Labels
- ഓര്മ (28)
- രതിവിജ്ഞാനം (24)
- നളിനി ജമീല ഒരു സ്നേഹസംവാദം (23)
- ലേഖനം (14)
- കഥ (2)
- ലേഖനം. (2)
- അനുഭവം (1)
Saturday, July 9, 2011
ഒരപേക്ഷ..........
ഒരപേക്ഷ കൂടി: ഡൊമിനിക്ക് ചാക്കോ എന്ന ഡി.സി.കിഴക്കേമുറിയോട് ആ ധന്യാത്മാവിന്റെ സദ്‌പുത്രന് അല്‌പമെങ്കിലും സ്‌നേഹാദരങ്ങളുണ്ടെങ്കില്‍ നളിനിജമീലയുടെ `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' എന്ന ഈ ഗ്രന്ഥം നിരൂപാധികം പിന്‍വലിച്ച് `മാനം മര്യാദയായി കഴിയുന്ന' പതിവ്രതകളായ മലയാളി കുടുംബിനികളോട് ഭംഗ്യന്തരേണ മാപ്പു പറയണമെന്ന് ഞാന്‍ രവി.ഡീ.സി.യോട് അഭ്യര്‍ത്ഥിക്കുകയാണ്. പുനത്തില്‍ കുഞ്ഞബ്‌ദുള്ള., എം.വി.ദേവന്‍, സിവിക്ക് ചന്ദ്രന്‍, പവനന്‍ എന്നീ ആചാര്യന്മാര്‍ തങ്ങള്‍ക്ക് സാന്ദര്‍ഭികമായി സംഭവിച്ചുപോയ പ്രമാദം തിരുത്തി `ലൈംഗികത ഒരു തൊഴിലാണെന്ന' തങ്ങളുടെ നിലപാടില്‍ നിന്നു പിന്മാറണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.
`ഓം. ലോകാ സമസ്‌താ സുഖിനോി ഭവന്തു'
``എന്തരോ മഹാനു ഭാവലൂ........''
Opposite values are complimentary (വിപരീതമൂല്യങ്ങള്‍ പരസ്‌പരപൂരകങ്ങളാണ്) എന്നത് ആര്‍ട്ട് ഓഫ് ലിവിംഗിലെ ഒരു പഠിതാവ് ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു ജ്ഞാനദളമാണ്. നന്മയുണ്ടെങ്കില്‍ തിന്മയുണ്ട്. ഇരുളുണ്ടെങ്കിലേ വെളിച്ചം എന്താണെന്ന് തിരിച്ചറിയാനാകൂ. മഹാത്മാഗാന്ധി ബിന്‍ലാദന്‍. യേശുക്രിസ്‌തു യൂദാസ്. `ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല. ഇവരോടു പൊറുക്കേണമേ' എന്നാണ് ക്രിസ്‌തുവും പ്രാര്‍ത്ഥിച്ചത്. `യൂദാസേ നീ ജനിക്കാതിരുന്നെങ്കില്‍' എന്നാണ് ഹൃദയമുരുകി പരിതപിക്കുന്നത്. `യൂദാസ്' ഇല്ലായിരുന്നുവെങ്കില്‍ `ക്രിസ്‌തു' സംഭവിക്കുകമായിരുന്നില്ല എന്നത് ഒരു സത്യം മാത്രമാണെങ്കിലും യൂദാസിനെയല്ല, ക്രിസ്‌തുവിനെയാണ് നാം എക്കാലത്തും ഉദാത്തീകരിക്കേണ്ടത്.
