Wednesday, December 12, 2012

രതിവിജ്ഞാനം:ചുംബനരീതികള്‍

സുരതാരംഭത്തില്‍ ചുംബനവിധികളെ വെവ്വേറെ പ്രയോഗിക്കുന്നതാണ് ഉചിതമെന്ന് വാത്സ്യായനന്‍ നിര്‍ദ്ദേശിക്കുന്നു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വരണമെങ്കില്‍ സമയമെടുക്കുമെന്നതിനാല്‍ അവളില്‍ ചുംബനപരമ്പര തന്നെ അര്‍പ്പിക്കുന്നത് അവളെ പരിഭ്രാന്തയാക്കികളയും. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കണ്ടറിഞ്ഞ് വൈവിധ്യമാര്‍ന്ന ചുംബനരീതികളിലൂടെ അവളെ ഉണര്‍ത്തിയെടുക്കണം. എന്നാല്‍ ആലിംഗന ചുംബനാദികളില്‍ ബലാല്‍ക്കാരം പാടില്ലെന്നതായിരുന്നു വാത്സ്യായനന്റെ നിലപാട്. രാഗവര്‍ദ്ധനവിന് ആലിംഗന ചുംബനാദികള്‍ അത്യന്താപേക്ഷിതങ്ങളാണ്. കാമാതുരത തീവ്രമാക്കുന്നതോടെ ഇവയും ശീഘ്രതരമാക്കാവുന്നതാണ്. മാറിടം, സ്തനങ്ങള്‍, ചുണ്ടുകള്‍, വായ, നെറ്റി, മുടി, കവിള്‍ത്തടം, കണ്ണുകള്‍ എന്നിവ വികാരോത്തേജകങ്ങളാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സന്ധികള്‍, കക്ഷം, നാഭി എന്നിവയും വികാരകേന്ദ്രങ്ങളാണ്.

നിമിത്തകം, സ്ഫുരിതകം, ഘട്ടിതകം എന്നിങ്ങനെ കന്യാചുംബനങ്ങള്‍ മൂന്നുവിധം.

ബലാല്‍ക്കാരേണ നായകന്‍ തന്റെ മുഖത്തെ നായികയുടെ മുഖത്തോട് ചേര്‍ത്ത് അവള്‍ നിശ്ചലയായിരിക്കേ പ്രയോഗിക്കുന്നത് നിമിത്തകം.

ലജ്ജാശീലം കുറഞ്ഞ നായിക നായകന്റെ മേല്‍ച്ചുണ്ട് സ്പര്‍ശിക്കാതെ അധരം ചലിപ്പിച്ചുകൊണ്ട് നായകന്റെ ചുംബനത്തെ സ്വീകരിക്കുന്നത് സ്ഫുരിതകം

നായിക കണ്ണടച്ച് നായകന്റെ ചുണ്ടിനെ വായിലാക്കിയശേഷം നാവിന്‍തുമ്പുകൊണ്ട് മര്‍ദ്ദിക്കുന്നത് ഘട്ടിതകം.

സമം(നേര്‍ക്കുനേരെയുള്ളത്), തിര്യക് (ചരിഞ്ഞത്), ഉദ്ഭ്രാന്തം (തിരിഞ്ഞത്), അവപീഡിതം (അമര്‍ത്തിയത്) എന്നിങ്ങനെ നാലുവിധം ചുംബനങ്ങള്‍ വേറെയുമുണ്ട്.

പുരുഷന്റെ അധരം കൊണ്ട് സ്ത്രീയുടെ അധരത്തെ അഭിമുഖമായി ചുംബിക്കുന്നതാണ് സമചുംബകം. മുഖം തിരിച്ച് വിലങ്ങനെ അധരത്തില്‍ ചുംബിക്കുമ്പോള്‍ അത് തിര്യക് ചുംബനമായി. താടിയും തലയും പിടിച്ച് മുഖംപൊക്കി അധരത്തിലധരം കൊണ്ട് ചുംബിക്കുന്നതാണ് ഉദ്ഭ്രാന്ത ചുംബനം. അധരങ്ങള്‍ പരസ്പരം പാനം ചെയ്യുന്നതാണ് അവപീഡിതം.

വ്യക്തിയിലെ സ്‌ത്രൈണവും പൗരുഷവുമായ ശക്തികളെ സംയോജിപ്പിക്കുവാന്‍ ചുംബനത്തിലുറഞ്ഞുകൂടുന്ന ഉമിനീരിനു കഴിയും. ചുംബനകലയില്‍ പ്രാവീണ്യം നേടുന്നത് രതിക്രീഡയെ ആകര്‍ഷകമാക്കിതീര്‍ക്കുന്നു. മേല്‍ച്ചുണ്ടും ഭഗശിശ്‌നികയും തമ്മില്‍ ഞരമ്പുകള്‍ വഴി ബന്ധപ്പെട്ടിരിക്കുന്നതുമൂലം ചുംബനം വികാരോദ്ദീപകമാണെന്ന് താന്ത്രികര്‍ ചൂണ്ടിക്കാട്ടുന്നു. നായികയുടെ മേല്‍ച്ചുണ്ട് സാവധാനത്തില്‍ കടിച്ചും ഉറിഞ്ചിയും നായകന്‍ അവളിലെ ലൈംഗികാവേശം വളര്‍ത്തണം. ഈ സമയത്ത് നായിക പല്ലും നാവും ഉപയോഗിച്ച് നായകന്റെ മേല്‍ച്ചുണ്ടില്‍ ചുംബനം അര്‍പ്പിക്കണം.

സ്ത്രീയുടെ ചുണ്ടുകൊണ്ട് പുരുഷന്റെ രണ്ടുചുണ്ടും ഗ്രഹിക്കുന്നത് സംപുടകം. മീശ മുളച്ചിട്ടില്ലാത്ത പുരുഷനിലാണിത് പ്രയോഗിക്കേണ്ടത്. പുരുഷന്‍ സ്ത്രീയുടെ മേല്‍ച്ചുണ്ടും സ്ത്രീ അയാളുടെ കീഴ്ചുണ്ടും ഗ്രഹിക്കുന്നതാണ് ഉത്തരചുംബനം. ചുംബനത്തില്‍ പുരുഷന്‍ നാവിന്റെ അഗ്രം കൊണ്ടു സ്ത്രീയുടെ പല്ലിലും നാവിലും അണ്ണാക്കിലും ഉരസുന്നത് ജിഹ്വയുദ്ധം. വായും പല്ലും ഇങ്ങനെ ബലം പ്രയോഗിച്ച് സ്വന്തമാക്കാന്‍ പരസ്പരം ശ്രമിക്കുന്നത് മുഖയുദ്ധം.

സംപുടകം പ്രയോഗിക്കുന്ന ആളുടെ വായ തുറന്നാണിരിക്കുന്നത്. അതിനാല്‍ മറ്റേ ആള്‍ക്ക് നാവിന്റെ അഗ്രംകൊണ്ട് പ്രയോക്താവിന്റെ പല്ലിലും അണ്ണാക്കിലും നാവിലും ഉരസാന്‍ അവസരം ലഭിക്കുന്നു. ഒരേ സമയം രുചി അറിയിക്കാനും വികാരമുണര്‍ത്താനും കഴിയുന്ന അവയവമാണ് നാവ്. വായിലെ നേര്‍മ്മയേറിയ ത്വക്കും സിരാപടലങ്ങളും അതിന്റെ വികാരോദ്ദീപന ശക്തിക്ക് ആക്കം കൂട്ടുന്നു. സ്ത്രീയുടെ ചുണ്ടുകള്‍ സാധാരണഗതിയില്‍ പുരുഷന്മാരേതിനേക്കാള്‍ വലുതും മാംസളവുമായിരിക്കും.

ലൈംഗികമായ ഉത്തേജനം ഒരളവുവരെ കൈവരിച്ചുകഴിയുമ്പോഴാണ് നഖഛേദ്യവും ദന്തഛേദ്യവും ഏല്‍പ്പിക്കേണ്ടതെന്ന് വാത്സ്യായനന്‍ വ്യക്തമാക്കുന്നു. ദൂരയാത്ര കഴിഞ്ഞുവരുമ്പോഴും മറ്റും നായികാനായകന്മാരില്‍ വികാരം ഉണര്‍ന്നിരിക്കും. ദൂരയാത്രകഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും പ്രണയ കലഹം അവസാനിക്കുമ്പോഴും മറ്റും ഇവ ആകാമെന്ന് ആചാര്യന്മാര്‍ നിര്‍ദ്ദശിക്കുന്നു. എന്നാല്‍ മന്ദവേഗന്മാര്‍ക്ക്, ശീഘ്രസ്ഖലന പ്രകൃതര്‍ക്ക് വേഗം ഇന്ദജിരയനഷ്ടം സംഭവിക്കുമെന്നതിനാല്‍ അവരില്‍ ഇത് കൂടുതല്‍ നേരം പ്രയോഗിക്കുവാന്‍ പാടുള്ളതല്ല. എന്നാല്‍ ഏറെ നേരമെടുത്ത് സുരതപ്രക്രിയ ആസ്വദിക്കുന്ന ചണ്ഡവേഗന്മാര്‍ ഇത്തരം പ്രാരംഭോപചാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

