Thursday, June 2, 2011

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 12

മദ്യവും മദിരാക്ഷിയും
മദ്യം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഒരു തുടക്കക്കാരന്‌ ദൃഢമായ ഉദ്ധാരണം നല്‍കിയേക്കാം. ഈതൈല്‍ ആള്‍ക്കഹോള്‍ (മദ്യം) ലൈംഗിക പേശികളെയും നാഡികളെയുമെല്ലാം ത്വരിതഗതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിലാണത്‌. ഈ ദൃഢത മദ്യപിക്കാതെ നടത്തുന്ന അടുത്ത സംഭോഗത്തിലും അയാള്‍ പ്രതീക്ഷിക്കുന്നു. ഫലം നിരാശാവഹമാകുമ്പോള്‍ അയാള്‍ മദ്യപിച്ചു നോക്കുന്നു. മദ്യം -മദിരാക്ഷി-മൈഥുനം എന്ന 30 ബര്‍മുഡാ ട്രയാങ്കിളില്‍ പെട്ടുപോകുന്ന ആ പാവം, അങ്ങനെ ഒരു സ്ഥിരം മദ്യപാനിയായിത്തീരുന്നു. ഇത്‌ പ്രശ്‌നത്തെ വീണ്ടും കുഴയ്‌ക്കുന്നു. സ്ഥിരമായ മദ്യപാനം (മിക്കവരിലും ഒപ്പമുള്ള പുകവലിയും) ഉദ്ധാരണം കുറയ്‌ക്കുന്നതിനാല്‍ അസംതൃപ്‌ത നിമിഷങ്ങളാകും സംഭോഗം അയാള്‍ക്കേകുക. അമിതവും സ്ഥിരവുമായ മദ്യപാനം ലിംഗത്തിലെ ഉദ്ധാരണകലകളുടെ ശക്തിക്ഷയിപ്പിക്കുകയും കാലാന്തരത്തില്‍ ലൈംഗികനാഡികളെയും പേശികളെയും ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നു.
സ്‌ഖലനത്തിന്റെ കാര്യത്തിലും മദ്യം ഇതേ `വില്ലന്‍ റോള്‍' തന്നെ കളിക്കുന്നു. ആദ്യകാല സുരപാനാനന്തര സംഭോഗങ്ങളില്‍ സ്‌ഖലനം ആഹ്ലാദകരമായിരിക്കും. എന്നാല്‍ കാലക്രമേണ അത്‌ ദുര്‍ബ്ബലമാകുന്നു. അപ്പോള്‍ മദ്യത്തിന്റെ ഡോസ്‌ കൂട്ടി നോക്കുന്നു. ശീഘ്രസ്‌ഖലനത്തിനൊപ്പം മദ്യാസക്തിയും ഫലശ്രുതി!

മദ്യവും `മദിരാക്ഷീ രതിയും'
മദ്യലഹരിയില്‍ മൈഥുനം നടത്തുന്ന മദിരാക്ഷിമാരും ലൈംഗികാപര്യാപ്‌തകള്‍ അനുഭവിക്കുന്നുണ്ട്‌. ലൈംഗികാനന്ദ ചക്രത്തിലൂടെ സുഗമമായി സഞ്ചരിച്ച്‌ രതിമൂര്‍ച്‌ഛാ തീരമണയാനുള്ള സ്‌ത്രീയുടെ പാടവത്തെ സ്ഥിര മദ്യപാനം ചോര്‍ത്തിക്കളയുന്നു. പുരുഷനില്‍ അന്തഃസ്രാവങ്ങളുടെയും ടോസ്‌റ്റോസ്റ്റിറോണിന്റെയും (Testostirone) എന്‍ഡോര്‍ഫിന്റെയും (Endorphin) ഉല്‍പ്പാദനത്തെയാണ്‌ മദ്യം പ്രതികൂലമായി ബാധിക്കുന്നതെങ്കില്‍ സ്‌ത്രീകളില്‍ അത്‌ ലൈംഗികാനന്ദത്തെ സ്വാധീനിക്കുന്ന 33 ഈസ്‌ട്രജന്റെ (Estrogen) അളവിനെയാണ്‌ കുറച്ചു കളയുന്നത്‌. മദ്യപാനാസക്തരായ സ്‌ത്രീകളില്‍ 40% പേരില്‍ ഉത്തേജനപ്രശ്‌നങ്ങളും 15% പേരില്‍ രതിമൂര്‍ച്‌ഛാപ്രശ്‌നങ്ങളും കണ്ടു വരുന്നതായി മാസ്റ്റേഴ്‌സും ജോണ്‍സണും നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. പുരുഷനെപ്പോലെ സ്‌ത്രീക്കും രതിമൂര്‍ച്‌ഛ അനുഭവിക്കാനാകുമെന്നും അതു ലഭിക്കാതെ പോകുന്ന നാരീമണികളുടെ കാര്യം പരമകഷ്‌ടമാണെന്നും നമ്മുടെ നാട്ടില്‍ സാമാന്യ ബോധമുള്ള കുറേപ്പേര്‍ക്കെങ്കിലും ഇന്നറിയാം. പുരുഷനെപ്പോലെ തന്നെ സ്‌ത്രീക്കും സമാധി തുല്യമായ ആ ആനന്ദാതിരേകം നിരസിക്കുന്നത്‌ അധാര്‍മ്മികമാണെന്നാണ്‌ വാത്സ്യായനനെപ്പോലുള്ള ഭാരതീയ ലൈംഗികാചാര്യന്മാരുടെ കാഴ്‌ചപ്പാട്‌.
-ആദ്യപുരുഷന്‍ രതിസുഖം നല്‍കിയില്ലെങ്കിലും `മദ്യസുഖം' പരിശീലിപ്പിച്ചതായും മദ്യപാനാനന്തരമായിരുന്നു ആദ്യസംഘഭോഗമെന്നും വെളിപ്പെടുത്തുന്നു. നളിനിജമീല 34 രതിമൂര്‍ഛാഹാനിയാണു (Paraplagia) തന്റെ യഥാര്‍ത്ഥരോഗമെന്ന്‌ ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ്‌! പിന്നിട്‌ സ്ഥിരവും അമിതവുമായ മദ്യപാനത്തിലൂടെ ഒരു പുരുഷന്‍ ക്ഷണിച്ചു വരുത്തുന്ന മാരക രോഗാവസ്ഥകള്‍ നളിനിയേടത്തിയുടെ ശരീരത്തെയും വിഴുങ്ങുന്നുണ്ട്‌. യേര്‍ക്കാട്ടും ബീമാപള്ളിയിലും യാചകിയായി കഴിഞ്ഞിരുന്ന നാളുകളില്‍ തന്റെ ശരീരം അമിത മദ്യപാനത്താല്‍ ഗുരുതരമാംവിധം രോഗാതുരമായതായി അവര്‍ വെളിപ്പെടുത്തുന്നുണ്ട്‌. `സെക്‌സ്‌ തൊഴിലാക്കിയ നളിനിയേടത്തിക്ക്‌ അതിന്റെ ആത്യന്തിക സാഫല്യമായ രതിമൂര്‍ച്‌ഛ പോലും നേരാംവണ്ണം ആസ്വദിക്കാനാകാത്തവണ്ണം മദ്യം അവരുടെ ശരീരത്തെയും മനസ്സിനെയും വിഴുങ്ങിക്കളഞ്ഞു.
നഃ സ്‌ത്രീസ്വാതന്ത്ര്യമര്‍ഹതേ' എന്നു പണ്ടു മനു പറഞ്ഞത്‌ നളിനിയേടത്തിയുടെ കാര്യത്തിലെങ്കിലും എത്ര സത്യമാണെന്ന്‌ ഇവിടെ പറയാതിരിക്കുവാനും നിര്‍വ്വാഹമില്ല!

No comments: