അധ്യായം -4
സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍ മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍
ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള അജ്ഞത കുമാരീകുമാരന്മാരിലും പ്രായപൂര്‍ത്തിയായവരില്‍പ്പോലും കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. ലൈംഗികാവയവങ്ങളുടെ ഘടനയെയും പ്രവര്‍ത്തനരീതികളെയും കുറിച്ച് പ്രായപൂര്‍ത്തിയായ ഒരാള്‍ സാമാന്യമായ അറിവെങ്കിലും ആര്‍ജ്ജിച്ചിരിക്കേണ്ടതാണ്. ലൈംഗികശരീരശാസ്ത്രത്തില്‍ (Sexual Anatomy) ഡോക്ടറേറ്റ് ഒന്നും നേടിയില്ലെങ്കില്‍പ്പോലും തന്റെ ലൈംഗികജീവിതത്തിന്റെ നെടുന്തൂണുകളായ അവയവങ്ങളെക്കുറിച്ച് ആവശ്യം വേണ്ട ജ്ഞാനമെങ്കിലും നേടേണ്ടത് അനിവാര്യമത്രേ. എന്നാല്‍ നമ്മുടെ നാട്ടില്‍ ലൈംഗിക വിദ്യാഭ്യാസമെന്നത് എന്തോ അപകടകരമായ ഒരു ആശയമാണെന്ന ധാരണയാണ് വിദ്യാസമ്പന്നര്‍ പോലും വെച്ചുപുലര്‍ത്തുന്നത്. മുതിര്‍ന്ന ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ലൈംഗികാവയവങ്ങളുടെ ഘടന പ്രതിപാദിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് കാര്യമായ ഒരു ചര്‍ച്ച ക്ലാസ് മുറികളില്‍ നടന്നുകാണാറില്ല. രക്ഷിതാക്കളും അധ്യാപകരും ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള സംശയങ്ങല്‍ ദുരീകരിക്കുന്നതിന് ആരോഗ്യകരമായ ഒരന്തരീക്ഷം വിദ്യാഭ്യാസരംഗത്തു നിലനിര്‍ത്താത്തതിനാല്‍ പല മിഥ്യാധാരണകളിലേക്കും ഭയാശങ്കകളിലേക്കും കൗമാരപ്രായക്കാര്‍ വഴുതിവീഴുക സ്വാഭാവികം മാത്രം. അല്പവിഭവന്മാരായ ചില മുതിര്‍ന്നവരും അശാസ്ത്രീയമായ ചില ഗ്രന്ഥങ്ങളും ഈ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ലൈംഗികാവയവങ്ങളുടെ വലിപ്പത്തെയും പ്രവര്‍ത്തനരീതികളെയും കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ അതിരുകടക്കുന്നത് മാനസികരോഗങ്ങള്‍ക്കുപോലും വഴിയൊരുക്കുന്നു.
പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ലൈംഗികാവയവങ്ങളുടെ വലിപ്പത്തെയും പ്രവര്‍ത്തനരീതികളെയും കുറിച്ചുള്ള അമിതോല്‍ക്കണ്ഠ കണ്ടുവരാറുള്ളത്. കൗമാരാരംഭത്തില്‍ കണ്ടുവരുന്ന ശാരീരിക മാറ്റങ്ങളെ വേണ്ടത്ര മനസ്സിലാക്കുവാന്‍ കുമാരികുമാരന്മാരില്‍ പലര്‍ക്കും കഴിയാതെ പോകുന്നു. കൗമാരത്തില്‍ ലിംഗത്തിന്റെ വലിപ്പത്തെയും ശുക്ലവും ആരോഗ്യവുമായുള്ള ബന്ധത്തെയും കുറിച്ചൊക്കെ സന്ദേശങ്ങള്‍ കണ്ടുവരാറുള്ളത് പതിവാണ്. ലിംഗത്തിന്റെ ശരാശരി വലിപ്പത്തെക്കുറിച്ച് അതിശയോക്തിപരമായ പല കഥകളും നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. വലിയ ലിംഗമുള്ളവര്‍ക്ക് ലൈംഗികശക്തി കൂടുതലായിരിക്കുമെന്ന് ചിലരെങ്കിലും ധരിച്ചുവച്ചിട്ടുമുണ്ട്. ശുക്ലം രക്തത്തില്‍ നിന്ന് ഉണ്ടായതായതിനാല്‍ ശുക്ലനഷ്ടം ധാതുക്ഷയത്തിന് ഇടയാക്കുമെന്ന് മറ്റൊരു വിഭാഗം കരുതുന്നു. സ്വയംഭോഗത്തെ ഒരു മഹാപാപമായിക്കരുതി അതില്‍നിന്നുണ്ടാകുന്ന കുറ്റബോധത്തില്‍ മനമുരുകിക്കഴിയുന്ന കുമാരന്മാരും കുറവല്ല. കുമാരിമാരില്‍ ചിലരിലും സ്വയംഭോഗം കുറ്റബോധമുളവാക്കുന്നു. എന്നാല്‍ അവരില്‍ ആര്‍ത്തവത്തെയും ഗര്‍ഭധാരണത്തെയും കുറിച്ചുള്ള അജ്ഞതകളാണ് പ്രബലം.
ഏതായാലും കൗമാരകാലത്തുളവാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ യഥാവസരത്തില്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് ഭാവിയില്‍ ദാമ്പത്യ ജീവിതത്തെത്തന്നെ പ്രശ്‌നസങ്കീര്‍ണ്ണമാക്കിയേക്കാം. ലിംഗത്തിന്റെ വലിപ്പക്കുറവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ലൈംഗികബന്ധ ഭീതി (Intercourse fear) സംഭവിച്ചിട്ടുള്ള കേസുകള്‍ മനശാസ്ത്രജ്ഞന്മാരുടെ ഡയറികളിലും മറ്റും കാണാം.
പുരുഷന്റെ ലൈംഗികാവയവങ്ങള്‍
ലിംഗത്തിന്റെ വലിപ്പത്തെക്കുറിച്ച് കൗമാരാരംഭത്തിലാണ് ഒരാള്‍ ബോധവാനായിത്തീരുന്നത്. മുതിര്‍ന്നവരുടെ ലിംഗം യാദൃശ്ചികമായി കാണാനിടവരുന്ന ഒരു കൗമാരപ്രായക്കാരന്‍ സ്വാഭാവികമായിത്തന്നെ തന്റേതുമായി അതിനെ താരതമ്യപ്പെടുത്തുന്നു. തനിക്കും അതുപോലെ വലിപ്പമുള്ള ഒരു ലിംഗം ഉണ്ടായിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിക്കുന്നു. തന്റെ ലിംഗത്തിന് അല്പം കൂടി വലിപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത കുമാരന്മാര്‍ വിരളമാകും. പ്രായപൂര്‍ത്തിയാകുന്നതോടെ തന്റെ ശരീരപ്രകൃതത്തിനനുസൃതമായ ലിംഗവളര്‍ച്ച തനിക്കുണ്ടായാലും ചെറുപ്പകാലത്തു കണ്ട ആ ലിംഗം അവനെ വ്യാമോഹിപ്പിച്ചുകൊണ്ടിരിക്കും. ചില മനഃശാസ്ത്രജ്ഞന്മാര്‍ പുരുഷന്‍ നഗ്നത മറയ്ക്കുവാനുള്ള പ്രധാനകാരണം തന്റെ ചെറിയ ലിംഗം പുറത്തുകാണിക്കുന്നതിലുള്ള മടിയാണെന്നുപോലും വ്യാഖ്യാനിച്ചിട്ടുണ്ട്.
വലിപ്പമേറിയ ലിംഗമുള്ളവര്‍ പോലും തങ്ങളുടെ ലിംഗത്തിന് അല്പം കൂടി നീളമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ സ്വയം തൃപ്തനാകുന്നതിലും സ്ത്രീയെ സംതൃപ്തയാക്കുന്നതിലും ലിംഗത്തിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ ഒരു മാനദണ്ഡമേയല്ലെന്നതാണു സത്യം. ഒരു പുരുഷന്റെ ശരീരപ്രകൃതിയനുസരിച്ചായിരിക്കും അയാളുടെ ലിംഗത്തിന്റെ വലിപ്പച്ചെറുപ്പങ്ങളെങ്കിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരില്‍ വലിപ്പം കൂടിയ ലിംഗവും സ്ഥൂലഗാത്രന്മാരില്‍ വലിപ്പം കുറഞ്ഞ ലിംഗവും കാണപ്പെടുന്നത് അപൂര്‍വ്വമല്ല. ഒരാളുടെ ലിംഗത്തിന് എത്ര വലിപ്പം വേണമെന്ന കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷകളൊന്നും വയ്ക്കാനാവില്ല. സംഭോഗസുഖത്തെ ലിംഗവലിപ്പം ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ ഒരു വീക്ഷണമാണ് പുലര്‍ത്തേണ്ടത്. ആരോഗ്യവാനായ ഒരു പുരുഷന്റെ ലിംഗത്തിന് ശുക്ലത്തെ യോനിയില്‍ നിക്ഷേപിക്കാനാവശ്യമായ ദൈര്‍ഘ്യം വേണമെന്നു പറയാവുന്നതാണ്. യോനിയിലേക്കു കടക്കാന്‍ ആവശ്യമായ നീളമില്ലാത്ത ലിംഗത്തോടുകൂടിയ പുരുഷന്മാര്‍ ഇല്ലെന്നുവേണം പറയുവാന്‍.
