സ്തനങ്ങള്‍.
പ്രത്യുല്പാദന ധര്‍മ്മമില്ലെങ്കില്‍പ്പോലും സ്ത്രീയുടെ ലൈംഗിക ശരീരശാസ്ത്രത്തില്‍ സുപ്രധാനസ്ഥാനം വഹിക്കുന്ന ഒരവയവമാണ് സ്തനങ്ങള്‍. സ്ത്രീസൗന്ദര്യത്തിന്റെ മാനദണ്ഡമായി സ്തനങ്ങളെ എല്ലാ മാനവസംസ്‌കൃതികളും അംഗീകരിക്കുന്നുണ്ടെങ്കിലും ഇതിന് അപവാദങ്ങളും ഇല്ലാതില്ല. സ്തനങ്ങളെ അനാകര്‍ഷകമാക്കുകയായിരുന്നു ജാപ്പനീസ് വനിതകളുടെ പരമ്പരാഗത രീതി. എന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നുവരവോടെ അവരും സ്തനങ്ങളുടെ വലിപ്പം കൂട്ടാനും മറ്റുമുള്ള വിദ്യകള്‍ തേടിത്തുടങ്ങിയിട്ടുണ്ട്.
സ്ത്രീയുടെ സ്തനംപോലെ ഇത്രയും വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടുള്ള മറ്റൊരു അവയവം ഉണ്ടെന്നു തോന്നുന്നില്ല. വസ്ത്രങ്ങള്‍ മുതല്‍ കാറുകള്‍ വരെ ഏത് ഉല്പന്നത്തിന്റെ പരസ്യം പരിശോധിച്ചാലും സ്തനസൗന്ദര്യത്തെ വിദഗ്ദ്ധമായി പ്രയോജനപ്പെടുത്തിയിരിക്കുന്നതായി കാണാം. സ്തനങ്ങള്‍ക്ക് സ്ത്രീയുടെ ലൈംഗികതയില്‍ അമിതമായ സ്ഥാനം കല്‍പ്പിക്കപ്പെടുന്നതിന് ചലച്ചിത്രങ്ങളിലെയും പരസ്യചിത്രങ്ങളിലെയും അനാവൃതവും പൊലിപ്പിച്ചുകാട്ടപ്പെടുന്നതുമായ സ്തനസാന്നിദ്ധ്യം കാരണമായി. ഉദാഹരണമായി കനത്ത വക്ഷോജങ്ങളുള്ള സ്ത്രീകള്‍ കാമാവേശമുള്ളവരായിരിക്കുമെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുണ്ട്. ആകര്‍ഷകമായ സ്തനങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് മാറ്റു കൂട്ടുമെങ്കിലും സ്തനങ്ങളുടെ വലിപ്പവും ലൈംഗികാസക്തിയുമായി ബന്ധമേതുമില്ല. താരതമ്യേന പരന്ന വക്ഷോജങ്ങളുള്ള സ്ത്രികള്‍ ലൈംഗികപ്രതികരണം കുറഞ്ഞവരായിരിക്കുമെന്ന ധാരണയും അടിസ്ഥാനമില്ലാത്തതത്രേ.
സ്തനങ്ങളുടെ വലിപ്പവും സ്ത്രീകളുടെ ലൈംഗികാസക്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ലൈംഗികോത്തേജനവുമായും രതിമൂര്‍ച്ഛ അടയുവാനുള്ള കഴിവുമായും സ്തനങ്ങളുടെ വലിപ്പത്തിന് ബന്ധമൊന്നുമില്ല. യഥാര്‍ത്ഥത്തില്‍ പുരുഷന്മാരിലും സ്തനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും സാധാരണയായി അവ വളര്‍ച്ചപ്രാപിക്കാറില്ല. ആര്‍ത്തവ പ്രായമാകുന്നതോടെയാണ് പെണ്‍കുട്ടികളില്‍ സ്തനങ്ങള്‍ വളര്‍ന്നു തുടങ്ങുന്നത്. ആര്‍ത്തവാരംഭത്തോടെ സ്തനങ്ങളിലെ മാംസപേശികള്‍ വികാസം പ്രാപിക്കുകയും അവ പ്രവര്‍ത്തനക്ഷമമായി തീരുകയും ചെയ്യുന്നു. എന്നാല്‍ കൈക്കുഞ്ഞുങ്ങളില്‍ ഇതില്‍നിന്നു വ്യത്യസ്തമായ ഒരു പ്രതിഭാസം കാണപ്പെടുന്നുണ്ട്. ആണ്‍കുഞ്ഞിലായാലും പെണ്‍കുഞ്ഞിലായാലും പിറന്നുവീണ് ഏതാനും നാളുകള്‍വരെ സ്തനങ്ങളില്‍ നിന്ന് ഒരു ദ്രാവകം സ്രവിക്കുന്നുണ്ട്. വിച്ചസ് മില്‍ക്ക് (Witches milk) എന്നാണിതിനു പേര്. ശിശുവിന്റെ ജനനത്തോടനുബന്ധിച്ച് അതിന്റെ രക്തത്തില്‍ അമിതമായുണ്ടാകുന്ന ലൈംഗികഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായാണീ ദ്രാവകം ഉണ്ടാകുന്നത്. രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ഹോര്‍മോണ്‍ പ്രവാഹം കുറയുന്നതോടെ ഈ പാലും വറ്റുന്നു.
