Wednesday, April 27, 2011

നളിനി ജമീല ഒരു സ്‌നേഹസംവാദം

ആരും വിമര്‍ശനാതീതരല്ല, സാക്ഷാല്‍ ജഗദീശ്വരന്‍ പോലും. കള്‍ച്ചറല്‍ ഫാസിസത്തിന്‌ പ്രത്യൗഷധമാണ്‌ വിമര്‍ശനം. സാഹിത്യവും സാഹിത്യേതരവുമായ ഏതൊരു സംവാദവും സ്‌നേഹസംവാദം തന്നെയാകണം. അതിലൂടെ സംവാദീഹൃദയങ്ങളില്‍ പകയും വിദ്വേഷവും ഒഴിഞ്ഞ്‌ നെയ്യിലുരുകണം. (നെയ്യിന്‌ സ്‌നേഹമെന്നും പര്യായം). സംവാദങ്ങള്‍ ആഘോഷങ്ങള്‍ കൂടിയാകണം. ആഘോഷങ്ങളില്‍ വിദ്വേഷവും പകയും കാണുകയില്ല. സ്‌നേഹത്തിന്റെ ആര്‍പ്പു വിളികള്‍ മാത്രം.


'നളിനി ജമീല: ഒരു സ്‌നേഹസംവാദം'
ഇത്‌ മലയാളത്തിലെ ആദ്യത്തെ പ്രതിഗ്രന്ഥമാണ്‌.


നളിനി ജമീല അഭിസാരികയോ സെക്‌സ്‌ വര്‍ക്കറോ എന്നതാണ്‌ ഇതിലെ ചോദ്യം. ഇവിടെ ആത്മകഥകളും തിരുത്തി എഴുതപ്പെടുകയാണ്‌.


പ്രപഞ്ചത്തിന്റെ നാനാകോണുകളിലുമിരുന്ന്‌ നിഷേധവികാരങ്ങളെ ഇളക്കി വിട്ടുകൊണ്ടിരിക്കുന്ന കുസൃതിക്കാരായ മാലാഖമാരാണ്‌ ഇവിടെ പ്രതിഭാഗത്ത്‌
ഇരയാക്കപ്പെട്ടവര്‍ ഐ.ഗോപിനാഥും ന്യൂനപക്ഷ ലൈംഗിക ബുദ്ധിജീവികളും രവി ഡീസി, എം.വി.ദേവന്‍ തുടങ്ങിയവരും മാപ്പു സാക്ഷി: ശ്രീമതി നളിനി ജമീല.

അക്ഷര മാംസവിപണിയുടെ' തെറ്റു തിരുത്തിച്ച ഒരു സഹന പ്രതിരോധത്തിന്റെ-സ്‌നേഹസംവാദത്തിന്റെ- ഓര്‍മ്മക്കുറിപ്പാണീ ഗ്രന്ഥം. ആക്‌ടിവിസത്തിനൊപ്പം പാസിവിസത്തിനും അക്രമാസക്തമായ എതിര്‍പ്പിനൊപ്പം സ്‌നേഹപൂര്‍വ്വമായ തിരുത്തലുകള്‍ക്കും സമൂഹത്തില്‍ പരിവര്‍ത്തനം ഉളവാക്കാനാകുമെന്ന്‌ ഇത്‌ വെളിവാക്കുന്നു. ഏതൊരു വിധ്വംസകശക്തിയേയും സ്‌നേഹഭാഷയാല്‍ കീഴടക്കാനാകും. ആരോരുമേ വേട്ടക്കാരനായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ്‌ സ്‌നേഹസ്വരൂപനായിത്തന്നെ ജനിക്കുന്ന ഏതൊരു വ്യക്തിയേയും വട്ടക്കാരനാക്കുന്നത്‌. കോലം കത്തിച്ചോ, കല്ലെറിഞ്ഞോ, താറും കുറ്റിച്ചൂലും, കാട്ടിയോ വേട്ടക്കാരെതുരത്താനാകില്ല. സ്‌നേഹത്തിന്റെ പുഷ്‌പഖഡ്‌ഗത്താല്‍ ഹൃദയത്തില്‍ ഒന്നു സ്‌പര്‍ശിച്ചാല്‍ മതി. വെള്ളരിത്തണ്ടാല്‍ നുറുങ്ങിപോകാത്ത കഠിനഹൃദയങ്ങളുണ്ടോ? വേട്ട അവസാനിപ്പിക്കാന്‍ എതിര്‍വേട്ടയ്‌ക്കു കഴിയില്ല. എതിര്‍വേട്ടയാടിയാല്‍ വേട്ടക്കാരന്‍ പെരുകുന്ന വിദ്വേഷത്തിന്‌ യാതൊന്നുമേ തിരുത്താനാകില്ല. തെറ്റുകാരെ പുതിയ കുതന്ത്രങ്ങളിലേയ്‌ക്ക്‌ അത്‌ വലിച്ചിഴയ്‌ക്കും. ക്ഷമിക്കുകയും സഹതപിക്കുകയുമാണ്‌ വേണ്ടത്‌. വെറുത്തകയറ്റുകയല്ല............ കത്തുകളിലൂടെയും ടെലിഫോണ്‍ വഴിയും നടത്തിയ ?സ്‌നേഹസംവാദ'ത്തില്‍ വിധ്വംസക ലൈംഗിക സന്ദേശങ്ങള്‍ എമ്പാടും കരിനിഴല്‍ വീഴ്‌ത്തിയ ശ്രീമതി നളിനി ജമീലയുടെ ?ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്‌മകഥ, അവ ഒഴിവാക്കി പുന: പ്രസിദ്ധീകരിക്കാന്‍ ശ്രീ.രവി. ഡീ.സി. സന്നദ്ധനായി. തിരുത്തിപ്പറയാന്‍ ശ്രീമതി നളിനിയും....2005 ജൂണില്‍ ശ്രീമതി നളിനി ജമീലയുടെ ആത്‌മകഥ പ്രസിദ്ധീകരിച്ച്‌ ദിവസങ്ങള്‍ക്കകം എഴുതിയതാണീ പ്രതിഗ്രന്ഥം. എന്നാല്‍ ഗ്രന്ഥ പ്രസാധനത്തെക്കാള്‍ ധര്‍മ്മാനുഷ്‌ഠാനത്തിന്‌ മുന്‍തൂക്കം നല്‌കിയതിനാല്‍, മൂലഗ്രന്ഥത്തിന്റെ പ്രസാധകര്‍ അത്‌ തിരുത്തി പുനഃപ്രസിദ്ധീകരിച്ച ശേഷമേ ഇത്‌ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നുള്ളൂ. നിരവധി പ്രമുഖ പ്രസിദ്ധീകരണങ്ങളും പ്രസാധകരും ഈ പ്രതിഗ്രന്ഥം പരിശോധിക്കുവാന്‍ സൗമനസ്യം കാട്ടിയെങ്കിലും പ്രസിദ്ധീകരിക്കുവാന്‍ സന്നദ്ധരായില്ല. ചിലര്‍ സ്‌നേഹപുരസരവും അപൂര്‍വ്വം മറ്റു ചിലര്‍ ക്ഷോഭപുരസരവും ഇതിന്റെ പ്രസാധനവും പ്രസിദ്ധീകരണവും നിരസിച്ചു......ക്രിസ്‌തുവുണ്ടെങ്കില്‍ യൂദായും പിലാത്തോസും കാണും. ഒറ്റു കൊടുക്കുന്നവരുംകൈകഴുകുന്നവരും' എവിടെയും കാണും. അവര്‍ കൂടിയാണ്‌ തിരുപ്പിറവിയെ സാര്‍ത്ഥകമാക്കുന്നത്‌. മഗ്‌ദലനയുണ്ടെങ്കിലേ ക്രിസ്‌തുവുള്ളൂ. ഗാന്ധിജിയുണ്ടെങ്കില്‍ ബിന്‍ലാദനും കാണും. വിപരീതമൂല്യങ്ങള്‍ പരസ്‌പര പൂരകങ്ങളത്രേ. പ്രഹ്ലാദനൊപ്പം ഹിരണ്യകശിപുവും നാരായണനില്‍ത്തന്നെ വിലീനനാകും... ആത്‌മബോധത്തില്‍ എതിര്‍പ്പിന്റെയും ഭീതിയുടെയും കുരിരുളൊഴിയും.....ഈ സ്‌നേഹസംവാദ'ത്തിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശവും ആത്‌മധൈര്യവുമേകിയ ആചാര്യന്മാര്‍ക്കും ഗുരുപരമ്പരയ്‌ക്കും പ്രണാമം!ഇതിനോടു ക്രിയാത്‌മകമായി പ്രതികരിച്ച്‌, ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്‌മകഥ' എന്ന വിധ്വംസക ലൈംഗികപ്രത്യയശാസ്‌ത്രഗ്രന്ഥം പിന്‍വലിച്ച രവി ഡീ.സി.യുടെ ഉദാരമനങ്ക്‌തയ്‌ക്ക്‌ നന്ദി!ശ്രീമതി നളിനി ജമീലയുടെ നാവില്‍ മറ്റാരോ വിളയാടുകയായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞു. ശ്രീമതി സ്വതന്ത്ര്യയായി!..... ആചാര്യന്മാര്‍ കനിഞ്ഞേകിയ ചിരഞ്‌ജനജ്‌ഞാര്‍ണ്ണവത്തില്‍ നിന്ന്‌ കോരിയെടുത്ത ഈ കൈക്കുടന്ന തീര്‍ത്ഥജലം സജ്ജനങ്ങളുടെ ഹൃദയാരൂഢങ്ങള്‍ക്കു മുന്നില്‍ സവിനയം സമര്‍പ്പിക്കട്ടെ.ആദരവിലും സ്‌നേഹത്തിലും,
നിങ്ങളുടെ സ്വന്തം,
ജി. ഹരി നീലഗിരി

2 comments:

വെള്ളാശേരി ജോസഫ് said...

very good. This sort of snehasamvadams should continue

chithrakaran:ചിത്രകാരന്‍ said...

സാംസ്ക്കാരികത സുതാര്യമാകട്ടെ !!
ഇതുമായി ബന്ധപ്പെട്ട ചിത്രകാരന്റെ ഒരു ലിങ്ക്:നളിനി ജമീലയുടെ ആത്മകഥ/സീതായണം