Saturday, December 8, 2012

രതിവിജ്ഞാനം :അദ്ധ്യായം 2,തുടരുന്നു


ധര്‍മ്മാചരണത്തിന്റെ എന്നപോലെ കാമശാസ്ത്രാഭ്യസനത്തിന്റെയും ലക്ഷ്യം സുഖാനന്ദങ്ങള്‍ ആര്‍ജ്ജിക്കുന്നതാണ്. അതിനാല്‍ കാമവൃത്തികള്‍ ധര്‍മ്മാനുഷ്ഠാനങ്ങളുമായി യോജിച്ചുപോകുന്നുവെന്നു തന്നെ ആചാര്യ വാത്സ്യായനന്‍ അനുശാസിക്കുന്നു. ധര്‍മ്മാനുഷ്ഠാനങ്ങള്‍ വേദങ്ങളില്‍ നിന്നും ആചാര്യന്മാരില്‍ നിന്നും ഗ്രഹിക്കേണ്ടതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നു. ആത്മസംയുക്തമായ കൊണ്ടുണ്ടാകുന്ന ആനന്ദാതിരേകവും കാമം തന്നെ. കാമസൂത്രത്തില്‍ നിന്നും ലോകപരിചയമുള്ള നാഗരികന്മാരില്‍ നിന്നും കാമവിജ്ഞാനം ഗ്രഹിച്ചുകൊള്ളണമെന്ന് ആചാര്യന്‍ നിര്‍ദ്ദേശിക്കുന്നു.

സംസ്‌കാരസമ്പന്നരായ സ്ത്രീപുരുഷന്മാര്‍ ധാര്‍മ്മികസദാചാര മൂല്യങ്ങള്‍ക്കു മുന്‍ഗണന കല്‍പ്പിച്ചു കൊണ്ടേ മൈഥുനത്തിനു മുതിരുകയുള്ളൂ. പക്ഷിമൃഗാദികളെപ്പോലെ ലജ്ജാശൂന്യവും സര്‍വ്വതന്ത്രസ്വതന്ത്രവുമല്ല മനുഷ്യന്റെ കാമാസക്തി. ലൈംഗികജീവിതത്തിലേക്ക് കാലൂന്നുന്ന സ്ത്രീപുരുഷന്മാര്‍ പലപ്പോഴും ലജ്ജാലുക്കളും ഉദ്വേഗികളുമായതിനാല്‍ അവരെ മൈഥുനത്തിനു തയ്യാറാക്കേണ്ടതുണ്ട്. ഇതിനുവേണ്ട തന്ത്രങ്ങളാണ് കാമസൂത്രത്തില്‍ വിശദീകരിക്കുന്നത്. ഒപ്പം അറുപത്തിനാലു കലകളില്‍ പരിണിതരാകേണ്ടതും ആനന്ദപൂര്‍ണ്ണമായ ജീവിതത്തിന് അത്യന്താപേക്ഷിതമത്രേ. ഈ കലാവിദ്യകളും ആകര്‍ഷണ തന്ത്രങ്ങളും ധര്‍മ്മാര്‍ത്ഥശാസ്ത്രങ്ങളില്‍ നിന്നു ഗ്രഹിക്കുന്നതാകില്ല. അതിനാല്‍ പ്രാചീനകാലത്തെന്നപോലെ ആധുനികകാലത്തും ഗാര്‍ഹസ്ഥ്യത്തെ ആനന്ദപരിശോഭിതവും സംതൃപ്തിപൂരിതവുമാക്കാന്‍ കാമകലാഭ്യാസനം കൂടിയേതീരു.

കാമശാസ്ത്ര ഗ്രന്ഥങ്ങളിലെ കോഹിന്നൂര്‍ രത്‌നമായ കാമസൂത്രം അഭ്യസിക്കുന്നതിലൂടെ കമിതാക്കള്‍ക്ക് സംഭോഗശേഷിയും രത്യാനന്ദവും വര്‍ദ്ധിപ്പിക്കാനാകും. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന മൈഥുന പ്രയോഗരീതികള്‍ വശമാക്കിയാല്‍ അത് ഏങ്ങനെ പ്രയോഗിക്കണമെന്ന യുക്തിയും പ്രായോഗിക വിജ്ഞാനവും തനിയേ വന്നുകൊള്ളും. സംപ്രയോഗങ്ങളില്‍ത്തന്നെ ആയതനസംപ്രയോഗം, അംഗസംപ്രയോഗം എന്നിങ്ങനെ രണ്ടുരീതികളെ ആചാര്യന്‍ വിശദമാക്കുന്നു. സംസാരം, സ്പര്‍ശം, സുഗന്ധലേപനം എന്നിവ ഉള്‍പ്പെടുന്ന അംഗസംപ്രയോഗം ആള്‍ത്തിരക്കില്‍പ്പോലും പ്രയോഗിക്കാം. ചാടുവാക്കുകള്‍ തുടങ്ങിയ മന്മഥ പ്രതികരണങ്ങളെല്ലാം ആയതന സംപ്രയോഗത്തിലെ ബാഹ്യം എന്ന വകുപ്പില്‍പ്പെടുന്നവയാണ്. രഹസ്യമായ ലൈംഗികവേഴ്ച ആയതന സംപ്രയോഗത്തിലെ ആഭ്യന്തര വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള ലൈംഗികോപായങ്ങള്‍ കാമസൂത്രത്തില്‍ നിന്നല്ലാതെ മറ്റൊരു ഗ്രന്ഥത്തില്‍ നിന്നും അഭ്യസിക്കാനാവില്ല.

ഏത് അവസരത്തിലും ഉണരുന്നതാണ് ആരോഗ്യവാനായ ഒരു മനുഷ്യനിലെ ലൈംഗികവികാരം. ആലിംഗന ചുംബനാദികളായ ബാഹ്യലീലകള്‍ കാമവികാരത്തെ ഉത്തേജിപ്പിക്കുന്നു. സന്താനോല്‍പ്പാദനത്തിനൊപ്പം സുഖാനുഭവവും ആത്മീയ നിര്‍വൃതിയും വരെ ലൈംഗികവേഴ്ച പ്രദാനം ചെയ്യുന്നു. മൈഥുനാനുഭവത്തിലെ അസംതൃപ്തി കുടുംബജീവിതത്തില്‍ത്തന്നെ അശാന്തി പകരുന്നു. അതിനാല്‍ പരസ്പരം സുഖാനുഭൂതി പകരാന്‍ സ്ത്രീപുരുഷന്മാര്‍ നിരവധി കാമതന്ത്രങ്ങള്‍ പയറ്റേണ്ടതുണ്ട്. സ്ഖലനം പരമാവധി ദീര്‍ഘിപ്പിച്ച് സ്വയം സുഖം ആസ്വദിക്കാനും ഇണയ്ക്ക് സുഖം പകരാനും പുരുഷന്‍ പ്രാപ്തനായിരിക്കണം. സ്ത്രീയാകട്ടെ വൈവിധ്യമാര്‍ന്ന സംഭോഗചലനങ്ങളിലൂടെയും അവയവചലനങ്ങളിലൂടെയും പുരുഷനെ രതിനിര്‍വ്വേദത്തിലെത്തിക്കണം. ഇതിനെല്ലാംവേണ്ട കൗശലവിദ്യകള്‍ കോര്‍ത്തിണക്കിയ ഒരു രത്‌നഹാരമാണ് കാമസൂത്രം.

നായികമാരെ ആചാര്യ വാത്സ്യായനന്‍ മൂന്നു വകുപ്പുകളായി തിരിച്ചിരിക്കുന്നു. പുരുഷസമ്പര്‍ക്കമേറ്റിട്ടില്ലാത്ത യൗവ്വനയുക്തയായ നായിക കന്യക എന്നറിയപ്പെടുന്നു. പുത്രലാഭത്തിനായി സ്വജാതിയില്‍ നിന്നു വിവാഹം കഴിച്ച കന്യകയെ പുത്രഫല എന്നും സുഖപ്രാപ്തിക്കായി അന്യജാതിയില്‍ നിന്നു വരിച്ച വധുവിനെ സുഖഫല എന്നും വിശേഷിപ്പിച്ചുപോന്നു.

മുന്‍പ് മറ്റൊരുവനെ സ്വീകരിച്ചിരുന്ന നായികയെ പുനര്‍ഭൂ എന്നുവിളിച്ചു. വിവാഹിതയെങ്കിലും ഭര്‍ത്താവിനാല്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ലാത്ത നായികയെ അക്ഷതയോനിയെന്നും ഭര്‍ത്താവുമൊത്ത് കിടക്ക പങ്കിട്ടിട്ടുള്ളവളെ ക്ഷതയോനിയെന്നും വിളിച്ചുപോന്നു. വിവാഹത്തിനുമുന്‍പ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളവളും വിവാഹശേഷം പരപുരുഷഗമനം നടത്തിയവളും പുനര്‍ഭു തന്നെ.

പ്രാചീനഭാരതം വേശ്യാവൃത്തിയെ ഒരു തൊഴിലായി അംഗീകരിച്ചിരുന്നുവെന്നുവേണം പറയാന്‍. രാജാവിനു വേണ്ടി സേവനം അനുഷ്ഠിക്കലും അവശ്യാനുസരണം മറ്റുള്ളവര്‍ക്ക് വശംവദയാകലും അവളുടെ ധര്‍മ്മങ്ങളിലുള്‍പ്പെട്ടു. അന്നത്തെ മിക്കവേശ്യകളും സര്‍വ്വകലാവല്ലഭകളും സമൂഹത്തിലെ ഉന്നതന്മാരുമായി ബന്ധമുള്ളവരുമായിരുന്നു. രൂപഗുണം, ആകര്‍ഷകത്വം, വിദ്വത്വം തുടങ്ങിയ ഗുണവൈശിഷ്ട്യങ്ങളുണ്ടായിരുന്ന വേശ്യമാരെ ഭാരതീയ സമൂഹം ആദരപൂര്‍വ്വമായിരുന്നു വീക്ഷിച്ചിരുന്നത്. അത്തരം ഗണികകളുടെ സാമൂഹിക പദവി ആമ്രാപാലിയുടെയും വാസവദത്തയുടെയും ചരിത്രങ്ങള്‍ വ്യക്തമാക്കുന്നു.

കാമകലയില്‍ പ്രാവീണ്യരായ സ്ത്രീകള്‍ക്കേ പുരുഷന്മാരെ നിലയ്ക്കു നിര്‍ത്താനാകൂ എന്നാണ് വാത്സ്യായനന്റെ നിരീക്ഷണം. മന്മഥകലാ പ്രവീണയായ ഒരു സ്ത്രീയ്ക്ക് കുടുംബകലഹം ഒരു പരിധിവരെ ഒഴിവാക്കി ആനന്ദമയമായ ദാമ്പത്യജീവിതം നിലനിര്‍ത്താനുമാകും. കാമകലയിലൂടെ തനിക്ക് അത്യാനന്ദമേകിയ അംഗനയെ ഒരു പുരുഷനും ഉപേക്ഷിക്കുകയില്ലെന്നു മാത്രമല്ല, വീണ്ടും വീണ്ടും അവളെ പ്രാപിക്കുവാന്‍ മോഹിക്കുകയും ചെയ്യും.

മന്മഥലീലക്കായി ഒരുക്കിയ ക്രീഡാഗേഹങ്ങള്‍ പ്രാചീനഭാരതീയനാഗരികര്‍ മൈഥുനത്തിന് എത്രമാത്രം പ്രാധാന്യം കല്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. കൃത്രിമ ലിംഗവും കാമസംവര്‍ദ്ധക വസ്തുക്കളും മറ്റും സൂക്ഷിച്ചുവയ്ക്കാനായിരുന്നു ആ മുറി ഒരുക്കിയിരുന്നത്. രതിവൈകൃത പ്രയോഗങ്ങള്‍ക്കും മറ്റും അത് ഉപയോഗിച്ചിരുന്നു

സാമ്പ്രയോഗികം (സ്ത്രീപുരുഷ ബന്ധം)
ഉല്‍പ്പാദനേന്ദ്രിയങ്ങളുടെ ദൈര്‍ഘ്യമനുസരിച്ച് മുയല്‍, കാള, കുതിര എന്നിങ്ങനെ മൂന്നുതരമായി നായകന്മാരെ വാത്സ്യായനന്‍ വിഭജിക്കുന്നു. നായികമാരാകട്ടെ മാന്‍, പെണ്‍കുതിര, പിടിയാന എന്നിങ്ങനെയും.

ലൈംഗികാവയവ സാദൃശ്യമുള്ള സ്ത്രീയുടെയും പുരുഷന്റെയും സംയോഗത്തിനാണ് സമരതം എന്നു പറയുന്നത്. സാദൃശ്യമുള്ളവരുടെ സംയോഗം നിമിത്തം മൂന്നുതരം സമരതങ്ങളുണ്ടാവുന്നു.

അസാദൃശ്യമുള്ള ലൈംഗികാവയവങ്ങളോടു കൂടിയ സ്ത്രീയുടെയും പുരുഷന്റെയും സംയോഗത്തെയാണ് വിഷമരതം എന്നു പറയുന്നത്. ആറുതരമാണ് വിഷമരതങ്ങള്‍. വിഷമരതത്തില്‍ ലിംഗദൈര്‍ഘ്യമുള്ളവര്‍ യോനീഗര്‍ത്തം കുറഞ്ഞവരുമായി നടത്തുന്ന ഉച്ചരതം രണ്ടുതരത്തിലുണ്ട്. സംഭോഗങ്ങളില്‍ സമരതമാണ് ശ്രേഷ്ഠം. ഉച്ചരതവും നീചരതവും നികൃഷ്ടമത്രേ. ശേഷമുള്ളവ മധ്യമങ്ങളുമത്രേ. ഉച്ചരതത്തിലും നീചരതത്തിലും ഒമ്പതുതരം രതങ്ങളുണ്ട്.

സ്ത്രീപുരുഷന്മാരുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം, ഇരുവര്‍ക്കും ഭോഗതൃഷ്ണയൊടുങ്ങുവാനെടുക്കുന്ന സമയദൈര്‍ഘ്യം എന്നിവ അനുസരിച്ച് അവരെ പ്രത്യേക വകുപ്പുകളായി വാത്സ്യായനന്‍ തിരിച്ചിരിക്കുന്നു. ഇതില്‍ ഏതേതു വിഭാഗങ്ങള്‍ ചേരുമ്പോഴാണ് പരമാവധി സുഖപ്രാപ്തിയുണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ലിംഗദൈര്‍ഘ്യമുള്ള പുരുഷന്‍ ആഴം കുറഞ്ഞ യോനിയുള്ള സ്ത്രീയോടു ചേരുന്നതിനെ ഉച്ചരതമെന്നു വിളിക്കുന്നു. യോനിക്ക് ആഴം കൂടുകയും ലിംഗത്തിന് വലിപ്പം കൂടുകയും ചെയ്യുമ്പോള്‍ നിചരതമായി. യോനിയുടെ ആഴം വളരെകൂടുകയും ലിംഗത്തിന്റെ വലിപ്പം തീരെ കുറയുകയും ചെയ്യുന്നത് അതിനീചരതം ആണ്. പുരുഷലിംഗം വളരെ വലുതും സ്ത്രീയോനി തീരെ ചെറുതുമായാല്‍ അത്യുച്ചരതം. മുയല്‍ജാതിയും പെണ്‍കുതിരജാതിയും തമ്മിലും കാളജാതിയും പിടിയാനജാതിയും തമ്മിലുള്ളതും നീചരതമാണ്. കാളയും മാനും തമ്മിലും കുതിരയും പെണ്‍കുതിരയും തമ്മിലുമുള്ളത് ഉച്ചരതമാണത്രേ. കുതിരയും മാനും തമ്മിലുള്ളത് അത്യുച്ചരതവും മുയലും പിടിയാനയും തമ്മിലുള്ളത് അതിനീചരതവുമായി കണക്കാക്കപ്പെടുന്നു.

ജനനേന്ദ്രിയങ്ങളുടെ വലിപ്പവും ശരീരഘടനയും സ്വഭാവവിശേഷങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു ആചാര്യന്മാരുടെ നിഗമനം. അതിനാല്‍ മുയല്‍ജാതിയില്‍പ്പെട്ട പുരുഷന്മാര്‍ ഉയരം കുറഞ്ഞവരും ശാന്തസ്വഭാവക്കാരുമായിരിക്കും. കാളജാതിയില്‍പ്പെട്ട പുരുഷന്മാര്‍ കരുത്തന്മാരും അസ്വസ്ഥപ്രകൃതികളുമായിരിക്കും. ഇക്കൂട്ടര്‍ കൂടെക്കൂടെ സംഭോഗതൃഷ്ണ പ്രകടിപ്പിക്കുകയും ചെയ്യും. നീണ്ടുതടിച്ച് ഘനശബ്ദമാര്‍ന്നവരെ കുതിരജാതിയില്‍പ്പെട്ടവരായി കണക്കാക്കി. ഭക്ഷണപ്രിയരും വികാരലോലുപരുമായ അക്കൂട്ടര്‍ പെട്ടെന്നു വികാരഭരിതരായി കാമകേളികള്‍ക്കൊരുങ്ങുമെന്നും ആചാര്യന്മാര്‍ കണക്കാക്കി.

ശരീരവടിവനുസരിച്ച് സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം മനസ്സിലാക്കാമെന്ന് ആചാര്യന്മാര്‍ ചൂണ്ടിക്കാട്ടി. മാന്‍ജാതിയില്‍പ്പെട്ടവള്‍ നല്ല സ്തനങ്ങളോടും ദൃഢമായ നിതംബത്തോടും കൂടിയവളും മൈഥുനത്തില്‍ വിദഗ്ധയുമായിരിക്കും. മെലിഞ്ഞ ശരീരവും വിരിഞ്ഞ മാറിടവും നിതംബവും വിശാലമായ കണ്ണും കാതും കണ്ഠവുമുള്ള പെണ്‍കുതിരജാതിയില്‍പ്പെട്ട സ്ത്രീയെ തൃപ്തയാക്കുവാന്‍ പ്രയാസമത്രേ.

എന്നാല്‍ പ്രാചീന ലൈംഗികശാസ്ത്രജ്ഞനായ കോകന്‍ സ്ത്രീകളെ മറ്റൊരു രീതിയിലാണ് വര്‍ഗ്ഗീകരിച്ചിരിക്കുന്നത്. തിളങ്ങുന്ന കണ്ണുകളും സുന്ദരമായ മുഖവും നേര്‍മ്മയാര്‍ന്ന ത്വക്കും ചേലൊത്ത മാറിടങ്ങളും അരയന്ന നടയും കുയില്‍ നാദവുമുള്ളവളെ അദ്ദേഹം പത്മിനി എന്നു വിശേഷിപ്പിച്ചു. അവളുടെ മദജലത്തിന് താമരയുടെ സുഗന്ധമുണ്ടാകുമത്രേ. തടിച്ച നിതംബവും മാറിടങ്ങളുമുള്ളവളും അധികം നേര്‍ത്തതോ സ്ഥൂലയായോ അല്ലാത്തവള്‍ ചിത്രിണി. അവളും സുന്ദരി തന്നെ. അവളുടെ ജനനേന്ദ്രിയം അല്പം പൊങ്ങിവളഞ്ഞതായിരിക്കും. മദജലത്തിന് മധുവിന്റെ ഗന്ധവുമായിരിക്കും. ആനച്ചന്തത്തില്‍ നടക്കുന്ന അവള്‍ രതിക്രീഡയിലും നൃത്തനൃത്യങ്ങളിലും വിദഗ്ധയായിരിക്കും. സാമാന്യം വലിയ ശരീരവും മൃദുലമായ ത്വക്കും ചെറിയകാലുകളും നീണ്ട വിരലുകളുമുള്ള നായികയാണു ശംഖിനി. അവളുടെ ഗുഹൃപ്രദേശത്ത് രോമം നിബിഡമായി വളരുമത്രേ. അരക്കെട്ട് നീണ്ടതായിരിക്കും. രതിക്രീഡയില്‍ നഖക്ഷതമേല്‍ക്കുന്നതില്‍ തല്‍പ്പരയായിരിക്കും. ഹസ്തിനിയുടെ തടിച്ചു കുറുകിയ ശരീരവും പരുക്കന്‍ ചര്‍മ്മവും തടിച്ച അധരങ്ങളും മന്ദഗതിയും അവളെ വേറിട്ടുതന്നെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. അവളുടെ യോനീസ്രാവത്തിന് ആനയുടെ മദജലത്തിന്റെ ഗന്ധമായിരിക്കുമത്രേ.

എന്നാല്‍ സ്ത്രീപുരുഷന്മാരെ ഇങ്ങനെ ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനോട് ആധുനിക ലൈംഗികശാസ്ത്രജ്ഞന്മാരില്‍ പലരും യോജിക്കുന്നില്ല. ഉയരം കുറഞ്ഞ് ക്ഷീണഗാത്രരായവരില്‍ പലര്‍ക്കും ബലിഷ്ഠമായ ലിംഗവും നീണ്ടു ദൃഢഗാത്രരായവരില്‍ ദുര്‍ബലമായ ലിംഗവും കണ്ടേക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണഗതിയില്‍ രണ്ടുവ്യക്തികള്‍ തമ്മിലുള്ള ലിംഗവലിപ്പ വ്യത്യാസം അവ ഉത്തേജിപ്പിക്കപ്പെടുന്ന അവസരത്തില്‍ കാണപ്പെടുന്നില്ലെന്നതാണ് സത്യം. താരതമ്യേന ചെറുതായി തോന്നുന്ന ലിംഗം ഉത്തേജിതാവസ്ഥയില്‍ ഇരട്ടിയോ അതിലധികമോ വലിപ്പം വയ്ക്കും. എന്നാല്‍ സ്വതേ ദൈര്‍ഘ്യം കൂടിയ ലിംഗം ഉത്തേജിക്കപ്പെടുമ്പോള്‍ ആദ്യമുള്ളതിന്റെ മുക്കാല്‍ ഭാഗം കൂടിയേ ദൈര്‍ഘ്യം വയ്ക്കൂ.

സംഭോഗത്തിനെടുക്കുന്ന സമയദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി സ്ത്രീപുരുഷന്മാരെ മന്ദവേഗമുള്ളവര്‍, മധ്യവേഗമുള്ളവര്‍, ചണ്ഡവേഗമുള്ളവര്‍ എന്നിങ്ങനെ ആചാര്യന്‍ മൂന്നായി തരംതിരിച്ചിരിക്കുന്നു. സുരതം പൂര്‍ത്തിയാക്കുന്നതിനു കുറച്ചുസമയം മാത്രമെടുക്കുന്നവനാണ് മന്ദവേഗന്‍. സാധാരണസമയം വേണ്ടുന്നവന്‍ മധ്യവേഗന്‍. വളരെ സമയമെടുക്കുന്നവന്‍ ചണ്ഡവേഗന്‍. മന്ദവേഗന്‍ മന്ദവേഗയോടും മധ്യവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗന്‍ ചണ്ഡവേഗയോടും യോജിക്കേണ്ടതാണ്. ഈ മൂന്നുതരം സമരതങ്ങളും ശ്രേഷ്ഠമാണെന്ന് ആചാര്യന്‍ അഭിപ്രായപ്പെടുന്നു. മന്ദവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗയോടും ചേര്‍ന്നാല്‍ വിഷമരതമാവുകയായി. മന്ദവേഗകളും ചണ്ഡവേഗകളും തമ്മിലുള്ള സംഭോഗം വിഷമതരരതമെന്നറിയപ്പെടുന്നു.

രതിക്രീഡയില്‍ തൃപ്തിനേടാന്‍ വേണ്ടിവരുന്ന സമയത്തെ അടിസ്ഥാനമാക്കി ശീഘ്രകാലന്‍, മധ്യകാലന്‍, ചിരകാലന്‍ എന്നിങ്ങനെ പുരുഷനെയും ശീഘ്രകാല, മധ്യകാല, ചിരകാല എന്നിങ്ങനെ സ്ത്രീയേയും വിഭജിക്കാമെന്ന് വാത്സ്യയനന്‍ അഭിപ്രായപ്പെടുന്നു. ശീഘ്രകാലന്‍ ശീഘ്രകാലയോടും മധ്യകാലന്‍ മധ്യകാലയോടും ചിരകാലന്‍ ചിരകാലയോടും ചേരുന്നത് സമരതമാണ്. ശീഘ്രകാലന്‍ മധ്യവേഗയോടും ചിരകാലയോടും, മധ്യവേഗന്‍ ശീഘ്രകാലയോടും ചിരകാലയോടും, ചിരകാലന്‍ ശീഘ്രവേഗയോടും മധ്യവേഗയോടും എന്നിങ്ങനെ സംഭോഗസമയ ദൈര്‍ഘ്യം അടിസ്ഥാനമാക്കി രതങ്ങള്‍ ഒന്‍പതു വിധമെന്ന് ആചാര്യന്‍ വിശദമാക്കുന്നു. അതായത് സമരതങ്ങള്‍ മൂന്നും വിഷമരതങ്ങള്‍ ആറും.

ദീര്‍ഘമൈഥുന സിദ്ധിയാര്‍ന്ന പുരുഷനെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ശീഘ്രസ്ഖലനം സംഭവിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീയ്ക്കും സംഭോഗസുഖമുണ്ടെന്ന് വാത്സ്യായനന്‍ സമര്‍ത്ഥിക്കുന്നു.

സ്ത്രീക്ക് പുരുഷനെപ്പോലെ രതിമൂര്‍ച്ച ഉണ്ടാകുന്നില്ലെന്നാണ് മറ്റൊരു പ്രാചീനലൈംഗിക ശാസ്ത്ര പണ്ഡിതനായ ഔദ്ദാലകിയുടെ അഭിപ്രായം. സംഭോഗാവസരത്തില്‍ അവള്‍ക്കു വികാരശമനം അനുഭവപ്പെടുക മാത്രമേ ചെയ്യുന്നുവുള്ളുവെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. സംഭോഗാവസരത്തിലെ സുഖം വിവരണാതീതമായ ഒരവസ്ഥാവിശേഷമത്രേ. ശുക്ലസ്ഖലനത്തോടെ പുരുഷന്‍ സുരതത്തില്‍ നിന്നു പിന്മാറുന്നു. സ്ത്രീക്ക് സുഖതൃപ്തി അനുഭവപ്പെട്ടിരുന്നുവെങ്കില്‍ അവളും സുരതത്തില്‍ നിന്ന് സ്വമേധയാ വിരമിക്കേണ്ടതല്ലേ എന്നാണ് ഔദ്ദാലകിയുടെ വാദഗതി. എന്നാല്‍ സ്ത്രീയ്ക്ക് സ്രവണസുഖം ആരംഭം മുതലേ ഒരുപോലെ ആയിരിക്കുമെന്നും പുരുഷന് ഭോഗാവസാനത്തില്‍ മാത്രമേ അത് അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്ത്രീയ്ക്കു സംഭോഗാരംഭം മുതലേ സുഖം തോന്നുമെന്നും എന്നാല്‍ പുരുഷന് ശുക്ലസ്ഖലനത്തോടെയേ സുഖം അനുഭവപ്പെടുകയുള്ളൂവെന്നും മറ്റ് ആചാര്യന്മാരും അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീ ആദ്യം മുതല്‍ അവസാനം വരെയും പുരുഷന്‍ അവസാനവുമാണ് രതിസുഖം അനുഭവിക്കുന്നത്. യോനിയില്‍ ജലം പൊടിയുന്നത് അവള്‍ക്ക് സ്ഖലനമുണ്ടെന്നതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ജലകുംഭം പൊട്ടി വെള്ളം അരിച്ചിറങ്ങുന്നതുപോലെയാണ് സ്ത്രീയുടെ സ്രവണമെന്നും എന്നാല്‍ പുരുഷന് അത് മൈഥുനാന്ത്യത്തിലേ അനുഭവപ്പെടുകയുള്ളുവെന്നുമാണ് ബാഭ്രവ്യന്റെ അഭിപ്രായം.

കുശവന്റെ ചക്രവും പമ്പരവും സാവധാനത്തില്‍ കറങ്ങി പിന്നീട് വേഗതനേടി അനങ്ങാതാകുന്നതുപോലെയാണ് സ്ത്രീ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഔദ്ദാലകിയുടെയും ബാഭ്രവ്യന്റെയും അഭിപ്രായങ്ങളെ അപഗ്രഥിച്ചശേഷം വാത്സ്യായനന്‍ സ്ത്രീയുടെ സുഖപ്രാപ്തി സംബന്ധിച്ച തന്റെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. മന്ദവേഗയോടും മധ്യവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗന്‍ ചണ്ഡവേഗയോടും യോജിക്കേണ്ടതാണ്. ഈ മൂന്നുതരം സമരതങ്ങളും ശ്രേഷ്ഠമാണെന്ന് ആചാര്യന്‍ അഭിപ്രായപ്പെടുന്നു. മന്ദവേഗന്‍ മധ്യവേഗയോടും ചണ്ഡവേഗയോടും ചേര്‍ന്നാല്‍ വിഷമരതമാവുകയായി. മന്ദവേഗകളും ചണ്ഡവേഗകളും തമ്മിലുള്ള സംഭോഗം വിഷമതരരതമെന്നറിയപ്പെടുന്നു.

രതിക്രീഡയില്‍ തൃപ്തിനേടാന്‍ വേണ്ടിവരുന്ന സമയത്തെ അടിസ്ഥാനമാക്കി ശീഘ്രകാലന്‍, മധ്യകാലന്‍, ചിരകാലന്‍ എന്നിങ്ങനെ പുരുഷനെയും ശീഘ്രകാല, മധ്യകാല, ചിരകാല എന്നിങ്ങനെ സ്ത്രീയേയും വിഭജിക്കാമെന്ന് വാത്സ്യയനന്‍ അഭിപ്രായപ്പെടുന്നു. ശീഘ്രകാലന്‍ ശീഘ്രകാലയോടും മധ്യകാലന്‍ മധ്യകാലയോടും ചിരകാലന്‍ ചിരകാലയോടും ചേരുന്നത് സമരതമാണ്. ശീഘ്രകാലന്‍ മധ്യവേഗയോടും ചിരകാലയോടും, മധ്യവേഗന്‍ ശീഘ്രകാലയോടും ചിരകാലയോടും, ചിരകാലന്‍ ശീഘ്രവേഗയോടും മധ്യവേഗയോടും എന്നിങ്ങനെ സംഭോഗസമയ ദൈര്‍ഘ്യം അടിസ്ഥാനമാക്കി രതങ്ങള്‍ ഒന്‍പതു വിധമെന്ന് ആചാര്യന്‍ വിശദമാക്കുന്നു. അതായത് സമരതങ്ങള്‍ മൂന്നും വിഷമരതങ്ങള്‍ ആറും.

ദീര്‍ഘമൈഥുന സിദ്ധിയാര്‍ന്ന പുരുഷനെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. ശീഘ്രസ്ഖലനം സംഭവിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീയ്ക്കും സംഭോഗസുഖമുണ്ടെന്ന് വാത്സ്യായനന്‍ സമര്‍ത്ഥിക്കുന്നു.

സ്ത്രീക്ക് പുരുഷനെപ്പോലെ രതിമൂര്‍ച്ച ഉണ്ടാകുന്നില്ലെന്നാണ് മറ്റൊരു പ്രാചീനലൈംഗിക ശാസ്ത്ര പണ്ഡിതനായ ഔദ്ദാലകിയുടെ അഭിപ്രായം. സംഭോഗാവസരത്തില്‍ അവള്‍ക്കു വികാരശമനം അനുഭവപ്പെടുക മാത്രമേ ചെയ്യുന്നുവുള്ളുവെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. സംഭോഗാവസരത്തിലെ സുഖം വിവരണാതീതമായ ഒരവസ്ഥാവിശേഷമത്രേ. ശുക്ലസ്ഖലനത്തോടെ പുരുഷന്‍ സുരതത്തില്‍ നിന്നു പിന്മാറുന്നു. സ്ത്രീക്ക് സുഖതൃപ്തി അനുഭവപ്പെട്ടിരുന്നുവെങ്കില്‍ അവളും സുരതത്തില്‍ നിന്ന് സ്വമേധയാ വിരമിക്കേണ്ടതല്ലേ എന്നാണ് ഔദ്ദാലകിയുടെ വാദഗതി. എന്നാല്‍ സ്ത്രീയ്ക്ക് സ്രവണസുഖം ആരംഭം മുതലേ ഒരുപോലെ ആയിരിക്കുമെന്നും പുരുഷന് ഭോഗാവസാനത്തില്‍ മാത്രമേ അത് അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്ത്രീയ്ക്കു സംഭോഗാരംഭം മുതലേ സുഖം തോന്നുമെന്നും എന്നാല്‍ പുരുഷന് ശുക്ലസ്ഖലനത്തോടെയേ സുഖം അനുഭവപ്പെടുകയുള്ളൂവെന്നും മറ്റ് ആചാര്യന്മാരും അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീ ആദ്യം മുതല്‍ അവസാനം വരെയും പുരുഷന്‍ അവസാനവുമാണ് രതിസുഖം അനുഭവിക്കുന്നത്. യോനിയില്‍ ജലം പൊടിയുന്നത് അവള്‍ക്ക് സ്ഖലനമുണ്ടെന്നതിന്റെ തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ജലകുംഭം പൊട്ടി വെള്ളം അരിച്ചിറങ്ങുന്നതുപോലെയാണ് സ്ത്രീയുടെ സ്രവണമെന്നും എന്നാല്‍ പുരുഷന് അത് മൈഥുനാന്ത്യത്തിലേ അനുഭവപ്പെടുകയുള്ളുവെന്നുമാണ് ബാഭ്രവ്യന്റെ അഭിപ്രായം.

കുശവന്റെ ചക്രവും പമ്പരവും സാവധാനത്തില്‍ കറങ്ങി പിന്നീട് വേഗതനേടി അനങ്ങാതാകുന്നതുപോലെയാണ് സ്ത്രീ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഔദ്ദാലകിയുടെയും ബാഭ്രവ്യന്റെയും അഭിപ്രായങ്ങളെ അപഗ്രഥിച്ചശേഷം വാത്സ്യായനന്‍ സ്ത്രീയുടെ സുഖപ്രാപ്തി സംബന്ധിച്ച തന്റെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.  

No comments: