(അ) ശുഭസ്യശീഘ്രം!
പുരുഷന്റെ സ്‌ഖലന വൈഷമ്യങ്ങളില്‍ (Ejaculatory difficulties) ഗുരുതരപരാമര്‍ശമര്‍ഹിക്കുന്ന ശീഘ്രസ്‌ഖലനത്തിനും അവിഹിതവേഴ്‌ച ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. ശരീരം, മനസ്സ്, ക്രീഡാന്തരീക്ഷം എന്നിവ ലൈംഗികവേഴ്‌ചയുടെ വിജയത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്. ലൈംഗികപ്രക്രിയ ഒരു മനോ-ജൈവിക പ്രതിപ്രവര്‍ത്തനമാണ്. അതിനു വിജയകരമായ പശ്ചാത്തലമൊരുക്കുന്നതോ, സ്വച്ഛസുന്ദരമായ അന്തരീക്ഷവും. അങ്ങനെ, ശരീരവും, മനസ്സും മൈഥുനാന്തരീക്ഷവും സമര്‍ത്ഥമായി സംയോജിച്ചാലേ ശരിയായ ഉദ്ധാരണവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും സാധ്യമാകൂ. സംഭോഗാവസരത്തിലെ മനോനില ലിംഗോദ്ധാരണത്തെ പ്രധാനമായും സ്വാധീനിക്കുന്ന ഒരു ഘടകമാണ്. മനസ്സ്‌് പിരിമുറുക്കത്തിലും ഇതരമണ്‌ഡലങ്ങളിലും വ്യാപരിക്കുകയും ചെയ്‌താല്‍ നാഡീചോദനകള്‍ വഴി ഉത്തേജനവും ഉദ്ധാരണവും രതിമൂര്‍ച്ഛയും കൈവരിക്കാനാകില്ല. ഉറക്കം തൂങ്ങിയായ ലിംഗം ഒന്നാന്തരം വില്ലന്‍ റോള്‍ തന്നെ കളിക്കും!`സ്‌ഖലനവും രതിമൂര്‍ച്‌ഛയും' വ്യത്യസ്‌തമായ ലൈംഗികാനുഭവങ്ങളാണെങ്കിലും പരസ്‌പരാനുപൂരകങ്ങളാണവ. സ്‌ഖലനം സമര്‍ത്ഥമായി നീട്ടിക്കൊണ്ടു പോയാണ് മൈഥുനപ്രവീണനായ ഒരു പുരുഷന്‍ രതിമൂര്‍ച്ഛയടയുന്നത്. സ്‌ഖലനത്തില്‍ തന്നെ ഉദ്വമനം (Emission) എന്നും ബഹിഷ്‌ക്കരണം (Expulsion) എന്നും സൂക്ഷ്‌മമായ രണ്ടു ഘട്ടങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഉത്തേജനം അത്യുല്‍ക്കടമാകുമ്പോള്‍ പുരുഷന്‍ ഇന്ദ്രിയസ്‌ഖലനത്തിന്റെ അനിവാര്യതാഘട്ടത്തില്‍ (Points of inevibility - P.O.I.) എത്തിച്ചേരുകയും അപ്രതിരോധ്യമാംവണ്ണം ശുക്ലസ്രാവം സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ അനിവാര്യതാഘട്ടം വിദഗ്‌ദ്ധമായി നീട്ടിക്കൊണ്ടുപോയി മൈഥുനവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും ആനന്ദകരമാക്കാന്‍ കന്നിക്കാരനായ ഒരു പാവം ലൈംഗികാന്വേഷകന്, പലപ്പോഴും വേശ്യയില്‍ സാധിക്കുന്നില്ല. അമിതോദ്വേഗം ലൈംഗികാനന്ദ ചക്രത്തെ വിഴുങ്ങുന്നതാണ് ഇതിനൊരു പ്രധാന കാരണം. ഒരു `തടയണ' പോലെയായിരിക്കും പ്രഥമ സംഭോഗത്തിനൊരുങ്ങുന്ന ഒരു യുവാവിന്റെ ലൈംഗിക മനോനില. ഇക്കാലമത്രയും താന്‍ ആകാംക്ഷയോടെ കാത്തിരുന്ന സുരതാനുഭവത്തിന്റെ സ്വര്‍ഗ്ഗീയനിമിഷം ഇതാ തൊട്ടുമുന്നിലെന്ന ചിന്ത അയാളില്‍ ഉദ്വേഗമുണര്‍ത്തുകയും നിമിഷങ്ങള്‍ക്കകം, `ഷട്ടര്‍' തുറന്ന് 'തടയണയിലെ' `ജലപ്രവാഹം' വാര്‍ന്നുപോകുകയും ചെയ്യുന്നു! (ചിലപ്പോള്‍ കാര്യം സാധിക്കുന്നതിന്' മുമ്പു തന്നെ!) `ഫ്യൂസായിപ്പോയ ഒരു ബള്‍ബു'പോലെയിരിക്കും ആ `തിരുശേഷിപ്പ്' ചുരുക്കിപ്പറഞ്ഞാല്‍ വിജയകരമായ സ്‌ഖലനത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന മനസ്സിന്റെ വിശ്ലഥഭാവം, അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും ഒന്നുപോലെ വേശ്യാഗമനത്തില്‍ പുലര്‍ത്താന്‍ കഴിയാതെ വരുന്നു.
വ്യഭിചാരത്തിലേര്‍പ്പെടുന്ന അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും മനഃസമാധാനത്തോടെ സാമ്പ്രയോഗം നടത്താനുള്ള സാഹചര്യം കേരളത്തിലെങ്കിലും വിരളമത്രേ.
പോലീസ് റെയ്‌ഡ് വരുമോ, ആരെങ്കിലും അറിയുമോ, ഗുഹ്യരോഗം പിടിപെടുമോ എന്നൊക്കെയുള്ള ഭീതികള്‍ അയാളെ അപക്വസ്‌ഖലനം (Premature ejaculation) ത്വരിത സ്‌ഖലനം,(Rapid ejaculation) സുപ്‌തസ്‌ഖലനം, (Anasthatic ejaculation) എന്നീ ശൈലീഭേദങ്ങളുമുള്ള ശീഘ്രസ്‌ഖലനത്തിന് വിധേയമാക്കുന്നു.
ലിംഗം യോനിയില്‍ പ്രവേശിക്കുന്നതിനു മുമ്പോ പ്രവേശിച്ച് പത്തുസെക്കന്റിനുള്ളിലോ സ്‌ഖലനം സംഭവിക്കുന്നതാണു അപക്വസ്‌ഖലനം. ത്വരിതസ്‌ഖലനത്തില്‍ ലിംഗപ്രവേശനാന്തരം തൊണ്ണൂറു സെക്കന്‍ഡു മുതല്‍ രണ്ടു മിനിറ്റിനകം സ്‌ഖലനം സംഭവിക്കുന്നു. സ്‌ഖലനം നടന്നാലും രതിമൂര്‍ച്‌ഛ ആനുഭൂതിതമാകാത്ത അവസ്ഥയാണ് സുപ്‌തസ്‌ഖലനം.
.........ഇതൊക്കെയും നളിനിയേടത്തിയെപ്പോലൊരു മൈഥുനപ്രവീണയ്‌ക്ക് സാങ്കേതികമായല്ലെങ്കിലും, അറിയാത്ത കാര്യങ്ങളൊന്നുമല്ല. അതുകൊണ്ടാണ് മിക്ക പുരുഷന്മാര്‍ക്കും `ഡീപ്പ് സെക്‌സ്' (?!) -ല്‍ അല്ല കളിചിരിയിലും കൊച്ചുവര്‍ത്തമാനത്തിലും ചായ അനത്തിക്കൊടുക്കുന്നതിലുമൊക്കെയാണ് താല്‍പ്പര്യമെന്ന് അവര്‍ അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലെ `ഓണ്‍ റിക്കാര്‍ഡ്' ഇന്റര്‍വ്യൂവില്‍ കെ.പി.മോഹനനോട് തന്ത്രപൂര്‍വ്വം തട്ടിവിടുന്നത് ! സെക്‌സ് അല്ല `സെക്‌സ് വര്‍ക്കര്‍' ചെയ്യുന്നതെങ്കില്‍ അതിനെ `സെക്‌സ് വര്‍ക്കിങ്' എന്നു വിശേഷിപ്പിക്കാനാകുമോ? ചായ അനത്തിക്കൊടുക്കുവാന്‍ അഭിസാരികയുടെ ആവശ്യമെന്ത്? സ്വന്തം ഭാര്യ വീട്ടിലുള്ളപ്പോള്‍ അഭിസാരികയെക്കൊണ്ട് ചായ അനത്തിക്കുടിക്കുന്ന `കുഞ്ഞിരാമന്‍മാരും' കെ.പി.മോഹനന്‍ നളിനിയേടത്തിയ്‌ക്ക് ആശംസിക്കുന്ന 'പത്മശ്രീ' യ്‌ക്ക് അര്‍ഹരാണ്! (ഓണ്‍ റിക്കാര്‍ഡ് ഇന്റര്‍വ്യൂ പിന്നീട് വിശദമായി പരിശോധിക്കാം.)
അവിഹിത വേഴ്‌ചയില്‍ സംഭവിക്കുന്ന ശീഘ്രസ്‌ഖലനം അത് വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം അനന്തര വേഴ്‌ചകളില്‍ ഉളവാക്കുകയും ഭാര്യയുമായി നടത്തുന്ന സംഭോഗവും ദ്വിതീയ ധ്വജഭംഗത്തില്‍ കലാശിക്കുകയും ചെയ്യുന്നു.
-വേശ്യാഗമനത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ഈ ദുരന്തപ്രഹേളികകളെയെല്ലാം അതിജീവിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വ്യഭിചാരത്തിന് പലപ്പോഴും മദ്യപാനവും മേമ്പൊടിയാകുന്നത്. രതിക്രീഡയ്‌ക്കു മുമ്പായി `ക്ലൈന്റും', `സെക്‌സ് വര്‍ക്കറും' മിക്കപ്പോഴും അടിച്ചു പൂസാകാന്‍ കാരണമിതാണ്.
No comments:
Post a Comment