വിപരീതമൂല്യങ്ങള്‍ പരസ്‌പരപൂരകങ്ങളായതിനാല്‍ അവയുടെ സൃഷ്‌ടികളായ ഭിന്നവ്യക്തിത്വങ്ങളെയും നാം അവരവരായിത്തന്നെ അംഗീകരിക്കേണ്ടതുണ്ട്. `കൊടുംഭീകരന്‍' (Hardcore terrorist) മുതല്‍ `കുമാരീപീഡനക്കാരന്‍' വരെ ആരും തന്നെ അത്തരക്കാരായല്ല ജനിക്കുന്നത്. ആരും തന്നെ മോശക്കാരായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് അവരെക്കൊണ്ട് പലതും ചെയ്യിച്ചു കൂട്ടുന്നത്. അതിനാലാണ് Art of Living Accept people as they are, accept situations as it self (ഒരു വ്യക്തിയെ അയാളായിത്തന്നെ അംഗീകരിക്കുക. ഒരു സന്ദര്‍ഭത്തെ അതായിത്തന്നെ അംഗീകരിക്കുക) എന്ന് അനുശീലിപ്പിക്കുന്നത്. ഒരദൈ്വതിക്ക് നളിനിജമീലയുടെയും മദര്‍തെരേസയുടെയും ആത്മാക്കള്‍ തമ്മില്‍ ഒരു ഭിന്നതയില്ല. ആത്മാവ് നന്മതിന്മകള്‍ക്കതീതമാണ്. സര്‍വ്വഭൂതവുമാന്മാവില്‍, ആത്മാവിനെയുമങ്ങിനെ തന്നെ കാണുവാനെന്തുള്ളു നിന്ദ്യമായ്?' എന്ന് ഉപനിഷത്ത് പറയുവാന്‍ കാരണമതാണ്. തന്റെ മുന്നിലെത്തുന്ന മഹാജ്ഞാനിയും മദ്യപാനിയും രമണമഹര്‍ഷിക്ക് ഒന്നു പോലെയായിരുന്നു. ആരുടെയും പിഴവുകളില്‍ നാമൊട്ടു 'സോദ്ദശ്യകത' തേടേണ്ടതുമില്ല. (Never find intentions in other peoples mistakes) എന്നാല്‍ `തെറ്റുകള്‍' ധൈര്യപൂര്‍വ്വം ചൂണ്ടിക്കാട്ടുകയും അതിന്റെ ഉത്തരവാദിത്വം നാംകൂടി പങ്കുവയ്‌ക്കേണ്ടതും അത്യാവശ്യമാണ്. വിമര്‍ശിക്കുവാനുള്ള ധൈര്യം പ്രദര്‍ശിക്കുന്നതോടൊപ്പം വിമര്‍ശന വിധേയനാകുവാനുള്ള ഹൃദയവിശാലതകൂടി നാം പുലര്‍ത്തേണ്ടതുണ്ട്. (Be courageous to criticize and be generous to be criticized) ഒരിക്കല്‍, തന്റെ സന്യാസമാര്‍ഗ്ഗമേതെന്ന ചോദ്യത്തിന് ഗുരുനിത്യചൈതന്യയതി പറഞ്ഞ മറുപടി `സത്യസന്ധനും ധീരനും ബുദ്ധിമാനുമായിരിക്കുകയെന്നതാണ് എന്റെ സന്യാസമാര്‍ഗ്ഗം' എന്നാണ്. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. എന്റെ വിശ്വാസം എന്നെയും', എന്നും പറയാം. എന്നാല്‍ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കാതാകുന്ന' ചില വിപദ്‌സന്ദര്‍ഭങ്ങളില്‍ നമുക്ക് അക്കാര്യം സ്ഥാനമാനങ്ങളോ പദവിയോ നോക്കാതെ ചൂണ്ടിക്കാട്ടേണ്ടതായും വന്നേക്കാം. പ്രിയം ബ്രുയാത്, സത്യം ബ്രുയാത്. നബ്രൂയാത് സത്യമപ്രിയം' (സത്യം പറയുക പ്രിയം പറയുക. അപ്രിയസത്യങ്ങള്‍ പറയാതിരിക്കുക) എന്നത് ഒരു നിത്യജ്ഞാനമാണെങ്കിലും. ചിലപ്പോള്‍ `സമഷ്‌ടിനന്മയെക്കരുതി, ചില കൊച്ചുകുട്ടികള്‍ക്കുപോലും' ചക്രവര്‍ത്തി നഗ്നനാണെന്ന' അപ്രിയസത്യം വിളിച്ചു പറയേണ്ടതായും വരാം! അതിനാല്‍ത്തന്നെ, ഈ കുറിപ്പില്‍ രവി.ഡീ.സി., ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുള്ള, കെ.പി.മോഹനന്‍, പവനന്‍ എന്നീ ധന്യാത്മക്കളെക്കുറിച്ച് അല്‌പവിഭവനായ ഞാന്‍ ആക്ഷേപഹാസ്യരൂപേണ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആ സജ്ജനങ്ങളെ വ്യക്തിഹത്യചെയ്യുവാന്‍ മനസാ വാചാ ചിന്തിച്ചുചെയ്‌തതല്ലെന്നു സ്‌പഷ്‌ടമാക്കട്ടെ. മഹാനായ ഒരു വ്യക്തിയുടെ സാന്ദര്‍ഭികമായ നിഷേധാത്മകത ചൂണ്ടിക്കാട്ടുന്നതുകൊണ്ട് ആ വ്യക്തിയുടെ ആകെ ഗുണാത്മകതയ്‌ക്ക് ഒട്ടും തന്നെ ഗ്ലാനിസംഭവിക്കുന്നില്ല. ഇടതൂര്‍ന്ന കറുത്തമുടിയില്‍ ഒരു നരകണ്ടുവെന്നു കരുതി ഒരാള്‍ യുവാവല്ലാതായിത്തീരുന്നില്ല! `ഗംഗ' യില്‍ മാലിന്യം കൂടി കണ്ടേക്കാമെന്നത് ആ മഹാനദിയുടെ ആകെ പുണ്യത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. തനിത്തങ്കത്തിലും ചിലപ്പോള്‍ പൊടിപുരളാമെന്നതുപോലെ. പൊടിപുരണ്ടിട്ടുണ്ടെന്ന വസ്‌തുതത ഒത്തിരി മാലിന്യങ്ങളുള്ള ഇക്കാലത്ത് തങ്കവും തിരിച്ചറിഞ്ഞെന്നിരിക്കില്ല.! മഹാത്മജിക്ക് ബ്രഹ്മചര്യം ഒരല്‌പം obsession (ജ്വരം) ആയിരുന്നുവെന്ന് ലൈംഗികതയെ ആഴത്തില്‍ ഗ്രഹിച്ചിട്ടുള്ള ഒരാള്‍ പറയുന്നതുപോലെ. എന്ന് ആചാര്യ രജനീഷ് അതിനെ പരഹസിക്കുന്നതു പോലെ. അറിവിലും യശസിലും പുല്‍ക്കൊടിയായ ഈയുള്ളവന്‍ ഇതിനു തുനിഞ്ഞത്, സാക്ഷാല്‍ ശ്രീശങ്കരനാണെങ്കിലും അബദ്ധം കാട്ടിയാല്‍, `നില്‍ക്കു ശങ്കരാ' എന്നു പറയുവാനുള്ള ധാര്‍ഷ്‌ട്യം ഇന്ത്യാ മഹാരാജ്യത്തു പിറന്നിട്ടുള്ള നാമോരുത്തരും പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നു എന്റെ ഗുരുവായ നിത്യചൈതന്യയതി പറഞ്ഞതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടിട്ടാണെന്നു ഞാന്‍ പറഞ്ഞാല്‍ വിമര്‍ശനവിധേയരായ പുണ്യശ്ലോകന്മാര്‍ അതു മുഖവിലയ്‌ക്കു തന്നെ എടുക്കുമെന്നാണ് എന്റെ പ്രതീക്ഷ. പണ്ടു നാരായണ ഗുരു പറഞ്ഞതുപോലെ, `വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനുമായി ചിലതു പറയേണ്ടിവന്നു'വെന്നു മാത്രം. (തൊട്ടുകളിച്ചതു `സനാതനധര്‍മ്മത്തി' ലായതിനാല്‍ ഏതൊരു 'സാധുവിനെ'യും പോലെ ഉള്ളൊരല്‍പ്പം പൊള്ളിപ്പോയെന്നു മാത്രം) `തണ്ടാര്‍ വിരിയുന്നതു' പങ്ക' ത്തിലാണെങ്കിലും മുകളില്‍ സൂര്യനും കീഴെ ഭൂമിയും ഓരോ പൂവിനെയും രക്ഷിക്കുന്നുണ്ടല്ലോ? തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി' എന്നും ഗുരു മൊഴിയുന്നുണ്ടല്ലോ. ഇത്തരം സുകൃ
Subscribe to:
Post Comments (Atom)
No comments:
Post a Comment