ലിംഗദൈര്‍ഘ്യത്തെപ്പറ്റി ലൈംഗികശാസ്ത്രജ്ഞന്‍മാര്‍ വിപുലമായ പഠനങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. ഉദ്ധരിക്കാത്ത അവസ്ഥയില്‍ സാമാന്യം ചെറുതെന്നു തോന്നുന്ന ലിംഗങ്ങള്‍ക്കുപോലും ഉദ്ധ്യതാവസ്ഥയില്‍ വേണ്ടത്ര ദൈര്‍ഘ്യമുണ്ടാകുന്നതായി കാണാം. ആളുകളുടെ മുഖച്ഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ ലിംഗത്തിന്റെ വലിപ്പവും വ്യത്യസ്തമായിരിക്കും. കുറിയവരായ പലര്‍ക്കും നീളം കൂടിയ ലിംഗം കാണപ്പെടാറുണ്ട്. നീണ്ട് ഒത്ത ശരീരപ്രകൃതമുള്ളവരുടെ ലിംഗം ചെറുതും ക്ഷീണിതവുമായിരുന്നാലും അത്ഭുതപ്പെടേണ്ടതില്ല. ദീര്‍ഘമായ ലിംഗമുള്ള ചിലരിലാകട്ടെ ഉദ്ധ്യതാവസ്ഥയില്‍ അത് ആദ്യമുള്ളതിന്റെ മുക്കാല്‍ഭാഗം കൂടിയോ വലുതാകുന്നുള്ളൂ.
ഉത്ക്കണ്ഠകള്‍ അതിരുകടക്കുന്നത് മാനസികരോഗങ്ങള്‍ക്കുപോലും വഴിയൊരുക്കുന്നു.

ലിംഗദൈര്‍ഘ്യത്തെപ്പറ്റി ലൈംഗികശാസ്ത്രജ്ഞന്‍മാര്‍ വിപുലമായ പഠനങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. ഉദ്ധരിക്കാത്ത അവസ്ഥയില്‍ സാമാന്യം ചെറുതെന്നു തോന്നുന്ന ലിംഗങ്ങള്‍ക്കുപോലും ഉദ്ധ്യതാവസ്ഥയില്‍ വേണ്ടത്ര ദൈര്‍ഘ്യമുണ്ടാകുന്നതായി കാണാം. ആളുകളുടെ മുഖച്ഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ ലിംഗത്തിന്റെ വലിപ്പവും വ്യത്യസ്തമായിരിക്കും. കുറിയവരായ പലര്‍ക്കും നീളം കൂടിയ ലിംഗം കാണപ്പെടാറുണ്ട്. നീണ്ട് ഒത്ത ശരീരപ്രകൃതമുള്ളവരുടെ ലിംഗം ചെറുതും ക്ഷീണിതവുമായിരുന്നാലും അത്ഭുതപ്പെടേണ്ടതില്ല. ദീര്‍ഘമായ ലിംഗമുള്ള ചിലരിലാകട്ടെ ഉദ്ധ്യതാവസ്ഥയില്‍ അത് ആദ്യമുള്ളതിന്റെ മുക്കാല്‍ഭാഗം കൂടിയോ വലുതാകുന്നുള്ളൂ. ഒരാളുടെ ശരീരപുഷ്ടി നോക്കി ലിംഗപുഷ്ടി നിര്‍ണ്ണയിക്കാനാവില്ല. ഉത്തേജിതമല്ലാത്ത ലിംഗത്തിന്റെ വലിപ്പം സാധാരണഗതിയില്‍ 7 സെന്റീമീറ്ററിനും 11 സെന്റിമീറ്ററിനും മധ്യേയായിരിക്കും. ശരാശരി ലിംഗത്തിന്റെ ദൈര്‍ഘ്യം 9.5 സെന്റിമീറ്ററിനു താഴെയായിരിക്കും. ലിംഗത്തിലെ ധമനികളിലേക്കു രക്തപ്രവാഹം കൂടുതലാകുമ്പോള്‍ അതിന്റെ വലിപ്പവും വ്യാസവും വര്‍ദ്ധിക്കുന്നു. ഒരാളുടെ ഉദ്ധൃതലിംഗത്തിന്റെ വലിപ്പം എല്ലായ്‌പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല. സാധാരണയായി ശരാശരി 16 സെന്റിമീറ്ററായിരിക്കും ഉദ്ധൃതമായ ഒരു ലിംഗത്തിന്റെ വലിപ്പം. എന്നാല്‍ ഇത് ചിലപ്പോള്‍ 14 സെന്റിമീറ്ററോ 18 സെന്റിമീറ്ററോ ആയി വ്യത്യാസപ്പെട്ടെന്നുമിരിക്കാം. വളരെയധികം സങ്കോചവികാസങ്ങള്‍ക്ക് വിധേയമാകുന്ന ഒരവയവമാണ് ലിംഗം. 20 സെന്റീമീറ്റര്‍ നീളമുള്ള ലിംഗം സര്‍വ്വസാധാരണമല്ല. 14 ഇഞ്ചു ദൈര്‍ഘ്യവും മൂന്നിഞ്ചു വ്യാസവുമുള്ള ലിംഗവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ചിലരില്‍ അനുദ്ധൃതാവസ്ഥയില്‍പ്പോലും ഉദ്ധ്യതലിംഗത്തിന്റെ വലിപ്പം കണ്ടേക്കാം. എന്നാല്‍ ഉദ്ധൃതാവസ്ഥയില്‍ അനുക്രമമായ വലിപ്പവ്യത്യാസം അവയ്ക്കുണ്ടാകുന്നില്ല. ചെറിയ ലിംഗങ്ങള്‍ക്ക് ഉദ്ധൃതാവസ്ഥയില്‍ ഉണ്ടാകുന്ന വലിപ്പത്തേക്കാള്‍ കുറവാണ് വലിയ ലിംഗങ്ങള്‍ക്ക് ഉദ്ധൃതാവസ്ഥയില്‍ ഉണ്ടാകുന്നത്. അതിനാല്‍ ചെറിയ ലിംഗവും വലിയ ലിംഗവും ഉദ്ധ്യതാവസ്ഥയില്‍ ഏതാണ്ട് തുല്യവലിപ്പം തന്നെ ആര്‍ജിക്കുന്നു. ദൈര്‍ഘ്യമേറിയ ലിംഗമുള്ള ഒരാള്‍ മൈഥുനത്തില്‍ ഒരു വിദഗ്ധനായിക്കൊള്ളണമെന്നില്ല. ചെറിയ ലിംഗമുള്ളവര്‍ ലൈംഗികവേഴ്ചയില്‍ അസമര്‍ത്ഥരാകുന്നുമില്ല.
സ്ത്രീയെ രതസംതൃപ്തയാക്കുവാന്‍ വേണ്ട ചോദനകള്‍ സൃഷ്ടിക്കേണ്ടത് ഭഗശിശ്‌നിക, ഭഗോഷ്ഠങ്ങള്‍ ഇവയിലും അവയോടു ബന്ധപ്പെട്ട ഭാഗങ്ങളിലുമാണ്. യോനീനാളത്തിന്റെ ആന്തരികമായ മൂന്നിലൊന്നു നീളം മാത്രമേ കാര്യമായ ഉദ്ദീപനങ്ങളുടെ വേദിയായിത്തീരുന്നുള്ളൂ. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും ഇത്രത്തോളം ആഴത്തില്‍ യോനീസംവേശനം നടത്താനുള്ള ലിംഗദൈര്‍ഘ്യം ഉണ്ടായിരിക്കും. സുരതക്രിയയില്‍ ജനനേന്ദ്രിയ വലിപ്പത്തിനല്ല മാനസികവും ശാരീരികവുമായ ഉത്തേജനത്തിനാണ് പ്രഥമസ്ഥാനം.
ലിംഗത്തിന്റെ വലിപ്പക്കുറവിനെ കുറിച്ചുള്ള പരാതികളുമായി ഡോക്ടര്‍മാരെ സമീപിക്കുന്നവരും അതിനു ധൈര്യമില്ലാതെ അതിനെ ചൊല്ലി എരിതീ തിന്നു കഴിയുന്നവരും നിരവധിയുണ്ട്. ലിംഗത്തിന് എട്ടും ഒന്‍പതും ഇഞ്ചു നീളമുള്ളവര്‍പോലും ഇക്കൂട്ടത്തിലുണ്ടെന്നത് അത്ഭുതകരമത്രേ ! പലര്‍ക്കും ലിംഗദൈര്‍ഘ്യക്കുറവായതിനാല്‍ ഇണയെ തൃപ്തിപ്പെടുത്താനാവില്ലെന്നോ സ്വയം തൃപ്തരാകാന്‍ സാധിക്കുകയില്ലെന്നോ അല്ല പരാതി. സുഹൃത്തുക്കളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങളുടേതിന് വലിപ്പം തീരെപ്പോരെന്നാണ്. കാര്യം ഒരു ‘പ്രസ്റ്റീജ് ഇഷ്യൂ ‘ ആണെന്നര്‍ത്ഥം!
ലിംഗത്തിന്റെ വലിപ്പം പൗരുഷത്തിന്റെ മാനദണ്ഡമാണെന്ന സങ്കല്‍പ്പത്തിന് മാനവരാശിയോളം തന്നെ പഴക്കമുണ്ട്. നൂറ്റാണ്ടുകളായിത്തന്നെ ലിംഗദൈര്‍ഘ്യവും വ്യത്യാസവും ലൈംഗികോര്‍ജ്ജത്തിന്റെ അളവുകോലായി പരിഗണിച്ചുപോന്നു. അതുപോലെ തന്നെ കൂടുതല്‍ ശുക്ലം സ്ഖലിപ്പിക്കാന്‍ കഴിയുന്നതും എത്ര ദൂരത്തേക്ക് അത് വിക്ഷേപിക്കാം എന്നതുമൊക്കെ ലൈംഗിക ശക്തിയുടെ മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നു. സ്ഖലിക്കുന്ന ശുക്ലത്തിന്റെ അളവ് ജനിക്കുന്ന കുട്ടിയുടെ പുഷ്ടിയുടെയും ആരോഗ്യത്തിന്റെയും മാനദണ്ഡമായി ഗണിക്കപ്പെട്ടിരുന്നതാണ് ഒരു കാലഘട്ടത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണ. പുരുഷ ബീജങ്ങളെക്കുറിച്ച് നേരത്തേതന്നെ അറിവുണ്ടായിരുന്നെങ്കിലും 1856-ല്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ പ്രിംങ്ഷിം (Pringsheim) വെളിപ്പെടുത്തുന്നതുവരെ അതിന്റെ ധര്‍മ്മത്തെക്കുറിച്ച് ശാസ്ത്ര ലോകത്തിന് അറിവില്ലായിരുന്നു. പ്രാചീന ക്ഷേത്രങ്ങളിലെ രതിശില്പങ്ങളില്‍ വലിയ ലിംഗമുള്ള പുരുഷന്മാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ലിംഗവലിപ്പം സുരതസാമര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നുവെന്നൊരു തെറ്റിദ്ധാരണ ആധുനിക മനുഷ്യരില്‍ വേരൂന്നുവാന്‍ ഇതൊക്കെയും കാരണമായി.
ലിംഗത്തിന് എട്ടിഞ്ചും ഒന്‍പതിഞ്ചുമൊക്കെ നീളമുണ്ടെന്ന് അവകാശപ്പെടുന്ന ചിലരുണ്ട്. എന്നാല്‍ തെറ്റായി അളവെടുക്കുന്നതാണ് ഇത്തരം ഗീര്‍വാണത്തിനു വഴി ഒരുക്കുന്നത്. ലിംഗത്തിന്റെ നീളം അളക്കേണ്ടത് ഭഗാസ്ഥിയില്‍ (Public bone) നിന്നും ലിംഗാഗ്രം വരെയാണ്. വശങ്ങളില്‍ നിന്നോ കീഴ്ഭാഗത്തുനിന്നോ അളന്നാല്‍ ലിംഗത്തിന് ദൈര്‍ഘ്യം കൂടുതല്‍ കാണും. അതിനാല്‍ ലിംഗത്തിന്റെ മുകള്‍വശം വേണം അളക്കുവാന്‍. അതുപോലെ തന്നെ ലിംഗത്തിന്റെ വണ്ണം അളക്കുന്നത് ലിംഗശീര്‍ഷത്തിന് ഒരിഞ്ചു പിന്നിലായി ലിംഗതനുവിനു ചുറ്റുമാകണം.

2 comments:
ബ്ലോഗ് നന്നായിട്ടുണ്ട്. വളരെ പ്രസക്തമാണ് ലേഖനം. പക്ഷെ ഇപ്പോഴൊക്കെ ആളുകൾ ബ്ലോഗുകൾ വായിക്കുന്നുണ്ടോ എന്നറിയില്ല . ഏതായാലും ഇരിക്കട്ടെ, ഓൺലൈൻ എഴുത്തുകൾ മായ്ക്കപ്പെടുകയില്ലല്ലോ
ആശംസകളോടെ,
നന്ദി......
Post a Comment