മേല്‍ച്ചുണ്ട്, നാവ്, കണ്ണുകള്‍ എന്നീ സ്ഥലങ്ങളൊഴിച്ച് ചുംബിക്കുന്ന മറ്റു സ്ഥാനങ്ങളില്‍ ദന്തക്ഷതമാകാം. മേല്‍ച്ചുണ്ടിലും കണ്ണിലും നാവിലും കടിക്കരുതെന്നാണ് ആചാര്യന്റെ നിര്‍ദ്ദേശം. നാവിലും കണ്ണിലും മറ്റും കടിക്കുന്നത് വികാരത്തെ ഉണര്‍ത്തുകയില്ലെന്നു മാത്രമല്ല ദോഷഫലവും ചെയ്യും.

സ്ത്രീകളോട് ദേഹസ്ഥിതിയനുസരിച്ച് പെരുമാറണമെന്നതാണ് വാത്സ്യായനന്റെ മറ്റൊരു നിര്‍ദ്ദേശം.

വിന്ധ്യനും ഹിമാലയത്തിനും മധ്യേ നിവസിക്കുന്ന ആര്യവര്‍ഗ്ഗക്കാര്‍ ശൃംഗാരശുചിത്വം ദീക്ഷിക്കുന്നവരാകയാല്‍ ചുംബന-നഖക്ഷതങ്ങളെ വെറുക്കുന്നു.

കാശ്മീരികളും ഉജ്ജയിനിക്കാരും ചുംബനാദികള്‍ ഇഷ്ടപ്പെടുന്നില്ല. വ്യത്യസ്തരീതിയിലുള്ള സുരതത്തിലാണ് അവര്‍ക്ക് താല്‍പ്പര്യം.

മാള്‍വയിലേയും ആഭിരദേശത്തിലെയും സ്ത്രീകള്‍ സ്പര്‍ശനം, ആലിംഗനം, ചുംബനം, ദന്തക്ഷയം, നഖക്ഷതം, ഉറുഞ്ചികുടിക്കല്‍ എന്നിവ ഇഷ്ടപ്പെടുന്നു. താഡനങ്ങള്‍ മുഖേനയും അവരെ വശത്താക്കാം.

സിന്ധ്, സത്‌ലജ് നദികള്‍ക്കു മധ്യേയുള്ള പ്രദേശത്തുകാര്‍ വദനസുരതത്തില്‍ താല്പര്യം കാണിക്കുന്നു.

പശ്ചിമഘട്ട സമീപവാസികളായ കേരളീയരും സിന്ധ്-സൗരാഷ്ട്ര തീരപ്രദേശത്തുകാരും വേഗത്തില്‍ കാമാസക്തരായി രതിലീലയില്‍ മന്ദം മന്ദം സീല്‍ക്കാരം പുറപ്പെടുവിക്കും. മൈഥുനത്തിന് ധാരാളം സമയമെടുക്കുന്ന ഇവര്‍ താഡനാദികള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

കോസലത്തിലും ആസാമിലുമുള്ള സ്ത്രീകള്‍ ഖരവേഗകളും താഡനാദികള്‍ ഇഷ്ടപ്പെടുന്നവരുമാണ്. ഇവര്‍ കൃത്രിമലിംഗങ്ങളും ഇപയോഗിക്കുന്നു.

ആന്ധ്രാപ്രദേശിലെ സ്ത്രീകള്‍ സംഭോഗതല്‍പ്പരകളാകയാല്‍ പ്രാകൃതികമായ മൈഥുനരീതികള്‍ ഇഷ്ടപ്പെടുന്നു.

മഹാരാഷ്ട്രത്തിലെ സ്ത്രീകള്‍ അറുപത്തിനാല് കലകളും പ്രയോഗിക്കുന്നതില്‍ തല്‍പ്പരരും അശ്ലീലവും പരുഷവുമായ വാക്കുകള്‍ ഇഷ്ടപ്പെടുന്നവരും സംഭോഗാരംഭത്തില്‍തന്നെ ചടുലത പ്രദര്‍ശിപ്പിക്കുന്നവരും ഒടുങ്ങാത്ത രതിസുഖ കാംക്ഷികളുമാണ്.

ദ്രാവിഡദേശത്തെ സ്ത്രീകള്‍ അത്യാവേശത്തോടെ സംഭോഗം ആരംഭിച്ചാലും സാവധാനത്തിലേ രേതസ്സ് സ്രവിപ്പിക്കുകയുള്ളൂ.

No comments: