരു യുവാവ് നായികയെ ആലിംഗനം ചെയ്യുമ്പോള്‍ മറ്റൊരാള്‍ അവളുടെ ജഘനവും വേറൊരാള്‍ വായും ഇനിയുമൊരാള്‍ പിന്‍ഭാഗവും ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നതായിരുന്നു രീതി. വേശ്യകളും ഇത്തരം സംഭോഗത്തില്‍ പ്രാവീണ്യം സിദ്ധിച്ചിരുന്നു.

കൗള-കാപാലിക സമ്പ്രദായങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്ന ഭാരതത്തിലെ വിവിധപ്രദേശങ്ങളില്‍ സംഘഭോഗം ഒരു ആചാരമെന്ന നിലയില്‍ അനുഷ്ഠിച്ചിരുന്നു. വാത്സ്യായനന്റെ കാലത്ത് ഭാരതത്തില്‍ ബഹുഭാര്യാത്വം സര്‍വ്വസാധാരണമായിരുന്നു. അങ്ങനെ നിരവധി ഭാര്യമാരെ തൃപ്തരാക്കാന്‍ സഹായിക്കുന്ന സംഘവേഴ്ച ഇവിടെ നിലനിന്നുപോന്നു. സമ്പന്നരായ നാഗരികന്മാര്‍ സംഘാടകം, ഗോയൂഥികം എന്നീ സംഘവേഴ്ചകള്‍ ആസ്വദിച്ചുപോന്നു. ഒരു നായികയുമായി മൈഥുനം നടത്തുമ്പോള്‍ മറ്റൊരുവളെ വദനസുരതത്താലും വേറെ ഒന്നോ രണ്ടോപേരെ കരമൈഥുനത്താലും തൃപ്തിപ്പെടുത്തുന്നതു മുതല്‍ രണ്ടുപേരുടെ ലിംഗങ്ങള്‍ ഒരേ യോനിയില്‍ പ്രവേശിപ്പിക്കുന്നതുവരെയുള്ള വൈചിത്ര്യമാര്‍ന്ന സംഘഭോഗങ്ങള്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ സംഘവേഴ്ചകള്‍ അപൂര്‍വ്വമായിരുന്നു. സംഘാടകവും ഗോയൂഥികവുമൊക്കെ സൈ്വരിണികളിലായിരുന്നു പ്രയോഗിക്കപ്പെട്ടിരുന്നത്. ഒരു ജാരന്‍ മാത്രമുള്ള അന്തഃപുരിനാരിമാരും ഇത്തരം വേഴ്ചകള്‍ ആസ്വദിച്ചിരുന്നു.

സംഘവേഴ്ച നടത്തുന്ന നായകന്‍ ആരോഗ്യവാനും സുരതക്രിയയില്‍ വിദഗ്ധനുമായിരിക്കണം. ഒരു സ്ത്രീക്ക് ഒന്നിലേറെ പുരുഷന്മാരെ ഒരേസമയം തൃപ്തരാക്കുവാന്‍ കഴിയുമെങ്കിലും പുരുഷന് അത് സാധിക്കുവാന്‍ പ്രയാസമത്രേ. ഒരു ശുക്ലസ്ഖലനത്തെ തുടര്‍ന്ന് മിനിറ്റുകളോ, മണിക്കൂറുകളോ കഴിഞ്ഞാലേ പുരുഷന് വീണ്ടും ഉദ്ധാരണം ഉണ്ടാകുകയുള്ളൂ. അതിനാല്‍ നിരവധി സ്ത്രീകളെ ഒരേ സമയം രമിപ്പിക്കുവാനായി അത്തരം പുരുഷന്മാര്‍ വാജീകരണ ഔഷധങ്ങളും മറ്റും സേവിച്ചിരുന്നുവെന്നു വേണം കരുതുവാന്‍.

ദക്ഷിണദേശക്കാര്‍ക്കിടയില്‍ ഗുദഭോഗവും അക്കാലത്ത് അപൂര്‍വ്വമായിരുന്നില്ല. എന്നാല്‍ സ്വവര്‍ഗ്ഗരതിയെ ഭാരതീയര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. സ്വവര്‍ഗ്ഗരതിയുടെ വകഭേദമായ അധോരതം ദക്ഷിണദേശക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നതായി ആചാര്യന്‍ സൂചിപ്പിക്കുന്നതിനാല്‍ അറബികളില്‍ നിന്ന് അന്നാട്ടുകാര്‍ ഇതു പരിചയിച്ചുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഗുദത്തിന്റെ പ്രവേശന ദ്വാരത്തിലും അതിനു പിന്നിലുമായി കാണപ്പെടുന്ന മാംസപേശികളെ ഗുദസുഷിരപേശികള്‍ (Sphincters) എന്നാണു വിളിക്കുന്നത്. മലവിസര്‍ജ്ജനം തടയുകയാണ് ഈ പേശികളുടെ കര്‍ത്തവ്യം. എന്നാല്‍ പരിശീലനത്തിലൂടെ ഈ മാംസപേശികളെ സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യാവുന്നതാണ്. സ്വവര്‍ഗ്ഗഭോഗികള്‍ ഇക്കാര്യത്തില്‍ പരിശീലനം സിദ്ധിച്ചിരിക്കും. ഗുദസുഷിര പേശികള്‍ അയച്ചിടുകയാണെങ്കില്‍ വന്‍കുടലിന്റെ കീഴ്ഭാഗം വരെ ലിംഗത്തെ പ്രവേശിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. ഗുദദ്വാരത്തെ ഉദ്ദീപിപ്പിക്കുന്നതുവഴി ഗുദപേശികളെ അയയ്ക്കാവുന്നതാണ്. ഗുദത്തിനു സമീപം പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഗുദസംഭോഗത്തിനു വിധേയനാകുന്ന വ്യക്തിക്ക് അതുവഴി ആനന്ദമൂര്‍ച്ഛയനുഭവപ്പെടുന്നു. സ്ത്രീകള്‍ കാല്‍മുട്ടും കൈയും നിലത്തുകുത്തി നിന്നാണ് ഗുദസംപ്രവേശനം സാധിക്കുന്നത്. ഇന്ത്യയിലും ചൈനയിലും പുരുഷനും പുരുഷനുമായും പുരുഷനും സ്ത്രീയുമായും ഗുദസംഭോഗം പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ താന്ത്രികാചാര്യന്മാര്‍ ഗുദരതത്തെ ഒരുവിധത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ശരീരത്തിലെ ജീവോര്‍ജ്ജത്തെ ഈ വൈകൃതം പ്രതികൂലമായി ബാധിക്കുമെന്ന് അവര്‍ വിശ്വസിച്ചു.

3 comments:

മനോജ് ഹരിഗീതപുരം said...

കൺട്രോൾ...കളയല്ലേ അണ്ണാ.....

saran said...

നന്ദി

saran said...

നന്ദി