Tuesday, December 11, 2012

രതിവിജ്ഞാനം:സംപ്രയോഗരീതികള്‍


ആര് ആരോട് ചേരണമെന്ന് പറഞ്ഞു കഴിഞ്ഞതിനുശേഷം സംപ്രയോഗത്തിന്റെ വിവിധ വശങ്ങളെ വാത്സ്യയനന്‍ വിശദീകരിക്കുന്നു.

അപരിചിതരായ സ്ത്രീപുരുഷന്മാര്‍ക്ക് പ്രേമപ്രകടനത്തിന് നാല് വിധം ആലിംഗനങ്ങളുണ്ട്.

സ്പൃഷ്ടകം, വിദ്ധകം, ഉദ്ഘൃഷ്ടകം, പീഡിതകം എന്നിവയാണവ. മുന്‍പില്‍ വന്നുപ്പെട്ട സ്ത്രീയുടെ ശരീരത്തെ അശ്രദ്ധയോടെ സ്പര്‍ശിക്കുന്നതാണ് സ്പൃഷ്ടകം.

ഏതോ വസ്തു എടുക്കാന്‍ പോകുകയാണെന്ന മട്ടില്‍ സ്ത്രീ കുനിഞ്ഞ് തന്റെ സ്തനം കൊണ്ട് ഏകാന്തത്തില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്ന പുരുഷനെ സ്പര്‍ശിക്കുമ്പോള്‍ അവളുടെ സ്തനങ്ങളെ ഗ്രഹിക്കുന്നത് വിദ്ധകം.

രാത്രിയിലോ, പൊതുസ്ഥലങ്ങളിലോ, ഏകാന്തതയിലോ നായികനായകന്മാര്‍ അവരുടെ ശരീരം ഉരുമ്മി പതുക്കെ നടക്കുന്നത് ഉദ്ഘൃഷ്ടകം. അത്തരം വേളകളില്‍ അവരില്‍ ഒരാള്‍ മറ്റേ ആളിനെ തൂണിനോടോ ഭിത്തിയോടോ ശക്തിയായി ചേര്‍ത്തമര്‍ത്തുന്നതു പീഡിതകം.

ശരീരത്തില്‍ പരക്കെ വ്യാപിച്ചു കിടക്കുന്നതും ലോലവുമാണ് സ്ത്രീയുടെ കാമാസക്തി. സ്പര്‍ശനമോ ഗന്ധമോ അവളിലെ ലൈംഗികചോദനയെ ഉത്തേജിപ്പിക്കുന്നു. സംസാരിക്കുകയോ രതിചിത്രങ്ങള്‍ കാട്ടികൊടുക്കുകയോ ചെയ്യുന്നതിനൊപ്പം അവളെ സാവധാനം ആലിംഗനം ചെയ്യുകയും വേണം. വികാരോത്തേജകമായ ആലിംഗനത്തില്‍ അവളിലെ സമസ്ത വികാരങ്ങളും ജ്വലിച്ചുണരുന്നു.

സ്തനങ്ങള്‍, കഴുത്ത്, തുടകള്‍, കൈകള്‍, നിതംബം, ജഘനം എന്നിവയാണ് സ്ത്രീയുടെ ലൈംഗികോത്തേജക അവയവങ്ങള്‍. സംഭോഗത്തിനുമുന്‍പ് അത്തരം ഭാഗങ്ങളില്‍ സാവധാനത്തിലും മൃദുവായും താലോലിച്ച് അവിടങ്ങളിലെ വികാരകേന്ദ്രങ്ങളെ പുരുഷന്‍ ഉണര്‍ത്തേണ്ടതുണ്ട്. രതിക്രീഡ അരങ്ങേറുന്ന സ്ഥലം ഏകാന്തവും ആകര്‍ഷകവും ഭദ്രവുമായിരിക്കണം. ആലിംഗനത്തിന്റെയും സ്പര്‍ശനത്തിന്റെയും ശൈലികള്‍ പ്രതിജനഭിന്നങ്ങളത്രേ.

ആലിംഗനചുംബനാദികളെ ബാഹ്യരതമെന്നും ലൈംഗികബന്ധത്തെ ആഭ്യന്തരരതമെന്നും വാത്സ്യായനന്‍ വിശേഷിപ്പിക്കുന്നു. ബാഹ്യരതത്തില്‍ സ്ത്രീയുടെ പ്രായവും പരിചയവും നോക്കിവേണം പുരുഷന്‍ പ്രവര്‍ത്തിക്കേണ്ടത്. വാത്സ്യായനന്റെ കാലത്ത് സ്ത്രീകള്‍ അരയ്ക്കുമേല്‍ഭാഗം അല്പമാത്രമായേ മറയ്ക്കാറുണ്ടായിരുന്നുള്ളൂ. അതിനാല്‍ യാദൃശ്ചികമായുള്ള ഒരു ലഘുസ്പര്‍ശനം പോലും ലൈംഗികോത്തേജകമായി അനുഭവപ്പെട്ടിരിക്കണം. സ്പൃഷ്ടികാലിംഗനത്തില്‍ സ്ത്രീ പുരുഷന്മാര്‍ നടക്കുന്ന വേളയില്‍ കരങ്ങള്‍ സ്പര്‍ശിക്കുന്നതും ശരീരം ഉരുമ്മുന്നതും രസകരമായിരിക്കും.

സംഭോഗാവസരത്തില്‍ ലതാവേഷ്ടിതകം, വൃക്ഷാധിരൂഢകം, തിലതണ്ഡൂലകം, ക്ഷീരനീരകം (ക്ഷീരജാലകം) എന്നിങ്ങനെ നാലുതരം ആലിംഗനങ്ങള്‍ പ്രയോഗിക്കപ്പെടുന്നു.

ലത സാലവൃക്ഷത്തിലെന്നതുപോലെ സ്ത്രീ തന്റെ ഭര്‍ത്താവില്‍ ചുറ്റിപ്പടര്‍ന്ന് അയാളുടെ മുഖം താഴ്ത്തി ചുംബന സന്നദ്ധയാകുകയോ, സാവധാനം സീല്‍ക്കാരത്തോടെ അയാളുടെ മുഖസൗന്ദര്യം നോക്കിനില്‍ക്കുകയോ ചെയ്യുന്നത് ലതാവേഷ്ടിതകം.

സ്ത്രീ തന്റെ പാദം കൊണ്ട് പുരുഷന്റെ പാദം അമര്‍ത്തി മറ്റേകാല്‍ പുരുഷന്റെ മറ്റേ തുടയില്‍വച്ച് ഒരു കൈകൊണ്ട് നായകന്റെ പുറവും മറ്റേകൈകൊണ്ട് ചുമലും താഴ്ത്തി മന്ദമായ സീല്‍ക്കാരത്തോടുകൂടി ചുംബനമര്‍പ്പിക്കുന്നത് വൃക്ഷാധിരൂഢകം. നായിക നായകന്റെ മേല്‍ കയറുന്നതുപോലെയാണിത്.

സ്ത്രീപുരുഷന്മാര്‍ പരസ്പരം ചരിഞ്ഞു കിടന്നുകൊണ്ട് തുടകളും തുടകളും കൈകൊണ്ട് കക്ഷങ്ങളും പരസ്പരം അമര്‍ത്തി ആലിംഗനം ചെയ്യുന്നത് തിലതണ്ഡൂലകം.

കാമാസക്തരായ സ്ത്രീപുരുഷന്മാര്‍ ഒരാള്‍ മറ്റേയാളില്‍ കടന്നുകൂടണമെന്ന ആഗ്രഹത്തോടെ സ്ത്രീ പുരുഷന്റെ മടിയില്‍ ഇരുന്നോ ഇരുവരും അഭിമുഖമായി കിടന്നോ ദൃഢമായി ആലിംഗനം ചെയ്യുന്നത് ക്ഷീരനീരകം. ശക്തമായ കാമാസക്തിയുള്ളപ്പോഴാണ് തിലതണ്ഡൂലകവും ക്ഷീരജലകവും ചെയ്യേണ്ടത്.

നായകന്‍ തന്റെ ഒരംഗം കൊണ്ട് നായികയുടെ അതേ അംഗത്തെ ശക്തിപൂര്‍വ്വം ആലിംഗനം ചെയ്യുന്നത് ഏകാംഗോപഗൂഹനം. ഊരുപഗൂഹനം, ജഘനോപഗൂഹനം, സ്തനാലിംഗനം, ലലാടിക എന്നിങ്ങനെ നാലുതരമുണ്ടിത്.

അഭിമുഖമായി ചരിഞ്ഞുകിടന്ന് ഒരാള്‍ മറ്റേ ആളിന്റെ ഒരു തുടയോ., ഇരുതുടകളുമോ തന്റെ തുടകള്‍കൊണ്ട് ശക്തിയായി ആലിംഗനം ചെയ്യുന്നത് ഊരുപഗൂഹനം.

നായിക മുടിക്കെട്ടഴിഞ്ഞ മട്ടില്‍ നായകന്റെ മേല്‍ അഭിമുഖമായി കിടന്ന് അയാളുടെ ജഘനത്തെ സ്വന്തം ജഘനം കൊണ്ടമര്‍ത്തി നഖഛേദ്യം, പ്രഹണനം, ചുംബനം എന്നിവ പ്രയോഗിക്കുന്നത് ജഘനോപഗൂഹനം.

പുരുഷന്റെ മാറില്‍ സത്രീ തന്റെ സ്തനങ്ങളെ കയറ്റിവച്ച് അമര്‍ത്തുന്നത് സ്തനാലിംഗനം.

വായ്ക്കു വായ, കണ്ണിനു കണ്ണ്, മാറിനു മാറ് എന്ന വിധം നെറ്റിമേല്‍ നെറ്റി അമര്‍ത്തി വയ്ക്കുന്നത് ലലാടിക.

No comments: