Friday, December 14, 2012

രതിവിജ്ഞാനം:ആസനങ്ങള്‍

വൈവിധ്യമാര്‍ന്ന നിരവധി ലൈംഗിക ആസനങ്ങളെ വാത്സ്യായനന്‍ വിസ്തരിക്കുന്നുണ്ടെങ്കിലും വ്യക്തികളുടെ അഭിരുചിഭേദമനുസരിച്ചു വേണം അവ തെരഞ്ഞെടുക്കേണ്ടതെന്നായിരുന്നു ആചാര്യപക്ഷം. ജനനേന്ദ്രിയങ്ങളുടെ വലിപ്പവും ശാരീരികാരോഗ്യവും പരിഗണിച്ചുവേണം സംവേശന നിലകള്‍ സ്വീകരിക്കേണ്ടത്. സംഭോഗ ആസനങ്ങള്‍ ലൈംഗികോത്തേജനത്തെ ത്വരിതപ്പെടുത്തുകയും പുതുമ പ്രസരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ദാമ്പത്യജീവിതത്തില്‍ ആസ്വാദ്യതയും നിത്യനൂതനത്വവും നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. സ്ത്രീപുരുഷ ജനനേന്ദ്രിയങ്ങള്‍ പരമാവധി സംയോജിപ്പിക്കുവാന്‍ സാധിക്കുന്ന ആസനങ്ങള്‍ ദമ്പതിമാര്‍ ഔചിത്യപൂര്‍വ്വം സ്വീകരിക്കേണ്ടതാണ്. രതിവൈചിത്ര്യങ്ങള്‍ ഇരുവര്‍ക്കും ഭാവനാചക്രവാളങ്ങള്‍ വികസ്വരമാക്കുവാനും ശരീരഭാഗങ്ങളുടെ മാദകത്വവും സൗന്ദര്യവും ആസ്വദിക്കുവാനും അവസരമൊരുക്കുന്നു. എന്നാല്‍ ശരീരത്തിന്റെ വണ്ണവും ഭാരവുമൊക്കെ പരിഗണിച്ചുവേണം സംവേശനരീതികള്‍ തിരഞ്ഞെടുക്കാന്‍. രോഗഗ്രസ്തരും രോഗവിമുക്തി നേടിയവരും മറ്റും നിഷ്‌ക്രിയനില സ്വീകരിക്കുകയാണ് ഉചിതം. ലിംഗം തീരെ ചെറുതും യോനി വല്ലാതെ വലുതുമാണെങ്കില്‍ ജനനേന്ദ്രിയങ്ങള്‍ നന്നായി ചേര്‍ന്നിരിക്കുന്ന ആസനങ്ങളാകണം തെരഞ്ഞെടുക്കുവാന്‍. സ്ഥൂലകായരായ പുരുഷന്മാര്‍ക്ക് ഉപരിസുരതമായിരിക്കും നല്ലത്. ഗര്‍ഭിണികള്‍ വയറില്‍ സമ്മര്‍ദ്ദമേല്‍ക്കുന്നതും ആഴത്തില്‍ യോനീസംവേശനം നടക്കുന്നതുമായ സമ്പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

ശീഘ്രസ്ഖലനം അനുഭവപ്പെടുന്ന ക്ഷിപ്രവേഗന്മാര്‍ ലൈംഗികബന്ധത്തില്‍ താരതമ്യേന നിഷ്‌ക്രിയനിലയാണ് സ്വീകരിക്കേണ്ടത്. ഏതുതരം സംവേശനരീതി പ്രയോഗിച്ചാലും ആധിയും സംഘര്‍ഷവും ദ്വേഷവും ഒഴിഞ്ഞ മനസ്സോടെയേ അവയില്‍ വ്യാപരിക്കാവൂ. ശാന്തിയും സമാധാനവും ആനന്ദവും നുകരാവുന്ന ഒരന്തരീക്ഷത്തില്‍ പരമാവധി ക്ഷമാശീലത്തോടെ വേണം രതിക്രീഡയില്‍ ഏര്‍പ്പെടാന്‍. പ്രീതികരങ്ങളായ വാത്സല്യവചസ്സുകളോതി ബാഹ്യലീലകളാല്‍ ഉത്തേജിതരായി സാവധാനത്തിലും ക്ഷമയോടെയും വേണം മന്മഥലീല ആസ്വദിക്കുവാന്‍.