സ്ത്രീസൗന്ദര്യത്തിന്റെയും ലൈംഗികതയുടെയും പ്രതീകമാണെങ്കിലും യഥാര്‍ത്ഥത്തില്‍ വികസിതമായ സ്വേദഗ്രന്ഥികളാണ് സ്തനങ്ങളെന്ന് ഏറെപ്പേര്‍ക്കുമറിയില്ല. സൗന്ദര്യകേദാരങ്ങളായ ഈ സ്വേദഗ്രന്ഥികള്‍ വിയര്‍പ്പു ചിന്തുന്നതിനു പകരം പാല്‍ ചുരത്തുന്നു. എന്നാല്‍ പാലും ഒരു പ്രത്യേകതരം സ്വേദം തന്നെയാണ്. അമ്മയുടെ രക്തത്തില്‍ നിന്നും കൂടുതല്‍ മാംസ്യം സ്വീകരിക്കുന്ന ഒരു സ്വേദം ‘കുചകുംഭങ്ങളായും’ ‘താഴികക്കുടങ്ങളായും’ മറ്റും വാഴ്ത്തപ്പെടുന്ന സ്തനങ്ങള്‍ കേവലം വിയര്‍പ്പുഗ്രന്ഥികളാണെന്ന സത്യം കവിഭാവനയ്ക്ക് നിരക്കുന്നതല്ലെങ്കിലും ഭ്രൂണശാസ്ത്ര സംബന്ധിയായ ഒരു യാഥാര്‍ത്ഥ്യമാണ്.
ലൈംഗികാവയവമെന്നതിലുപരി മാതൃത്വത്തിന്റെ ഇരിപ്പിടം കൂടിയാണ് സ്തനങ്ങള്‍. ഒരു സ്തനംകൊണ്ട് തന്നെ മുലയൂട്ടല്‍ നടക്കുമെങ്കിലും രണ്ടു സത്‌നങ്ങള്‍ നല്‍കി പ്രകൃതീശ്വരി സ്ത്രീയെ അനുഗ്രഹിച്ചിരിക്കുന്നു. രണ്ടു സ്തനങ്ങള്‍ കൂടുതല്‍ സൗന്ദര്യാത്മകമാണെന്നതാകാം ഇതിന്റെ ഒരു കാരണം. ഒരു മുല ഊട്ടി ക്ഷീണിക്കുമ്പോള്‍ അടുത്തത് കുഞ്ഞിന് നല്‍കാമല്ലോ. എന്നാല്‍ അപൂര്‍വ്വമായെങ്കിലും രണ്ടിലേറെ സ്തനങ്ങളുള്ള പ്രതിഭാസവും കാണപ്പെടാറുണ്ട്. ഇരുന്നൂറു സ്ത്രീകളില്‍ ഒരാള്‍ക്ക് വീതം അധികമായി മുലക്കണ്ണുകള്‍ കാണപ്പെടുന്നു. വയറിനെ ചുറ്റിപ്പറ്റിയായിരിക്കും ഇത്തരം മുലക്കണ്ണുകള്‍ കാണപ്പെടുന്നത്. അധികമായി കാണപ്പെടുന്ന സ്തനങ്ങള്‍കക് യഥാര്‍ത്ഥ സ്തനങ്ങളുടെ വലിപ്പം കാണില്ല. യഥാര്‍ത്ഥ സ്തനങ്ങളുടെ തൊട്ടു ചുവടെയായിരിക്കും ഈ ചെറുമുലകള്‍ കാണപ്പെടുക.
