Wednesday, July 13, 2011

ഹാജ്യാരും പ്ലാന്ററും `യക്ഷി'യും, (പിന്നെ ഞാനും!)


കോഴിക്കോട്‌ പത്രപ്രവര്‍ത്തകനായിരിക്കെ ഞാന്‍ താമസിച്ച ഹോസ്റ്റലിന്റെ ഉടമ അതിഭയങ്കരനായ ഒരു `കോഴി' യായിരുന്നു! `ഹാജ്യാരെ' ക്കാണുവാനായി അത്യുത്തര കേരളത്തിന്റെ നാനാകോണുകളില്‍ നിന്നും സര്‍പ്പസുന്ദരികളായ `സെക്‌സ്‌ വര്‍ക്കര്‍മാര്‍' ദിവസേനയെന്നോണം എത്തിക്കൊണ്ടിരുന്നു. അമച്വറും പ്രൊഫഷണലുകളുമായ ഇത്രയേറെ `സെക്‌സ്‌ വര്‍ക്കര്‍മാര്‍' സാക്ഷര കേരള ഹൃദയത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കിയത്‌ ആ നാളുകളിലായിരുന്നു! `ഹാജ്യാരുടെ സെക്‌സ്‌ വര്‍ക്കേഴ്‌സിനെ' ഒളിച്ചു നിന്നു കാണുകയായിരുന്നു കോളേജ്‌ കുമാരന്‍മാരടങ്ങുന്ന ഞങ്ങളുടെ ആ ഹോസ്റ്റല്‍ സംഘത്തിന്റെ ഇഷ്‌ടവിനോദം! ഒരിക്കല്‍ ഹാജ്യാരെ സന്ദര്‍ശിച്ച ഒരതിസുന്ദരിയെക്കുറിച്ച്‌ ശിങ്കിടി ദാസനോട്‌ ഞാനാരാഞ്ഞു. `അത്‌ മൂപ്പരുടെ ഒറിജിനല്‍ `ബീടര്‌' തന്നെയാണെ'ന്നായിരുന്നു അയാളുടെ മറുപടി!
എന്റെ ഹോസ്റ്റല്‍ മേറ്റ്‌സായിരുന്ന വയനാട്ടിലെ കുരുമുളക്‌ ചേട്ടന്‍മാരുടെ മക്കളായ മീശമുളയ്‌ക്കാത്ത പയ്യന്‍മാര്‍ അന്നത്തെ `മഹാറാണിയില്‍' വ്യഭിചരിക്കാന്‍ പോകുവാന്‍ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു! എന്നാല്‍ പ്രായത്തിന്റേതായ ലൈംഗിക പിരിമുറുക്കം ഉണ്ടായിരുന്നിട്ടും എയ്‌ഡ്‌സ്‌ ഭീതി മൂലം ഞാനതിനു തുനിഞ്ഞില്ല! ഹാജ്യാരുടെ ഹോസ്റ്റലില്‍ നിന്ന്‌ മാറിയപ്പോള്‍ കോഴിക്കോട്‌ ഉദ്യോഗസ്ഥ പ്രമുഖരടക്കമുള്ള ഉന്നതരുടെ വ്യഭിചാര കേന്ദ്രം കൂടിയായിരുന്ന ഒരു ടൂറിസ്റ്റ്‌ ഹോമിലാണ്‌ സാന്ദര്‍ഭികമായി എനിയ്‌ക്ക്‌ താമസിക്കുവാനിടം കിട്ടിയത്‌. രാപ്പകലെന്യേ മുതലാളിമാരുടേയും മറ്റും കാറുകളില്‍ വെട്ടുകിളികളെപ്പോലെ `സെക്‌സ്‌ വര്‍ക്കേഴ്‌സ്‌' വന്നിറങ്ങുമായിരുന്ന അവിടെ മധ്യവയസ്‌ക്കരായ സബ്‌കളക്‌ടര്‍മാരും, തഹസീല്‍ദാര്‍മാരും, ഡി.വൈ.എസ്‌.പിമാരും മറ്റും ഉള്‍പ്പെട്ട സംഘരതിയിരുന്നു വ്യഭിചാര രീതി. മദ്യലഹരിയില്‍ സംഘമായി അഭിസാരകകള്‍ക്കൊപ്പം മുറിയില്‍ കയറി കൂട്ടമായി കാമകേളികളിലേര്‍പ്പെടുന്നു. മുഖ്യലൈംഗിക പങ്കാളികള്‍ക്കൊപ്പം സ്റ്റെപ്പിനികളായി സുന്ദരികളായ തൂപ്പുകാരികളെയും ഏര്‍പ്പെടുത്തിയിരിക്കും. `ജേര്‍ണലിസ്റ്റേ, വന്നല്‌പം വെള്ളം കളഞ്ഞിട്ടു പോ', എന്ന്‌ സരസനായ മാനേജര്‍ ഭരതേട്ടന്‍ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നെങ്കിലും ചോരത്തിളപ്പുള്ള ആ പ്രായത്തിലും ഈശ്വരാനുഗ്രഹത്താല്‍ ആ വ്യഭിചാരസംഘത്തില്‍ ഞാന്‍ വീണുപോയില്ല. എങ്കിലും മദ്യലഹരിയില്‍ എന്നെ ബലാല്‍സംഗം ചെയ്യാന്‍ വന്ന അദമ്യകാമയായ ഗ്രേസിയെന്ന തൂപ്പുകാരി ഒരിക്കലെന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുകളഞ്ഞു! മദനജ്വരം പിടിപെട്ടാല്‍ പുരുഷന്‍ മാത്രമല്ല സ്‌ത്രീയും ബലാല്‍സംഗത്തിനു തുനിയുമെന്ന്‌ അന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌!!
വിവാഹാനന്തര കാലത്ത്‌ കാമമോഹിനിയായ ഒരു അമച്വര്‍ സെക്‌സ്‌ വര്‍ക്കറുടെ പിടിയില്‍നിന്നും ഞാന്‍ കഷ്‌ടിച്ച്‌ രക്ഷപ്പെട്ടു. അവിവാഹിതനും എന്റെ ആത്മമിത്രവുമായ ഒരു പ്ലാന്ററുടെ വീട്ടില്‍ വച്ചാണ്‌ ആ സംഭവം നടന്നത്‌. അതിഥിസല്‍ക്കാരം കൊഴുത്തപ്പോഴാണ്‌ തൊട്ടടുത്ത മുറിയില്‍ നിന്ന്‌ നൈറ്റ്‌ ഗൗണ്‍ അണിഞ്ഞ ഒരു `മോഹിനി' പ്രത്യക്ഷപ്പെട്ടത്‌. എനിയ്‌ക്ക്‌ സെക്ഷ്വല്‍ ജലസി തെല്ലുമില്ലെന്ന്‌ അറിയാമായിരുന്ന പ്ലാന്റര്‍ `തന്വങ്കി'യെ എനിയ്‌ക്ക്‌ പരിചയപ്പെടുത്തി (എന്റെ ഉറ്റസുഹൃത്തായ പ്ലാന്റര്‍ അവിവാഹിതനും ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തിലെങ്കിലും ഉറ്റവരാരുമില്ലാത്ത ഒരു `സോളിറ്റിറി കീപ്പറും' ആയതിനാല്‍ വ്യഭിചാരത്തിനയാള്‍ക്ക്‌ ദുര്‍ബലമായെങ്കിലും സാധൂകരണമുണ്ട്‌. വിവാഹിതനായ ഞാന്‍ അതിനു തുനിയാത്തിടത്തോളം പോന്ന ഒരു `കപടസദാചാര വാദിയും'!
.........`ഹൈ' ആയിക്കൊണ്ടിരുന്ന പ്‌ളാന്റര്‍, `ഹാവ്‌ എ നൈസ്‌ ടൈം മാന്‍'(!) എന്ന്‌ ഇടയ്‌ക്കിടെ പറഞ്ഞും `നങേം' കടാക്ഷകണ്‍കോണുകളാലും ശൃംഗാരചേഷ്‌ടകളാലും എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. അപ്പോഴതാ വീട്ടില്‍നിന്ന്‌ എന്റെ ധര്‍മ്മപത്‌നിയുടെ ഫോണ്‍കോള്‍! ഞാന്‍ ഫോണ്‍ അറ്റന്റു ചെയ്‌ത്‌ പ്‌ളാന്ററോട്‌ യാത്ര പറയാനായി തിരിഞ്ഞു. അതാ പ്‌ളാന്റര്‍ സെറ്റിയില്‍ മലര്‍ന്നടിച്ചു കിടക്കുന്നു! മുറിക്കു പുറത്തേക്ക്‌ കടക്കാനാഞ്ഞ എന്നെ ക്രീഡാസക്തയായ ആ വിലാസിനി പൂണ്ടടക്കം പിടിച്ചു: `അയാള്‍ക്കിനി ഒന്നിനും പറ്റില്ല. സാറ്‌ വാ' (അതുവരെ `സ്വീറ്റി' എന്നും `ബേബ്‌' എന്നുമുള്ള കിന്നാര വിളികള്‍ക്ക്‌ `എന്റെ പൊന്നുസാറേ' എന്ന്‌ പ്രതികരിച്ചു കൊണ്ടിരുന്ന `സെക്‌സ്‌ വര്‍ക്കര്‍ക്ക്‌' ഒരു നിമിഷം കൊണ്ട്‌ `ക്ലൈന്റ്‌' `ഇയ്യാളായി', `അനുരാഗം ' ക്ലൈന്റില്‍ നിന്ന്‌ `നോണ്‍ക്ലൈന്റി'ലേക്കായി ഇതാണ്‌ ഏതൊരു അഭിസാരികയുടെയും ശരാശരി പ്രണയഭാവം. നളിനിയേടത്തി ഇതിനപവാദമാണെങ്കില്‍ ശ്ലാഘനീയം!)
..........ഞാന്‍ ഒന്നു പതറി. - പെട്ടെന്ന്‌ എന്നെ സഹിച്ചും പൊറുത്തും എന്നോടൊപ്പം വര്‍ഷങ്ങളായി കഴിയുന്ന `മലയാളി വീട്ടമ്മ' യായ എന്റെ ഭാര്യയുടെ നിര്‍മല വദനം എന്റെ മനതാരില്‍ തെളിഞ്ഞു. പിന്നീട്‌ ഒരമ്ല മഴയായി,
`അയയ്‌ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍
ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്‌ക്കരുതയയ്‌ക്കരുതനംഗരിപുവേ നീ''
(ഇനി ചഞ്ചലാക്ഷിമാരോടൊത്ത്‌ എന്നെ അയയ്‌ക്കരുതേ. ആ പൊന്‍കൈകളില്‍ എന്നെ എടുത്ത്‌ ഭൂമിയില്‍ വെച്ചനുഭവിക്കുക. മയക്കം വേരോടെ അറുത്ത്‌, നിന്റെ മണിമേനിയില്‍ എന്നെ ചേര്‍ത്താലും....കാമാന്തക, എന്നെ അവരോടൊത്ത്‌ അയയ്‌ക്കരുതേ, അയയ്‌ക്കരുതേ...........)
`ഇണങ്ങിയിരു കൊങ്കയുമിളക്കിയുയിരുണ്ണും
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു:
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും
പിണങ്ങളൊടു ഞാനൊരുകിനാവിലുമിണങ്ങാ''
- എന്നു `നാരായണ ഗുരുവും.'
(സ്‌നേഹത്തോടെ അടുത്ത്‌ വന്ന്‌ ഇരുമുലകളും കുലുക്കി വശീകരിച്ച്‌ ജീവനെടുക്കുന്നവരും ശവസമാനം ജുഗുപ്‌സ ജനിപ്പിക്കുന്നവരുമായ സ്‌ത്രീകളോട്‌ എനിക്ക്‌ അതിയായ ഭയം തോന്നുന്നു. ഗന്ധഗാദികളായ ഇന്ദ്രിയ വിഷയങ്ങളില്‍ ലയിച്ച്‌ കളിക്കുന്ന ഈ കൃമികളോട്‌ ഞാന്‍ കിനാവില്‍പ്പോലും ചേരുകയില്ല)
(മനനാതീതം: നാരായണ ഗുരു)
...........`യക്ഷിയുടെ' കൈകള്‍ തട്ടിമാറ്റി ഞാന്‍ പുറത്തേക്കോടി.........
ദുര്‍ജ്ജന സമ്പര്‍ക്കം അത്യാപല്‍ക്കരമെന്ന്‌ പഴമക്കാര്‍ പറഞ്ഞതിനെ നാളതുവരെ മുഖവിലയ്‌ക്കെടുക്കാതിരുന്ന ഞാന്‍ നാളിതുവരെ പിന്നീടാ പ്ലാന്ററുമായി `കൂട്ടുകൂടി' യിട്ടേയില്ല!

No comments: