സ്നേഹസംവാദം തുടരുന്നു.....
'ആഗോളീകരണത്തിന്റെ ആധ്യാത്മികതലങ്ങളും ആധ്യാത്മികപ്രതിരോധവും.......
കലാമണ്ഡലം ഹൈദരാലിയും ആര്.ആര്.വര്‍മ്മയും..............
അനശ്വരഗായകനായ കലാമണ്ഡലം ഹൈദരാലിയുടെയും അശ്വതിതിരുനാള്‍ ഗൗരീലക്ഷ്മീഭായിയുടെ ഭര്‍ത്താവായ ആര്.ആര്.വര്‍മ്മയുടെയും ജീവനുകള്‍ സമീപകാലത്ത് അപഹരിച്ചത് മണല്ലോറികളായിരുന്നുവെന്നത് യാദൃച്ഛികതയാണെങ്കിലും അതില്‍

ഗാനഗന്ധര്‍വനും ഗുരുവായൂരപ്പനും...
നട അടച്ചുകഴിഞ്ഞാല്‍ പല്ലിയും പാറ്റയുമൊക്കെ കയറിനിരങ്ങുന്ന ഗുരുവായൂരപ്പന്റെ വിഗ്രഹം കണ്‍കുളിര്‍ക്കെ കാണാന്‍ തന്നെ അനുവദിക്കാത്ത മലയാളിയുടെ സനാതനഹൈന്ദവ സംസ്കൃതിയെക്കുറിച്ച് തങ്ങള്‍ക്ക് സംഗീതത്തിന്റെ വസന്തങ്ങള്‍ സമ്മാനിച്ച ഗാനഗന്ധര്വന് യേശുദാസ് മലയാളിയോടു പരിതപിക്കുന്നതും ആഗോളീകരണത്തിന്റെ ഈ അരണ്ട പുലരികളിലാണ്.... 50 വര്‍ഷത്തെ ഏറ്റവും മികച്ച ഗാനമായി 'ബലികുടീരങ്ങളേ...' തെരഞ്ഞെടുത്ത, 'റോസാപ്പൂക്കളെയും പൂച്ചകളെയും പ്രണയിക്കുന്ന കഥാകൃത്തി'ന്റെ കുറിപ്പില്‍ അത് ആലപിച്ച അനശ്വരനായ കെ.എസ്. ജോര്‍ജിന്റെ പേരു കാണാത്തതും ഇക്കാലത്തുതന്നെയാണ്. കെ.എസ്. ജോര്‍ജിന്റെ നാമംപോലും, അതും അദ്ദേഹം ഉജ്ജ്വലമാക്കിയ ഗാനം പരാമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭത്തിലെങ്കിലും, ഓര്‍മ്മിക്കുവാന്‍ സൗമനസ്യം കാട്ടാത്തിടത്തോളം നന്ദികെട്ടവനാണോ ഈ മലയാളി?
പ്രതികരണശേഷിയും പ്രതിഭാസ്മരണകളും നിലച്ചുപോകുകയെന്നതാണ് ആഗോളികരണത്തിന്റെ പരിണതികള്‍....
വയലാറും ഏറ്റുമാനൂരപ്പനും........
ആഗോളീകരണം സാവധാനം കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അനന്തശയനനഗരിയില് അനശ്വരനായ വയലാറിന്റെ ഒരു പ്രതിമ സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഒ.എന്‍.വി.ക്ക് അധികാരകേന്ദ്രങ്ങളില്പ്പോയി യാചിക്കേണ്ട ഗതികേടുണ്ടാക്കിയത് പ്രാദേശിക ആഗോളീകരണത്തിന്റെ ദല്ലാളന്മാര് തന്നെയാണ്. ഒട്ടേറെ 'പാര'കളെ അതിജീവിച്ച്, മഹാകവി അന്ത്യനിദ്രപൂകിയ കേരളീയതലസ്ഥാനത്ത് അദ്ദേഹത്തിനൊരു സ്മാരകം തീര്‍ക്കണമെന്ന കവികുലപ്രാര്ത്ഥന സഫലമാകാന്‍ ഒടുവില്‍ സനാതന മുസല്‍മാനായ സി.എച്ചിന്റെ പുത്രനായ എം.കെ. മുനീര്‍ തന്നെ മുന്‍കൈ എടുക്കേണ്ടതായും വന്നു. കേവലം ഒരു മതം മാത്രമല്ല


പ്രശ്നവശാല്‍ തന്റെ പിതാവിന്റെ ആത്മാവിന് സ്വര്‍ഗ്ഗാരോഹണത്തില്‍ താല്‍പ്പര്യമില്ലാത്തതായി തെളിഞ്ഞുവെന്നും ഒരു ചന്ദനമുട്ടിയില്‍ അതിനെ ആവാഹിച്ച് ഏറ്റുമാനൂരപ്പന്റെ വിഗ്രഹത്തില്‍ അരച്ചുചേര്ത്തുവെന്നും വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ തന്റെ പിതാവിന്റെ അനുസ്മരണച്ചടങ്ങില്‍ വെളിപ്പെടുത്തിയതിന്റെ ഉത്തരാധുനിക മാര്‍ക്സിയന്‍ സൈദ്ധാന്തിക വ്യാഖ്യാനമെന്താണ്?
മഹാകവികളുടെയും പൂര്വ്വസുരികളുടെയും സ്മരണകളെ ജനതയില്‍ നിന്നടര്ത്തിമാറ്റുകയാണ് പ്രാദേശിക ആഗോളീകരണത്തിന്റെ തന്ത്രം. വയലാറിന്റെ, കവിത തന്നെയായ അനശ്വരഗാനങ്ങള്‍ അവര്ണ്ണവിരുദ്ധമാണെന്നു പറയുന്ന ദളിത് സൈദ്ധാന്തികന്‍ ആഗോളവല്‍ക്കരണത്താല്‍ തന്നെയാണ് ഇരയാക്കപ്പെടുന്നത്.