ഒരേസമയം ലൈംഗികോത്തേജനത്തിന്റെയും മാതൃവാത്സല്യത്തിന്റെയും കേന്ദ്രമാണ് സ്തനങ്ങള്‍. പുരുഷന്റെ കരങ്ങള്‍ക്ക് അവയില്‍ ആസക്തി ഉണര്‍ത്താമെങ്കില്‍ ശിശുവിന്റെ അധരങ്ങള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നു സ്വാഭാവികമായും സംശയിക്കാം. കുഞ്ഞിന് മുലയൂട്ടുമ്പോഴും സ്ത്രീകളില്‍ ലൈംഗികോത്തേജനം നടക്കുന്നുണ്ടെന്നത് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ട ഒരു സത്യമാണ്. കുഞ്ഞിന് മുലയൂട്ടുമ്പോള്‍ സ്ത്രീകളിലുളവാകുന്ന ലൈംഗികപ്രതികരണത്തെക്കുറിച്ച് മാസ്റ്റേഴ്‌സും ജോണ്‍സണും നടത്തിയ പഠനത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ പഠനവിധേയരാക്കിയ സ്ത്രീകളില്‍ മൂന്നുപേര്‍ മുലയൂട്ടുമ്പോള്‍ തങ്ങള്‍ക്ക് രതിമൂര്‍ച്ഛപോലും അനുഭവപ്പെട്ടതായി അവകാശപ്പെട്ടു. ഏതായാലും കുഞ്ഞ് സ്തനപാനം നടത്തുമ്പോള്‍ ലൈംഗികപ്രതികരണ ചക്രത്തിലെ ഉന്നതഘട്ടത്തില്‍ എത്തിച്ചേര്‍ന്നതായി ഒട്ടേറെ സ്ത്രീകള്‍ വെളിപ്പെടുത്തി. കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ലൈംഗികവികാരമുണരുന്നത് തെറ്റാണെന്ന പാപചിന്തയില്‍ മനസ്സുപുണ്ണാക്കി കഴിയുന്ന സ്ത്രീകളും കണ്ടേക്കാം. എന്നാല്‍ ഇത് ഒരു ലൈംഗികവൈകല്യമേ അല്ലെന്നാണ് ആധുനിക മനഃശാസ്ത്രജ്ഞന്മാരുടെ നിലപാട്.
മാര്‍ദ്ദവമേറിയ പേശികളാല്‍ നിര്‍മ്മിതമാണ് സ്തനങ്ങള്‍. അതിനാല്‍ അതില്‍ ഏല്‍പ്പിക്കുന്ന അമിതമായ സമ്മര്‍ദ്ദങ്ങള്‍ സ്ത്രീകള്‍ക്ക് അത്യന്തം വേദനാജനകമായിരിക്കും. വികാരാവേശത്താല്‍ പുരുഷന്മാര്‍ ഇക്കാര്യം വിസ്മരിക്കുന്നത് തെറ്റായ പ്രവണതയാണ്. മുലഞെട്ടുകളാകട്ടെ അത്യന്തം സംവേദനാത്മകമായ മൃദുമാംസനാരുകളാല്‍ നിര്‍മ്മിതമാണ്. അവയില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ നിലവിട്ടതായിപ്പോകരുത്. ലൈംഗികോത്തേജനത്തില്‍ മുലഞെട്ടുകള്‍ക്ക് ഉദ്ധാരണമുണ്ടാകുന്നതസ്ത്രീകളില്‍ ലൈംഗികോത്തേജനമുണ്ടാകുന്നതിന്റെ തെളിവായി സ്വീകരിക്കാറുണ്ട്. എന്നാല്‍ ക്രമത്തിലധികമായി മുലഞെട്ടുകള്‍ ഞരടിയാല്‍ അവയുടെ ഉദ്ധാരണം നഷ്ടപ്പെടുകയായിരിക്കും ചെയ്യുക. മുലഞെട്ടുകളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലാണിത്. എന്നാല്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ ലൈംഗികോത്തേജനം കുറഞ്ഞിട്ടുണ്ടാവില്ല. അമിതമായ ഉദ്ദീപനങ്ങള്‍ സ്തനങ്ങളിലെ രക്തപ്രവാഹം കുറയ്ക്കുകയും മുലഞെട്ടുകളുടെ ഉദ്ധാരണം നഷ്ടപ്പെടുത്തുകയും ചെയ്യും.
സ്തനപരിലാളനയിലും സ്തനപാനത്തിലും മറ്റും സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണു താല്‍പ്പര്യം കൂടുതലായി കാണപ്പെടുന്നത്. മാസ്റ്റേഴ്‌സും ജോണ്‍സണും ‘സ്തനങ്ങളും സ്ത്രീകളുടെ ലൈംഗികതയും54’ എന്ന വിഷയത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ ഇതു സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ വെളിവാക്കിയിട്ടുണ്ട്. പഠനവിധേയരായ പരവര്‍ഗ്ഗപ്രേമികളായ (Heterosexual)പല സ്ത്രീകളും പുരുഷന് അതിഷ്ടമായതിനാലാണ് തങ്ങള്‍ വക്ഷോജപരിലാളനയില്‍ തൃപ്തി പ്രകടിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തുകയുണ്ടായി. പരവര്‍ഗ്ഗ സംഭോഗത്തില്‍ ബാഹ്യലീല ആരംഭിച്ച് മുപ്പതു സെക്കന്റിനകം സ്തനങ്ങളിലേക്കു പുരുഷന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി കാണാം. അതേസമയം സ്വവര്‍ഗ്ഗ ഭോഗത്തില്‍ ബാഹ്യലീല വളരെയേറെ മുന്നേറിയശേഷമേ സ്ത്രീകളായ പ്രണയിനികള്‍ സ്തനപരിലാളന ആരംഭിക്കുന്നുള്ളൂ.
