അദ്ധ്യായം-3
സ്ത്രീപുരുഷ ലൈംഗികാവയവങ്ങള്‍
ഈ ആധുനികകാലത്തും തങ്ങളുടെ ലൈംഗികാവയവങ്ങളുടെ ശരീരഘടനാശാസ്ത്രത്തെ (Anatomy) കുറിച്ച് അജ്ഞരായ ഒട്ടേറെപ്പേരുണ്ട്. ലൈംഗികാവയവങ്ങളോട് നിഗൂഢവും പാപാത്മകവുമായ ഒരു സമീപനം വച്ചുപുലര്‍ത്തുവാന്‍ ബാല്യകാലം മുതല്ക്കേ പ്രേരിതരായിത്തീരുന്നതിനാലാണിത്. സദാ വസ്ത്രങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്ന ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒരു കുറ്റകൃത്യമെന്നപോലെ കുട്ടിക്കാലം മുതല്ക്കേ പഠിപ്പിക്കുന്നു. പല അപരനാമങ്ങളിലും അറിയപ്പെടുന്ന ലൈംഗികാവയവങ്ങളുടെ യഥാര്‍ത്ഥനാമം മിക്കപ്പോഴും നാം ഗ്രഹിക്കുന്നത് കൗമാരത്തോടെയായിരിക്കും. ഇക്കാലത്ത് ദൃശ്യമാധ്യമങ്ങളിലും മറ്റും ലൈംഗികചേഷ്ടകള്‍ നിറഞ്ഞ ഗാനനൃത്തരംഗങ്ങളും ലൈംഗികാവയവങ്ങളുടെ ഭാഗികവും ഏതാണ്ട് പൂര്‍ണ്ണവുമായ പ്രദര്‍ശനവും സുലഭമാണെങ്കിലും ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തനരീതിയും പേരുകളും മറ്റും കൗമാരപ്രായം തികഞ്ഞവര്‍ക്കുപോലും വെളിപ്പെടുത്തുന്നതില്‍ പല രക്ഷിതാക്കള്‍ക്കും മടിയാണ്. ഫാഷന്‍ ചാനല്‍ പോലുള്ള ടി.വി.പരിപാടികളില്‍ ലൈംഗികാവയവങ്ങള്‍ അതിന്റെ എല്ലാ മാദകത്വത്തോടെയും ഇന്നു പ്രദര്‍ശിപ്പിക്കുന്നുണ്ട്. പല കുട്ടികളും ഏതോ മഹാപാപം ചെയ്യുന്ന മട്ടില്‍ ഒളിഞ്ഞും പാത്തുമൊക്കെ അത് ആസ്വദിക്കുന്നുമുണ്ട്. അര്ദ്ധരാത്രിയോടടുക്കുമ്പോള് നഗ്നനൃത്തങ്ങള്‍ നിസ്സങ്കോചം പ്രദര്‍ശിപ്പിക്കുന്ന ഒട്ടേറെ ഇന്ത്യന്‍ ചാനലുകളുമുണ്ട്. ബാലകന്മാര്‍ക്ക് അതൊക്കെ ആസ്വദിക്കുവാന്‍ വലിയ തടസ്സങ്ങളൊന്നുമില്ലെങ്കിലും ലൈംഗികാവയവങ്ങളെയയും ലൈംഗികശാസ്ത്രത്തെയും കുറിച്ചുള്ള അവബോധം അവര്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ നിന്ന് ആര്ജ്ജിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ ലൈംഗിക ശരീരഘടനാശാസ്ത്രമെന്നത് കുട്ടികളില്‍ ഭയവും കുറ്റബോധവും ആകാംക്ഷയുമെല്ലാമുണര്ത്തുന്ന ഒരു പ്രതിഭാസമായി അവശേഷിക്കുന്നു.
ലൈംഗികാവയവങ്ങളെക്കുറിച്ചും ലൈംഗികശാസ്ത്രത്തെക്കുറിച്ചും ഗൃഹാന്തരീക്ഷത്തില്‍നിന്ന് അറിവ് ലഭിക്കാത്തതിനാല്‍ അശ്ലീലസാഹിത്യത്തെയും അപക്വമതികളായ സുഹൃത്തുക്കളെയും ബാലകന്മാര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നു. വീട്ടുജോലിക്കാരും മുതിര്‍ന്ന കുട്ടികളും അവരുടെ ലൈംഗിക അധ്യാപകരായിത്തീരുന്നു. ഇത് കുട്ടികളില്‍ തെറ്റായ ലൈംഗികാവബോധം വളര്‍ത്തുകയും ഒട്ടേറെ അനാശാസ്യപ്രവണതകള്‍ക്ക് വഴി ഒരുക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലെ ഒരു ബാലന് ലൈംഗികാവയവങ്ങളുടെ യഥാര്‍ത്ഥ നാമത്തിനുപകരം ആദ്യം ഗ്രഹിക്കുന്നത് അതിന്റെ വൈകൃതനാമമായിരിക്കും. ലൈംഗിക പ്രക്രീയയുടെ അശാസ്ത്രീയമായ വിവരണങ്ങളായിരിക്കും അവര്‍ക്ക് മിക്കപ്പോഴും ലഭിക്കുക. വളരുന്തോറും ലൈംഗികതയെക്കുറിച്ചറിയാനുള്ള ആകാംക്ഷയും വര്‍ദ്ധിക്കുന്നതിനാല്‍ ആദ്യം ഇക്കാര്യം ഓതിക്കൊടുക്കുന്ന വ്യക്തിയെ കുട്ടി ഗുരുനാഥനായി കാണുന്നു. പ്രായപൂര്‍ത്തിയാകുന്നതോടെ ലൈംഗികജീവിതത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ അപക്വലൈംഗികവിദ്യാഭ്യാസം വഴിയൊരുക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമായിരിക്കവേ, അതിലെ ലൈംഗിക പോര്‍ട്ടലുകള്‍ കുട്ടികള്‍ എത്രത്തോളം ദുരുപയോഗപ്പെടുത്തുന്നുവെന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല.
ജനനേന്ദ്രിയങ്ങളുടെ വലിപ്പത്തെയും മറ്റും സംബന്ധിച്ച് ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഇന്നും നമ്മുടെ നാട്ടില്‍ നിലനില്ക്കുന്നു. ലിംഗത്തിന്റെ വലിപ്പവും ലൈംഗിക സംതൃപ്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാന്‍ ലിംഗത്തിനുണ്ടായിരിക്കേണ്ട വലിപ്പമെത്രയാണ്? വലിയ സ്തനങ്ങള്‍ ലൈംഗികാസക്തി കൂടിയതിന്റെ സൂചനയാണോ? സ്തനങ്ങള്‍ക്ക് വലിപ്പചെറുപ്പമുണ്ടാകുന്നതില് കുഴപ്പമുണ്ടോ? ഒരു വൃഷണം മറ്റൊരു വൃഷണത്തേക്കാള് താഴ്ന്നു കിടക്കുന്നതില്‍ കുഴപ്പമുണ്ടോ? കൃസരി എന്നുപറയുന്നത് എന്താണ്? എവിടെയാണ് അത് സ്ഥിതി ചെയ്യുന്നത്? ഈ സംശയങ്ങളെല്ലാം തന്നെ വര്‍ഷങ്ങളായി പല ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്ന ഡോക്ടറോടു ചോദിക്കുക പോലുള്ള പംക്തികളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതായി കാണാം. തീര്‍ത്തും ലളിതമെങ്കിലും ഇന്നും പലര്‍ക്കും അജ്ഞാതങ്ങളായ ഇത്തരം സംശയങ്ങള്‍ക്കെല്ലാം ശരിയായ നിവാരണമുണ്ടാകണമെങ്കില് സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തന രീതികളും ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. വിജയകരമായ ദാമ്പത്യബന്ധത്തിന് പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങളെക്കുറിച്ച് സാമാന്യമായ ധാരണ ഇണകള്ക്കുണ്ടായിരിക്കണം. എന്നാല്‍ ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കുന്നതിന് ഒരാള്‍ വലിയ ഗൈനക്കോളജിസ്റ്റ് ഒന്നും ആയിരിക്കേണ്ടതില്ലെന്ന വസ്തുതയും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്.
സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍
സ്ത്രീയുടെ ജനനേന്ദ്രിയത്തെ ബാഹ്യമെന്നും (Internal Sex Organs) ആഭ്യന്തരമെന്നും (Externa; Sex Organs) രണ്ടായി തിരിക്കാം. പുറമേ കാണാവുന്ന ജനനേന്ദ്രിയഭാഗങ്ങളാണ് ബാഹ്യലൈംഗികാവയവങ്ങള്‍. സ്ത്രീയുടെ ബാഹ്യജനനേന്ദ്രിയത്തെ മൊത്തത്തില്‍ സ്ത്രീഭഗം (Vulva) എന്നാണ് വിളിക്കുന്നത്. ബൃഹത് ഭഗോഷ്ഠങ്ങള്‍ (Labia Majora Outer Lips) ലഘുഭഗോഷ്ഠങ്ങള്‍ (Labia Minora inner Lips) , കൃസരി (Clitoris) , കന്യാസ്തരം (Maiden head) എന്നിവയാണ് സ്ത്രീഭഗത്തിന്റെ മുഖ്യഭാഗങ്ങള്‍.
ഗര്‍ഭാശയം (Uterus) അണ്ഡവാഹിനികള്‍ (Fallopain Tubes) , അണ്ഡാശയങ്ങള്‍ (Ovary) , യോനി (Vagina) ഇവയാണ് സ്ത്രീ ജനനേന്ദ്രിയത്തിലെ ആന്തരികാവയവങ്ങള്‍.
സ്ത്രീയുടെ ബാഹ്യലൈംഗികാവയവങ്ങള്‍ അഥവാ ജനനേന്ദ്രിയങ്ങള്‍ ആഭ്യന്തര ജനനേന്ദ്രിയങ്ങള്‍ക്ക് സംരക്ഷണം നല്കുന്നു. അത്യന്തം ലൈംഗികോദ്ദീപനപരമായ അവയവങ്ങള്‍ ആണവ ലൈംഗികപ്രതികരണങ്ങളുടെ ആസ്ഥാനമാണ് അവയെന്നു പറയാം.
ബാഹ്യജനനേന്ദ്രിയങ്ങള്
ഗുഹ്യശൈലം (Mons Veneris)
ഭഗപ്രദേശത്ത് ഭഗസന്ധിയുടെ തൊട്ടുമുമ്പിലായി ( ഇരുപാര്ശ്വത്തെയും ഭഗാസ്ഥികള് മുമ്പില്‍ ഒന്നുചേരുന്ന സന്ധിയാണ് ഭഗസന്ധി - Public Symphysis) ഉയര്‍ന്നു നില്ക്കുന്ന ത്രികോണാകൃതിയില്‍ കാണുന്ന രോമാവൃത പ്രദേശമാണ് ഗുഹ്യശൈലം. മേദസ് കൂടുതലുള്ളതിനാല്‍ ഈ ഭാഗം ഒരു ശൈലം പോലെ ഉയര്‍ന്നു നില്ക്കുന്നു. ഗുഹ്യശൈലത്തിന്റെ തുടര്‍ച്ചയായിട്ടാണ് സ്ത്രീയുടെ മറ്റു ബാഹ്യലൈംഗികാവയവങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഗുഹ്യശൈലത്തില് കാണപ്പെടുന്ന രോമങ്ങളെ ഗുഹ്യരോമങ്ങള്‍ (Public hair) എന്നുവിളിക്കുന്നു. ഗുഹ്യരോമങ്ങള്‍ ദ്വിതീയ ലൈംഗികസ്വഭാവങ്ങളുടെ (Secondary sexual characters) ഗണത്തില്‍പ്പെടുന്നതാണ്. പ്രായപൂര്ത്തിയോടടുക്കുമ്പോഴാണ് (Puberty) ഈ രോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പ്യൂബസെന്റ് (Pubescent) എന്ന പദത്തിന് രോമനിബിഡം എന്നാണര്‍ത്ഥം. അങ്ങനെ പ്രായപൂര്‍ത്തിയാകലും രോമരാജികള്‍ പ്രത്യക്ഷപ്പെടുന്നതും തമ്മില്‍ ബന്ധമുള്ളതായി കാണാം
ബൃഹത് ഭഗോഷ്ഠങ്ങള്‍ (ബാഹ്യയോനീദളങ്ങള് - Labia majora, Outer lips)
ഗുഹ്യശൈലത്തിന് മധ്യത്തിലായാണ് ഭഗദ്വാരം (Vagina Opening) സ്ഥിതിചെയ്യുന്നത്. ഭഗദ്വാരത്തിന് ഇരുവശത്തുമായി തുടരുന്ന ഗുഹ്യശൈലത്തിന്റെ തടിച്ച മടക്കുകളെയാണ് ബൃഹത് ഭഗോഷ്ഠങ്ങള്‍ അഥവാ ബാഹ്യയോനീദളങ്ങള് എന്നു പറയുന്നത്. മറ്റ് ബാഹ്യലൈംഗികാവയവങ്ങള്ക്ക് വലയം സൃഷ്ടിച്ചുകൊണ്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിനുപുറമെയും ഭഗരോമങ്ങളുടെ തുടര്‍ച്ച കാണാം. ലോലമായ ഇത്തരം ബാഹ്യലൈംഗികാവയവങ്ങളെ രക്ഷിക്കുകയെന്നതാണ് ബൃഹത് ഭഗോഷ്ഠങ്ങളുടെ പ്രധാന ധര്‍മ്മം പ്രസവിച്ചിട്ടില്ലാത്ത യുവതികളില്‍, പ്രത്യേകിച്ചും ലഘു ഭഗോഷ്ഠങ്ങള്‍ തീരെ ചെറുതാണെങ്കില്‍, ബൃഹത് ഭഗോഷ്ഠങ്ങള്‍ മധ്യഭാഗത്ത് തമ്മില്‍ മുട്ടിയിരിക്കുന്നതിനാല്‍ ഇതര ബാഹ്യലൈംഗികാവയവങ്ങള്‍ കാണുവാന്‍ പ്രയാസമായിരിക്കും. ബൃഹത് ഭഗോഷ്ഠങ്ങളെ വശങ്ങളിലേക്കു മാറ്റിയാല്‍ മാത്രമേ തരുണിമാരുടെ ഇതര ബാഹ്യലൈംഗികാവയവങ്ങള്‍ ദൃശ്യമാകൂ. ഗര്‍ഭം, പ്രസവം, പ്രായാധിക്യം ഇവകൊണ്ട് ബൃഹത് ഭഗോഷ്ഠങ്ങളുടെ ആകാരത്തിന് മാറ്റം വരികയും, അവ മധ്യത്തില്‍ തമ്മില്‍ സ്പര്‍ശിക്കാതെ അല്പം അകന്നുനില്ക്കുകയും ചെയ്യും. ഇത്തരം അവസ്ഥയില്‍ ബൃഹത് ഭഗോഷ്ഠങ്ങളെ വശത്തോട്ട് മാറ്റാതെ തന്നെ ഇതരഭാഗങ്ങള്‍ കാണാന്‍ കഴിയും.
ലഘു ഭഗോഷ്ഠങ്ങള്‍ (അന്തര്യോനീദളങ്ങള് - Labia minora, Inner Lips)
ബൃഹത് ഭഗോഷ്ഠങ്ങള്‍ വശങ്ങളിലേക്കു മാറ്റിയാല്‍ ലഘു ഭഗോഷ്ഠങ്ങള്‍ ദൃശ്യമാകും. ബൃഹത് ഭഗോഷ്ഠങ്ങള്ക്കു സമാന്തരമായി ഭഗദ്വാരത്തിന്റെ ശീര്ഷഭാഗത്തു നിന്നും ഇവ ആരംഭിക്കുന്നു. ‘V’ എന്ന അക്ഷരത്തിന്റെ ആകൃതിയാണ് ലഘു ഭഗോഷ്ഠങ്ങള്ക്ക്. ചില സ്ത്രീകളില്‍ ഇതിന്റെ വലിപ്പം നാമമാത്രമായിരിക്കും. മറ്റു ചിലരില്‍ ഇത് വിടര്‍ന്ന് വലുതായിരിക്കുന്നതിനാല്‍ യോനീകവാടവും മറ്റും ദൃശ്യമാകുന്നതിന് ഇവ വിടര്ത്തിനോക്കേണ്ടിവരും. ലഘു ഭഗോഷ്ഠങ്ങളുടെ വീതിയുടെ കാര്യത്തിലും വ്യത്യാസങ്ങളുണ്ട്. കാലിഞ്ചു മുതല്‍ രണ്ടരയിഞ്ചുവരെ ഇതിനു വീതിയുണ്ടാകാം.
ലഘുഭഗോഷ്ഠത്തിന്റെ ബാഹ്യതലം കട്ടിയുള്ള ആവരണം കൊണ്ട് മൂടിയിരിക്കുന്നു. എന്നാല്‍ അവയുടെ അന്തര്‍ഭാഗം നേര്‍ത്തതും സംവേദനക്ഷമതയേറിയതുമായ പാടയാല്‍ മൂടിയിരിക്കും. ലഘുഭഗോഷ്ഠങ്ങളില് ധാരാളം രക്തചക്കുഴലുകളും നാഡീ അഗ്രങ്ങളും ഇലാസ്തിക തന്തുക്കളം ഉള്‍ച്ചേര്‍ന്നിരിക്കുന്നതിനാല്‍ ഉദ്ദീപനങ്ങളോട് പ്രതികരിക്കുവാന്‍ ഇവയ്ക്കു കഴിയുന്നു. ഉത്തേജിതമാകുന്നതോടെ രക്തം ഇരച്ചുകയറുന്നതിനാല്‍ ഇത് വിങ്ങിവീര്ക്കുകയും ദൃഢമാകുകയും ചെയ്യുന്നു. ലഘു ഭഗോഷ്ഠങ്ങളുടെ ശീര്‍ഷഭാഗം ഭഗശിശ്നികയ്ക്കു മുകളില്‍ യോജിച്ച് ഭഗശിശ്നികയുടെ അഗ്രചര്‍മ്മമായി മാറുന്നു. ഈ അഗ്രചര്മ്മത്തെ ശിശ്നികാഛദം (Clitorial hood) എന്നു വിളിക്കുന്നു.
ഭഗശിശ്നിക (കൃസരി-Clitoris)
സ്ത്രീകളിലെ ഏറ്റവും ഉദ്ദീപനാത്മകമായ ലൈംഗികാവയവ ഭാഗമാണ് ഭഗശിശ്നിക എന്നു കരുതപ്പെടുന്നു. പ്രാചീന ലൈംഗികാചാര്യന്മാര് മുതല്‍ ഫ്രോയിഡും ഹാവ്ലോക് എല്ലിസും കിന്‍സിയും വരെയുള്ള മനഃശാസ്ത്ര വിശാരദന്മാര് വരെ ഈ രതിപീഠത്തിന്റെ മാഹാത്മ്യത്തെ വാഴ്ത്തിയിട്ടുണ്ട്. സ്ത്രീയുടെ രതിമൂര്ച്ഛാകേന്ദ്രങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതാണത്.
ഭഗദ്വാരത്തിന്റെ മുകളറ്റത്തെ കോണിലായി ഇരുഭാഗത്തെയും ലഘു ഭഗോഷ്ഠങ്ങള്‍ തമ്മില്‍ സന്ധിക്കുന്നിടത്താണ് ഭഗശിശ്നിക സ്ഥിതിചെയ്യുന്നത്. പുരുഷന്റെ ലിംഗവുമായി ചില സാദൃശ്യങ്ങളുള്ള കാലിഞ്ചോളം വരുന്ന അത്യന്തം ഉദ്ദീപനാത്മകമായ ഒരവയവമാണിത്. മുഖ്യമായും ഉദ്ധാരക കലകള്‍കൊണ്ട് (Erective Tissues) നിര്‍മ്മിച്ചിരിക്കുന്ന ഇതിന്റെ അഗ്രം സാധാരണയായി ഇരുണ്ടിരിക്കും. രതിമൂര്‍ച്ഛയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന ഇതില്‍ ഒട്ടനേകം നാഡീ അഗ്രങ്ങള്‍ സന്ധിക്കുന്നു.
ഭഗശിശ്നികയുടെ വലിപ്പവും വ്യക്തിനിരപേക്ഷമത്രേ. ചില സ്ത്രീകളില്‍ ഇങ്ങനെ ഒരവയവം ഉണ്ടെന്നുപോലും തോന്നുകയില്ല. വലിപ്പം കുറഞ്ഞും ശിശ്നികാച്ഛദത്താല് മൂടപ്പെട്ടുമിരിക്കുന്നതിനാലാണിത്. വലിയ കൃസരിയുള്ള അംഗനമാര്‍ കാമോന്മാദിനികളായിരിക്കുമെന്നും അവരുടെ രത്യാവേശം ശമിപ്പിക്കാനാവില്ലെന്നും ചില മിഥ്യാധാരണകള്‍ നിലവിലുണ്ടെങ്കിലും അതിനൊന്നും ഒരു ശാസ്ത്രീയ അടിത്തറയുമില്ല. കൃസരിയുടെ വലിപ്പവും ലൈംഗികോര്‍ജ്ജവുമായി ഒരു ബന്ധവുമില്ല. അതുപോലെ തന്നെ ഒരു സ്ത്രീയുടെ ശരീരത്തിന്റെ വലിപ്പത്തിനനുസൃതമായിരിക്കും ഭഗശിശ്നികയുടെ വലിപ്പമെന്നു പറയുന്നതിലും കഴമ്പില്ല.
ലൈംഗികചോദനയില്‍ മുഖ്യസ്ഥാനം കല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരവയവമാണ് കൃസരി. കൃസരിയില്‍ മാത്രം ചെലുത്തുന്ന ഉദ്ദീപനങ്ങള്‍ക്ക് ഒരു സ്ത്രീയെ രതിമൂര്ച്ഛയിലെത്തിക്കാനാകും. പുരുഷലിംഗം പോലെ തന്നെ ഉത്തേജിതമാകുന്ന ഒരവയവമാണ് കൃസരിയും. എന്നാല്‍ വലിപ്പക്കുറവുമൂലം അത് പ്രകടമായി അനുഭവപ്പെടാറില്ലെന്നു മാത്രം.
മൂത്രദ്വാരം
കൃസരിക്കു തൊട്ടുതാഴെയായി മൂത്രനാളി പുറത്തേയ്ക്കു തുറക്കുന്നതാണ് മൂത്രദ്വാരം. മൂത്രദ്വാരം ഒരു വിസര്ജ്ജനാവയവമാണെങ്കിലും ജനനേന്ദ്രിയത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ധാരാളം നാഡികള്‍ ഇതിനുചുറ്റും ഉണ്ട്. പുരുഷന്മാരുടെ മൂത്രനാളി ദൈര്‍ഘ്യമേറിയതാണെങ്കിലും സ്ത്രീകളുടേത് വളരെ ഹ്രസ്വമാണ്. ഒന്നരമുതല്‍ രണ്ടിഞ്ചുവരെയാണ് ഇതിന്റെ നീളം. മൂത്രനാളിക്കു ലൈംഗികധര്മ്മങ്ങളൊന്നും തന്നെയില്ലെങ്കിലും ചില സ്ത്രീകള്‍ ഇതില്‍ വിരല്‍ കടത്തി സ്വയംഭോഗം ചെയ്യാറുണ്ട്.
കന്യാചര്‍മ്മം
മൂത്രദ്വാരത്തിനു താഴെയായി കാണപ്പെടുന്ന യോനീദ്വാര (Vaginal Orifice) ത്തിലാണ് കന്യാചര്‍മ്മം സ്ഥിതിചെയ്യുന്നത്. കന്യാചര്‍മ്മം യോനീദ്വാരത്തെ ഭാഗികമായി മൂടുന്നു. സാധാരണയായി അര്‍ദ്ധവൃത്താകാരത്തില്‍ യോനിയുടെ ആദ്യപകുതിയെ മറച്ചുകൊണ്ടാണിത് നില്‍ക്കുന്നത്. എന്നാല്‍ ചിലരില്‍ അത് യോനീദ്വാരത്തെ പൂര്‍ണ്ണമായും വലയം ചെയ്തു നില്‍ക്കുന്നതായും കാണാം. എന്നാല്‍ കന്യകയില്പ്പോലും സാധാരണഗതിയില്‍ യോനീദ്വാരം കന്യാചര്‍മ്മത്താല്‍ പൂര്‍ണ്ണമായും മറയ്ക്കപ്പെടുന്നില്ല എന്നതാണു സത്യം. എവിടെയെങ്കിലും ഒരു ചെറു സുഷിരമെങ്കിലും ഉണ്ടായിരിക്കും. ഇതിലൂടെ ചെറുവിരല്‍ കടത്താവുന്നതുമാണ്. ഈ ദ്വാരം ചിലപ്പോള്‍ തീരെ ചെറുതോ വളരെ വലിയതോ ആയെന്നിരിക്കാം.
കന്യാചര്‍മ്മത്തിന്റെ ജീവശാസ്ത്രധര്മ്മം ഇനിയും വ്യക്തമായിട്ടില്ല. കന്യകാത്വവുമായി ഇതിനു ബന്ധമില്ലെന്നതാണ് ആധുനിക വീഷണം. ലൈംഗികബന്ധത്തിന്റെ ആസ്വാദ്യതയ്ക്ക് ഇതിന്റെ ആവശ്യവുമില്ല. എന്നാല്‍ അടുത്തിടെ കന്യകാത്വലക്ഷണമായി കന്യാചര്‍മ്മത്തെ പരിഗണിക്കാമെന്ന നിലപാട് ചിലര്‍ സ്വീകരിച്ചിരുന്നതായി കാണപ്പെടുന്നു. ശാരീരികാധ്വാനം, അപകടങ്ങള്‍, എന്നിവമൂലം കന്യാചര്‍മ്മത്തിന് ക്ഷതം സംഭവിക്കാമെന്നാണ് പൊതുധാരണ എന്നാല്‍ അത് അത്രവേഗം കേടുസംഭവിക്കുന്ന ഒന്നല്ലെന്നും സംഭോഗത്തിനോ സ്വയംഭോഗത്തിനോ മാത്രമേ അതിനെ നശിപ്പിക്കാനാകൂ എന്നും ചിന്തിക്കുന്നവരുമുണ്ട്.
രക്തസ്രാവത്തോടെയോ അല്ലാതെയോ കന്യാചര്‍മ്മം ഛേദിക്കപ്പെടാം. എന്നാല്‍ ഇലാസ്തികത ഏറെയുള്ള കന്യാചര്‍മ്മം പൊട്ടുമ്പോള്‍ ഏറെ രക്തസ്രാവമുണ്ടാകണമെന്നില്ല. കട്ടികൂടിയ കന്യാചര്‍മ്മങ്ങള്‍ പൊട്ടുമ്പോഴാണ് രക്തസ്രാവമുണ്ടാകുന്നത്. ചില കന്യാചര്‍മ്മങ്ങള്‍ ശസ്ത്രക്രിയ മൂലവും ഭേദിക്കേണ്ടി വന്നേക്കാം.
ഭഗഗുദമധ്യദേശം (Perineum)
ജഘനങ്ങള്ക്കിടയില് യോനീദ്വാരത്തിനും ഗുദത്തിനും മധ്യേയുള്ള ഭാഗമാണ് ഭഗഗുദമധ്യദേശം. ജനനേന്ദ്രിയത്തെ യഥാസ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്ന ഭഗഗുദമധ്യദേശത്തിനു#ൂ ഏകദേശം രണ്ടിഞ്ചോളം നീളം വരും. പ്രസവസമയത്ത് യോനീകവാടം വേണ്ടവണ്ണം വികസിച്ചില്ലെങ്കില്‍ ഭഗഗുദമധ്യദേശം കീറിപ്പോകാനിടയുണ്ട്. എപ്പിസിയോട്ടമി (Episiotomy) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ശസ്ത്രക്രിയയിലൂടെ ഇത് ഒഴിവാക്കാനാകും. യോനീമുഖം വലുതാകത്തക്കവണ്ണം ഒരു കീറല്‍ ഉണ്ടാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഭഗദുധമധ്യദേശം നെടുകേ കീറി ഭഗവും ഗുദവും ഒന്നാവുകയെന്ന അപകടം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുന്നു.
ബാര്തോലിന് ഗ്രന്ഥികള്‍
യോനീദ്വാരത്തിനിരുവശത്തുമായി സ്ഥിതിചെയ്യുന്ന രണ്ടു ചെറു ഗ്രന്ഥികളാണിവ. ഒരു നേര്ത്തദ്രാവകം ഇവ സ്രവിപ്പിക്കുന്നുണ്ട്. എന്നാല്‍ യോനിയെ മുഴുവനായി ആര്ദ്രമാക്കാന് ഈ സ്രാവത്തിനു കഴിയുകയില്ല. ലിംഗസംവേശനത്തിനായി യോനിയെ ആര്ദ്രമാക്കുന്നത് ബാര്‍ത്തോലിന്‍ ഗ്രന്ഥികളാണ് എന്നായിരുന്നു അടുത്തിടവരെയുള്ള ധാരണ. ഗര്‍ഭാശയ, ബാഹ്യലൈംഗികാവയവങ്ങള്‍, ഭഗദ്വാരം, യോനി എന്നിവിടങ്ങളില്‍ നിന്നും സ്രാവങ്ങളുണ്ടാകാം.
ആന്തരജനനേന്ദ്രിയങ്ങള് (Internal genital organs)
യോനി (ശ്രോണി-Vagina)
വജൈന എന്ന ലാറ്റിന്‍ വാക്കിന് വാളുറ എന്നാണര്‍ത്ഥം. മൈഥുനത്തില്‍ ലിംഗമാകുന്ന ഖഡ്ഗത്തിന് ഉറപോലെ വര്ത്തിക്കുന്നതിനാലാകാം ഈ അവയവത്തിന് വജൈന എന്ന പേരു സിദ്ധിച്ചത്.
യോനീദ്വാരത്തിനു തുടര്‍ച്ചയായി ആന്തരികമായി സ്ഥിതി ചെയ്യുന്ന പേശികള്‍ ഉള്‍ച്ചേര്‍ന്ന നാളിയാണ് യോനി. സ്ത്രീയുടെ സംഭോഗാവയവമായ യോനി മൈഥുനവേളയില്‍ ലിംഗത്തെ സ്വീകരിക്കുന്നു.
