കാപട്യം : ലൈംഗിക കാപട്യം
രതിയും ഭക്തിയും ഒന്നായുരുകി
ആനന്ദപീയുഷം ചൊരിയുന്ന വിലോഭനീയ ലൈംഗികസങ്കല്‌പമാണ് ഭാരതീയന്റേത്. ഭഗത്തിന്റെ യോനിയുടെ മാതൃകയില്‍ ക്ഷേത്രനിര്‍മ്മിതി പോലും നടക്കുന്ന നാടാണിത്. `ലിംഗത്തെയും
`യോനി'യെയും ഒന്നുപോല്‍ പവിത്രമായി കാണുന്നതാണു ഭാരതീയന്റെ ആത്മോന്മുഖമായ
രതിസങ്കല്‌പം. 75 കോടിയിലധികം ജനങ്ങള്‍ ശിവലിംഗത്തെ ആരാധിക്കുന്ന ഭാരതഭൂവില്‍-
അതില്‍ കുറേപ്പേരെങ്കിലും യോനിയില്‍ ഉപസ്ഥിതമായ ലിംഗത്തെയാണ് തങ്ങള്‍
ആരാധിക്കുന്നതെന്ന സത്യം മനസ്സിലാക്കിയിട്ടുണ്ടുതാനും. ഇങ്ങു കേരളത്തിലാകട്ടെ`
ഭഗവതി' യാണു ഏറ്റവും വലിയ ദേവി. `കലാകൗമുദി' പോലും വായിക്കാത്ത ഈ സാമാന്യജനത്തെ,
കുളിച്ചുകുറിയിട്ട് അമ്പലത്തിലും പള്ളിയിലുമൊക്കെപ്പോകുന്ന ഈ പുരുഷാരത്തെ -
ലൈംഗികത പഠിപ്പിക്കുവാന്‍ `ഒരു സെക്‌സ് വര്‍ക്കറു' ടെ ആവശ്യം ഇന്നില്ല.
ഒട്ടുംതന്നെ. `വാത്സ്യായനകാമസൂത്രത്തിന്റെയും ഭാരതീയ ലൈംഗികദര്‍ശനത്തിന്റെയും
പുനരുജ്ജീവനം ആവശ്യമാണു താനും.
ക്രൂശിന്റെ അന്ത്യനിമിഷങ്ങളില്‍ ക്രിസ്‌തുവിന്റെ
മനസ്സില്‍ മഗ്‌ദലനമറിയയുടെ സ്‌മരണയുണര്‍ന്നുവെന്ന കസന്ത്‌സാക്കീസിന്റെ കല്‌പനയെ,
ദൈവപുത്രന് ആ അഭിസാരികയോടുള്ള പ്രണയസൂചനയായി ചില ഉത്തരാധുനിക ലൈംഗികോന്മുഖ
ബുദ്ധിജീവികള്‍ വ്യാഖ്യാനിച്ചു കണ്ടിട്ടുണ്ട്. ക്രിസ്‌തുവിന്
മഗ്‌ദലനയോടുണ്ടായിരുന്നത് പ്രണയമല്ല, അരുളും അന്‍പും കൃപയുമാണെന്നേ വിവേകിയായ
ഏതൊരു മനുഷ്യനും ചിന്തിക്കാനാകൂ.
No comments:
Post a Comment