സ്തനങ്ങളുടെയും അതിലെ ഗര്‍ത്തിക (Areola) മുലഞെട്ടുകള്‍ എന്നീ ഭാഗങ്ങളുടെയും ലൈംഗികപ്രതികരണക്ഷമതയ്ക്ക് സ്തനങ്ങളുടെ വലിപ്പവുമായോ ആകൃതിയുമായോ ബന്ധമില്ലെന്നു മുന്‍പ് സൂചിപ്പിച്ചുവല്ലോ. എല്ലാ സ്ത്രീകളിലും സ്തനപരിലാളനം സൃഷ്ടിക്കുന്ന വികാരതരംഗങ്ങള്‍ ഒരുപോലെ ആയിക്കൊള്ളണമെന്നില്ല. അമേരിക്കന്‍ പുരുഷന്‍മാര്‍ക്കിടയില്‍ സ്തനങ്ങളുടെ വലിപ്പവും ലൈംഗികതയുമായി ബന്ധപ്പെടുത്തി ചില മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നതിനാല്‍ അന്നാട്ടിലെ സ്ത്രീകള്‍ സ്തനവലിപ്പത്തിന് അമിതപ്രാധാന്യം കല്‍പ്പിക്കുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. അതിനാല്‍ത്തന്നെ അമേരിക്കന്‍ വനിതകള്‍ക്കിടയില്‍ സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിപ്പിക്കുവാനുള്ള വ്യായാമങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും ലോഷനുകള്‍ക്കും മറ്റും തെല്ലു പ്രചാരം കൂടുതലാണ്. എന്നാല്‍ വ്യാപകമായി പരസ്യം ചെയ്യപ്പെടുന്ന ഇവയ്‌ക്കൊന്നും വലിയ ഫലപ്രാപ്തി കാണപ്പെടുന്നില്ലെന്നതാണു സത്യം. അക്കാരണത്താല്‍ സ്തനവിപുലീകരണ ശസ്ത്രക്രിയക്ക് അവിടെ നല്ല അംഗീകാരം ലഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് സിലിക്കോണ്‍ ദ്രാവകം (Liquid silicon) സ്തനങ്ങളിലേക്ക് നേരിട്ടു കുത്തിവയ്ക്കുന്നതായിരുന്നു പതിവ്. എന്നാല്‍ വൈദ്യശാസ്ത്രപരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിതെളിച്ചതിനാല്‍ അത് തൃപ്തികരമായ ഫലമുളവാക്കിയില്ല. അതിനാല്‍ സിലിക്കോണ്‍ ജെല്‍ (Silicon gel) നിറച്ച നേര്‍മ്മയേറിയ സഞ്ചികള്‍ സ്തനങ്ങളില്‍ ലഘു ശസ്ത്രക്രിയയിലൂടെ നിക്ഷേപിക്കുന്ന രീതിയാണ് ഇന്നു പ്രചാരത്തിലുള്ളത്. സ്തനങ്ങളുടെ സ്വാഭാവികമായ ആകൃതിയും മാര്‍ദ്ദവും നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ മേന്മ.
സ്തനങ്ങളുടെ വലിപ്പക്കുറവിനെ ചൊല്ലി ഒരു വിഭാഗം സ്ത്രീകള്‍ പരിതപിക്കുമ്പോള്‍ അവയുടെ വലിപ്പക്കൂടുതലാല്‍ ക്ലേശിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. മാമറി ഹൈപ്പര്‍ പ്ലാസിയ (Mamary hyperplasia)അഥവാ മാക്രോ മാസ്റ്റിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. മമ്മാ പ്ലാസ്റ്റി എന്ന താരതമ്യേന ലഘുവായ ശസ്ത്രക്രിയയിലൂടെ ഇത്തരം സ്തനങ്ങളുടെ വലിപ്പവും ഭാരവും കുറയ്ക്കാവുന്നതാണ്.
മുലഞെട്ടുകള്‍ അകത്തേക്കുവലിഞ്ഞിരിക്കുന്ന അവസ്ഥ ചില സ്ത്രീകളില്‍ കാണപ്പെടാറുണ്ട്. ഇത് നിരുപദ്രകരവും കുഞ്ഞിനെ പാലൂട്ടുന്നതിനു ബുദ്ധിമുട്ടുളവാക്കുന്നതുമല്ല.

No comments:
Post a Comment