സ്വന്തം പേര് ഒന്നുകില്‍ `നളിനി' എന്നോ അല്ലെങ്കില്‍ `ജമീല' എന്നോ നിലനിര്‍ത്തണമെന്നാണ് നളിനിയേടത്തിയോടുള്ള ഈ അനുജന്റെ ഒരഭ്യര്‍ത്ഥന. മതസ്വത്വത്തെക്കുറിച്ചുള്ള അവബോധരാഹിത്യമാണ് ഇങ്ങനെ സ്വന്തം പേരില്‍ സ്വത്വസങ്കീര്‍ണ്ണത സൃഷ്‌ടിക്കുവാന്‍ കാരണമാകുന്നത്. നളിനിജമീല എന്ന പേര് വെളിച്ചെണ്ണയും വെള്ളവും കൂട്ടിച്ചേര്‍ത്തതുപോലുണ്ട്. രണ്ടിനും മാഹാത്മ്യമുണ്ടെങ്കിലും രണ്ടും തമ്മില്‍ ലയിക്കില്ല! മിസ്റ്റിക്കായ ഒരു കമലാസുരയ്യായ്‌ക്ക് സ്വന്തം പേരിലെ സ്വത്വസങ്കീര്‍ണ്ണതയെ ആധ്യാത്മികാവബോധത്താല്‍ അതിജീവിക്കാനായേക്കാമെങ്കിലും നളിനിജമീലയ്‌ക്ക് അങ്ങനെ കഴിയണമെന്നില്ല.
അക്ഷരസൂര്യന്‍ ഉദിക്കട്ടെ!.........
രാജേഷ് മാത്രമല്ല, ഭൂമിമലയാളത്തിലെ എല്ലാ പ്രസാധകരും, രവി.ഡീ.സി. എന്ന പ്രസാധകജ്യേഷ്‌ഠന്‍ ഏന്തുന്ന അക്ഷരജ്യോതിയുടെ വെള്ളിവെളിച്ചത്തില്‍ ഒരുമിക്കുകയും, കേരളത്തിലെ മാത്രമല്ല മലയാളികളുള്ള എല്ലാ ഭൂഭാഗങ്ങളിലെയും ജീവിതോന്മുഖമായ സര്‍ഗ്ഗാത്മക മുകുളങ്ങളെ ഒന്നൊഴിയാതെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന അക്ഷരപ്പുലരിയെ അക്ഷരസ്‌നേഹിയായ ഈ നിസ്വന്‍ സ്വപ്‌നം കാണുകയാണ്. രവി.ഡീ.സി.യുടെ നേതൃത്വത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സദ്‌ഗ്രന്ഥങ്ങളുണ്ടാകുന്ന നാടായി കേരളം മാറട്ടെ!
നളിനിജമീല, കാമം, യഥാര്‍ത്ഥ പ്രണയത്താലും ഭക്തിയാലും അമൃതസ്വരൂപമാകുന്ന, അനശ്വരപ്രണയമഹാകാവ്യങ്ങളെഴുതട്ടെ!!
ഗുണപാഠം:
ക്രിസ്‌തുവിനെ കൂടുതലായി ആവശ്യം.
ഡോ.ഡി.ബാബുപോളിനോ
ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിനോ അല്ല!
No comments:
Post a Comment