Thursday, September 28, 2023

പയ്യന്നൂർ പേര


                       പയ്യന്നൂർ പേര
                       ********************
             (സതീഷ് ബാബു പയ്യന്നൂരിന്)
            
                        ജി. ഹരി നീലഗിരി   

പേരിൽ,പെരുമയിൽ,പ്രൗഢിയിലഗ്രജൻ.
ഭ്രാതാവായെപ്പോഴും എഴുത്തിൽ വിളങ്ങിയോൻ.
സൗഹൃദഹാരത്തിലെന്നെന്നും പൂകോർത്തോൻ.
വൃശ്ചികം വന്നു വിളിച്ചപ്പോൾ കൂട്ടപ്പോയോൻ...
പയ്യന്നൂർ പുഴയോരത്തെന്നോ പൂവിട്ട പേരച്ചെടി!

 നക്ഷത്രക്കൂടാരത്തിൽനിന്നേതോ താരകം
ഉൽക്കയായ് നിപതിക്കും ദുർഘടക്കാഴ് ച്ചയിൽ,
ഭാരത് ഭവനങ്കണത്തിൽ,നിശ്ചേതനനായ് നിൽക്കേ,
ഉടലിൻ ശേഷിപ്പിനെപ്പോലും 
ഭയത്തിൻ കാഴ്ചയാക്കും 
വിജിഗീഷുവാം മൃത്യുവെ
അറിയാതെ ശപിച്ചു ഞാൻ... 

 സാനന്ദനഗരത്തിലെ സുന്ദര സന്ധ്യകളിൽ,
യദൃച്ഛാ സന്ധിച്ചു നാo പാനോത്സവങ്ങളിൽ.
'ഇത്ര കുടിക്കരുതെ'ന്നെന്നോടോതീ,
'അപ്പോൾ താങ്കളോ!?'
ഉയർന്നു നോക്കീടവേ,ഹസിച്ചൂ ഉടൽതൊട്ടവൻ!

'ഇനിയുമെഴുതേണ'
മെന്നെപ്പോഴുമാവർത്തിച്ചൂ... 
  
മൊബൈലിൻ പ്രാത:ക്കാലത്ത്,
എം.ടിയെ, 
കുഞ്ഞിക്കയെ, 
ചുള്ളിക്കാടിനെ വിളിച്ചവൻ സല്ലപിക്കേ,
കൗതുകത്തോടെ ഞാനാ മൊഴിക്കു കാതോർത്തല്ലോ!

 പൊൻപുലരികളിൽ പിറക്കും സത്രങ്ങൾക്കില്ലല്ലോ
അത്രമേൽ നിലകൾ.
എന്നാൽ ലിഫ്റ്റോ, എത്രമേൽ നിലകളിൽ ഏറിടാൻ കൊതിപ്പിക്കും!
😢😢😢😢😢😢😢😢😢😢

Tuesday, December 18, 2018

'സെക്സ് വർക്കറും' പുരുഷലൈംഗികതയും

                                               
രു മനോ-ജൈവിക പ്രതിഭാസമായ മൈഥുനത്തില്‍ ശരീരത്തിനും മനസ്സിനും തുല്യപ്രാധാന്യമുണ്ട്‌. സ്‌ഖലനവും (Ejaculation) രതിമൂര്‍ച്‌ഛയുമാണ്‌ (Orgasm) പുരുഷന്റെ സംഭോഗസാഫല്യങ്ങള്‍. സ്‌ഖലനം നീട്ടിക്കൊണ്ടു പോയാണ്‌ അവന്‍ മൈഥുനത്തിന്റ്റെ  പരമകാഷ്‌ഠയായ `രതിമൂര്‍ച്‌ഛ'യിലണയുന്നത്‌.  ഇവ രണ്ടും ഒരു  'ക്ലൈന്റ്റി'നു   നൽകുവാൻ 'സെക്സ് വർക്കർ' എന്ന അഭിനവ അഭിസാരികയ്ക്കു കഴിയുമോ എന്ന് ഒന്നു പരിശോധിക്കാം:      

   പുരുഷന്  എത്രയും പെട്ടെന്ന്‌ ഇന്ദ്രിയനഷ്‌ടം സംഭവിപ്പിച്ച്‌ അടുത്ത ക്ലൈന്റ്റിനെ  സ്വീകരിക്കാനാകും ഒരു ശരാശരി വേശ്യയ്‌ക്കു താല്‍പ്പര്യം. മനസ്സ്‌ ഭൗതികതയില്‍ നില്‍ക്കുന്ന ഒരു സ്‌ത്രീക്കും സംഭോഗത്തെ ഒരു ആനന്ദാനുഭവമാക്കി മാറ്റി, രതിമൂര്‍ഛയില്‍ ഇണയെ എത്തിക്കുവാനും സ്വയം എത്തിച്ചേരാനുമാകില്ല. അങ്ങിനെ, സംഭോഗത്തില്‍ ആദ്യം തന്നെ അഭിസാരികയുടെ മനസ്സ്‌ `ഫീല്‍ഡ്‌ ഔട്ട്‌' ആകുന്നു!

ഇനി ശരീരമോ? 

സുരതത്തില്‍ ഉരലും ഉലക്കയും പോലെയാണ്‌ യോനിയും ലിംഗവും പ്രതിപ്രവര്‍ത്തിക്കുന്നത്‌. വിസ്‌തൃതഭഗമുള്ള ഒരു സ്‌ത്രീക്ക്‌ പുരുഷലിംഗത്തെ ശ്രോണിയില്‍ ഇറുകെ പരിരംഭണം ചെയ്യുവാനും സുരതക്രിയ രസനിര്‍ഭരമാക്കുവാനും കഴിയില്ല തന്നെ. ഒരു ദിവസം ഒട്ടേറെ പുരുഷലിംഗങ്ങള്‍ കയറിയിറങ്ങുന്ന ഒരു ഗണികാഭഗത്തിന്‌ എങ്ങനെ മാംസദൃഢത നിലനിര്‍ത്താനാകും? ശ്രോണീ മാംസപേശികള്‍ അയച്ചും മുറുക്കിയുമൊക്കെ സുരതാനന്ദം വര്‍ദ്ധിപ്പിക്കാമെന്ന മൈഥുനതന്ത്രം അവരില്‍ പലര്‍ക്കും ഒട്ടറിയില്ലതാനും. അതുകൊണ്ടുതന്നെവിവാഹിതനായഒരാള്‍,രതിവൈചിത്ര്യത്തിനായിവേശ്യാസംസര്‍ഗ്ഗത്തിനിറങ്ങിപ്പുറപ്പെടുന്നത്, ആചാര്യ വാത്സ്യായനന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, `കയ്യിലിരിക്കുന്ന പ്രാവിനെ വിട്ട്‌ മയിലിനെ പിടിക്കാന്‍ പോയ വിഡ്‌ഢിക്കു' സമമാകും! മയില്‍പ്പേടയെ കിട്ടിയില്ലെന്നതോ പോകട്ടെ, ഒട്ടേറെ പക്ഷീ കാഷ്‌ടങ്ങള്‍' ബോണസ്സായി ലഭിക്കുകയും ചെയ്യും!!

ഗണികാരതിയും രതിമൂര്‍ച്ഛയും                                          
ലൈംഗികോത്തേജനത്തിലും (Arousal) ലൈംഗികാനന്ദ ചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും മൈഥുനത്തിന്റ്റെ  ആത്യന്തിക സാഫല്യം സ്‌ത്രീയിലും പുരുഷനിലും ഒന്നു തന്നെയാണ്‌; രതിമൂര്‍ച്‌ഛ. ഉത്തേജനഘട്ടം (Excitement Phase) , ഉന്നതഘട്ടം (Plateau Phase), രതിമൂര്‍ച്‌ഛാഘട്ടം (Orgasmic Phase), സമാപ്‌തി ഘട്ടം (Resolution phase) എന്നീ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നതാണ്‌ സ്‌ത്രീപുരുഷന്മാരുടെ ലൈംഗികാനന്ദചക്രം. ഇതോടൊപ്പം പുരുഷന്‌ വിശ്രാന്തിഘട്ടം (Refractory period) എന്ന പേരില്‍ നാലാമതൊരു അവസ്ഥകൂടിയുണ്ട്‌. സ്‌ഖലനാനന്തരം ലിംഗോദ്ധാരണം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട്‌ `പുനരുദ്ധാരണം' സംഭവിക്കുന്നതു വരെയുള്ള സമയമാണത്‌. മറ്റ്‌ മൂന്ന്‌ അവസ്ഥകളും എന്താണെന്ന്‌ അതാതിനെ സുചിപ്പിക്കുന്ന പദങ്ങള്‍ തന്നെ ദ്യോതിപ്പിക്കുന്നുണ്ടല്ലോ. ചുഴിയും മലരും നിറഞ്ഞതാണ്‌ സ്‌ത്രീയുടെ ലൈംഗികാനന്ദ ചക്രമെങ്കില്‍ പുരുഷന്റ്റേത്  ഒരു കുത്തൊഴുക്കിനു സമാനമാണ്‌. രണ്ടായാലും രതിക്രീഡയുടെ ലാവാപ്രവാഹമൊടുങ്ങുന്നത്‌, ഇരുവരിലും സുഖദുഃഖങ്ങളും ത്രിഗുണങ്ങളുമൊഴിഞ്ഞ, രതിമൂര്‍ച്‌ഛയെന്ന കൈവല്യാവസ്ഥയിലാണ്‌. സ്‌ത്രീ-പുരുഷശരീരങ്ങളും മനസ്സും ദൈ്വതഭാവവും ഭേദചിന്തകളുമെല്ലാമൊഴിഞ്ഞ്‌ ഒന്നായുരുകിയലിഞ്ഞെങ്കില്‍ മാത്രമേ രതിമൂര്‍ച്‌ഛ എന്ന അത്യുല്‍ക്കടമായ ആത്മനിര്‍വൃതി കരഗതമാകൂ. ജനനേന്ദ്രിയത്തിലെ കൃസരി,  ജി.സ്‌പോട്ട്‌,  cudle a sack എന്നീ വികാരകേന്ദ്രങ്ങളുടെ യഥാവിധിയായ ഉത്തേജനത്തിലൂടെയാണ്‌ സ്‌ത്രീ രതിമൂര്‍ഛയണയുന്നത്‌. സ്‌ത്രീയിലും പുരുഷനിലും രതിമൂര്‍ച്‌ഛയെന്നത്‌ ജനനേന്ദ്രിയത്തില്‍ അരങ്ങേറുന്ന ഒരു പ്രതിഭാസമാണെന്നാണ്‌ നമ്മുടെ നാട്ടില്‍ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവര്‍ പോലും ധരിച്ചുവെച്ചിരിക്കുന്നത്‌. ചുരുങ്ങിയപക്ഷം സ്‌ഖലനവും രതിമൂര്‍ച്ഛയും പുരുഷനില്‍ ഒന്നാണെന്നെങ്കിലും പുരുഷ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ധരിച്ചുവെച്ചിരിക്കുന്നു. സ്‌ഖലനം നടക്കുന്നത്‌ ലിംഗത്തിലാണെങ്കിലും, രതിമൂര്‍ച്‌ഛ, സ്‌ത്രീയെപ്പോലെ തന്നെ, പുരുഷനിലും, മസ്‌തിഷ്‌ക്കത്തിലാണ്‌ സംഭവിക്കുന്നത്‌. രണ്ടും ഏതാണ്ട്‌ ഏകകാലത്തു അനുഭവവേദ്യമാകുന്നുവെന്നു മാത്രം.

 വിശ്ലഥഭാവം 

മൈഥുന പാടവം കഴിഞ്ഞാല്‍ രതിമൂര്‍ച്‌ഛയണയുവാന്‍ ആവശ്യമായ ഏറ്റവും പ്രധാനലൈംഗികോപാധി വിശ്ലഥഭാവമാണെന്നാണ്‌ (Relaxation) ആധുനിക ലൈംഗികശാസ്‌ത്രത്തിന്റ്റെ  വെളിപാട്‌. പിരിമുറുക്കമില്ലായ്‌മയും മാനസികമായ ഉണര്‍വ്വും ഉല്ലാസവും ലൈംഗികബന്ധത്തിന്റ്റെ  വിജയത്തിലെ നിര്‍ണ്ണായകഘടകങ്ങളാണെന്നര്‍ത്ഥം. എന്നാല്‍, മൂത്രപ്പുരതൊട്ട്‌ നക്ഷത്രഹോട്ടലുകള്‍ വരെ അരങ്ങേറുന്ന നമ്മുടെ നാട്ടിലെ  ഉത്തരാധുനിക വേശ്യാസംസര്‍ഗ്ഗത്തിന്‌ പിരിമുറുക്കവും ഭീതിയുമൊഴിഞ്ഞ ഒരന്തരീക്ഷം എത്രത്തോളം പശ്ചാത്തലമൊരുക്കുന്നുണ്ട്‌? പണ്ടൊക്കെ `കപ്പലും' പോലീസുമാണ്‌ `അനാശാസ്യ' ത്തിന്റ്റെ  ഇരുപുറവും നിന്നു ഭീതിയുണര്‍ത്തിയിരുന്നതെങ്കില്‍ ഇന്നു `കപ്പല്‍' എയ്‌ഡ്‌സിനു വഴിമാറിയിരിക്കുന്നു. മേമ്പൊടിയായി അന്നും ഇന്നും സദാചാര സംഹിതകളുണര്‍ത്തുന്ന പാപബോധവും വിവാഹിതരില്‍ ഭാര്യയെ വഞ്ചിക്കുന്നുവെന്ന കുറ്റബോധവുമുണ്ട്‌. 
എച്ച്‌.ഐ.വി. എന്ന വിഷാണു,വ്യഭിചരിക്കുന്ന ഏതൊരു `ധൈര്യശാലി' യുടെ മനസ്സിലും കനല്‍കോരിയിടുന്ന ഭീതിയാണിന്ന്‌. 500 മുതല്‍ അയ്യായിരവും അതിന്മേലും റേറ്റില്‍ ലഭ്യമാകുന്നവരില്‍ ആരാണ്‌ എച്ച്‌.ഐ.വി. പോസിറ്റീവ്‌ എന്ന്‌ ആര്‍ക്കറിയാം? ഈ ഭീതികള്‍ക്കൊപ്പമാണ്‌  `കയറിക്കിടന്ന്‌ കാര്യം സാധിക്കാന്‍' തിരക്കുകൂട്ടുന്ന മിക്ക അഭിസാരികമാരും സൃഷ്‌ടിക്കുന്ന ഉത്‌ക്കണ്‌ഠയും ആകാംക്ഷയും `ക്ലൈന്റിന്‌' `ഇരട്ടിമധുര 'മാകുന്നത്‌!

രതിമൂര്‍ച്‌ഛയും  സ്‌ഖലനവും 

രതിമൂര്‍ച്‌ഛയെ സ്‌ഖലനമായി വെട്ടിച്ചുരുക്കുന്നതാണ്‌ ഒരു ശരാശരി വേശ്യ ചെയ്യുന്ന ഏറ്റവും വലിയ ലൈംഗികദ്രോഹം! സ്‌ത്രീ ശരീരത്തിലെ അതീവദിവ്യവും, സുഭഗവുമായ യോനി എന്ന ഭാഗം മിക്ക സ്വൈരിണികള്‍ക്കും കേവലം `വെള്ളം കളയാനുള്ള ' ഒരു കുഴിമാത്രം! പുരുഷനെ ഭയപ്പെടുത്തിയും കളിയാക്കിയുമൊക്കെ എത്രയും പെട്ടെന്ന്‌ സ്‌ഖലനം നിര്‍വ്വഹിക്കുകയെന്നതാണ്‌ ആധുനിക വൈശിക തന്ത്രം! കാരണം അവള്‍ക്ക്‌ അടുത്ത `ക്ലൈന്റ്റിനെ' സ്വാഗതം ചെയ്യുകയോ തേടിപ്പോകുകയോ ചെയ്യണം. ഒരിക്കല്‍ സ്‌ഖലനം നടന്നുകഴിഞ്ഞാല്‍ അടുത്ത സ്‌ഖലനത്തിന്‌ അധികറേറ്റ്‌ നല്‍കണം. ഷോട്ടിനാണു `സെക്‌സ്‌ വര്‍ക്കിങ്ങില്‍' റേറ്റ്‌! `ക്ലൈന്റ്റ് ' ശീഘ്രസ്‌ഖലിതനാണെങ്കില്‍ അവള്‍ക്കു കാര്യം കുശാല്‍! സമയവും പണവും ലാഭിക്കാമല്ലോ!

 ഭാര്യയ്‌ക്കു നല്‍കാനാകാത്ത രതിസുഖം തങ്ങള്‍ക്കു നല്‍കാനാകുമെന്നാണല്ലോ  ഇക്കാലത്ത് ചില ലൈംഗികബുദ്ധിജീവികൾ   ആവര്‍ത്തിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌. അങ്ങിനെയെങ്കിലല്ലേ `സെക്‌സ്‌ വര്‍ക്കിന്‌'  സാംഗത്യമുള്ളൂ. ഈ വാദം തീര്‍ത്തും അടിസ്ഥാനരഹിതവും അശാസ്‌ത്രീയവുമാണെന്ന്‌ സ്‌ത്രീ-പുരുഷലൈംഗികതയെയും ലൈംഗിക ശരീര ശാസ്‌ത്രത്തെയും കുറിച്ച്‌ സാമാന്യ ബോധമെങ്കിലുമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്നതേയുള്ളു. പുരുഷന്‌ മൈഥുനസുഖം നല്‍കുകയാണല്ലോ 'സെക്‌സ്‌ വര്‍ക്കറുടെ  'വൃത്തി'. നമ്മുടെ  സാഹചര്യത്തിലെ ഒരു വേശ്യാഗമനം 'ക്ലൈന്റ്റിന് ' അത്‌ സുസാധ്യമാക്കുന്നുണ്ടോ എന്നൊന്നു നോക്കാം:

 ഉത്തേജനവും  ഉദ്ധാരണവും

ഏറെ സംവേദനാത്മകമായ ഒരു ശാരീരിക പ്രതികരണമാണ്‌ ലിംഗോദ്ധാരണം (Erection).അവിഘ്‌നമായ ഉത്തേജനമാണ്‌ (Arousal) ദൃഢമായ ഉദ്ധാരണം സുസാധ്യമാക്കുന്നത്‌. ഉദ്ധാരണവും ഉത്തേജനവും രണ്ടും രണ്ടാണെന്ന്‌ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌.  ഉദ്ധാരണം ലിംഗത്തിലാണു നടക്കുന്നതെങ്കിലും അതു ഉളവാക്കുന്ന നാഡീവേഗങ്ങള്‍, അനൈച്ഛികചേഷ്‌ടകള്‍ (Reflection) വഴി ജനനേന്ദ്രിയത്തില്‍ എത്തിച്ചേരുന്നത്‌ മസ്‌തിഷ്‌കത്തില്‍ നിന്നാണ്‌. ക്രീഡാവേളയിലെ ഒരപസ്വരമോ, പങ്കാളിയുടെ തെറ്റായ ഒരു വാക്കോ മതി മസ്‌തിഷ്‌ക്കത്തില്‍ നിന്നുള്ള സംവേഗങ്ങള്‍ നിലയ്‌ക്കാനും, ലിംഗകോശങ്ങളില്‍ നിന്നു രക്തം പിന്‍വാങ്ങി അത്‌ തളര്‍ന്നു വീഴുവാനും! പിരിമുറുക്കമുള്ള സാഹചര്യങ്ങളില്‍ അരങ്ങേറുന്ന അവിഹിത വേഴ്‌ചകളില്‍ മിക്കതിനും `കൊടിയിറങ്ങിയ' ലിംഗം മാപ്പുസാക്ഷിയായിരിക്കം! എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും അവസാനിക്കുന്നില്ല! ഉത്തേജന ചക്രത്തിലെന്നപോലെ ഉദ്ധാരണത്തിലും നാല്‌ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്‌. പ്രചോദനം (Intiation) പൂരണം (Filling) ദൃഢത (Rigidity) പരിപാലനം (Maintenance) എന്നിവയാണവ. ഇവയിലേതിലെങ്കിലും ഒന്നില്‍പ്പോലും സംഭവിക്കുന്ന തകരാറ്‌ ധ്വജഭംഗത്തിന്‌ (Impotence) വഴിഒരുക്കുക തന്നെ ചെയ്യും. പ്രാഥമികം (Primary) ദ്വിതീയം (Secondary) എന്നിങ്ങനെ ധ്വജഭംഗം രണ്ടുപ്രകാരേണ കാണപ്പെടുന്നതായി `സെക്‌സ്‌ വര്‍ക്കര്‍' ക്കറിയില്ലെങ്കിലും സൈക്കോളജിസ്റ്റിന്‌ അറിയാം.

ധ്വജഭംഗവൈവിധ്യം

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ലിംഗം സംഭോഗസന്നദ്ധമാകാത്ത ഗുരുതരമായ ലൈംഗികബലഹീനതയാണ്‌ പ്രാഥമികധ്വജഭംഗം. സമര്‍ത്ഥമായ ലൈംഗിക ജീവിതം നയിച്ചുവരുന്ന ഒരാള്‍ക്ക്‌ പെട്ടെന്നൊരു ദിനം ഉദ്ധാരണ ഭംഗം സംഭവിക്കുന്നതാണ്‌ ദ്വിതീയ ധ്വജഭംഗം. പ്രാഥമിക ധ്വജഭംഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി ലൈംഗികമനഃശാസ്‌ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നത്‌ വേശ്യാഗമനമാണ്‌. പ്രഥമലൈംഗികാനുഭവം പരാജയത്തില്‍ കലാശിക്കുന്നത്‌ പ്രാഥമികധ്വജഭംഗത്തിന്‌ വഴിഒരുക്കുന്നു. ഭൂരിപക്ഷം തരുണന്മാരുടെയും പ്രഥമവേശ്യാസംബന്ധം മിക്കവാറും പരാജയമായിരിക്കും.കുമാരന്മാരെ പരിഹസിക്കുന്നത്‌ മധ്യവയസ്‌ക്കളായ ശരാശരി അഭിസാരികകളുടെയെങ്കിലും പൊതുസ്വഭാവമാണ്‌. ആദ്യമായി ബന്ധപ്പെടുന്ന സ്‌ത്രീയില്‍ നിന്നുള്ള പരിഹാസോക്തികള്‍ പ്രാഥമിക ധ്വജഭംഗത്തിനു കാരണമാകുന്നതായി ലൈംഗിക മനഃശാസ്‌ത്രജ്ഞന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമികധ്വജഭംഗം യഥാകാലത്ത്‌ കൗണ്‍സെലിങ്ങിലൂടെയും മറ്റും ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ അത്‌ അതീവ ഗുരുതരമായ `ആത്യന്തിക ധ്വജഭംഗ'ത്തിന്‌ കാരണമായിത്തീരുന്നു. ലൈംഗിക ജീവിതത്തിന്റെ ശിഷ്‌ടകാലം മുഴുവന്‍ 'നനഞ്ഞ നൂലുകൊണ്ട്‌ പൂട്ടു തുറക്കാന്‍ ശ്രമിച്ചു' കഴിഞ്ഞുകൂടാമെന്നു സാരം!

എന്നാല്‍ മിക്ക പുരുഷന്മാരും 'സുരനാരിമാര്‍' തങ്ങള്‍ക്കു നല്‍കുന്ന ധ്വജഭംഗം എന്ന `സ്‌നേഹസമ്മാന'ത്തെ പരമരഹസ്യമായി സൂക്ഷിച്ച്‌, വീണ്ടും വീണ്ടും വേശ്യാഗമനം നടത്തി സുഹൃല്‍ സദസ്സുകളിലും മറ്റും വീരനായകന്മാരായി വിരാജിക്കുന്നു! പൗരുഷവിഹീനന്മാരായ ഇക്കൂട്ടരെ ഭാര്യമാരും കാലാന്തരത്തില്‍ വെറുത്തു തുടങ്ങുന്നു.

ഭാര്യയുമായി സമര്‍ത്ഥമായി വേഴ്‌ച നടത്തുന്ന ഒരാള്‍ക്ക്‌ പരസ്‌ത്രീയുമായി ബന്ധപ്പെടുമ്പോള്‍ ധ്വജഭംഗംസംഭവിക്കാം. സ്‌നേഹനിധിയായ ഭാര്യയെ താന്‍ വഞ്ചിക്കുകയാണല്ലോ എന്ന കുറ്റബോധമാണ്‌ ഇതിനു പ്രധാനകാരണം. ഒരു 'സെക്‌സ്‌ വര്‍ക്കറില്‍' ഇത്‌ സംഭവിച്ചാല്‍ - അടുത്ത `സെകസ്‌ വര്‍ക്കറാ' യിരിക്കും പരീക്ഷണോപാധി! അങ്ങനെ ഒരു 'സെക്‌സ്‌ വര്‍ക്കറി'ല്‍ നിന്ന്‌ അടുത്ത 'സെക്‌സ്‌ വര്‍ക്കറി'ലേക്ക്‌ `കൊടിയേറ്റ' ത്തിന്റ്റെ  കിട്ടാക്കനിതേടി അയാള്‍ അലയുന്നു. ജീവിതം അഭിസാരികയ്‌ക്കു തീറെഴുതിക്കൊടുക്കുകയാകും  ഫലശ്രുതി!

(അ)ശുഭസ്യശീഘ്രം!                                                                               

പുരുഷന്റ്റെ  സ്‌ഖലന വൈഷമ്യങ്ങളില്‍ (Ejaculatory difficulties) ഗുരുതരപരാമര്‍ശമര്‍ഹിക്കുന്ന ശീഘ്രസ്‌ഖലനത്തിനും അവിഹിതവേഴ്‌ച ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്‌. ശരീരം, മനസ്സ്‌, ക്രീഡാന്തരീക്ഷം എന്നിവ ലൈംഗികവേഴ്‌ചയുടെ വിജയത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്‌. ലൈംഗികപ്രക്രിയ ഒരു മനോ-ജൈവിക പ്രതിപ്രവര്‍ത്തനമാണ്‌. അതിനു വിജയകരമായ പശ്ചാത്തലമൊരുക്കുന്നതോ, സ്വച്ഛസുന്ദരമായ അന്തരീക്ഷവും. അങ്ങനെ, ശരീരവും, മനസ്സും മൈഥുനാന്തരീക്ഷവും സമര്‍ത്ഥമായി സംയോജിച്ചാലേ ശരിയായ ഉദ്ധാരണവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും സാധ്യമാകൂ. സംഭോഗാവസരത്തിലെ മനോനില ലിംഗോദ്ധാരണത്തെ പ്രധാനമായും സ്വാധീനിക്കുന്ന ഒരു ഘടകമാണ്‌. മനസ്സ്‌ പിരിമുറുക്കത്തിലും ഇതരമണ്‌ഡലങ്ങളിലും വ്യാപരിക്കുകയും ചെയ്‌താല്‍ നാഡീചോദനകള്‍ വഴി ഉത്തേജനവും ഉദ്ധാരണവും രതിമൂര്‍ച്ഛയും കൈവരിക്കാനാകില്ല. ഉറക്കം തൂങ്ങിയായ ലിംഗം ഒന്നാന്തരം വില്ലന്‍ റോള്‍ തന്നെ കളിക്കും!

സ്‌ഖലനവും രതിമൂര്‍ച്‌ഛയും  വ്യത്യസ്‌തമായ ലൈംഗികാനുഭവങ്ങളാണെങ്കിലും പരസ്‌പരാനുപൂരകങ്ങളാണവ. സ്‌ഖലനം സമര്‍ത്ഥമായി നീട്ടിക്കൊണ്ടു പോയാണ്‌ മൈഥുനപ്രവീണനായ ഒരു പുരുഷന്‍ രതിമൂര്‍ച്ഛയടയുന്നത്‌. സ്‌ഖലനത്തില്‍ തന്നെ ഉദ്വമനം (Emission) എന്നും ബഹിഷ്‌ക്കരണം (Expulsion) എന്നും സൂക്ഷ്‌മമായ രണ്ടു ഘട്ടങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്‌. ഉത്തേജനം അത്യുല്‍ക്കടമാകുമ്പോള്‍ പുരുഷന്‍ ഇന്ദ്രിയസ്‌ഖലനത്തിന്റെ അനിവാര്യതാഘട്ടത്തില്‍ (Points of inevitability - P.O.I.) എത്തിച്ചേരുകയും അപ്രതിരോധ്യമാംവണ്ണം ശുക്ലസ്രാവം സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ അനിവാര്യതാഘട്ടം വിദഗ്‌ദ്ധമായി നീട്ടിക്കൊണ്ടുപോയി മൈഥുനവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും ആനന്ദകരമാക്കാന്‍ കന്നിക്കാരനായ ഒരു പാവം ലൈംഗികാന്വേഷകന്‌, പലപ്പോഴും വേശ്യയില്‍ സാധിക്കുന്നില്ല. അമിതോദ്വേഗം ലൈംഗികാനന്ദ ചക്രത്തെ വിഴുങ്ങുന്നതാണ്‌ ഇതിനൊരു പ്രധാന കാരണം. ഒരു `തടയണ' പോലെയായിരിക്കും പ്രഥമ സംഭോഗത്തിനൊരുങ്ങുന്ന ഒരു യുവാവിന്റെ ലൈംഗിക മനോനില. ഇക്കാലമത്രയും താന്‍ ആകാംക്ഷയോടെ കാത്തിരുന്ന സുരതാനുഭവത്തിന്റെ സ്വര്‍ഗ്ഗീയനിമിഷം ഇതാ തൊട്ടുമുന്നിലെന്ന ചിന്ത അയാളില്‍ ഉദ്വേഗമുണര്‍ത്തുകയും നിമിഷങ്ങള്‍ക്കകം, `ഷട്ടര്‍' തുറന്ന്‌ 'തടയണയിലെ' `ജലപ്രവാഹം' വാര്‍ന്നുപോകുകയും ചെയ്യുന്നു! (ചിലപ്പോള്‍ കാര്യം സാധിക്കുന്നതിന്‌' മുമ്പു തന്നെ!) `ഫ്യൂസായിപ്പോയ ഒരു ബള്‍ബു'പോലെയിരിക്കും ആ `തിരുശേഷിപ്പ്‌' .ചുരുക്കിപ്പറഞ്ഞാല്‍ വിജയകരമായ സ്‌ഖലനത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന മനസ്സിന്റ്റെ  വിശ്ലഥഭാവം, അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും ഒന്നുപോലെ വേശ്യാഗമനത്തില്‍ പുലര്‍ത്താന്‍ കഴിയാതെ വരുന്നു.

വ്യഭിചാരത്തിലേര്‍പ്പെടുന്ന അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും മനഃസമാധാനത്തോടെ സാമ്പ്രയോഗം നടത്താനുള്ള സാഹചര്യവും നമ്മുടെ നാട്ടിൽ വിരളമാണ്.

പോലീസ്‌ റെയ്‌ഡ്‌ വരുമോ, ആരെങ്കിലും അറിയുമോ, ഗുഹ്യരോഗം പിടിപെടുമോ എന്നൊക്കെയുള്ള ഭീതികള്‍ ഒരുവനെ അപക്വസ്‌ഖലനം (Premature ejaculation) ത്വരിത സ്‌ഖലനം,(Rapid ejaculation) സുപ്‌തസ്‌ഖലനം, (Anasthatic ejaculation) എന്നീ ശൈലീഭേദങ്ങളുമുള്ള ശീഘ്രസ്‌ഖലനത്തിന്‌ വിധേയമാക്കുന്നു.

ലിംഗം യോനിയില്‍ പ്രവേശിക്കുന്നതിനു മുമ്പോ പ്രവേശിച്ച്‌ പത്തുസെക്കന്റ്റിനുള്ളിലോ സ്‌ഖലനം സംഭവിക്കുന്നതാണു അപക്വസ്‌ഖലനം. ത്വരിതസ്‌ഖലനത്തില്‍ ലിംഗപ്രവേശനാനന്തരം തൊണ്ണൂറു സെക്കന്‍ഡു മുതല്‍ രണ്ടു മിനിറ്റിനകം സ്‌ഖലനം സംഭവിക്കുന്നു. സ്‌ഖലനം നടന്നാലും രതിമൂര്‍ച്‌ഛ ആനുഭൂതിതമാകാത്ത അവസ്ഥയാണ്‌ സുപ്‌തസ്‌ഖലനം.
.
അവിഹിത വേഴ്‌ചയില്‍ സംഭവിക്കുന്ന ശീഘ്രസ്‌ഖലനം അത്‌ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം അനന്തര വേഴ്‌ചകളില്‍ ഉളവാക്കുകയും ഭാര്യയുമായി നടത്തുന്ന സംഭോഗവും ദ്വിതീയ ധ്വജഭംഗത്തില്‍ കലാശിക്കുകയും ചെയ്യുന്നു.

: മുകളിൽ പറഞ്ഞ ലൈംഗികപ്രഹേളികകൾക്കെല്ലാം കാരണക്കാരിയാകുന്ന ഒരു 'സെക്സ് വർക്കർ' പുരുഷന് വക്രീകരിച്ച സെക്‌സാണ് കൂടുതലും നല്കുന്നതെന്നതിനാൽ അതിനെ 'സെക്സ് വർക്ക് ' എന്ന് വിശേഷിപ്പിക്കാനാകുമോ?

പുരുഷന് ലൈംഗികാനന്ദം നൽകുന്നതിലൂടെ 'സെക്സ് വർക്ക് ' ലൈംഗിക ദാരിദ്ര്യം പരിഹരിക്കുമെന്ന ചിലരുടെ അവകാശവാദത്തിന് ജീവശാസ്ത്രപരമായ ഒരടിത്തറയുമില്ലെന്നാണ് ഇതൊക്കെയും വ്യക്തമാക്കുന്നത്.മറിച്ച്,ഒട്ടേറെ ലൈംഗികാപര്യാപ്തതകൾക്കു വഴിയൊരുക്കി,പ്രശ്നത്തെ കൂടുതൽ വഷളാക്കുകയാണ് അത് ചെയ്യുന്നത്. 

Saturday, September 24, 2016

രതിവിജ്ഞാനം, അധ്യായം-6 : ആര്‍ത്തവവും ലൈംഗികജീവിതവും (തുടർച്ച )

    



                                                       
       

ആര്‍ത്തവ രക്തത്തിനു ദിവ്യത്വം കല്‍പ്പിച്ചിരുന്ന ആചാരങ്ങള്‍ വിരളമായെങ്കിലും നമ്മുടെ നാട്ടിലും കാണപ്പെടുന്നുണ്ട്. കേരളത്തിലെ ചില ദേവീക്ഷേത്രങ്ങളില്‍ ദേവി പുറത്തായിരിക്കുന്ന ദിവസങ്ങളില്‍ പ്രത്യേക പൂജകളും മറ്റും നടത്തുന്ന പതിവ് നിലനില്‍ക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലും തോറ്റം പാട്ടുകളിലും ഋതുമതിയായ ദേവിയെ വര്‍ണ്ണിച്ചിരിക്കുന്നതു കാണാം. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ദേവി രജസ്വലയാകുമെന്നും ദേവിയുടെ രക്തം പുരണ്ട വസ്ത്രം വീടുകളില്‍ സൂക്ഷിക്കുന്നത് ശ്രേയസ്‌കരമാണെന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ആര്‍ത്തവവതിയായ സ്ത്രീ കുളിക്കരുതെന്ന മിഥ്യാധാരണ വച്ചുപുലര്‍ത്തുന്നവരെ ഇക്കാലത്തും കാണാം.

ദേവിയുടെ ആര്‍ത്തവരക്തമാണ് ഗന്ധകവും അഭ്രവുമായിത്തീര്‍ന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ടാണത്രേ അവയ്ക്ക് ഔഷധഗുണമുണ്ടായത്. ആര്‍ത്തവരക്തത്തിന് അതിഭൗതിക ശക്തിയുണ്ടെന്ന വിശ്വാസത്താല്‍ ആഭിചാരക്രിയകളിലും മന്ത്രതന്ത്രങ്ങളിലും മറ്റും അത് ഉപയോഗിച്ചുപോന്നു. സ്ത്രീബീജം തന്നെയാണ് ആര്‍ത്തവരക്തമെന്ന വിശ്വാസവും നിലനിന്നിരുന്നു. ഈ രക്തം ശുക്ലവുമായി ചേര്‍ന്നാണ് ശിശു ജനിക്കുന്നതെന്ന വിശ്വാസം മൂലമാണ് സ്ത്രീബീജത്തെ പ്രാചീനകാലത്ത് രജസ്, രക്തം എന്നിങ്ങനെ വിളിച്ചുപോന്നത്. 

എന്താണ് ആര്‍ത്തവം ?


പ്രത്യുല്പാദനക്ഷമയായ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിന്നും പ്രതിമാസമെന്നോണം യോനീമുഖേന നിര്‍ഗമിക്കുന്ന രക്തസ്രാവത്തെയാണ് ആര്‍ത്തവം എന്നുവിളിക്കുന്നത്. ഒരു സ്ത്രീയില്‍ ഗര്‍ഭധാരണം നടക്കുന്ന ഏകദേശ കാലയളവായ പന്ത്രണ്ടുമുതല്‍ നാല്‍പ്പത്തിയെട്ടു വയസ്സുവരെ ഈ ശാരീരികപ്രതിഭാസം കാണപ്പെടുന്നു. തീണ്ടാരി, പുറത്താകുക, മാസക്കുളി, മാസമുറ, വയസ്സറിയിക്കുക എന്നിങ്ങനെ പല ഗ്രാമ്യപദങ്ങളാലും ഇത് അറിയപ്പെടുന്നു. സാഹിത്യഭാഷയില്‍ രജസ്വല, പുഷ്പിണി, ഋതുമതി എന്നൊക്കെയാണ് ആര്‍ത്തവതിയായ സ്ത്രിയെ വിശേഷിപ്പിക്കുന്നത്. , സ്ത്രീയുടെ പ്രതിമാസ ശാരീരിക ചക്രത്തിലെ പ്രത്യുല്പാദനക്ഷമമായ കാലമായതിനാലാണ് ആര്‍ത്തവതിയായ സ്ത്രീയെ പുഷ്പിണി എന്നും ഋതുമതി എന്നും വിളിക്കുവാന്‍ കാരണം. ഇംഗ്ലീഷില്‍ പീരിഡ് (Period) , മെന്‍സസ്(Menses)  , മന്തിലീസ് (The Monthlies), ദി കഴ്‌സ (The Curse), മെന്‍സ്ട്രുവേഷന്‍ (Menstruation), , എന്നൊക്കെയാണ് ആര്‍ത്തവത്തെ വിശേഷിപ്പിക്കുന്നത്. 

                                                           

                                                               

കൗമാരപ്രായത്തോടെ ഒരു പെണ്‍കുട്ടി ഋതുമതിയായിത്തീരുന്നുവെങ്കിലും ക്ലിപ്തമായി ഏത് 

വയസ്സിലാണ് അത് സംഭവിക്കുന്നതെന്ന് പറയാനാവില്ല. പ്രഥമാര്‍ത്തവം യൗവ്വനയുക്തയായിത്തീരുന്നതിന്റെ ആദ്യലക്ഷണമാണ്. അത് എത്രാമത്തെ വയസ്സില്‍ സംഭവിക്കുമെന്നത് പെണ്‍കുട്ടിയുടെ ശാരീരികമായ പ്രത്യേകതകളെ ആശ്രയിച്ചിരിക്കുന്നു. പത്തുവയസ്സിനും പതിനാലുവയസ്സിനും മധ്യേ പെണ്‍കുട്ടികള്‍ രജസ്വലയാകുന്നതായാണ് പരക്കേ കണ്ടുവരുന്ന പ്രവണത. എങ്കിലും ആറുവയസ്സിനും പതിനെട്ടു വയസ്സിനും ഇടയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഒരു പെണ്‍കുട്ടി ഋതുമതിയാകാം. ഇക്കാലത്ത് കൊഴുപ്പും ഊര്‍ജ്ജവും കലര്‍ന്ന ഭക്ഷണം അധികമായി കഴിക്കുന്നതിനാലാവാം കുട്ടികള്‍ നേരത്തേതന്നെ പുഷ്പിണികളാകുന്നത്. 

കുട്ടികള്‍ നേരത്തേ പുഷ്പിണികളാകുന്നതുപോലെ പുഷ്പിണികളാകാന്‍ വൈകുന്നതും മാതാപിതാക്കളെ പരിഭ്രാന്തരാക്കാറുണ്ട്. ആര്‍ത്തവം വൈകുകയാണെങ്കില്‍ ഒരു ഡോക്ടറെക്കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്. അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം മൂലമാണ് ആര്‍ത്തവ വിളംബമുണ്ടാകുന്നതെങ്കില്‍ ഹോര്‍മോണ്‍ ചികിത്സ ആവശ്യമായി വരാം. മുറിവൈദ്യം ആര്‍ത്തവകാല താമസത്തിന്റെ കാര്യത്തിലും അപകടകരമാണെന്ന വസ്തുത രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ത്രീ ശരീരത്തില്‍ ചാക്രികമായി അരങ്ങേറുന്ന ഒട്ടേറെ സങ്കീര്‍ണ്ണ പ്രക്രിയകളുടെ പരിസമാപ്തി കുറിക്കുന്നതാണ് ആര്‍ത്തവം എന്ന പ്രതിഭാസം. ശരീരശാസ്ത്രജ്ഞന്മാരെ ആധുനികകാലത്തും ഇത് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോ മാസവും സ്ത്രീശരീരം ആര്‍ത്തവാനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുക്കുകയും അതിനെ പുനരവലോകനം ചെയ്യുകയും ചെയ്യുന്നു. ആര്‍ത്തവത്തെ ലളിതമായി വിശദീകരിക്കുന്നതിന് സ്ത്രീയുടെ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം മുതല്‍ തുടങ്ങേണ്ടിയിരിക്കുന്നു. 

പുരുഷന്റെ വൃഷണങ്ങള്‍ക്കു സമാനമായ അവയവമാണ് സ്ത്രീയുടെ അണ്ഡാശയങ്ങള്‍ (Ovaries).  ബാലിക ആയിരിക്കുമ്പോള്‍ അവ നിഷ്‌ക്രിയമായിരിക്കും. എന്നാല്‍ കൗമാരദശയില്‍ അണ്ഡാശയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. മനുഷ്യനിര്‍മ്മിതമായ

ഏതൊരു ഫാക്ടറിയേയും വെല്ലുന്ന ദ്രുതകര്‍മ്മങ്ങളാണ് അവിടെ നടക്കുന്നത്. അങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ സ്ത്രീയുടെ പ്രത്യുല്പാദനവ്യവസ്ഥയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നു. ഈ ഹോര്‍മോണുകളാണ് ഒരു പെണ്‍കുട്ടിയെ യൗവ്വനയുക്തയാക്കുന്നത്. ഇവയുടെ പ്രവര്‍ത്തനഫലമായി കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ അരക്കെട്ട് വികസിക്കുകയും സ്തനങ്ങള്‍ക്ക് മുഴുപ്പുണ്ടാകുകയും ചെയ്യുന്നു. ഗര്‍ഭാശയം വളരുകയും അണ്ഡാശയങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നതും ഇവയുടെ പ്രവര്‍ത്തനഫലമായാണ്. വളര്‍ച്ചയുടെ ഈ ഘട്ടത്തിലാണ് ഒരു പെണ്‍കുട്ടി പുഷ്പിണിയായിത്തീരുന്നത്.

                                                   
(തുടരും )
       

Sunday, April 28, 2013

രതിവിജ്ഞാനം, അധ്യായം-6 : ആര്‍ത്തവവും ലൈംഗികജീവിതവും

മനുഷ്യമനസ്സില്‍ എക്കാലവും വിസ്മയമുണര്‍ത്തിയിട്ടുള്ള ഒരു പ്രതിഭാസമാണ് ആര്‍ത്തവം. പുരാണങ്ങളിലും വേദങ്ങളിലും ബൈബിളിലും ആര്‍ത്തവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ആര്‍ത്തവത്തെ അശുദ്ധിയുമായി ബന്ധപ്പെടുത്തിയാണ് മനുഷ്യന്‍ പണ്ടുമുതല്‍ക്കേ ചിന്തിച്ചുപോന്നിട്ടുള്ളത്. ആര്‍ത്തവം സംഭവിച്ചിരിക്കുന്ന സ്ത്രീ അശുദ്ധയായതിനാല്‍ ഏഴുദിവസത്തേയ്ക്ക് അവളെ മാറ്റി പാര്‍പ്പിക്കണമെന്ന് ബൈബിളില്‍ പറയുന്നു. ആര്‍ത്തവത്തെക്കുറിച്ച് ഭാരതീയ ധര്‍മ്മസംഹിതയുടെ നിലപാടും വ്യത്യസ്തമല്ല. ആര്‍ത്തവത്തിന്റെ നാലാം നാള്‍ കുളിച്ച് ശുചിയായിക്കഴിയുന്നതുവരെ സ്ത്രീ സംഭോഗത്തിലും ഗാര്‍ഹികവൃത്തിയിലും ഏര്‍പ്പെടുന്നതിനെ ഭാരതീയ ശാസ്ത്രങ്ങള്‍ വിലക്കുന്നു. അശുദ്ധി മാറുന്നതുവരെ തനിക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ ദര്‍ഭയോ പുല്‍പ്പായയോ വിരിച്ചുകിടക്കണം. യവം കൊണ്ടും പാലുകൊണ്ടും തയ്യാറാക്കിയതും ശുദ്ധമായതുമായ ആഹാരമേ കഴിക്കാന്‍ പാടുള്ളൂ. ആര്‍ത്തവകാലത്ത് സംഭോഗം നടത്തുന്നത് ലൈംഗികരോഗങ്ങള്‍ക്ക് കാരണമാകുമെന്ന ഒരു മിഥ്യാധാരണയും നിലനിന്നിരുന്നു.

സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് എണ്ണിയാലൊടുങ്ങാത്ത തെറ്റിദ്ധാരണകളാണ് ഇന്നും നിലനില്‍ക്കുന്നത്. ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രിയ്ക്ക് പൂര്‍ണ്ണമായും ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്ന രീതിയായിരുന്നു പ്രാചീനകാലത്ത് നിലനിന്നിരുന്നത്. ആര്‍ത്തവകാലത്ത് ഒരു സ്ത്രീ പാകം ചെയ്യുന്ന ഭക്ഷണം വിഷലിപ്തമായിരിക്കുമെന്നും അവള്‍ രോഗങ്ങല്‍ പരത്തുമെന്നും മരണത്തിനുപോലും കാരണക്കാരിയാകുമെന്നും ജനങ്ങള്‍ വിശ്വസിച്ചുപോന്നു. ജീവന്റെയും ശക്തിയുടെയും പ്രതീകമായ രക്തം സ്ത്രീശരീരത്തില്‍ നിന്ന് ഓരോ മാസവും പുറത്തേക്കൊഴുകുന്നത് പ്രാചീനമനുഷ്യരില്‍ അത്ഭുതവും ദുരൂഹതയുമുണര്‍ത്തി. ആര്‍ത്തവത്തെ അതിമാനുഷികമായ ഒരു പ്രതിഭാസമായിത്തന്നെ അവര്‍ വിലയിരുത്തി. ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രീയ്ക്കും ആര്‍ത്തവരക്തത്തിനും ആഭിചാരശക്തികളുണ്ടെന്ന് പോലും അവര്‍ വിശ്വസിച്ചു. ആര്‍ത്തവകാലത്തെ നിസ്സഹായതകളാകട്ടേ സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ അപകര്‍ഷതയും സൃഷ്ടിച്ചു. ‘പുറത്താക്കുക’ എന്നു ഗ്രാമ്യഭാഷയില്‍ മലയാളികള്‍ വിളിക്കുന്ന ആര്‍ത്തവത്തിന് The Curse (ശാപം), Bring on the rag (കീറത്തുണി അണിയുക) എന്നിങ്ങനെയാണ് ഇംഗ്ലീഷുകാര്‍ നല്‍കിയിരിക്കുന്ന വിശേഷണങ്ങള്‍.

രക്തത്തെക്കുറിച്ചുള്ള ഭീതി ആര്‍ത്തവത്തിനും ആര്‍ത്തവിതയായ സ്ത്രീയ്ക്കും ഭയാക്രാന്തിയുടെ പരിവേഷമേകി. ഏദന്‍തോട്ടത്തില്‍ വച്ച് വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന് ദൈവം മനുഷ്യനുനല്‍കിയ ശിക്ഷയാണ് ആര്‍ത്തവമെന്നുപോലും ചിലര്‍ വിശ്വസിച്ചുപോന്നു. ചിറിഗ്വാനോ വര്‍ഗ്ഗത്തിലെ സ്ത്രീകള്‍ക്കിടയില്‍ പ്രഥമ ആര്‍ത്തവിതയെ പാര്‍പ്പിച്ചിരുന്ന മുറിയുടെ തറയില്‍ അടിച്ചു ശബ്ദമുണ്ടാക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. പെണ്‍കുട്ടി പുഷ്പിണിയാകുന്നത് പാമ്പോ മറ്റെന്തെങ്കിലും ഇഴജീവികളോ കടിക്കുന്നതുകൊണ്ടാണെന്ന വിശ്വാസം മൂലമായിരുന്നു അത്. രക്തം അമൂല്യമായതിനാല്‍ അതിനെ വെറുതേ ഒഴുക്കിക്കളയുന്നതിനെ ചുറ്റിപ്പറ്റി ആചാരങ്ങളും അഭ്യൂഹങ്ങളും ഉടലെടുത്തത് തീര്‍ത്തും സ്വാഭാവികംതന്നെ. ചില ആദിവാസി ഗോത്രസമൂഹങ്ങള്‍ പിശാചുബാധമൂലമാണ് പെണ്‍കുട്ടി രജസ്വലയായിത്തീരുന്നതെന്ന് ഇന്നും വിശ്വസിച്ചുപോരുന്നുണ്ട്.

അങ്ങനെ സഹസ്രാബ്ദങ്ങളായി നിലനിന്നുപോന്ന ഊഹാപോഹങ്ങള്‍ ആര്‍ത്തവത്തിന് ഭീതിയുടെയും ജുഗുപ്‌സയുടെയും ഭ്രഷ്ടിന്റെയും ഒരു അധമപരിവേഷം നല്‍കി. സ്ത്രീശരീരത്തിലെ ഈ ആവര്‍ത്തന പ്രതിഭാസത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ ശാസ്ത്രവും പിന്നിലായിരുന്നില്ല. 1920-ല്‍ പ്രൊഫ.എ.ഗെര്‍സണ്‍ പ്രഥമ ആര്‍ത്തവത്തെക്കുറിച്ച് ഒരു ജര്‍മ്മന്‍ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇതിന് ഉദാഹരണമാണ് ആര്‍ത്തവത്തെ മനസ്സുമായി ബന്ധപ്പെടുത്തിയുള്ള രസകരമായ ഒരു സിദ്ധാന്തമായാണ് അദ്ദേഹം അവതരിപ്പിച്ചത്. ഋതുമതിയാകുന്ന പെണ്‍കുട്ടിയില്‍ ഉളവാകുന്ന ലൈംഗിക ചോദനകള്‍ അവളില്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുകയും അതവളുടെ ഗര്‍ഭപാത്രത്തില്‍ അമിതമായ രക്തപ്രവാഹത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ നിറയുന്ന രക്തം ഗര്‍ഭാശയാന്തരസ്തരത്തിലൂടെ ഊറി ഗര്‍ഭാശയഗുഹയില്‍ നിറഞ്ഞുവിങ്ങി പുറത്തുപോകുന്നതിന്റെ ഫലമായാണ് പ്രഥമ ആര്‍ത്തവമുണ്ടാകുന്നതെന്നായിരുന്നു ഗെര്‍സണിന്റെ സിദ്ധാന്തം. എന്നാല്‍, ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ള ഈ ‘ഭാവനാസിദ്ധാന്തത്തെ’ ശരീരശാസ്ത്രജ്ഞന്മാര്‍ പാടെ തള്ളിക്കളയുകയാണുണ്ടായത്.

സ്വതവേ തന്നെ അത്ഭുതവും ഭയവും സൃഷ്ടിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് രക്തപ്രവാഹം. ആര്‍ത്തവരക്തപ്രവാഹം ജനനേന്ദ്രിയത്തില്‍ നിന്നായതിനാല്‍ അതിലെ ജുഗുപ്‌സയും ഭീതിയും ഒന്നുകൂടി ഇരട്ടിച്ചു. ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രീയില്‍ പൈശാചിക ശക്തികള്‍ കുടിയിരിക്കുന്നതിനാല്‍ അവളുടെ സാന്നിദ്ധ്യം ഒഴിവാക്കേണ്ടതാണെന്ന് പ്രാചീനമനുഷ്യര്‍ വിശ്വസിച്ചു. രജസ്വലയ്ക്കു അമാനുഷിക ശക്തികളുണ്ടെന്നും അവള്‍ തൊട്ടതൊക്കെ നശിക്കുമെന്നുമുള്ള അന്ധവിശ്വാസം അവള്‍ തീര്‍ത്തും തീണ്ടിക്കൂടാത്തവളാണെന്ന ആചാരത്തിനു വഴിയൊരുക്കി. രജസ്വല സ്പര്‍ശിച്ചാല്‍ കണ്ണാടികള്‍ മങ്ങിപ്പോകുമെന്നും ലോഹങ്ങള്‍ തുരുമ്പെടുക്കുമെന്നും കത്തികളുടെ മൂര്‍ച്ച നഷ്ടപ്പെടുമെന്നും വരെ പ്രാകൃതഗോത്രവര്‍ഗ്ഗക്കാര്‍ വിശ്വസിച്ചിരുന്നു. അവളുടെ സാന്നിദ്ധ്യത്തില്‍ ആഹാരസാധനങ്ങള്‍ പാകം ചെയ്യപ്പെടുകയില്ലെന്നും വിത്ത് ഉപയോഗശൂന്യമാകുമെന്നും പാല് പുളിക്കുമെന്നും വരെ പ്രാചീന സമുദായക്കാര്‍ ധരിച്ചുവച്ചിരുന്നു. ആര്‍ത്തവരക്തം അശുദ്ധമായതിനാല്‍ രജസ്വലയെ സ്പര്‍ശിക്കുന്നതിനുപോലും വിലക്കുകളുണ്ടായി. ജൂതന്മാര്‍ക്കിടയില്‍ ഇതിന്റെ കടുത്ത ആചാരം കാണാം. ജൂതന്മാര്‍ പൊതുചടങ്ങില്‍പ്പോലും സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കാറില്ല. ഹസ്തദാനം നല്‍കുന്ന വേളയില്‍ അവള്‍ രജസ്വലയാണെങ്കില്‍ ഉണ്ടാകുന്ന അശുദ്ധി ഭയന്നാണിത്.

ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ കുടിയേറുന്ന ചെകുത്താനെ ഒഴിവാക്കുവാന്‍ ദുര്‍മന്ത്രവാദം പ്രയോഗിക്കുന്നതും പ്രാചീനസമുദായങ്ങളില്‍ സാധാരണമായിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ആദിവാസികള്‍ ഋതുമതിയായ സ്ത്രീകളെ നായാട്ടു നടത്തുന്നതിനു സമീപം നിര്‍ത്താറില്ലായിരുന്നു. ഋതുമതിയുടെ സാന്നിദ്ധ്യം അമ്പുകളുടെ ശക്തി നഷ്ടപ്പെടുത്തുമെന്നായിരുന്നു അവരുടെ വിശ്വാസം. ആഫ്രിക്കയിലെ ആദിവാസികള്‍ രജസ്വല തൊട്ട ചട്ടിയും കലവുമൊക്കെ എറിഞ്ഞുടച്ചുകളയാറുണ്ടായിരുന്നു. തെക്കേ അമേരിക്കയിലെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ ഋതുമതികളെ വീടിന്റെ മോന്തായത്തില്‍ കെട്ടിത്തൂക്കുകപോലും ചെയ്തിരുന്നതായി പറയപ്പെടുന്നു. ന്യൂസിലാന്റിലെ ചില ആദിവാസികളാകട്ടെ രജസ്വലയെ ഒരു കൂട്ടിലാക്കി ഉയരത്തില്‍ ഒരു സ്ഥലത്ത് ആക്കുകയായിരുന്നു പതിവ്. ആര്‍ത്തവകാലത്ത് അവരില്‍ നിന്ന് പുറപ്പെടുമെന്നു കരുതിയിരുന്ന ആപത്ശക്തികളില്‍ നിന്നു രക്ഷപ്പെടുന്നതിനായിരുന്നു ജനങ്ങള്‍ ഈ വിക്രിയകളൊക്കെ കാട്ടിക്കൂട്ടിയിരുന്നത്.

ആര്‍ത്തവരക്തത്തെ ഭയന്നിരുന്നതിനൊപ്പം മറുഭാഗത്ത് അതിനു ദിവ്യശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്ന ജനവിഭാഗങ്ങളുമുണ്ട്. ആര്‍ത്തവരക്തം കുഷ്ഠരോഗത്തിന് സിദ്ധൗഷധമാണെന്ന് യൂറോപ്പിലെ ചില പ്രാചീന ജനസമൂഹങ്ങള്‍ വിശ്വസിച്ചിരുന്നു. ചില രാജ്യങ്ങളിലെ സ്ത്രീകള്‍ പുരുഷന്മാരെ വശീകരിക്കുന്നതിനായി ആര്‍ത്തവരക്തം ഉപയോഗിച്ചിരുന്നു. കാമുകന്മാരെ വശീകരിക്കാനായി പാനീയങ്ങളിലും മറ്റും ആര്‍ത്തവരക്തം കലര്‍ത്തിക്കൊടുക്കുന്നതായിരുന്നു ജര്‍മ്മന്‍ പെണ്‍കുട്ടികളുടെ രീതി. കേരളത്തില്‍ പണ്ടുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചില ആഭിചാരപ്രയോഗങ്ങളില്‍ ആര്‍ത്തവരക്തം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പ്രഥമാര്‍ത്തവ രക്തം പുരണ്ട വസ്ത്രം കത്തിച്ച കരി മധുരപാനീയത്തിനൊപ്പം പുരുഷനു നല്‍കുന്നതായിരുന്നു ഒരു സമ്പ്രദായം.

പ്രാചീനകാലത്തെ ചില ക്രിസ്തുമതാനുയായികള്‍ (Valentinians) ക്രിസ്തുവിന്റെ ജീവരക്തമെന്ന സങ്കല്പത്തില്‍ ആര്‍ത്തവരക്തം പാനം ചെയ്തിരുന്നതായി പറയപ്പെടുന്നു. കൊടുങ്കാറ്റും മിന്നലും രജസ്വലകള്‍ നഗ്നകളായി നിന്നാല്‍ വഴിമാറിപ്പോകുമെന്ന് പ്രാചീന മനുഷ്യര്‍ വിശ്വസിച്ചിരുന്നതായി പ്ലിനി വെളിപ്പെടുത്തുന്നു.

