സ്ത്രീപുരുഷ സംയോഗരീതികള്‍
നായികാനായകന്മാര്‍ പ്രാരംഭോപചാരങ്ങളായ ആലിംഗന ചുംബനാദികള്‍ക്കുശേഷം ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ സംവേശനം എന്നു പറയുന്നു. ഇതിനായി പ്രയോജനപ്പെടുന്ന സുഖകരമായ സംഭോഗനിലകളാണ് ലൈംഗികാസനങ്ങള്‍. രതിസുഖം അവിച്ഛിന്നം നുകരുവാന്‍ സംവേശനത്തില്‍ പ്രാവീണ്യം നേടേണ്ടത് ആവശ്യമത്രേ.
വികാരം മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ഉച്ചരതം നടത്തേണ്ടിവരുന്ന മാന്‍ജാതിയില്‍പ്പെട്ട സ്ത്രീ തന്റെ ജഘനം വിപുലീകരിച്ചുകൊണ്ടാണ് കിടക്കേണ്ടത്. നീചരതത്തില്‍ ഹസ്തിനി തന്റെ തുടകള്‍ കഴിവുള്ളത്ര അടുപ്പിച്ചുവയ്‌ക്കേണ്ടതാണ്. സമാനരതിയില്‍ ജഘനം സാധാരണപോലെ ഇരുന്നാല്‍മതി. ഇങ്ങനെ ജഘനംകൊണ്ട് നായിക തന്റെ ശരീരപ്രകൃതമനുസരിച്ച സ്വീകരിക്കുന്ന വിവിധരീതികള്‍ വാത്സ്യായനന്‍ വിശദമാക്കുന്നു.
ലൈംഗികവേഴ്ചയില്‍ നിന്ന് പരമാവധി ആനന്ദം നുകരുന്നതിനാണ് സംവേശനവിധികള്‍ പ്രയോഗിക്കുന്നത്. ജഘനം കൊണ്ട് നായിക ലിംഗത്തെ വൈവിധ്യമാര്‍ന്ന രീതികളില്‍ സ്വീകരിക്കുന്നതെങ്ങനെയെന്ന് ആചാര്യന്‍ വിശദമാക്കുന്നു.
യോനിയുടെ ആഴത്തിലും കൂടുതല്‍ ദൈര്‍ഘ്യമുള്ള ലിംഗത്തോടുകൂടിയ നായകന്‍ ആഴം കുറഞ്ഞ യോനിയുള്ള നായികയുമായി വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ ഉച്ചരതം എന്നാണു പറയുന്നത്. യോനിക്ക് ആഴം കൂടുകയും താരതമ്യേന ലിംഗത്തിനു ദൈര്‍ഘ്യം കുറയുകയും ചെയ്യുമ്പോള്‍ നീചരതം സംഭവിക്കുന്നു. നായികാ-നായകന്മാരുടെ ജനനേന്ദ്രിയങ്ങള്‍ക്ക് ആഴവും ദൈര്‍ഘ്യവും തുല്യമാണെങ്കില്‍ സമരതം സംഭവിക്കുന്നു.
ഹഠയോഗത്തില്‍ ആസനങ്ങള്‍ പോലെയാണ് കാമശാസ്ത്രത്തില്‍ വ്യത്യസ്തമായ സംയോഗരീതികള്‍. വൈവിധ്യമാര്‍ന്നതും രസനിഷ്യന്ദികളുമായ സംഭോഗനിലകളാണ് വാത്സ്യായനന്‍ പഠിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരശാസ്ത്രാവബോധം എത്ര സൂക്ഷ്മമായിരുന്നുവെന്ന് പ്രതിജനഭിന്നമായി അവതരിപ്പിക്കുന്ന സംവേശനവിധികള്‍ വ്യക്തമാക്കുന്നു. കാമസൂത്രത്തില്‍ നിര്‍ദ്ദേശിക്കുന്ന സംഭോഗനിലകളില്‍ നിന്ന് ഓരോ വ്യക്തിക്കും അഭീഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്. പുരുഷനൊപ്പം സ്ത്രീയ്ക്കും ആനന്ദത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനുതകുന്നതാണവ.
ഉച്ചരതം സ്ത്രീയ്ക്ക് വേദനാപൂര്‍ണ്ണമായ അനുഭവമായിരിക്കും. പുരുഷന്‍ യോനി ഉത്തേജനത്തിലൂടെ ആര്‍ദ്രമാക്കുകയും സ്ത്രീ ജഘനപ്രദേശം പരമാവധി അകറ്റിവച്ചുകൊണ്ടുള്ള സംവേഗനില സ്വീകരിക്കുയും ചെയ്യുകയാണെങ്കില്‍ ഇത് പരിഹരിക്കാവുന്നതേയുള്ളൂ. പ്രസവാനന്തരവും മറ്റും യോനിക്ക് വികാസം സംഭവിച്ചവര്‍ക്ക് തുടകള്‍ അടുപ്പിച്ചും യോനി സങ്കോചിപ്പിച്ചും മൈഥുനം ആസ്വദിക്കാവുന്നതാണ്. സഹജമായിതന്നെ യോനിക്കു വലിപ്പംകുടിയ ഹസ്തിനികളും, ബഡവകളും (പെണ്‍കുതിര) മറ്റും യോനീസങ്കോചത്തിലൂടെ ലിംഗത്തെ സ്വീകരിക്കണം.
ഉത്ഫുല്ലകം (വികസിപ്പിക്കല്‍), വിജൃംഭിതകം(തള്ളല്‍), ഇന്ദ്രാണികം (ഇന്ദ്ര പത്‌നിയുടെ മൈഥുനനില) എന്നിങ്ങനെ മൂന്നു രീതികളാണ് മൃഗി (മാന്‍ജാതി)കള്‍ ഉച്ചരതത്തില്‍ സ്വീകരിക്കേണ്ടത്.
ജഘനത്തിന്റെ മുകള്‍ഭാഗം താഴ്ത്തിയും കീഴ്ഭാഗം ഉയര്‍ത്തിയും പ്രയോഗിക്കുന്ന സംവേശനം ഉത്ഫുല്ലകം. മലര്‍ന്നുകിടന്ന് കാലുകള്‍ പൊക്കി വിടര്‍ത്തി വയ്ക്കുന്നത് വിജൃംഭിതകം. തുടകള്‍ ചേര്‍ത്ത് കാല്‍മുട്ടുകള്‍ മടക്കി വാരിയെല്ലിന്റെ ഭാഗത്ത് അമര്‍ത്തിവയ്ക്കുന്നത് ഇന്ദ്രാണികം.
മാന്‍ജാതിയില്‍പ്പെട്ട നായിക മലര്‍ന്നുകിടന്ന് ഒരു തലയിണയോ മറ്റോവച്ച് അരക്കെട്ടിന്റെ ചുവടുഭാഗം അല്പം ഉയര്‍ത്തുന്നു. പിന്നീട് മുട്ട് അല്പം മടക്കി തുടകള്‍ അകത്തി വയ്ക്കുന്നു. അപ്പോള്‍ ജഘനത്തിന്റെ മുകള്‍ഭാഗം അല്പം താഴുകയും കീഴ്ഭാഗം ഉയരുകയും ചെയ്യും. ഈ രീതി സ്വീകരിക്കുമ്പോള്‍ ഉപസ്ഥം വിടര്‍ന്നിരിക്കുകയും പുരുഷന് സ്ത്രീക്ക് വേദന അനുഭവപ്പെടാതെ തന്നെ സംവേശനം നടത്താന്‍ സാധിക്കുകയും ചെയ്യുന്നു. സ്ത്രീ ജഘനപ്രദേശം താളാത്മകമായി ചലിപ്പിക്കുന്നതും അരക്കെട്ട് മുകളിലേക്കുയര്‍ത്തുന്നതും ഈ സംയോഗനിലയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
ഉത്ഫുല്ലകത്തിന്റെ അല്പം പരിഷ്‌കരിച്ച നിലയാണ് വിജൃംഭിതകം. ഉത്ഫുല്ലകത്തില്‍ മലര്‍ന്നു കിടക്കുന്ന സ്ത്രീയുടെ കാല്‍മുട്ട് കുത്തനെ നിന്നിരുന്നുവെങ്കില്‍ വിജൃംഭിതകത്തില്‍ അത് തുടയോട് ചേര്‍ത്ത് മടക്കിവയ്ക്കുകയാണ് ചെയ്യുന്നത്. സംവേശനം നടക്കുമ്പോള്‍ സ്ത്രീ തന്റെ ഉപസ്ഥത്തെ പരമാവധി വികസിപ്പിച്ചു കൊടുക്കുന്നു.
ഇന്ദ്രപത്‌നി പ്രയോഗിച്ചിരുന്ന സംഭോഗനിലയാണത്രേ ഇന്ദ്രാണികം. യോനീപ്രദേശം പരമാവധി വികസിപ്പിക്കാനാകുന്ന ഒരു സംവേശനരീതിയാണിത്. സ്ത്രീ മലര്‍ന്നുകിടന്ന് കാല്‍മുട്ടുമടക്കി കക്ഷപ്രദേശത്തോളമെത്തിച്ച് ഉപസ്ഥം അകത്തിവയ്ക്കുന്നു. പുരുഷന്‍ അവളുടെ കാല്‍മുട്ടുകള്‍ക്കിടയിലൂടെ കൈകടത്തി നിതംബം പിടിച്ചുയര്‍ത്തി സംവേശനം നടത്തുന്നു. അല്പം മെയ് വഴക്കം വേണമെങ്കിലും മൃഗികള്‍ക്ക് ഏറെ ആസ്വാദ്യകരമായ ഒരു സംഭോഗനിലയാണിത്.

1 comment:
ഗുരുവേ.....നമിച്ചിരിക്കുന്നു...
Post a Comment