സാമുദായികസ്വത്വാധ:പതനം
'മനുഷ്യജാതി' എന്ന് ജാതി ഒന്നേയുള്ളൂവെങ്കിലും മതവും (Religion) സാമുദായികതയും (community) ഇല്ലെന്ന് ആര്‍ക്കും ഇക്കാലത്തും ശഠിക്കാനാകില്ല. ഓരോ സമുദായവും തങ്ങളുടെ സ്വത്വങ്ങളെ ആഘോഷിക്കുമ്പോഴും പരസ്പരാനുരഞ്ജനത്തോടെയും ആദരവോടെയും ജീവിക്കുമ്പോഴുമാണ് സ്‌നേഹത്താലും സാഹോദര്യത്താലും ഒരു സമൂഹം ശ്രേയസ്‌കരമാകുന്നത്.
സാമുദായികസ്വത്വത്തെ കളങ്കപ്പെടുത്തിയും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിച്ചുമാണ് പ്രാദേശിക ആഗോളീകരണം സാമൂഹികജീവിതത്തെ അട്ടിമറിക്കുന്നത്. നായര്‍ അധ:പ്പതിച്ച് 'മ്ലേഛ നായരും', ഈഴവന്‍ അധ:പതിച്ച് 'ചോവനും', സത്യക്രിസ്ത്യാനി അധ:പതിച്ച് 'അച്ചായനും', ബ്രാഹ്മണന്‍ അധ:പതിച്ച് 'പട്ടരും' ഹരിജനം അധ:പതിച്ച് 'ദളിതനു'മാകുന്ന അന്തരാളത്വമാണ് കേരളീയസമൂഹത്തെ നാശത്തില്‍ നിന്നു നാശത്തിലേക്കു നിപതിപ്പിച്ചുകൊണ്ടിരിക്കുന്നതമ്...... മാതാ അമൃതാനന്ദമയിയെയും ശ്രീശ്രീരവിശങ്കറിനെയും വിദേശപ്പണം പറ്റുന്ന ആള്‍ദൈവങ്ങളായി അധിക്ഷേപിക്കുന്നവര്‍ പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും പി.കെ. നാരായണപ്പണിക്കരെയും ആദര്‍ശധീരരും ജനകീയസാരഥികളുമായി അവരോധിക്കുന്ന ദുരേ്യാഗമാണത്...
'ലൈംഗികത്തൊഴിലി'നെ ന്യായീകരിക്കുന്ന നാവും ഉല്‍സവപ്പറമ്പുകളിലും ചാനലുകളിലും സിനിമാറ്റിക് ഡാന്‍സായും മിമിക്‌സ് പരേഡായും അരങ്ങു കൊഴുപ്പിക്കുന്നതും പ്രാദേശിക ആഗോളീകരണം തന്നെയാണ്... ഉദാത്തമായ നര്‍മ്മവും സാത്വികലൈംഗികതയും നഷ്ടപ്പെടുത്തിയാണ് അത് ജനതയെ ഇരയാക്കുന്നത്. കുഞ്ചന്‍ നമ്പ്യാരെയും സഞ്ജയനെയും വികെ.എന്നിനെയും തമസ്‌കരിപ്പിക്കുന്ന സാംസ്‌കാരിക ഗൂഢാലോചനയാണത്.
സംസ്‌കാരത്തിന്റെ നായകസ്ഥാനം ജനതയില്‍ നിന്ന് ആചാര്യന്മാരല്ലാത്ത സാംസ്‌കാരികനായകന്മാരും സാമൂഹിക-മത-രാഷ്ട്രീയ-ആള്‍ദൈവങ്ങളും കയ്യാളുമ്പോഴാണ് ആഗോളീകരണത്തിന് ഒരു ജനതയ്ക്കുമേല്‍ പിടിമുറുക്കാനാകുന്നത്.
പ്രപഞ്ചത്തിന്റെ മൊത്തം നിഷേധാത്മകതയാണ് ഉപഭോഗോന്മാദത്തിന്റെയും സ്വാര്‍ത്ഥതയുടെയും പ്രതീകമായ ആഗോളീകരണമായി ഇന്നു ശാക്തീകരിക്കപ്പെട്ടിരിക്കുന്നത്. മനസില്‍ അരങ്ങേറുന്ന അതിനെ ആത്മാവുകൊണ്ടേ പ്രതിരോധിക്കാനാകൂ.
ഒരു പുതുപുത്തന്‍പ്രതിഭാസമൊന്നുമല്ല ആഗോളീകരണം. അനാദിയും ആദ്യന്തവിഹീനവുമാണത്. 'ഭസ്മാസുര'ന് നാം നല്‍കിയ വരമാണത്. നന്മയ്ക്കുമേലുള്ള തിന്മയുടെ അധീശത്വം.
ഓം ലോകാഃ സമസ്താഃ സുഖിനോര്‍ ഭവന്തുഃ

No comments:
Post a Comment