രജസ്വലകളുടെ സാന്നിധ്യംപോലും നിഷിദ്ധമായിരിക്കെ അവരുമായുള്ള സംഭോഗത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. രജസ്വലാസംഭോഗത്തെ ഒരു മഹാപാപമായിത്തന്നെ ഏതാണ്ടെല്ലാ പ്രാചീന സമുദായങ്ങളും കരുതിപ്പോന്നു. രജസ്വലയായ സ്ത്രീയുമായി സംഭോഗം ചെയ്യുന്നവരെ മാത്രമല്ല അവളുടെ നഗ്നത ദര്‍ശിക്കുന്നവരെ പോലും സമുദായ ഭ്രഷ്ടരാക്കണമെന്നാണ് ബൈബിള്‍ അനുശാസിക്കുന്നത്. ആര്‍ത്തവകാലത്ത് സംഭോഗത്തിലേര്‍പ്പെടുന്ന സ്ത്രീയ്ക്കും വേദഗ്രന്ഥം തുല്യശിക്ഷ വിധിക്കുന്നു. ആര്‍ത്തവകാല വേഴ്ചയില്‍ പിറക്കുന്ന കുട്ടി അനാരോഗ്യവാനും മന്ദബുദ്ധിയുമായിരിക്കുമെന്നായിരുന്നു പരക്കേയുണ്ടായിരുന്ന വിശ്വാസം.

ആധുനിക സമൂഹത്തിലും ആര്‍ത്തവകാല സംഭോഗം ഒഴിവാക്കുന്ന പ്രവണതയാണ് വ്യാപകമായി കാണപ്പെടുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീയുടെ ഉല്പാദനാവയവത്തിലെ ശുചിത്വക്കുറവാണ് ദമ്പതികളെ ലൈംഗികവേഴ്ചയില്‍ നിന്ന് തടയുന്നത്. ഇന്ത്യയിലാകട്ടെ മതപരമായ വിലക്കുകളും ആര്‍ത്തവകാലത്തെ സംഭോഗത്തെ നിരുത്സാഹപ്പെടുത്തുന്നു. ആര്‍ത്തവ ദിനങ്ങളിലെ സംഭോഗത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു ശാസ്ത്രസിദ്ധാന്തവും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ക്രൈസ്തവ സദാചാര നിയമമനുസരിച്ച് വിഷമദിനങ്ങളില്‍ സംഭോഗം ഒഴിവാക്കുന്നവര്‍ക്കിടയില്‍ ഗര്‍ഭാശയാര്‍ബുദം വിരളമാണെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞതാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഏതായാലും ലൈംഗികമായ ചില ആചാരവിധികളില്‍ അല്പമൊക്കെ കഴമ്പുണ്ടെന്നു സിദ്ധാന്തം വെളിവാക്കുന്നുണ്ട്.

ആര്‍ത്തവം കഴിഞ്ഞ് ഏഴു ദിവസത്തേക്കു കൂടി ലൈംഗികബന്ധം നിഷിദ്ധമാണെന്ന് ജൂതമതസംഹിതകള്‍ അനുശാസിക്കുന്നു. ഏഴാംനാള്‍ കഴിഞ്ഞ് മിക്വാ (Mikvah) നടത്തിയ ശേഷമേ രജസ്വലയായ സ്ത്രീയ്ക്ക് യഹൂദമതം ലൈംഗികബന്ധത്തിന് അനുമതി നല്‍കിയിരുന്നുള്ളൂ. മതപരമായവയ്‌ക്കൊപ്പം മനഃശാസ്ത്ര കാരണങ്ങളും പുരുഷന്മാരെ ആര്‍ത്തവതിയായ സ്ത്രീയുമായുള്ള ലൈംഗികബന്ധത്തില്‍ നിന്നു തടയുന്നതായി മനഃശാസ്ത്രകാരന്മാരായ ഡിലനേയിയും ലപ്ടണുടോത്തും നിരീക്ഷിക്കുന്നു. മറ്റേതു സമയത്തെയും പോലെ ആര്‍ത്തവകാലത്തും സ്ത്രീകളില്‍ പുരുഷന്മാര്‍ക്ക് ആസക്തിയുണ്ടാകാറുണ്ട്. എന്നാല്‍ അപകടകരവും അശുദ്ധവുമായ ആര്‍ത്തവരക്തം തങ്ങളുടെ ലിംഗത്തില്‍ പുരളുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ലെന്നു മാത്രം.

   
     
   
   
     
   
 

Friday, February 22, 2013

രതിവിജ്ഞാനം ,തുടര്‍ച്ച :ദൃശ്യ-ശ്രവണരതി (Audio-Visual Sex)

സ്വവര്‍ഗ്ഗ സ്‌നേഹം (Homo sexuality)
 
സ്വവര്‍ഗ്ഗത്തെ മാത്രം പ്രണയിക്കുന്നവരാണിവര്‍. അവര്‍ തങ്ങളുടെ ലൈംഗിക വികാരം ശമിപ്പിക്കുന്നത് സ്വവര്‍ഗ്ഗത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ടായിരിക്കും. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍ക്ക് സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക വികാരമോ സ്വാഭാവികമായ താല്പര്യമോ ഉണ്ടാകുന്നില്ല. പുരുഷന്മാരോടുള്ള സമ്പര്‍ക്കമാണ് അവര്‍ക്ക് ലൈംഗിക വികാരോത്തേജനം പകരുന്നത്. സ്ത്രീകളുടെ കൂട്ടത്തിലുമുണ്ട് ഇത്തരക്കാര്‍. ഇവര്‍ക്ക് സ്ത്രീകളോടായിരിക്കും വൈകാരിക താല്പര്യം.
പ്രവൃത്തികളിലും സ്വവര്‍ഗ്ഗാനുരാഗികളായ കുമാരീകുമാരന്മാര്‍ ഏര്‍പ്പെടുന്നു. ഒപ്പം മുഷ്ടി മൈഥുനവും പരസ്പരം ചെയ്തുപോരുന്നതായി കാണുന്നു.

അവിഹിത ലൈംഗികാനുഭവങ്ങള്‍

 
വിവാഹപൂര്‍വ്വ ലൈംഗികബന്ധങ്ങള്‍ ആശാസ്യമല്ലെന്നാണ് മിക്ക മനഃശാസ്ത്രജ്ഞന്മാരുടെയും കാഴ്ചപ്പാട്. പാശ്ചാത്യ രാജ്യങ്ങളില്‍ 70% പേരും വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. കാമവികാരം വികസിതമാകുമെങ്കിലും അതിനെ നിയന്ത്രിക്കാനുള്ള വിവേകം ഇല്ലാതിരിക്കുന്നതിനാലും പഠനകാര്യത്തില്‍ ശ്രദ്ധ കുറയുമെന്നതിനാലും കൗമാരകാലരതി ബന്ധം പരമാവധി ഒഴിവാക്കുന്നതാകും അഭികാമ്യം. ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ബ്രഹ്മചര്യം ഇക്കാര്യത്തില്‍ ഉല്‍കൃഷ്ടമായ ഒരു മാര്‍ഗ്ഗമത്രേ. ഭാരതത്തില്‍ 15% മുതല്‍ 20% വരെ പെണ്‍കുട്ടികള്‍ അവിഹിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ആണ്‍കുട്ടികളിലാകട്ടെ 60% പേരാണ് കൗമാരകാലത്ത് അവിഹിത ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്.


കൗമാരകാലത്തെ അവിഹിത ലൈംഗികാനുഭവങ്ങളില്‍ കൗമാരകാലവേശ്യാവൃത്തിയും ഉള്‍പ്പെടുന്നു. സെക്‌സ് റാക്കറ്റുകളില്‍ കുടുങ്ങിപ്പോയി ജീവിതം ഹോമിക്കപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളുടെ കഥകള്‍ ഇന്ന് പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനും സമൂഹത്തിലെ പൊള്ളയായ ഫാഷന്‍ പ്രവണതയ്ക്കും പിന്നാലെ പോയി ചില പെണ്‍കുട്ടികള്‍ സ്വയം ബലിയാടുകളാകുന്നു. വേശ്യാവൃത്തിയിലൂടെ എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്നതാണ് സെക്‌സ് റാക്കറ്റുകളുടെ പ്രലോഭനത്തില്‍ കുടുങ്ങിപ്പോകുവാന്‍ പല പെണ്‍കുട്ടികളെയും പ്രേരിപ്പിക്കുന്നത്. കാമുകന്മാരുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി അപഥമാര്‍ഗ്ഗങ്ങളില്‍ പെട്ടുപോകുന്നവരുമുണ്ട്. മാനസികമായ പക്വതയില്ലായ്മയും സാമ്പത്തിക പരാധീനതകളും ഉപഭോഗ സംസ്‌കാരത്തിന്റെ വിലോഭനീയതയുമാണ് അപഥസഞ്ചാരത്തിലേക്ക് പെണ്‍കുട്ടികളെ നയിക്കുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ലൈംഗികസംതൃപ്തിക്കു വേണ്ടിയോ ലൈംഗിക അഭിനിവേശം മൂലമോ ചെയ്യുന്നതല്ല. കൊക്കിലൊതുങ്ങാത്ത ആറ്ഭാടജീവിതം നയിക്കാനും മുകളില്‍ പറഞ്ഞ ചില പരിതസ്ഥിതികള്‍ കാരണവും കൗമാരക്കാര്‍ ഈ കെണിയില്‍ കുടുങ്ങിപ്പോകുന്നതാണ്. ചിലര്‍ ഭാഗ്യവശാല്‍ രക്ഷപ്പെടുന്നു. ഭൂരിപക്ഷവും ഇനിയൊരു മടങ്ങിപ്പോക്കില്ലാത്തവിധം അതിനിരയായിത്തീരുന്നു.

കൗമാരകാലത്ത് ആണ്‍കുട്ടികള്‍ വേശ്യാസംസര്‍ഗ്ഗത്തിലൂടെ വികാരശമനം കൈവരിക്കുന്നത് അസാധാരണമല്ല. എന്നാല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ലൈംഗിക സംതൃപ്തിക്കായി അവിഹിത വേഴ്ചയിലേര്‍പ്പെടുന്ന പ്രവണത നമ്മുടെ നാട്ടില്‍ കുറവാണ്. എന്നാല്‍ ആണ്‍കുട്ടികളിലാകട്ടെ 50% പേരെങ്കിലും ഇത്തരം വഴിവിട്ട ലൈംഗികതയുടെ പിന്നാലെ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദൃശ്യ-ശ്രവണര
തി (Audio-Visual Sex) 
 
ഇലക്‌ട്രോണിക് യുഗത്തിലെ കൗമാരകാല അവിഹിത ലൈംഗികാനുഭവങ്ങളില്‍ സുപ്രധാനമാണ് ദൃശ്യ-ശ്രവണരതി. ഇത് ആധുനിക യുഗത്തിലെ ദൃശ്യ-ശ്രാവ്യമാധ്യമ സംസ്‌കാരത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ്. കുട്ടികളിലേയ്ക്കുകൂടി ദൃശ്യ-ശ്രവണരതി ഇന്ന് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. മുതിര്‍ന്നവരില്‍ ഈ പ്രവണതയ്ക്ക് ഒട്ടൊക്കെ സാധൂകരണമുണ്ടെങ്കിലും കൗമാരപ്രായത്തില്‍ ഇത് പഠനത്തെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്നതാണ് സത്യം. സെല്‍ഫോണിലൂടെയാണ് ഈ ശ്രവണരീതി എന്ന നീരാളി കുട്ടികളെ കുരുക്കുന്നത്. രക്ഷിതാക്കള്‍ അറിയാതെ ഇതാസ്വദിക്കുന്ന കുട്ടി ക്രമേണ അതിനടിമയാകുകയും കുട്ടിയുടെ മാനസികാരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. സെല്‍ഫോണിലൂടെ ലൈംഗികവികാരോത്തേജകപരമായ കാര്യങ്ങള്‍ പരസ്പരം പറയുക, സംഭോഗനിലകള്‍ വര്‍ണ്ണിക്കുക എന്നിവയിലൂടെയാണ് ശ്രവണരതി സാഫല്യമടയുന്നത്. ഇത്തരം ചാറ്റുകള്‍ ശ്രോതാക്കളില്‍ വികാരവിക്ഷോഭവും മാനസിക സംഘര്‍ഷവും ഉളവാക്കുന്നു. നമ്മുടെ നാട്ടില്‍ കുട്ടികള്‍ സെല്‍ഫോണിലൂടെ നടത്തുന്ന സുദീര്‍ഘസംഭാഷണങ്ങള്‍ ഏതുവഴിക്കാണ് മുന്നേറുന്നതെന്ന് മിക്ക രക്ഷിതാക്കളും അറിയുന്നില്ലെന്നതാണ് സത്യം. കുട്ടിയില്‍ ഗുരുതരമായ സ്വഭാവവൈകല്യങ്ങളും മാനസിക സംഘര്‍ഷവും പ്രകടമായിക്കഴിഞ്ഞാകും മിക്കവരും മനഃശാസ്ത്രജ്ഞന്മാരെ സമീപിക്കുന്നത്.

ഇന്റര്‍നെറ്റ് പോര്‍ട്ടലുകളിലൂടെയും മെയില്‍ ചാറ്റുകളിലൂടെയുമുള്ള ലൈംഗികതയും കൗമാരക്കാരാണ് കൂടുതലും വലയിലാക്കുന്നത്. മണിക്കൂറിന് പത്തോ പതിനഞ്ചോ രൂപ മുടക്കിയാല്‍
സൈബര്‍ കഫേകളില്‍ ഒരു പ്രത്യേകതരം ക്യാമറ ഇന്ന് ലഭ്യമാണ്. ഇതിനെ വെബ് ക്യാമറ (Web Camera) എന്നുപറയുന്നു. ഇതിലൂടെ രതിവൈകൃതങ്ങള്‍ കുട്ടികള്‍ക്ക് സുലഭമായി കാണുവാന്‍ കഴിയുന്നു. കൗമാരക്കാരില്‍ അമിത ലൈംഗികചിന്തകള്‍ക്കും അപഥസഞ്ചാരത്തിനും ഈ ആധുനിക സൈബര്‍ ഉപകരണങ്ങള്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. സദാ ലൈംഗിക ഭ്രമകല്പനകളില്‍ (Sexual Fantacies) മുഴുകി ദിവസം ചിലവഴിക്കാനും ഇത് കൗമാരപ്രായക്കാരെ പ്രേരിപ്പിക്കുന്നു.

വെബ് ക്യാമറയിലൂടെ പരസ്പരം കാണാനും സല്ലപിക്കാനും കഴിയുന്ന ദൃശ്യരതിയുടെ പൂരക്കാഴ്ചയാണ് ഇന്ന് പല ഇന്റര്‍നെറ്റ് കഫേകളിലും ഒരുക്കിയിരിക്കുന്നത്. ഇവയ്ക്ക് അടിമകളായിപ്പോവുന്ന കൗമാരപ്രായക്കാരുടെ മാനസിക വ്യതിയാനങ്ങളെക്കുറിച്ച് ഭയാനകമായ വസ്തുതകളാണ് പല പഠനങ്ങളും പുറത്തുകൊണ്ടുവരുന്നത്. വിവരസാങ്കേതിക വിദ്യയുടെ മറ്റൊരു സംഭാവനയായ സെല്‍ഫോണുകളുടെ പരിഷ്‌കൃതരൂപമായ ക്യാമറ ഘടിപ്പിച്ച സെല്‍ഫോണുകളും ഇന്ന് വിപണിയിലിറങ്ങിയിട്ടുണ്ട്. ഇതിനെ ക്യാമറാഫോണ്‍ (Camera Phone) എന്നു പറയുന്നു. ഗുരുതരമായ സദാചാര മലിനീകരണമാണ് ഇത് സൃഷ്ടിക്കുന്നത്. കൗമാരക്കാര്‍ സെല്‍ഫോണിലൂടെയാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതും അതുവഴി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിത്തീരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാമറ ഘടിപ്പിച്ച സെല്‍ഫോണുകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ അവരറിയാതെ എടുക്കുന്നതും ഇന്റര്‍നെറ്റിലൂടെ വിനിമയം ചെയ്യുന്നതും സങ്കീര്‍ണ്ണമായ സദാചാരപ്രശ്‌നം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

എവിടെയും കൊണ്ടുനടക്കാന്‍ കഴിയുന്നതും തീരെ ചെറുതുമായ ഇത്തരം ഉപകരണങ്ങള്‍ അനായാസേന ഒളിപ്പിച്ച് വയ്ക്കാന്‍ കഴിയുന്നു. സ്ത്രീകളുടെ ശിരസ്സിന്റെ മാത്രം ചിത്രമെടുത്ത് നഗ്നമേനികളുമായി ചേര്‍ത്ത് ഇന്റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പ്രവണതയുമുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും വച്ച് ആരോരുമറിയാതെ സ്ത്രീകളുടെ രഹസ്യാവയവങ്ങളുടെ നഗ്നചിത്രങ്ങളെടുക്കാന്‍ കഴിയുന്ന പ്രത്യേകതരം ക്യാമറകളും ഇന്ന് നിലവിലുണ്ട്. സ്ത്രീകളുടെ ആത്മാഭിമാനത്തിനും സ്വകാര്യതയ്ക്കും നേര്‍ക്കുള്ള മൃഗീയമായ കടന്നുകയറ്റങ്ങളാണ് ഇവയൊക്കെയും. കൗമാരപ്രായക്കാരെയാണ് ഈ അശ്ലീല ക്യാമറാക്കണ്ണുകള്‍ മുഖ്യമായും ലക്ഷ്യമിടുന്നതെന്നത് പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇന്റര്‍നെറ്റില്‍ സ്വന്തം നഗ്നചിത്രം പ്രത്യക്ഷപ്പെട്ടതുമൂലം വിവാഹം മുടങ്ങിപ്പോയ പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമല്ല. ഇത്തരം നഗ്നചിത്രങ്ങള്‍ തന്നെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചുകൊടുക്കുവാനും കഴിയുന്നതിനാല്‍ ഇവ വളരെ പെട്ടെന്നുതന്നെ മൊബൈല്‍ ഫോണുകളിലെല്ലാം വ്യാപിക്കുന്നു. ഇതോടെ ഇതിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭാവിജീവിതം തന്നെ തകിടം മറിഞ്ഞുപോകുന്നു. ഇത്തരം ക്രൂരതയ്ക്കിരയായ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്ത സംഭവങ്ങളും നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. രാജ്യമാസകലവും വിദേശങ്ങളില്‍പോലും ഈ നഗ്നചിത്രങ്ങള്‍ എത്തിപ്പെടുന്നതിനാല്‍ പെണ്‍കുട്ടികളുടെ ഭാവിജീവിതം പൂര്‍ണ്ണമായും ഇരുളടഞ്ഞുപോകുന്നു. രതിവൈകൃതത്തിന്റെ പുതിയ മേഖലയാണിത്.

അങ്ങനെ കൗമാരക്കാരെ വഴിതെറ്റിക്കുന്നതില്‍ ദൃശ്യശ്രവണ മാധ്യമങ്ങളുടെ ദുരുപയോഗം കാര്യമായ പങ്കുവഹിക്കുന്നു. വിവാഹമെന്ന പവിത്രമായ സാമൂഹിക ഉടമ്പടിയെ ഇത്തരം വഴിവിട്ട സെക്‌സ് അട്ടിമറിക്കുന്നു. ഇവയിലൂടെ സഭ്യതയുടെയും സദാചാരത്തിന്റെയും വേലികെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് കൗമാരക്കാര്‍ അപഥസഞ്ചാരത്തിന്റെ ചെളിക്കുണ്ടില്‍ വീണുപോകുന്നു. കാലാകാലങ്ങളായി സന്മാര്‍ഗ്ഗനിഷ്ഠമായ സാമൂഹിക ചുറ്റുപാടുകളും ആചാരങ്ങളും വ്യവസ്ഥകളും നിലനിന്നുപോന്നിരുന്ന ഭാരതം പോലൊരു രാജ്യത്ത് വിവരസാങ്കേതിക വിദ്യ സൃഷ്ടിക്കുന്ന അരാജകത്വവും കുറ്റകൃത്യങ്ങളും ഭരണകൂടത്തിന്റെ സത്വരശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണ്. വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്ന കര്‍ശന നിയമങ്ങളൊന്നും തന്നെ നമ്മുടെ നാട്ടില്‍ ഇനിയും പ്രവൃത്തിപഥത്തിലെത്തിയിട്ടില്ല.

ആറ്റംബോംബിന്റെ ഉപജ്ഞാതാവായ ഐന്‍സ്റ്റീന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും അധികം വ്യസനിച്ച മുഹൂര്‍ത്തം മനുഷ്യരാശിയുടെ ന്മയ്ക്കായി താന്‍ കണ്ടെത്തിയ ശാസ്ത്രരഹസ്യം മനുഷ്യകുലത്തിന്റെ തന്നെ അന്തകനായി തീര്‍ന്നേക്കാമെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു. വിവരസാങ്കേതികവിദ്യയുടെ കഥയും മറിച്ചല്ല. കൗമാരപ്രായക്കാരില്‍ സര്‍വ്വതോന്മുഖമായ അറിവു നേടാനുള്ള അഭിവാഞ്ഛ സൃഷ്ടിക്കുന്നവയാണ് ഇന്റര്‍നെറ്റും ഈമെയിലും. എന്നാല്‍ ആ മേഖലയിലും സ്വാര്‍ത്ഥലാഭക്കാര്‍ നുഴഞ്ഞു കയറുകയും യുവജനങ്ങളില്‍ അസന്മാര്‍ഗ്ഗികതയുടെ വിത്തു വിതയ്ക്കുകയും അവരെ അറിഞ്ഞുകൊണ്ടുതന്നെ നശീകരണത്തിന്റെ പാതയില്‍ തള്ളിവിടുകയും ചെയ്യുന്നുവെന്നത് ദുഃഖകരമായ സത്യമത്രേ.

Thursday, February 21, 2013

രതിവിജ്ഞാനം,തുടര്‍ച്ച: കൗമാരകാലം .

 സാമൂഹികവികസനവും മാറ്റങ്ങളും (Social Development and chdnges)

സാമൂഹികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്ന കാലഘട്ടം കൂടിയാണിത്. സാമൂഹികബോധത്തിന് കൗമാരഘട്ടത്തില്‍ അധികം വികാസമുണ്ടാകുന്നു. സ്വാര്‍ത്ഥതയും അഹംബോധവും കുറയുന്നു. സമൂഹത്തിന്റെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ കാഴ്ചപ്പാടുകളെ കുമാരീകുമാരന്മാര്‍ രൂപപ്പെടുത്തിയെടുക്കുന്നത് ജീവിതത്തിലെ ഈ ഘട്ടത്തിലാണ്.

വളരെ വിശാലമായ സാമൂഹിക മണ്ഡലമായിരിക്കും കുമാരീകുമാരന്മാര്‍ക്ക് ഉണ്ടാവുക. ബാല്യഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും ചേരുവാനാണല്ലോ താല്‍പ്പര്യം. കൗമാരഘട്ടത്തില്‍ ഇത് വിപരീത സ്വഭാവം സ്വീകരിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും താല്പര്യം വളരുന്നു. ഏതെങ്കിലും ഒരു സംഘവുമായി അവര്‍ ഉറച്ച ബന്ധം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. സമസംഘങ്ങളാണ് ഈ ഘട്ടത്തില്‍ ഇവരുടെ സാമൂഹിക വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നത്. സംഘങ്ങളോട് അമിതമായ വിധേയത്വമാണ് കുമാരീകുമാരന്മാര്‍ പുലര്‍ത്തുക. ഗ്രൂപ്പില്‍ അംഗീകാരം കിട്ടുവാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ഈ അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ പല അനുരഞ്ജന പ്രശ്‌നങ്ങളും (Adjustment problems) ഉയര്‍ന്നുവരുകയും ചെയ്യുന്നു. അഭൂതപൂര്‍വ്വമായ കായികവികസനവും കായിക വ്യഗ്രതയും (Physical urge) സംഭവിക്കുകയും പുതിയ താല്പര്യങ്ങളും മൂല്യങ്ങളും അഭിമുഖീകരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

കൗമാരകാല സാമൂഹിക ജീവിതത്തിലെ ഒരു മുഖ്യപ്രശ്‌നമാണ് ഗണങ്ങളുടെ (Flock)രൂപവത്ക്കരണം. സാധാരണ സംഘങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സംഘടിതമാണ് ഗണങ്ങള്‍. സംഘട്ടനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമായി വ്യാകുലരായ ചെറുപ്പക്കാര്‍ ഒന്നിച്ചു ചേരുമ്പോഴാണ് ഗണങ്ങള്‍ രൂപം കൊള്ളുന്നത്. സാമാന്യ സാമൂഹിക ജീവിതത്തില്‍ അനുഭവപ്പെടുന്നതായ അരക്ഷിതബോധത്തില്‍നിന്ന് വിമോചനം നേടുകയാണ് ഗണജീവിതത്തിന്റെ മുഖ്യ ഉദ്ദേശ്യം. എന്നാല്‍ സമൂഹത്തോടുള്ള വിദ്വേഷവും എതിര്‍പ്പും മൂലം ഉടലെടുക്കുന്ന ഇങ്ങനെയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രായേണ സാമൂഹിക വിരുദ്ധമായി തീരുവാന്‍ ഇടയുണ്ട്.

മാതാപിതാക്കളില്‍ നിന്നുള്ള നിരാലംബനത്വവും പാരതന്ത്ര്യത്തില്‍ നിന്നുള്ള വിമോചനവുമാണ് കൗമാരദശയിലെ മുഖ്യാവശ്യങ്ങള്‍. ഇത് ആരോഗ്യകരമായ വളര്‍ച്ചയുടെ അവിഭാജ്യഘടകമാണ്. തന്റെ വ്യക്തിത്വത്തെ മാതാപിതാക്കള്‍ മാത്രമല്ല മറ്റ് മുതിര്‍ന്നവരും അംഗീകരിക്കണമെന്ന് കുമാരീകുമാരന്മാര്‍ അഭിലഷിക്കുന്നു. മാതാപിതാക്കളുടെ ഉപദേശങ്ങളേക്കാള്‍ മൂല്യതയുള്ളതായി അവര്‍ കരുതുന്നത് സമസംഘങ്ങളുടെ (Peer group) ഉപദേശങ്ങളെയാണ്.

ബുദ്ധിവികാസം (Mental Development)


മാനസിക ധര്‍മ്മങ്ങളുടെ പരിപൂര്‍ണ്ണവികാസം കൗമാരഘട്ടത്തില്‍ നടക്കുന്നു. ബുദ്ധിപരമായ വികാസം അതിന്റെ പാരമ്യത്തിലെത്തുന്നത് ഈ ഘട്ടത്തിലാണ്. യുക്തി യുക്തമായ ചിന്തനം (Logical Thinking), അമൂര്‍ത്ത ചിന്തനം (Abstract Thinking) എന്നിവയിലുള്ള കഴിവുകളും വളരെയേറെ കൗമാരത്തില്‍ വര്‍ദ്ധിക്കുന്നു. ഒപ്പം ശാസ്ത്രീയ ചിന്താഗതിയും. അതുപോലെ തന്നെ വിമര്‍ശനാത്മക ചിന്തനശേഷിയും വികസിക്കുന്നു. ഉന്നതമായ നിലയില്‍ ഭാവനാവികാസവും ഈ ഘട്ടത്തില്‍ ഉണ്ടാകുന്നു. എഴുത്തുകാര്‍, കലാകാരന്മാര്‍, തത്വചിന്തകര്‍, കവികള്‍, സാമൂഹികപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരായി കുമാരികുമാരന്മാര്‍ വാര്‍ത്തെടുക്കപ്പെടുന്ന കാലഘട്ടവും ഇതുതന്നെ.

ലൈംഗികവികാസം (Sexual Development)


കൗമാരകാലത്താണ് ലൈംഗികവികാസം പരമകാഷ്ഠയിലെത്തുന്നത്. കൗമാരത്തിലെ ലൈംഗിക വികാസത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ആത്മാനുരാഗം (Self love or Auto erotism) ആകുന്നു. തന്നോട് തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്ന അനുരാഗമാണിത്. അതായത് സ്വന്തം ശരീരസൗന്ദര്യത്തോടുള്ള അനുരാഗം. ലൈംഗികവികാസത്തിന്റെ ആദ്യ ഘട്ടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വവര്‍ഗ്ഗപ്രേമം അഥവാ സ്വവര്‍ഗ്ഗ ലൈംഗികത (Homosexually) യാണ് രണ്ടാം ഘട്ടം.

ആണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും തോന്നുന്ന അനുരാഗമാണ് സ്വവര്‍ഗ്ഗാനുരാഗം. ഈ പ്രേമം സ്വവര്‍ഗ്ഗ സംഭോഗത്തിന് ഇവരെ പ്രേരിപ്പിച്ചേക്കാം. മൂന്നാമത്തേത് എതിര്‍ലിംഗാനുരാഗ (Hetro sexual) ഘട്ടമാണ്. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും തോന്നുന്ന അനുരാഗമാണിത്. ഈ ബന്ധവും സംഭോഗത്തിലേക്ക് നയിക്കാം.കൗമാരവും അപഥസഞ്ചാരവും
കുറ്റവാളിത്തത്തിന്റെ പ്രഥമഘട്ടം കൗമാരദശയിലാണ്. അപഥസഞ്ചാരത്തിന്റെ മൂലകാരണം ഏതെങ്കിലും തരത്തിലുള്ള നൈരാശ്യമോ (Frustration), പിരിമുറുക്കമോ ആണ്. കൗമാരത്തിലെ മുഖ്യാവശ്യങ്ങളായ അംഗീകാരം, സുരക്ഷിതത്വം, സ്‌നേഹം മുതലായവ നിറവേറായ്ക മൂലം സംജാതമാകുന്ന ചിത്തോദ്വേഗം പലപ്പോഴും സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ കൂടിയായിരിക്കും പ്രകടിപ്പിക്കുക. ദാരിദ്ര്യം, ബുദ്ധിക്കുറവ്, ഗാര്‍ഹികസംഘട്ടനങ്ങള്‍, വിഘടിതകുടുംബങ്ങള്‍ (Broken Family), സ്‌നേഹശൂന്യമായ കുടുംബാന്തരീക്ഷം, പരാജയാപകര്‍ഷങ്ങള്‍, ശാരീരിക വൈകല്യങ്ങളില്‍ നിന്നും ലഭിക്കുന്ന അപകര്‍ഷതാബോധം എന്നിവയെല്ലാം അപഥസഞ്ചാരത്തിന് വഴിതെളിക്കുന്നു. മാത്രമല്ല എതെങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമത്തിലാണ് യുവാക്കള്‍ അപഥചാരികളായിത്തീരുന്നത്. ചിലര്‍ക്ക് അവരുടെ ആവശ്യ നിര്‍വ്വഹണത്തിന് അംഗീകൃത മാര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നു. മറ്റു ചിലര്‍ക്കാകട്ടെ അസ്വീകാര്യമാര്‍ഗ്ഗങ്ങളാണ് കിട്ടുന്നത്. എന്തായാലും ഇരുകൂട്ടരുടെയും ലക്ഷ്യം ഒന്നുതന്നെ. മാര്‍ഗ്ഗങ്ങള്‍ മാത്രം വ്യത്യാസപ്പെടുന്നു.

കൗമാരകാലത്തിലെ രതി


പലതരം ലൈംഗികതകള്‍ കൗമാരകാലത്ത് പ്രകടമാകുന്നുണ്ട്.
1. സ്വയംഭോഗം
2. സ്വവര്‍ഗ്ഗ സ്‌നേഹം
3. ഇണപിരിയാന്‍ കഴിയാത്ത ബന്ധം
4. അവിഹിത ലൈംഗികാനുഭവങ്ങള്‍
5. ദൃശ്യ-ശ്രവണ രതി
സ്വയംഭോഗം
പാശ്ചാത്യരാജ്യങ്ങളില്‍ നടത്തിയ പഠനാന്വേഷണങ്ങളില്‍ നിന്ന് 96% ആണ്‍കുട്ടികളും 60% പെണ്‍കുട്ടികളും ജീവിതത്തില്‍ എപ്പോഴെങ്കിലും ലൈംഗികാസ്വാദനത്തിന് വേണ്ടി സ്വയംഭോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഭാരതത്തിലിത് യഥാക്രമം 50% - 70%, 30% - 40% വരെയാണ്. ലൈംഗികവികാര സമ്മര്‍ദ്ദം കുറയ്ക്കാനുള്ള സ്വാഭാവികമായ മാര്‍ഗ്ഗമാണിതെന്നാണ് മനഃശാസ്ത്രജ്ഞരുടെ നിഗമനം.

രതിമൂര്‍ച്ഛ പ്രാപിക്കാനായി ലിംഗയോനി സംഭോമല്ലാതെ മറ്റേതെങ്കിലും വിധത്തിലുള്ള ബാഹ്യചോദകം പ്രയോഗിക്കുന്നതാണ് സ്വയംഭോഗം. ഇതിനെ ഇംഗ്ലീഷില്‍ (Masturbation) എന്നുപറയുന്നു. സ്വയം മലിനപ്പെടുത്തുക എന്നര്‍ത്ഥമുള്ള Masturbari എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണീ വാക്ക് ഉണ്ടായത്.

കൗമാരത്തിന്റെ ആദ്യഘട്ടത്തിലാണ് ആളുകള്‍ കൂടുതല്‍ സ്വയംഭോഗനിരതരാകുന്നത്. ഈ പ്രായത്തില്‍ എതിര്‍ലിംഗത്തിലെ വ്യക്തികളെ രതി നിര്‍വ്വഹണത്തിനായി ലഭ്യമല്ലാത്തതുകൊണ്ടും രതിയിലേര്‍പ്പെടുന്നതില്‍ സാമൂഹികമായ വിലക്കുകളുള്ളതുകൊണ്ടും കുമാരീകുമാരന്മാര്‍ രതിസുഖ ലബ്ധിക്കായി സ്വയംഭോഗം ചെയ്യുന്നു.

ആണ്‍കുട്ടികള്‍ ഉദ്ധൃതമായ ലിംഗം മുഷ്ടിക്കുള്ളില്‍ പിടിച്ചശേഷം മുഷ്ടി ലിംഗാഗ്രത്തിലേക്കും ലിംഗമൂലത്തിലേക്കും മാറിമാറി ചലിപ്പിച്ചാണ് സാധാരണ സ്വയംഭോഗം ചെയ്യുന്നത്. മറ്റുചിലര്‍ ലിംഗ ശീര്‍ഷത്തെ മാത്രം സാവകാശം പിടിച്ചു വലിച്ചോ തെരുപിടിപ്പിച്ചോ ചോദനമേകുന്നു. വിരളമായി കമിഴ്ന്നു കിടന്നുകൊണ്ട് മെത്തയിലോ തലയിണയിലോ ഉദ്ധൃതലിംഗത്തെ ഉരച്ചുരച്ച് രതിസുഖം നേടാറുണ്ട്. സ്വയംഭോഗത്തിനുവേണ്ടി ചുരുട്ടിപിടിച്ച കൈ (മുഷ്ടി) ഉപയോഗിക്കുന്നതുകൊണ്ട് മുഷ്ടി മൈഥുനം എന്ന് ഇതിനെ പറയുന്നു. നന്നേ ചെറുപ്പത്തില്‍ സ്വയംഭോഗം രതിമൂര്‍ച്ഛയിലെത്തിച്ചേരണമെന്നില്ല. മുതിര്‍ന്നശേഷം രതിമൂര്‍ച്ഛയെ ലാക്കാക്കിയാണ് സ്വയംഭോഗത്തില്‍ വ്യാപൃതരാകുന്നത്.

സമൂഹസ്വയംഭോഗവും പരസ്പര സ്വയംഭോഗവും കൗമാരകാലത്ത് നടക്കുന്നു. ഇത് കൂടുതലും ആണ്‍കുട്ടികളാണ് ചെയ്യുന്നത്. പരസ്പരസ്വയംഭോഗത്തില്‍ രണ്ടുപേരും സമൂഹ സ്വയംഭോഗത്തില്‍ രണ്ടിലേറെപ്പേരുമാണ് പങ്കെടുക്കുന്നത്. ഇവര്‍ പരസ്പരം കാണത്തക്കവിധത്തില്‍ സ്വയംഭോഗം ചെയ്യുകയോ അന്യോന്യം സ്വയംഭോഗം നിര്‍വ്വഹിക്കുകയോ ചെയ്യുന്നു. ഒരേ സമയത്തായിരിക്കും രണ്ടുപേരും ലിംഗത്തില്‍ തെരുപിടിപ്പിക്കുന്നത്.

സമൂഹസ്വയംഭോഗവും പരസ്പര സ്വയംഭോഗവും സ്വയംഭോഗത്തിന്റെ അതിരുകവിഞ്ഞു നില്‍ക്കുകയാല്‍ സ്വവര്‍ഗ്ഗ പ്രേമമായി പരിഗണിക്കപ്പെടേണ്ടതില്ല. കാരണം ഇവിടെ പ്രാഥമിക മനോഭാവം സ്വയംഭോഗത്തിന്റേതാണ്. സ്വവര്‍ഗ്ഗ പ്രേമത്തിന്റേതല്ല. ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ലൈംഗിക സങ്കല്പങ്ങളോടുകൂടി സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഇത്തരം സങ്കല്‍പ്പം കല്പിതമാകാകം. അതല്ലെങ്കില്‍ ഏതെങ്കിലും ലൈംഗികാനുഭവത്തിന്റെ സ്മരണയാകാം. അതുമല്ലെങ്കില്‍ ചലച്ചിത്രങ്ങലിലെയോ പുസ്തകങ്ങളിലെയോ രംഗങ്ങളെ ഓര്‍ത്തുമാവാം. തുടര്‍ന്ന് താന്‍ സംഭോഗത്തിലേര്‍പ്പെടുന്നതായ് സങ്കല്പിച്ചുകൊണ്ട് സ്വയംഭോഗം നിര്‍വ്വഹിക്കുന്നു.

കൗമാരകാലത്തില്‍ പെണ്‍കുട്ടികളിലും ഇതേ രീതിയിലുള്ള സ്വയംഭോഗശൈലി തന്നെയാണ് കണ്ടുവരുന്നത്. ഭഗഭാഗത്ത് ഭഗദ്വാരത്തിന് മുകളിലായ് മെല്ലെ മര്‍ദ്ദിക്കുന്നതിന്റെ ഫലമായ് ഭഗശിശ്‌നിക ഉദ്ധൃതമാകുകയും ലഘുഭഗോഷ്ഠങ്ങള്‍ക്ക് വീക്കമുണ്ടാവുകയും ചെയ്യുന്നു. ലൈംഗികാവേശം വര്‍ദ്ധിക്കുന്നതോടൊപ്പം കൂടുതല്‍ശക്തമായ മര്‍ദ്ദനം താഴെ ഭഗശിശ്‌നികയുടെ ഭാഗത്തേക്ക് അതിനെ സ്പര്‍ശിക്കാതെ തന്നെ ഏല്‍പ്പിക്കാന്‍ തുടങ്ങുന്നു. രതിമൂര്‍ച്ഛയോടടുക്കുമ്പോള്‍ ഭഗശിശ്‌നികയെ നടുവിരലോ ചൂണ്ടുവിരലോ കൊണ്ട് മെല്ലെ കശക്കുന്നു. വളരെ വിരളമായേ ഭഗശിശ്‌നികാ ശീര്‍ഷത്തെ സ്പര്‍ശിക്കാറുള്ളൂ. ആ ഭാഗത്തിന്റെ അതിയായ സംവേദനക്ഷമതയാണിതിന് കാരണം. ഈ കാലഘട്ടത്തില്‍ ഭഗദ്വാരത്തില്‍ എന്തെങ്കിലും കടത്തി സ്വയംഭോഗം നിര്‍വ്വഹിക്കുന്നത് വിരളമാണ്. ചില പെണ്‍കുട്ടികള്‍ ഭഗദ്വാരത്തിന് പുറമേ ഉരസികൊണ്ട് സ്വയംഭോഗം ചെയ്യുന്നു. ഈ പ്രക്രിയയിലും ഭഗശിശ്‌നികാ ചോദനത്തിനാവശ്യമായ മര്‍ദ്ദം ഭഗശിശ്‌നികയിലേക്ക് പ്രസരിക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ രതിമൂര്‍ച്ഛ കൈവരിക്കുന്നു. ചിലര്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ച് തുടകള്‍ തമ്മില്‍ ചേര്‍ത്തുരച്ച് സ്വയംഭോഹം നിര്‍വ്വഹിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഭഗശിശ്‌നികകളും ഭഗോഷ്ഠവും തമ്മിലുരഞ്ഞ് ലൈംഗികാവേശമുണ്ടായി രതിമൂര്‍ച്ഛയില്‍ കലാശിക്കുന്നു.

ഏതെങ്കിലും കാരണവശാല്‍ സംഭോഗത്തിലേര്‍പ്പെടാനിടയായ പെണ്‍കുട്ടികളില്‍ കാലാന്തരത്തില്‍ സ്വയംഭോഗശൈലിയില്‍ സാരമായ വ്യതിയാനമുണ്ടാകുന്നു. തുടര്‍ന്ന് സംഭോഗത്തെ അനുകരിക്കുന്ന സ്വയംഭോഗരീതികളായിരിക്കും ഇവര്‍ പിന്‍തുടരുക. ഭഗശിശ്‌നികയില്‍ നിന്ന് ശ്രദ്ധ ഭഗോഷ്ഠങ്ങളിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. ലഘുഭഗോഷ്ഠങ്ങള്‍ പിടിച്ചും വലിച്ചും തലോടിയും പുരുഷലിംഗം യോനിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭഗോഷ്ഠങ്ങള്‍ക്കുണ്ടാകുന്നതിന് തുല്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത് ഭഗശിശ്‌നികയെ ഉത്തേജിപ്പിക്കുന്നു. തന്മൂലം രതിമൂര്‍ച്ഛയുണ്ടാകുന്നു.

കൗമാരകാലത്ത് സ്വയംഭോഗത്തോടനുബന്ധിച്ച ചില ആചാരങ്ങള്‍ തന്നെ ചില രാജ്യങ്ങളില്‍ നിലനിന്നിരുന്നു. ആഫ്രിക്കയിലെ ചില ഗോത്രക്കാരിലും മറ്റും ഋതുമതിയായ പെണ്‍കുട്ടികളെ സ്വയംഭോഗം ചെയ്യാന്‍ പഠിപ്പിക്കുന്ന ആചാരങ്ങള്‍ തന്നെയുണ്ട്. പ്രഥമാര്‍ത്തവത്തോടനുബന്ധിച്ച് പെണ്‍കുട്ടിയെ നഗ്നയാക്കി വാദ്യവിശേഷങ്ങളുടെ അകമ്പടിയോടുകൂടി അവളുടെ യോനിയില്‍ തടിയിലോ മറ്റോ ചെയ്ത പുരുഷലിംഗ പ്രതിരൂപം കടത്തി കന്യാസ്തരം ഭേദിക്കുന്ന ആചാരം ഇതിലൊന്നാണ്. സ്വയംഭോഗം കൊണ്ട് അമിതമായി വളര്‍ന്നു തൂങ്ങുന്ന ഭഗോഷ്ഠങ്ങള്‍ കൗമാരകാല സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു എന്നുവിശ്വസിക്കുന്ന വര്‍ഗ്ഗങ്ങളും ചില രാജ്യങ്ങളിലുണ്ട്.

ചില ഉപകരണങ്ങളും ഈ കാലഘട്ടത്തില്‍ ലൈംഗികോത്തേജനം വരുത്താന്‍ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നു. ഇത്തരം രതിനിര്‍വൃതിക്ക് താല്പര്യപ്പെടുന്നവര്‍ കൃത്രിമപുരുഷലിംഗം കൈവശമാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം കൃത്രിമ ലിംഗത്തെപ്പറ്റി ‘നിനക്ക് ഞാന്‍ തന്ന നിന്റെ ആങരണഘ്ഘിലെ വെള്ളിയും സ്വര്‍ണ്ണവുമുപയോഗിച്ച് നീ പുരുഷപ്രതിരൂപം ഉണ്ടാക്കിക്കുകയും അവയുമായി രമിക്കുകയും ചെയ്തു’വെന്ന് ബൈബിളിലും പരാമര്‍ശമുണ്ട്.

ആണ്‍കുട്ടികളില്‍ ചിലര്‍ ഗുദസംഭോഗം നടത്തിയും രതിമൂര്‍ച്ഛ കണ്ടെത്തുന്നു. ഒപ്പം തന്നെ മുഷ്ടി മൈഥുനവും ചെയ്യാന്‍ ശ്രമിക്കുന്നു. ലിംഗത്തിലും ഗുദത്തിലും ചോദനം നല്‍കി മാത്രമല്ല ആണ്‍കുട്ടികള്‍ ഇത് നിര്‍വ്വഹിക്കുന്നത് ചിലര്‍ മൂത്രനാളിചോദനം കൊണ്ടും ഇത് സാധ്യമാക്കുന്നു. ഇതിനെ മൂത്രനാളി സ്വയംഭോഗം (Urethral Masturbation) എന്നുപറയുന്നു. ഇവിടെ മൂത്രസഞ്ചിയില്‍ നിന്നും പുറത്തേയ്ക്ക് മൂത്രത്തെ വഹിക്കുന്ന കുഴലിലേയ്ക്ക് എന്തെങ്കിലും വസ്തു കടത്തി മുമ്പോട്ടും പുറകോട്ടും മൃദുവായി ചലിപ്പിച്ചാണ് രതിമൂര്‍ച്ഛ സാധ്യമാക്കുന്നത്.

Wednesday, February 20, 2013

രതിവിജ്ഞാനം ;അധ്യായം 5 കൗമാരകാലം


ബാല്യത്തിനും യൗവ്വനത്തിനുമിടയ്ക്കുള്ള ഒരന്തരാളഘട്ടമത്രേ കൗമാരകാലം (Adolscence). അഡോളസന്‍സ് എന്ന ഇംഗ്ലീഷ് വാക്ക് ലാറ്റിന്‍ പദമായ ‘അഡോളിസര്‍’ (Adolscere) എന്നതില്‍നിന്നും രൂപപ്പെട്ടതാണ്. അഡോളിസറിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വളര്‍ച്ച എന്നാകുന്നു. നാമിതിനെ കൗമാരകാലമെന്നു പറയുന്നു. ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ തലങ്ങളില്‍ സമഗ്രമായ വളര്‍ച്ചയും ഒപ്പം മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഒരു വ്യക്തിയുടെ സമ്പൂര്‍ണ്ണഭാവിയെ കരുപിടിപ്പിക്കുന്നത് കൗമാരകാലമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
ശൈശവം തൊട്ട് വാര്‍ദ്ധക്യംവരെയുള്ള കാലഘട്ടത്തില്‍ മനുഷ്യന് ശാരീരികവും വികാരപരവും ബുദ്ധിപരവുമായ അനേകം വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ നാലു ഘട്ടങ്ങളായിട്ടാണ് മനുഷ്യജീവിതത്തെ തരംതിരിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിനും അതിന്റേതായ പ്രാധാന്യവും പ്രത്യേകതയുമുണ്ട്. ശരീരശാസ്ത്രപരമായി ഒരു വ്യക്തി കൗമാര ദശയിലേക്ക് പ്രവേശിക്കുന്നത് യൗവ്വനാരംഭ (Puberty)ത്തോടെയാണ്. ഇത് എത്ര വയസ്സിലാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പത്ത് വയസ്സിനും പതിനേഴ് വയസ്സിനുമിടയ്ക്കായിരിക്കുമെന്ന് പൊതുവെ പറയാം. മനുഷ്യന്‍ പ്രത്യുല്പാദന പ്രക്രിയയ്ക്ക് കഴിവുള്ളവനായി തീരുമ്പോള്‍ ആ പക്വാവസ്ഥയില്‍ അവനെ കുമാരന്‍ അഥവാ അഡോളിസെന്റ് എന്ന് പറയുന്നു. തന്റെ സംസ്‌കാരത്തിനനുസൃതമായി പക്വതയോടുകൂടി സമൂഹത്തില്‍ തന്റെ പങ്ക് നിര്‍വ്വഹിക്കാന്‍ പ്രാപ്തി ഉണ്ടാകുമ്പോള്‍ കൗമാരകാലം അവസാനിക്കുന്നു.

ആദിമ സംസ്‌കാരങ്ങളില്‍ പ്രജനനശേഷി കൈവരുന്നതോടെ ഒരു വ്യക്തിയെ പക്വതയുള്ളവനായി പരിഗണിച്ചിരുന്നു. ലൈംഗിക പക്വതയാണല്ലോ യൗവ്വനാരംഭത്തെ കുറിക്കുന്നത്. എന്നാല്‍ ഇന്ന് ശാരീരിക വികസനം മാത്രമല്ല പരിഗണിക്കുന്നത്. മാനസികം, വൈകാരികം, സാമൂഹികം, ആദ്ധ്യാത്മികം മുതലായ മണ്ഡലങ്ങളും വ്യക്തിജീവിതത്തിന്റെ പക്വതയുടെ അളവുകോലാകുന്നു. അതുകൊണ്ടാണ് കൗമാരത്തിന്റെ ആരംഭം ശാരീരികാടിസ്ഥാനത്തിലും അതിന്റെ കാലാവധിയും പരിസമാപ്തിയും മാനസികാടിസ്ഥാനത്തിലും നിര്‍വചിക്കണമെന്നു പറയുന്നത്.

നമ്മുടെ രാജ്യത്ത് നിയമപ്രകാരം പതിനെട്ട് വയസ്സാണ് ഒരൂ പുരുഷന് പ്രായപൂര്‍ത്തിയാകുവാന്‍ വേണ്ട പ്രായമായി നിര്‍ണ്ണയിച്ചിരിക്കുന്നത്. എന്നാല്‍ ഈ വയസ്സിലും ഭൂരിഭാഗത്തിനും മാനസിക പക്വത ലഭിക്കുന്നില്ല. ചിലര്‍ ഈ വയസ്സില്‍ പക്വമതികളാകാറുണ്ടെങ്കില്‍ മറ്റുചിലര്‍ ഒരിക്കലും മാനസികമായി വളര്‍ച്ച പ്രാപിക്കുന്നില്ലെന്ന് കാണാം. പ്രായോഗികമായി നോക്കുമ്പോള്‍ കൗമാരാന്ത്യത്തെ നിര്‍ണ്ണയിക്കുന്നത് സമൂഹത്തിലെ സാംസ്‌കാരികാചാരങ്ങളാണ്. ചെറുപ്രായത്തില്‍ത്തന്നെ മുതിര്‍ന്നവരുടെ ചുമതലകള്‍ വഹിക്കാന്‍ പ്രേരിതരാകുന്നവരുടെ കൗമാരകാലം വൈരസ്യമാര്‍ന്ന് വളരെവേഗം കഴിഞ്ഞുപോകുന്നു. എന്നാല്‍ ദീര്‍ഘനാള്‍ ചുമതലകളില്‍ നിന്ന് ഒഴിവായും രക്ഷിതാക്കളാല്‍ സംരക്ഷിക്കപ്പെട്ടും കഴിയുന്നവരുടെ കൗമാരകാലം ആഹ്ലാദകരമായിരിക്കും.

കൗമാരഘട്ടത്തില്‍ ശാരീരികമായി പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ നേരത്തേ ലൈംഗികമായ വളര്‍ച്ച നേടുന്നത്. ആണ്‍കുട്ടികള്‍ പൊതുവേ 13-ാം വയസ്സില്‍ ഈ ഘട്ടത്തിലേക്ക് കടക്കുകയും 19-ാം വയസ്സില്‍ ഈ ഘട്ടം അവസാനിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികളാകട്ടെ 11-ാം വയസ്സില്‍ കൗമാരഘട്ടത്തില്‍ കടക്കുകയും 17-ാം വയസ്സില്‍ പൂര്‍ത്തിയാകുകയും ചെയ്യുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം 13 വയസ്സിനും 21 വയസ്സിനുമിടയ്ക്കാണ് കൗമാരകാലം. 15-നും 21-നുമിടയ്ക്കാണ് ആണ്‍കുട്ടികളുടെ കൗമാരകാലഘട്ടം. ഈ തരംതിരിവ് കൃത്യമായതല്ല. വ്യക്തിവികാസം പലപ്പോഴും അനുഭവപ്പെടും. എങ്കിലും പൊതുവെ ഇന്ന് 11 വയസ്സിനും 19 വയസ്സിനും ഇടയ്ക്കുള്ള കാലഘട്ടത്തെ കൗമാരഘട്ടമായി അംഗീകരിച്ചിരിക്കുന്നു.

കൗമാരകാലത്തിലെ വളര്‍ച്ചയുടെയും വികാസത്തിന്റെയും വിവിധ തലങ്ങള്‍

ശാരീരികവികസനവും മാറ്റങ്ങളും (Physical Development and Changes)
വ്യക്തമായി ദര്‍ശിക്കാവുന്ന പല മാറ്റങ്ങളും കൗമാരത്തോടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. കക്ഷങ്ങളിലും ഗുഹ്യഭാഗത്തും രോമങ്ങള്‍ വളര്‍ന്നുവരികയും പെണ്‍കുട്ടികളുടെ വക്ഷസ്സില്‍ സ്തനങ്ങള്‍ വികസിച്ചുവരികയും നിതംബഭാഗം തടിച്ച് ഘനമുള്ളതായിത്തീരുകയും ചെയ്യുന്നു. പെണ്‍കുട്ടിയുടെ യൗവ്വനാരംഭത്തെ കുറിക്കുന്ന നീരിക്ഷണവിധേയമായ ലക്ഷണം, പ്രഥമരജോദര്‍ശനം (Menarche) ആണ.് ആണ്‍കുട്ടികളുടെ യൗവ്വനാരംഭത്തെ കുറിക്കുന്നത് പ്രഥമരേതസ്ഖലനം (Ejaculation)ആണ്. ആണ്‍കുട്ടികളുടെ ശബ്ദത്തിന് പരുപരുപ്പും പുരുഷത്വവും ലഭിക്കുന്നു. കൃകാടിക (Adam’s apple) മുഴച്ചുവരുന്നത് പ്രകടമാകുന്നു.

പ്രഥമരജോദര്‍ശനാനന്തരം പെണ്‍കുട്ടികള്‍ക്ക് മാസത്തിലൊരിക്കല്‍ ആര്‍ത്തവമുണ്ടാകുന്നു. ഇതുപോലെ നിദ്രയില്‍ ശുക്ലസ്ഖലനം ആണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്നു. ഇതേരീതിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശരീരപരമായി പൂര്‍ണ്ണമായ പുരുഷത്വവും സ്ത്രീത്വവും കൗമാരകാലത്ത് കൈവരിക്കുന്നു


അന്തഃസ്രാവി ഗ്രന്ഥി

കൗമാരകാലത്തിലെ വളര്‍ച്ചയില്‍ പ്രത്യേക സ്വാധീനമുള്ള അന്തഃസ്രാവികള്‍ ജനനഗ്രന്ഥി (Gonad), പിയൂഷ ഗ്രന്ഥി (Pituitary gland), അഡ്രിനാല്‍ ഗ്രന്ഥി (Adrenal gland), പീനിയല്‍ ഓര്‍ഗന്‍ (Pineal Organ)എന്നിവയാണ്. യൗവ്വനാരംഭവുമായി ഇവയെല്ലാം ഓരോ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അസ്ഥികളും പേശികളും പരമാവധി വളര്‍ച്ച പ്രാപിക്കുന്നതും ഈ ഘട്ടത്തിലാണ്. ബാഹ്യവും ആന്തരികവുമായ എല്ലാ അവയവങ്ങളും പരിപൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത് എല്ലാ ഗ്രന്ഥികളുടെയും സജീവമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്.

ഉയരവും തൂക്കവും


പൊതുവെ പറഞ്ഞാല്‍ യൗവ്വനാരംഭത്തിനു മുന്‍പ് ആണ്‍കുട്ടികള്‍ക്ക്, പെണ്‍കുട്ടികളേക്കാള്‍ ഉയരവും തൂക്കവും കൂടിയിരിക്കും. യൗവ്വനാരംഭത്തില്‍ പെണ്‍കുട്ടികളുടെ വളര്‍ച്ച വേഗത്തിലാണെങ്കിലും അതിനുശേഷം ആണ്‍കുട്ടികള്‍ വീണ്ടും മുന്‍പന്തിയിലെത്തുന്നു. എന്തു തന്നെയായാലും മനുഷ്യ ശരീരത്തിന് അതിന്റെ അന്തിമരൂപം സംസിദ്ധമാകുന്ന കാലമാണിത്. ഉയരം, വലിപ്പം, തൂക്കം എന്നിവയില്‍ എന്തുമാത്രം വളര്‍ച്ചയുണ്ടാകാമോ അതുമുഴുവന്‍ കൗമാരകാലത്ത് സംഭവിക്കുന്നു.

വൈകാരികവികാസങ്ങളും മാറ്റങ്ങളും (Emotional Development and Changes)


വൈകാരികവികാസം പരമകാഷ്ഠയിലെത്തുന്നത് കൗമാരഘട്ടത്തിലാണ്. ഉത്കണ്ഠ, സ്‌നേഹം, കോപം തുടങ്ങിയ വികാരങ്ങളുടെ ബാഹ്യപ്രകടന രീതി തീവ്രമായി കൗമാരഘട്ടത്തില്‍ അനുഭവപ്പെടും. അതോടൊപ്പം വൈകാരികമായ അസ്ഥിരതയുടെയും കാലമാണിത്. വൈകാരികമായ ചഞ്ചലത്വവും ഈ കാലഘട്ടത്തില്‍ അനുഭപ്പെടും. തീവ്രമായ രീതിയിലുള്ള വൈകാരികപ്രകടനങ്ങള്‍ കുമാരികുമാരന്‍മാരില്‍ ദര്‍ശിക്കാം. വൈകാരികമായ അസ്വസ്ഥതകളുടെ കാലമാണിത്. മറ്റേതൊരു ഘട്ടത്തിലും ഇത്ര തീവ്രമായ വൈകാരിക അസ്വസ്ഥത അനുഭവപ്പെടുന്നില്ല. വൈകാരിക വ്യവഹാരങ്ങളെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യതയുടെ കാലഘട്ടമാണ് കൗമാരം. തീവ്രമായ വൈകാരികാവസ്ഥയുടെ പ്രകടനത്തെ തടഞ്ഞുനിര്‍ത്തുക പ്രയാസമായി കാണുന്നു. സെന്റിമെന്റുകളുടെ അടിവേരുകള്‍ വളരാന്‍ തുടങ്ങുന്നതും അപ്പോഴാണ്. ആത്മബോധം, സ്വയം ബഹുമാനം തുടങ്ങിയവ കൗമാരകാലത്ത് ഉണ്ടാകുന്നു. സംഘത്തിന് വഴങ്ങുന്ന സ്വാഭാവിക കാര്യങ്ങളും ഈ ഘട്ടത്തില്‍ വികസിക്കുന്നു. മനസ്സില്‍ പതിയുന്നവയും പ്രതികരണങ്ങളും ഒക്കെ വളരെ ശക്തമായിട്ടായിരിക്കും സംഭവിക്കുക.