ഛേദതലത്തില്‍ യോനിക്കു മുന്നിലായി മൂത്രാശയം, മൂത്രനാളി എന്നിവയും പിന്നിലായി ഗുദവും സ്ഥിതിചെയ്യുന്നു.
ശരീരത്തിന്റെ ലംബനിലയില്നിന്ന് പിന്നോക്കം ചരിഞ്ഞാണ് യോനി നിലകൊള്ളുന്നത്. യോനിയുടെ മുന്ഭിത്തിക്ക് ഉദ്ദേശം 9 സെന്റിമീറ്ററും പിന്‍ഭിത്തിക്ക് 14 സെന്റിമീറ്ററും നീളമുണ്ടായിരിക്കും. ഏകദേശം 10 സെന്റിമീറ്ററാണ് യോനിയുടെ ശരാശരി നീളം. യോനിയുടെ മുകളറ്റത്തില്‍ ഗര്‍ഭാശയത്തിന്റെ കഴുത്ത് (ഗര്ഭാശയഗ്രീവ) യോജിപ്പിച്ചിരിക്കുന്നു. ഗര്ഭാശയഗ്രീവ യോനിയിലേക്കുന്തി നില്ക്കുന്നതുമൂലം ഗര്ഭാശയഗുഹയ്ക്കു ചുറ്റുമുള്ള ഇടുക്കിനെ ഗ്രൈവേയഗുഹ (Fornix) എന്നു വിളിക്കുന്നു. ഈ ഗുഹയ്ക്ക് പുരോഭാഗം, പശ്ചിമഭാഗം, രണ്ടു പാര്‍ശ്വഭാഗങ്ങള്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളുണ്ട് (Anterior, Posterior and Lateral fornix)
യോനീദ്വാരത്തില്നിന്നു പിന്നിലേക്ക് പോകുന്തോറും യോനീനാളത്തിന്റെ വ്യാസം കൂടിക്കൂടി വരുന്നു. ഗര്ഭാശയഗ്രീവയോട് അടുക്കുമ്പോള്‍ ഇത് ഏറ്റവും കൂടുതലാകുന്നു. വ്യാസം കുറവായ ആദ്യഭാഗത്തെ യോനീസുരംഗം (Vaginal barrel) എന്നും തുടര്‍ന്ന് വ്യാസമേറിയ ഭാഗത്തെ വ്യാസിത യോനി (Vaginal vault) എന്നും പറയുന്നു. സാധാരണഗതിയില്‍ യോനി സങ്കോചിച്ചിരിക്കുകയാല് അതിനുള്ളിലെ ദ്വാരം പുറമേക്കു കാണുകയില്ല. സംഭോഗം, പ്രസവം എന്നീ സന്ദര്‍ഭങ്ങളില്‍ യോനീഭിത്തികള്‍ വികസിച്ച് യോനിയില്‍ ഇടം (Spacet) ഉണ്ടാകുന്നു.
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ യോനിയുടെ അന്തര്‍ഭാഗം കട്ടിയുള്ള പാളിയാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കും. ലൈംഗികക്ഷമമായ കാലഘട്ടം വരെ ഇത് നേര്മ്മയേറിയതായിരിക്കും. ആര്‍ത്തവ വിരാമത്തിനു ശേഷവും ഇതിന് കട്ടികുറയുന്നുണ്ട്. കൗമാരത്തിലും യൗവ്വനത്തിലും യോനി അമ്ലസ്വഭാവമുള്ളതായിരിക്കും. എന്നാല്‍ ബാല്യത്തിലും വാര്‍ദ്ധക്യത്തിലും അത് ക്ഷാരഗുണമാര്ന്നതായിരിക്കും.
യോനിയുടെ ഉള്‍വശം സ്പര്‍ശിച്ചു നോക്കിയാല്‍ ചെറിയതരുതരുപ്പ് അനുഭവപ്പെടും. ഒട്ടേറെ ചുളിവുകളും മടക്കുകളും ഉള്ളതിനാലാണിത്. യോനിയുടെ അന്തര്‍ഭാഗത്തെ ആവരണം ചെയ്യുന്ന ശ്ലേഷ്മകലയിലാണ് (Mucous membrane) ഈ ചുളിവുകള്‍ ഉള്ളത്. യോനിയുടെ പുറംഭിത്തിയില്‍ കൂടുതലായി കാണപ്പെടുന്ന ഈ ചുളിവുകള്‍ പ്രസവാനന്തരവും പ്രായമാവുന്നതോടെയും മറ്റും അല്പാല്പം അപ്രത്യക്ഷമായി യോനിഭിത്തികള് മിനുസമേറിയതായി തീരും.
യോനി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പേശികളെ യോനീപേശികള്‍ (Vagina muscles) എന്നു വിളിക്കുന്നു. യോനിക്ക് അമിതമായ അയവു സംഭവിക്കുകയും യോനിയെയും ഗര്‍ഭാശയത്തെയും താങ്ങിനിര്‍ത്തുന്ന സ്നായുക്കളും പേശികളും ദുര്‍ബലമാകുകയും ചെയ്താല്‍ മൂത്രാശയമോ ഗര്‍ഭാശയമോ യോനിയിലൂടെ പുറത്തേക്കുന്തിവരാം. ഈ അവസ്ഥ ബൃഹദ് യോനി (Prolapse) എന്നറിയപ്പെടുന്നു.
ഗര്‍ഭാശയം (ഗര്‍ഭപാത്രം - Uterus)
സ്ത്രീയുടെ ആന്തരിക ലൈംഗികാവയവങ്ങളില്‍ സുപ്രധാനമായതാണ് ഗര്‍ഭാശയം. മൂത്രാശയത്തിനും മലാശയത്തിനും മധ്യേയാണ് ഇത് സ്ഥിതിചെയ്യുന്നത്. വ്യത്യസ്ത പ്രായക്കാരില്‍ ഗര്‍ഭാശയത്തിന്റെ വലിപ്പവും വ്യത്യസ്തമായിരിക്കും. കന്യകയുടെ ഗര്‍ഭാശയത്തിന് അവളുടെ മുഷ്ടിയോളമേ വലിപ്പമുണ്ടാകൂ. സാധാരണയായി 8 സെന്റിമീറ്റര്‍ നീളവും 5 സെ.മീറ്റര്‍ വീതിയും 2.2 സെ.മീറ്റര്‍ വ്യാസവുമാണ് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തിനുള്ളത്. ഏതാണ്ട് ഒരു ഏറുപമ്പരത്തിന്റെ ആകൃതിയാണ് ഗര്‍ഭാശയത്തിന്. ശ്രോണീ ഗുഹയില്‍ സ്നായുക്കളുടെ സഹായത്തോടെ ഇത് യഥാസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നു. സ്നായുക്കളാണ് ഗര്‍ഭാശയത്തെ ചരിഞ്ഞുപോകാതെ വലിച്ചുമുറുക്കി നിര്‍ത്തുന്നത്.
ഗര്‍ഭാശയത്തെ ഗര്ഭാശയതുംബി (Fundus), ഗര്ഭാശയശരീരം (Body of the Uterus) ഗര്‍ഭാശയഗളം (ഗര്‍ഭാശയത്തിന്റെ കഴുത്ത് - Cervix of the Uterus) എന്നിങ്ങനെ മൂന്നുഭാഗങ്ങളായി തിരിക്കാം. ഗര്ഭാശയശരീരം ഒന്നോ രണ്ടോ സെ.മീറ്റര്‍ കനമുള്ള പേശികളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഭിത്തികള്‍ക്കുള്ളിലായി എഴെട്ടു സെ.മീറ്റര്‍ വിസ്തൃതിയില്‍ ത്രികോണാകൃതിയില്‍ കാണുന്ന ഗുഹയിലാണ് ഗര്‍ഭസ്ഥശിശു ശയിക്കുന്നത്. ഗര്‍ഭം വളര്‍ച്ച പ്രാപിക്കുന്നതോടെ ഗര്‍ഭാശയഭിത്തികള്‍ വികസിച്ചുകൊടുക്കുന്നു. പ്രസവവേളയില്‍ ഗര്‍ഭാശയഭിത്തികള്‍ ഒരു പ്രത്യേകരീതിയില്‍ സങ്കോചിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഗര്‍ഭാശയഭിത്തികളുടെ അന്തര്‍ഭാഗത്തെ ആവരണം ചെയ്യുന്ന ഗര്‍ഭാശയസ്തരം (Endometrium) ശ്ലേഷ്മകലാമയമാണ്. അനേകം ഗ്രന്ഥികളും രക്തവാഹിനികളുമുള്ള ഈ കല ആര്‍ത്തവരക്തത്തോടൊപ്പം പുറന്തള്ളപ്പെടുന്നുണ്ട്. ഇതിന് രണ്ട് മീറ്റര്‍ കനമേയുള്ളൂ. ഗര്‍ഭാശയത്തെ ബാഹ്യമായി ഒരു താന്തവസ്തരം (Serous coat) ആവരണം ചെയ്യുന്നു.
അണ്ഡാശയം
അണ്ഡാകാരമാര്ന്ന രണ്ടു പിണ്ഡങ്ങളാണ് അണ്ഡാശയങ്ങള്‍. ഗര്‍ഭാശയത്തിനു തൊട്ടുതാഴെ അതിനിരുവശത്തുമായാണ് അണ്ഡാശയങ്ങള്‍ നിലകൊള്ളുന്നത്. ഓരോന്നിനും ഉദ്ദേശം 5 സെ.മീറ്റര്‍ നീളം വരും. ഗര്‍ഭാശയത്തെ യഥാസ്ഥാനത്തു നിര്‍ത്തുന്ന പക്ഷബന്ധിനീ സ്നായു (Broad ligament) വിന്റെ പിന്‍ഭാഗത്തായാണ് ഇവ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. പക്ഷബന്ധിനിയുടെ തന്നെ ഒരു മടക്കും (Mesovarian) ഗര്‍ഭാശയവുമായി ഇതിനെ ബന്ധിപ്പിക്കുന്ന അണ്ഡാശയ സ്നായുവും (Ovarian ligament) അണ്ഡാശയത്തെ സ്വസ്ഥാനത്ത് നിര്‍ത്തുന്നു. അണ്ഡാശയങ്ങള്‍ വളരെ താഴ്ന്നിരുന്നാല്‍ സംഭോഗാവസരത്തില്‍ വേദനയുണ്ടാകാം.
സ്ത്രീബീജമായ അണ്ഡം (Ovum) ഉല്പാദിപ്പിക്കുകയാണ് അണ്ഡാശയത്തിന്റെ മുഖ്യധര്‍മ്മം. പുരുഷന്റെ വൃഷണത്തിന് സമാനമാണ് സ്ത്രീയുടെ അണ്ഡാശയം. കൂടാതെ സ്ത്രൈണാന്തര് സ്രാവങ്ങളായ ഈസ്ട്രജനും പ്രോജസ്റ്ററോണും ഇവ ഉല്പാദിപ്പിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ത്തന്നെ അവളുടെ ജീവിതകാലത്തേക്കാവശ്യമായ അണ്ഡം മുഴുവന്‍ അവളുടെ അണ്ഡാശയങ്ങളിലുണ്ടായിരിക്കും. ഏതാണ്ട് രണ്ടുകോടി അണ്ഡകോശങ്ങളാണ് ജനനസമയത്ത് അണ്ഡാശയങ്ങളില്‍ ഉണ്ടായിരിക്കുക. തുടര്‍ന്ന് അവയില്‍ പലതും നശിക്കുകയും യൗവ്വനാരംഭത്തോടു കൂടി മൂന്നുലക്ഷത്തോളം അണ്ഡകോശങ്ങള്‍ അവശേഷിക്കുകയും ചെയ്യുന്നു. ഈ അണ്ഡകോശങ്ങളില്‍ ഓരോന്നുവീതം പ്രതിമാസം പൂര്ണ്ണവളര്ച്ചയെത്തി അണ്ഡാശയഭിത്തി ഭേദിച്ച് പുറത്തുകടക്കുന്നു. ഒരു അണ്ഡം പ്രായപൂര്ത്തിയാകുന്നതോടുകൂടി ഒട്ടനവധി അണ്ഡകോശങ്ങള്‍ നശിക്കുന്നുണ്ട്.
സ്ത്രീയുടെ ശരാശരി ഉത്പാദന ക്ഷമതാകാലം മുപ്പത്തിയഞ്ചു വര്‍ഷമാണ്. അതായത് നാനൂറ്റമ്പതോളം അണ്ഡങ്ങളേ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നുള്ളൂ. രണ്ട് അണ്ഡാശയങ്ങള്‍ ഉണ്ടെങ്കിലും ഓരോ മാസവും ഓരോ അണ്ഡം വീതമേ പ്രായപൂര്ത്തിയാകുന്നുള്ളൂ. അതിനാല്‍ ഒരുമാസം ഇടത്തേ അണ്ഡാശയത്തില്‍ അണ്ഡം പക്വമായാല്‍ അടുത്തമാസം വലത്തേ അണ്ഡകോശത്തിലായിരിക്കും ഒരണ്ഡം പക്വമാവുക. എന്നാല്‍ ഇതിനു വിപരീതമായി അടുത്തടുത്ത മാസങ്ങളില്‍ ഒരേ അണ്ഡാശയത്തില്‍ നിന്നു തന്നെ അണ്ഡോത്സര്ഗ്ഗം (Ovulation) സംഭവിച്ചുവെന്നും വരും. ഇങ്ങനെ രണ്ട് അണ്ഡാശയങ്ങളും രണ്ട് അണ്ഡവാഹിനികളും ഉള്ളതുകൊണ്ട് ഏതെങ്കിലും ഒരുവശത്തെ അണ്ഡാശയത്തിനോ അണ്ഡവാഹിനിക്കോ കേടു സംഭവിച്ചാല്‍ പോലും ഗര്‍ഭോത്പാദനം സാധ്യമത്രേ.
അണ്ഡവാഹിനികള്‍ (Fallopin Tubes, Oviducts)
ഗര്‍ഭാശയത്തിന്റെ ഇരുപാര്‍ശ്വങ്ങളിലുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന 12 സെ.മീറ്ററോളം നീളമുള്ള രണ്ടുകുഴലുകളാണ് അണ്ഡവാഹിനികള്‍. അണ്ഡവാഹിനികള്‍ ഗര്‍ഭാശയവുമായി യോജിക്കുന്ന സ്ഥാനത്തിനു മുകളിലുള്ള ഗര്ഭാശയഭാഗത്തെയാണ് ഗര്ഭാശയതുംബി എന്നു വിളിക്കുന്നത്.
ഓരോ അണ്ഡവാഹിനിക്കും മൂന്ന് ഭാഗങ്ങളുണ്ട്. അവ ഗുപ്തഭാഗം (Intestinal part) പ്രണാളം (Isthmus) മഹാനാളം (Ampulla) എന്നിവയാണ്. അണ്ഡവാഹിനിക്ക് ഗര്ഭാശയത്തോടു ചേരുന്ന ഭാഗത്തിന് വ്യാസം കുറവാണ്. എന്നാല്‍ സ്വതന്ത്രാഗ്രത്തോടടുക്കുമ്പോള് വീതി കൂടിക്കൂടി വരുന്നു. അങ്ങനെ ഒരു കാഹളാകൃതിയാണ് (Trumpet Shaped) അണ്ഡവാഹിനിക്കുള്ളത്. ഇതിന്റെ ഗുപ്തഭാഗം ഗര്ഭാശയശരീരത്തില് മറഞ്ഞിരിക്കുന്നു. വികസിച്ച മഹാനാളത്തിന്റെ സ്വതന്ത്രാഗ്രം വിഭജിക്കപ്പെട്ട് അനേകം ചെറുവിരലുകള്‍ പോലുള്ള അവയവങ്ങള്‍ (Fimbriae) ഉണ്ടായിരിക്കുന്നു. ഇതിനെ പുഷ്പിതാഗ്രം എന്നു പറയുന്നു. ഈ അംഗുലികളില്‍ ഒന്ന് അല്പം വലിപ്പമേറിയതാണ്. ഇവയുടെ സങ്കോചവികാസഫലമായുള്ള ചലനങ്ങളാല്‍ അവയ്ക്ക് അണ്ഡകോശത്തിനു പുറമേ തലോടാനും തത്ഫലമായി പാകമായ അണ്ഡം പുറത്തുവരുമ്പോള്‍ വഴിതെറ്റിപ്പോകാതെ തന്നിലേക്കാകര്ഷിച്ചൊതുക്കാനും അണ്ഡവാഹിനിക്കു കഴിയും.
സ്ത്രീയുടെ ചെറുവിരലിനോളം വ്യാസം വരുന്ന അവയവമാണ് അണ്ഡവാഹിനി. അതായത് ഉദ്ദേശം 8 മില്ലീമീറ്ററോളം അണ്ഡവാഹിനിക്ക് സങ്കോചവികാസക്ഷമതയുണ്ട്. അണ്ഡവാഹിനി ഗര്‍ഭാശയവുമായി ചേരുന്നിടത്ത് ഗര്‍ഭാശയ ഗുഹയിലേക്കുള്ള ദ്വാരത്തിന് ഒന്നോ രണ്ടോ മില്ലീമിറ്ററേ വ്യാസമുണ്ടായിരിക്കയുള്ളൂ. പേശീനിര്മ്മിതമാണ് പ്രനാളം. മൂന്നിലൊന്നിഞ്ചു കനമുള്ളതാണ് മഹാനാളത്തിന്റെ ഭിത്തി. പ്രണാളത്തിന്റെ ഭിത്തിക്ക് ഇതിന്റെ മൂന്നിലൊന്നു കനമേയുള്ളൂ.
അണ്ഡവാഹിനിയുടെ ആന്തരസ്തരത്തില്‍ ഒട്ടനേകം സൂക്ഷ്മലോമങ്ങളുണ്ട്. (Cilia) ഇവയുടെ പ്രത്യേകതരം ചലനം വഴിയാണ് അണ്ഡം അണ്ഡവാഹിനിയിലൂടെ സഞ്ചരിച്ച് ഗര്ഭാശയത്തിലെത്തിച്ചേരുന്നത്. അണ്ഡം അണ്ഡവാഹിനിയിലൂടെ സഞ്ചരിക്കുന്നതിനോടൊപ്പം സംഭോഗസമയത്ത് യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം ഗര്‍ഭാശയത്തെയും താണ്ടി ബീജവാഹിനിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അവിടെവച്ച് ബീജസങ്കലനം (Fertilization) നടക്കുന്നതോടുകൂടി അത് ഭ്രൂണമായി (Zygote) മാറുകയും ചെയ്യുന്നു. അങ്ങനെ അണ്ഡവാഹിനികള്‍ അണ്ഡത്തെ ഗര്ഭാശയത്തിലേക്കു നയിക്കുന്നതോടൊപ്പം പുരുഷബീജത്തെ അണ്ഡത്തിലേക്കു നയിച്ച് ബീജസങ്കലനം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. ഭ്രൂണം തുടര്‍ന്ന് ഗര്ഭാശയത്തിലെത്തിച്ചേരുന്നു.
ഓരോ അണ്ഡകോശങ്ങളില്‍ നിന്നും ഒന്നിടവിട്ട മാസങ്ങളിലാണ് അണ്ഡോത്സര്ഗ്ഗം നടക്കുന്നത് അതിനാല്‍ ഒരു അണ്ഡവാഹിനിയിലൂടെ ഒന്നിടവിട്ട മാസത്തിലാണ് അണ്ഡം സഞ്ചരിക്കേണ്ടി വരുന്നത്. അണ്ഡവാഹിനികള്ക്കുള്ളിലെ ദ്വാരം ഏതെങ്കിലും കാരണവശാല്‍ സ്ഥിരമായോ താല്‍ക്കാലികമായോ അടഞ്ഞുപോയാല്‍ അണ്ഡത്തിനും ബീജത്തിനും സംയോജിക്കാന്‍ കഴിയാതെ വരും. താല്ക്കാലികമോ സ്ഥിരമോ ആയ വന്ധ്യതയ്ക്ക് ഇത് വഴി ഒരുക്കും.
ബീജസങ്കലനശേഷം ഏതെങ്കിലും കാരണവശാല്‍ അണ്ഡവാഹിനിയുടെ ദ്വാരം അടഞ്ഞുപോയാല്‍ ഭ്രൂണത്തിന് ഗര്ഭാശയത്തിലെത്തിചേരാന് കഴിയാതെ വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭ്രൂണം അണ്ഡവാഹിനിക്കുള്ളില്‍ തന്നെ ഗര്‍ഭമായി വളരാന്‍ തുടങ്ങുന്നു. ഈ അവസ്ഥയ്ക്ക് നാളീഗര്ഭം (Tubal Pregnancy) എന്നു പറയുന്നു. ഗര്‍ഭകാലങ്ങളില്‍ അസാധാരണത്വമൊന്നും ദൃശ്യമാകാത്തതിനാല്‍ ആദ്യദശയില്‍ ഇത് തിരിച്ചറിയാനാകില്ല. എന്നാല്‍ ഗര്‍ഭം വളരുന്നതോടെ വിദഗ്ധനായ ഒരു ഗൈനക്കോളജിസ്റ്റിന് പരിശോധനയിലൂടെ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു.
സ്തനങ്ങള്‍ (Mammary glands)
കുചം, വക്ഷോജം, മുലകള്‍ എന്നീ പേരുകളിലും പരാമര്‍ശിക്കപ്പെടാറുള്ള സ്തനങ്ങളെ സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിശുവിനെ പാലൂട്ടുക എന്ന ധര്‍മ്മവും അത് നിര്‍വ്വഹിക്കുന്നുണ്ട്. ഗര്‍ഭകാലത്തിന് സന്നദ്ധയാകുന്ന കൗമാരകാലത്തോടെ സ്തനങ്ങളും വികസിച്ചു വരുന്നു. സ്ത്രീയുടെ ഏറ്റവും ആകര്‍ഷണീയമായ ലൈംഗികാവയവമാണ് സ്തനങ്ങളെന്നു പറയാം.
സ്ത്രീയുടെ കുചകുംഭങ്ങളുടെ സൗന്ദര്യ പ്രചുരിമയെ വാഴ്ത്താത്ത കവികളോ കലാകാരന്മാരോ ഇല്ലെന്നു തന്നെ പറയാം. അനശ്വരസൗന്ദര്യത്തിന്റെ നിത്യപ്രതീകമായിത്തന്നെ കലാസാഹിത്യാദികളില്‍ സ്തനങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പനിനീര്ക്കുടമായും പാല്ക്കുടമായും പൊന്കുടമായും എന്തിന് താഴികക്കുടങ്ങള്‍ എന്നുപോലും സ്തനങ്ങളെ എത്രയെത്ര കവികള്‍ വര്‍ണ്ണിച്ചിരിക്കുന്നു. വലിപ്പത്തിലും രൂപഭംഗിയിലും സ്ത്രീകളുടെ സ്തനങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തങ്ങളത്രേ. മിക്ക പുരുഷന്മാരും സ്ത്രീ സൗന്ദര്യത്തിന്റെ പ്രധാന മാനദണ്ഡമായി കാണുന്നത് മികവൊത്ത സ്തനങ്ങളെയാണ്. സ്ത്രീത്വത്തിന്റെയും സൗന്ദര്യത്തിന്റെയും മുഖമുദ്രയായിത്തന്നെ സ്തനങ്ങള്‍ വീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ശാരീരികാവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി സ്ത്രീകളും സ്തനങ്ങളെ പരിഗണിക്കുന്നു.
പ്രാചീനകാലത്തെ സ്തോത്രകൃതികളില്പ്പോലും സ്തനസൗന്ദര്യം വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. കാളിദാസന്റെയും ജയദേവന്റെയും കൃതികളില്‍ ആലങ്കാരികമായ സ്തനവര്ണ്ണനകള് സുലഭമായികാണാം. ശകുന്തളയുടെ വല്ക്കലത്തെ ഞെരുക്കുന്ന സ്തനവികാസമാണ് ദുഷ്യന്തനെ അവളിലേക്ക് ആകര്‍ഷിച്ചത്. ഗീതഗോവിന്ദത്തിലെ രാസകേളിയില്‍ രാധയുടെ കൊങ്കകളാകുന്ന ഹേമകുംഭം കൃഷ്ണന് തന്റെ നെഞ്ചിനാലേ മര്ദ്ദിക്കുകയല്ലേ എന്ന് ജയദേവകവി സന്ദേഹിക്കുന്നുണ്ട്. സൗന്ദര്യ ലഹരിയില്‍ ത്രിപുരാ സുന്ദരിയായ ദേവിയുടെ സ്തനങ്ങളെ ആനക്കുട്ടിയുടെ മസ്തകങ്ങളുമായാണ് ശങ്കരാചാര്യര്‍ സാമ്യപ്പെടുത്തുന്നത്.
ധാരാളം കൊഴുപ്പും (Fat) ക്ഷീരോല്പാദനക്ഷമമായ ഗ്രന്ഥികളും (Glands) ഉള്‍ച്ചേര്‍ന്ന അവയവമാണ് സ്തനങ്ങള്‍. അതിന്റെ വലിപ്പചെറുപ്പം ഹോര്‍മോണുകളുടെ തോതിനെ ആശ്രയിച്ചിരിക്കുന്നു. ആര്‍ത്തവവും പ്രസവവും സ്തനങ്ങളുടെ വലിപ്പത്തിലും രൂപത്തിലും വ്യത്യാസം വരുത്തുന്നുണ്ട്. മാമ്മറി ഗ്ലാന്റിന്റെ (Mammary gland) ചുറ്റുമുള്ള കൊഴുപ്പിന്റെ അളവ് സ്തനങ്ങളുടെ വലിപ്പത്തെ ക്രമീകരിക്കുന്നു.
സ്ത്രീകളില്‍ യൗവ്വനാരംഭത്തോടുകൂടിയാണ് സ്തനങ്ങള്‍ വികസിച്ചു വരുന്നത്. ഈസ്ട്രജന് എന്ന അന്തഃസ്രാവമാണ് സ്ത്രീകളില്‍ ലൈംഗികവളര്ച്ചയ്ക്ക് സഹായിക്കുന്നത്. ഈസ്ട്രജന് രക്തത്തില്‍ സംക്രമിക്കുന്നതോടെ നെഞ്ചില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും സ്തനങ്ങള്‍ വികാസം പ്രാപിക്കുകയും ചെയ്യുന്നു. സ്തനങ്ങളുടെ മധ്യഭാഗത്തായി മുലഞെട്ടുകള്‍ (Nipple) കാണപ്പെടുന്നു. കുഞ്ഞിന് പാല് നല്കുവാനാണ് ഇത് ഉപകരിക്കുന്നത്. ചിലരില്‍ മുലഞെട്ട് സ്തനങ്ങളില്‍ പറ്റിയും മറ്റുചിലരില്‍ മുന്‍പോട്ടു തള്ളിയുമിരിക്കും. സ്തനത്തിന്റെ കറുത്ത ഷേഡുള്ള (Areola) പ്രദേശത്താണ് മുലഞെട്ട് സ്ഥിതി ചെയ്യുന്നത്. പ്രസവിക്കാത്തവരില്‍ മുലഞെട്ടിന് ഇളം ചുവപ്പുനിറമോ, അല്പം കടുംചുവപ്പു നിറമോ ആയിരിക്കും. എന്നാല്‍ ഗര്‍ഭം വളര്‍ച്ച പ്രാപിക്കുന്നതോടെ സ്തനങ്ങള്‍ കൂടുതല്‍ വലുതാകുകയും മുലക്കണ്ണുകള്‍ ഇരുണ്ടു കറുക്കുകയും ചെയ്യുന്നു..
സ്തനങ്ങള്‍ക്കുള്ളില്‍ ഒട്ടനവധി സ്തനപിണ്ഡങ്ങള് (Lobules) ഉണ്ട്. മുലപ്പാല്‍ ഉല്പാദിപ്പിക്കുന്നതാണ് ഇവയുടെ ധര്‍മ്മം. സ്തന്യപിണ്ഡങ്ങള്ക്കു ചുറ്റും കൊഴുപ്പ് നിറഞ്ഞു നില്ക്കുന്നു. സ്തന്യഗ്രന്ഥികളില് നിന്നു മുലപ്പാല്‍ അനേകം ചെറുകുഴലുകള്‍ വഴി മുലഞെട്ടുകളില്‍ എത്തിച്ചേരുന്നു. മുലപ്പാല്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളെ സ്തന്യഗ്രന്ഥി (Follicle)എന്നു വിളിക്കുന്നു. സ്തന്യഗ്രന്ഥികളില് നിന്ന് മുലപ്പാലിനെ മുലഞെട്ടുവരെ വഹിക്കുന്ന നാളികളെ സ്തന്യവാഹിനികള് (Milk ducts)എന്നു വിളിക്കുന്നു. വലപോലുള്ള പേശീസമൂഹമാണ് സ്തന്യപിണ്ഡങ്ങളെയും മറ്റും യഥാസ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുന്നത്.
തണുപ്പ് കൂടുമ്പോഴോ, ലൈംഗികോത്തേജനമുണ്ടാകുമ്പോഴോ മുലഞെട്ടുകള്‍ എഴുന്നുനില്ക്കുന്നു. മുലഞെട്ടുകളിലുള്ള ഗ്രന്ഥികളില്‍നിന്ന് വികാരോത്തേജനമുണ്ടാകുമ്പോഴും മറ്റും ചോറിയതോതില് സ്രാവങ്ങള്‍ ഉണ്ടാകാറുണ്ട്. ഏരിയോളയിലെ ഗ്രന്ഥികള്‍ ഗര്‍ഭകാലത്ത് പശിമയുള്ള ഒരു ദ്രാവകം ഉല്‍പ്പാദിപ്പിക്കുകയും അത് മുലഞെട്ടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഏരിയോളയില്‍ രോമം മുളയ്ക്കുന്നതും അസാധാരണമല്ല. ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ വ്യത്യാസപ്പെടുന്നതിനാലാണിത്.
പ്രസവാനന്തരം രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം സ്തനങ്ങളില്‍ ധാരാളമായി പാല് ഉല്പാദിപ്പിക്കപ്പെടുന്നു.

1 comment:
പോരട്ടെ....പോരട്ടെ.....ഇനിയും പോരട്ടെ
Post a Comment