Tuesday, July 19, 2011

കലിയുഗവഴികള്‍


13 ലക്ഷം `അശ്ലീല' സൈറ്റുകളുമായി കയറൂന്നവന്റെ മനസ്സും മടിശീലയും ഒന്നുപോല്‍ കാലിയാക്കുവാനായി 24 മണിക്കൂറും വാപിളര്‍ന്നു നില്‍ക്കുന്ന `സൈബര്‍ സെക്‌സ്‌' എന്ന അസുരനൊപ്പം, അതിലുമെത്രയോ ഇരട്ടി, കെണിയിലാക്കപ്പെട്ടവരും `ഒരുമ്പെട്ടിറങ്ങി' യവരുമായ അംഗനമാരും, ലോകജനതയുടെ മാംസചക്ഷുസില്‍ നഖമുനകളാഴ്‌ത്താന്‍ ഒരുങ്ങിനില്‍ക്കുകയാണിന്ന്‌. ``പാപത്തിന്റെ ശമ്പളം മരണ'മാണെന്ന ബൈബിള്‍ വചനം ഒരു പച്ചപ്പരമാര്‍ത്ഥമാണെന്ന്‌ എയ്‌ഡ്‌സ്‌ എന്ന ആഗോളഭീഷണിയിലൂടെ ഇന്നു മനുഷ്യരാശിക്കു ഉത്തമ ബോധ്യം വന്നിരിക്കുകയുമാണ്‌. നമ്മുടെ നാട്ടിലെ ഒരു ലോക്കല്‍ മാമായുടെ റോളാണ്‌ ഇന്ന്‌ സൈബര്‍ലോകത്തെ `സെക്‌സ്‌ പ്രൊവൈഡര്‍മാര്‍(ടലഃ ുൃീ്‌ശറലൃ)െ എന്ന അഭിജാത കൂട്ടിക്കൊടുപ്പു വര്‍ഗ്ഗം ഏറ്റെടുത്തിരിക്കുന്നത്‌. ഇന്റര്‍നെറ്റിലെ സെക്‌സ്‌ സൈറ്റുകളില്‍ ഏതെങ്കിലുമൊന്നില്‍ കയറുക വഴി ഒരിക്കല്‍ ഈ ആഗോള വില്ലന്റെ പിടിയിലെങ്ങാനും അകപ്പെട്ടുപോകുന്ന ഒരു ക്രെഡിറ്റ്‌ കാര്‍ഡുടമയുടെ ബാങ്ക്‌ ബാലന്‍സ്‌ വട്ടപ്പൂജ്യമാകാന്‍ പിന്നെ അധികനാളൊന്നും വേണ്ടാ! (കേരളത്തിലെ ഒരു വകുപ്പുമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ടെലിഫോണ്‍ബില്‍ പതിനായിരങ്ങളായതിന്റെ `ലൈംഗികരഹസ്യം' ചെറിയൊരു വാര്‍ത്തയിലൂടെ മലയാളമനോരമ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മന്ത്രിയുടെ സ്റ്റാഫിലെ ചില ഉദ്യോഗസ്ഥര്‍ രാത്രികാലങ്ങളില്‍ പതിവായി `നെറ്റില്‍ കയറി വിവരസാങ്കേതിക വിദ്യ' സമാര്‍ജിച്ചതായിരുന്നു ഫോണ്‍ബില്‍ ഉയരുവാന്‍ കാരണം!)
ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ യുടെ പ്രസിദ്ധീകരണം വഴി ഡീ.സി.രവി കേട്ടെഴുതിയ ഐ.ഗോപിനാഥ്‌, അവതാരികാകാരനായ ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള, ലൈംഗികത്തൊഴിലിനു പിന്തുണ പ്രഖ്യാപിക്കുന്ന സിവിക്‌ ചന്ദ്രന്‍, എം.വി.ദേവന്‍, പവനന്‍ എന്നീ ധന്യാത്മാക്കള്‍ ഉത്തരാധുനിക സൈബര്‍ ലോകത്തെ സെക്‌സ്‌ പ്രൊവൈഡര്‍മാരുടെ കുപ്പായമാണ്‌ തങ്ങളറിയാതെ എടുത്തണിഞ്ഞിരിക്കുന്നത്‌!
സ്വന്തം പിതാവിനോടുള്ള അദമ്യദ്വേഷം ആദ്യം പുരുഷവിദ്വേഷത്തിനും പിന്നീട്‌ `വേശ്യത്വത്തിനും' വഴിയൊരുക്കാമെന്ന `കലിയുഗവഴി' തെരഞ്ഞെടുക്കുവാന്‍ കേരളത്തിലെ ഒരു പെണ്‍കുട്ടിയും തുനിയാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയേ നിര്‍വ്വാഹമുള്ളൂ. ഈ ആത്മകഥയിലെ സാരാംശത്തെയും അതിനു പിന്നിലെ കുറിയേടത്ത്‌ താത്രിത്വത്തെയും പ്രബുദ്ധകേരളം മുളയിലേ നുള്ളിക്കളയുകതന്നെ ചെയ്യും.

No comments: