Monday, May 30, 2011

ഗണികാരതിയും രതിമൂര്‍ച്ഛയും

 നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 10
ലൈംഗികോത്തേജനത്തിലും (Arousal) ലൈംഗികാനന്ദ ചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും മൈഥുനത്തിന്റെ ആത്യന്തിക സാഫല്യം സ്‌ത്രീയിലും പുരുഷനിലും ഒന്നു തന്നെയാണ്‌; രതിമൂര്‍ച്‌ഛ. ഉത്തേജനഘട്ടം (Excitement Phase) , ഉന്നതഘട്ടം (Plateau Phase), രതിമൂര്‍ച്‌ഛാഘട്ടം (Orgasmic Phase), സമാപ്‌തി ഘട്ടം (Resolution phase) എന്നീ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നതാണ്‌ സ്‌ത്രീപുരുഷന്മാരുടെ ലൈംഗികാനന്ദചക്രം. ഇതോടൊപ്പം പുരുഷന്‌ വിശ്രാന്തിഘട്ടം (Refractory period) എന്ന പേരില്‍ നാലാമതൊരു അവസ്ഥകൂടിയുണ്ട്‌. സ്‌ഖലനാനന്തരം ലിംഗോദ്ധാരണം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട്‌ `പുനരുദ്ധാരണം' സംഭവിക്കുന്നതു വരെയുള്ള സമയമാണത്‌. മറ്റ്‌ മൂന്ന്‌ അവസ്ഥകളും എന്താണെന്ന്‌ അതാതിനെ സുചിപ്പിക്കുന്ന പദങ്ങള്‍ തന്നെ ദ്യോതിപ്പിക്കുന്നുണ്ടല്ലോ. ചുഴിയും മലരും നിറഞ്ഞതാണ്‌ സ്‌ത്രീയുടെ ലൈംഗികാനന്ദ ചക്രമെങ്കില്‍ പുരുഷന്റേത്‌ ഒരു കുത്തൊഴുക്കിനു സമാനമാണ്‌. രണ്ടായാലും രതിക്രീഡയുടെ ലാവാപ്രവാഹമൊടുങ്ങുന്നത്‌, ഇരുവരിലും സുഖദുഃഖങ്ങളും ത്രിഗുണങ്ങളുമൊഴിഞ്ഞ, രതിമൂര്‍ച്‌ഛയെന്ന കൈവല്യാവസ്ഥയിലാണ്‌. സ്‌ത്രീ-പുരുഷശരീരങ്ങളും മനസ്സും ദൈ്വതഭാവവും ഭേദചിന്തകളുമെല്ലാമൊഴിഞ്ഞ്‌ ഒന്നായുരുകിയലിഞ്ഞെങ്കില്‍ മാത്രമേ രതിമൂര്‍ച്‌ഛ എന്ന അത്യുല്‍ക്കടമായ ആത്മനിര്‍വൃതി കരഗതമാകൂ. ജനനേന്ദ്രിയത്തിലെ 26 കൃസരി, 27 ജി.സ്‌പോട്ട്‌, 28 cudle a sack എന്നീ വികാരകേന്ദ്രങ്ങളുടെ യഥാവിധിയായ ഉത്തേജനത്തിലൂടെയാണ്‌ സ്‌ത്രീ രതിമൂര്‍ഛയണയുന്നത്‌. സ്‌ത്രീയിലും പുരുഷനിലും രതിമൂര്‍ച്‌ഛയെന്നത്‌ ജനനേന്ദ്രിയത്തില്‍ അരങ്ങേറുന്ന ഒരു പ്രതിഭാസമാണെന്നാണ്‌ നമ്മുടെ നാട്ടില്‍ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവര്‍ പോലും ധരിച്ചുവെച്ചിരിക്കുന്നത്‌. ചുരുങ്ങിയപക്ഷം സ്‌ഖലനവും രതിമൂര്‍ച്ഛയും പുരുഷനില്‍ ഒന്നാണെന്നെങ്കിലും പുരുഷ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ധരിച്ചുവെച്ചിരിക്കുന്നു. സ്‌ഖലനം നടക്കുന്നത്‌ ലിംഗത്തിലാണെങ്കിലും, രതിമൂര്‍ച്‌ഛ, സ്‌ത്രീയെപ്പോലെ തന്നെ, പുരുഷനിലും, മസ്‌തിഷ്‌ക്കത്തിലാണ്‌ സംഭവിക്കുന്നത്‌. രണ്ടും ഏതാണ്ട്‌ ഏകകാലത്തു അനുഭവവേദ്യമാകുന്നുവെന്നു മാത്രം.
മൈഥുന പാടവം കഴിഞ്ഞാല്‍ രതിമൂര്‍ച്‌ഛയണയുവാന്‍ ആവശ്യമായ ഏറ്റവും പ്രധാനലൈംഗികോപാധി വിശ്ലഥഭാവമാണെന്നാണ്‌. (Relaxation) ആധുനിക ലൈംഗികശാസ്‌ത്രത്തിന്റെ വെളിപാട്‌, പിരിമുറുക്കമില്ലായ്‌മയും മാനസികമായ ഉണര്‍വ്വും ഉല്ലാസവും ലൈംഗികബന്ധത്തിന്റെ വിജയത്തിലെ നിര്‍ണ്ണായകഘടകങ്ങളാണെന്നര്‍ത്ഥം. എന്നാല്‍, മൂത്രപ്പുരതൊട്ട്‌ നക്ഷത്രഹോട്ടലുകള്‍ വരെ അരങ്ങേറുന്ന കേരളത്തിലെ ഉത്തരാധുനിക വേശ്യാസംസര്‍ഗ്ഗത്തിന്‌ പിരിമുറുക്കവും ഭീതിയുമൊഴിഞ്ഞ ഒരന്തരീക്ഷം എത്രത്തോളം പശ്ചാത്തലമൊരുക്കുന്നുണ്ട്‌? പണ്ടൊക്കെ `കപ്പലും' പോലീസുമാണ്‌ `അനാശാസ്യ' ത്തിന്റെ ഇരുപുറവും നിന്നു ഭീതിയുണര്‍ത്തിയിരുന്നതെങ്കില്‍ ഇന്നു `കപ്പല്‍' എയ്‌ഡ്‌സിനു വഴിമാറിയിരിക്കുന്നു. മേമ്പൊടിയായി അന്നും ഇന്നും സദാചാര സംഹിതകളുണര്‍ത്തുന്ന പാപബോധവും വിവാഹിതരില്‍ ഭാര്യയെ വഞ്ചിക്കുന്നുവെന്ന കുറ്റബോധവുമുണ്ട്‌. എച്ച്‌.ഐ.വി. എന്ന വിഷാണു വ്യഭിചരിക്കുന്ന ഏതൊരു `ധൈര്യശാലി' യുടെ മനസ്സിലും കനല്‍കോരിയിടുന്ന ഭീതിയാണിന്ന്‌. 500 മുതല്‍ അയ്യായിരവും അതിന്മേലും റേറ്റില്‍ ലഭ്യമാകുന്നവരില്‍ ആരാണ്‌ എച്ച്‌.ഐ.വി. പോസിറ്റീവ്‌ എന്ന്‌ ആര്‍ക്കറിയാം? ഈ ഭീതികള്‍ക്കൊപ്പമാണ്‌ നളിനിയേടത്തിയുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ `കയറിക്കിടന്ന്‌ കാര്യം സാധിക്കാന്‍' തിരക്കുകൂട്ടുന്ന മിക്ക അഭിസാരികമാരും സൃഷ്‌ടിക്കുന്ന ഉത്‌ക്കണ്‌ഠയും ആകാംക്ഷയും `ക്ലൈന്റിന്‌' `ഇരട്ടിമധുര്‌'മാകുന്നത്‌!
രതിമൂര്‍ച്‌ഛയെ സ്‌ഖലനമായി വെട്ടിച്ചുരുക്കുന്നതാണ്‌ ഒരു ശരാശരി വേശ്യ ചെയ്യുന്ന ഏറ്റവും വലിയ ലൈംഗികദ്രോഹം! സ്‌ത്രീ ശരീരത്തിലെ അതീവദിവ്യവും, സുഭഗവുമായ യോനി എന്ന ഭാഗം മിക്ക സൈ്വരിണികള്‍ക്കും കേവലം `വെള്ളം കളയാനുള്ള ' ഒരു കുഴിമാത്രം! പുരുഷനെ ഭയപ്പെടുത്തിയും കളിയാക്കിയുമൊക്കെ എത്രയും പെട്ടെന്ന്‌ സ്‌ഖലനം നിര്‍വ്വഹിക്കുകയെന്നതാണ്‌ ആധുനിക വൈശിക തന്ത്രം! കാരണം അവള്‍ക്ക്‌ അടുത്ത `ക്ലൈന്റിനെ' സ്വാഗതം ചെയ്യുകയോ തേടിപ്പോകുകയോ ചെയ്യണം. ഒരിക്കല്‍ സ്‌ഖലനം നടന്നുകഴിഞ്ഞാല്‍ അടുത്ത സ്‌ഖലനത്തിന്‌ അധികറേറ്റ്‌ നല്‍കണം. ഷോട്ടിനാണു `സെക്‌സ്‌ വര്‍ക്കിങ്ങില്‍' റേറ്റ്‌! `ക്ലൈന്റ്‌' ശീഘ്രസ്‌ഖലിതനാണെങ്കില്‍ അവള്‍ക്കു കാര്യം കുശാല്‍! സമയവും പണവും ലാഭം!
മലയാളി ഭാര്യയ്‌ക്കു നല്‍കാനാകാത്ത രതിസുഖം തങ്ങള്‍ക്കു നല്‍കാനാകുമെന്നാണല്ലോ സ്‌ക്രൈബ്‌ ആയ ലൈംഗികബുദ്ധിജീവി നളിനിജമീലയെക്കൊണ്ട്‌ ആവര്‍ത്തിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌. അങ്ങിനെയെങ്കിലല്ലേ `സെക്‌സ്‌ വര്‍ക്കിങ്ങിന്‌' കേരളീയ സാഹചര്യത്തില്‍ സാംഗത്യമുള്ളു. ഈ വാദം തീര്‍ത്തും അടിസ്ഥാനരഹിതവും അശാസ്‌ത്രീയവുമാണെന്ന്‌ സ്‌ത്രീ-പുരുഷലൈംഗികതയെയും ലൈംഗിക ശരീര ശാസ്‌ത്രത്തെയും കുറിച്ച്‌ സാമാന്യ ബോധമെങ്കിലുമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്നതേയുള്ളു. പുരുഷന്‌ മൈഥുനസുഖം നല്‍കുകയാണല്ലോ സെക്‌സ്‌ വര്‍ക്കറിന്റെ വൃത്തി. കേരളീയ സാഹചര്യത്തിലെ ഒരു വേശ്യാഗമനം 'ക്ലൈന്റിന്‌' അത്‌ സുസാധ്യമാക്കുന്നുണ്ടോ എന്നൊന്നു പരിശോധിക്കാം.
ഏറെ സംവേദനാത്മകമായ ഒരു ശാരീരിക പ്രതികരണമാണ്‌ ലിംഗോദ്ധാരണം (Erection) അവിഘ്‌നമായ ഉത്തേജനമാണ്‌ (Arousal) ദൃഢമായ ഉദ്ധാരണം സുസാധ്യമാക്കുന്നത്‌. ഉദ്ധാരണവും ഉത്തേജനവും രണ്ടും രണ്ടാണെന്ന്‌ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. (വേശ്യാ സംഭോഗം ഉത്തേജനത്തെ എപ്രകാരം ശിഥിലമാക്കുന്നുവെന്ന്‌ നാം മുമ്പു പരിശോധിച്ചുവല്ലോ) ഉദ്ധാരണം ലിംഗത്തിലാണു നടക്കുന്നതെങ്കിലും അതു ഉളവാക്കുന്ന നാഡീവേഗങ്ങള്‍, അനൈച്ഛികചേഷ്‌ടകള്‍ (Reflection) വഴി ജനനേന്ദ്രിയത്തില്‍ എത്തിച്ചേരുന്നത്‌ മസ്‌തിഷ്‌കത്തില്‍ നിന്നാണ്‌. ക്രീഡാവേളയിലെ ഒരപസ്വരമോ, പങ്കാളിയുടെ തെറ്റായ ഒരു വാക്കോ മതി മസ്‌തിഷ്‌ക്കത്തില്‍ നിന്നുള്ള സംവേഗങ്ങള്‍ നിലയ്‌ക്കാനും, ലിംഗകോശങ്ങളില്‍ നിന്നു രക്തം പിന്‍വാങ്ങി അത്‌ തളര്‍ന്നു വീഴുവാനും! പിരിമുറുക്കമുള്ള സാഹചര്യങ്ങളില്‍ അരങ്ങേറുന്ന അവിഹിത വേഴ്‌ചകളില്‍ മിക്കതിനും `കൊടിയിറങ്ങിയ' ലിംഗം മാപ്പുസാക്ഷിയായിരിക്കം! എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും അവസാനിക്കുന്നില്ല! ഉത്തേജന ചക്രത്തിലെന്നപോലെ ഉദ്ധാരണത്തിലും നാല്‌ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്‌. പ്രചോദനം (Intiation) പൂരണം (Filling) ദൃഢത (Rigidity) പരിപാലനം (Maintenance) എന്നിവയാണവ. ഇവയിലേതിലെങ്കിലും ഒന്നില്‍പ്പോലും സംഭവിക്കുന്ന തകരാറ്‌ ധ്വജഭംഗത്തിന്‌ (Impotence) വഴിഒരുക്കുക തന്നെ ചെയ്യും. പ്രാഥമികം (Primary) ദ്വിതീയം (Secondary) എന്നിങ്ങനെ ധ്വജഭംഗം രണ്ടുപ്രകാരേണ കാണപ്പെടുന്നതായി `സെക്‌സ്‌ വര്‍ക്കര്‍' ക്കറിയില്ലെങ്കിലും സൈക്കോളജിസ്റ്റിന്‌ അറിയാം.
ജീവിതത്തില്‍ ഒരിക്കല്‍പ്പോലുംലിംഗം സംഭോഗസന്നദ്ധമാകാത്ത ഗുരുതരമായ ലൈംഗികബലഹീനതയാണ്‌ പ്രാഥമികധ്വജഭംഗം. സമര്‍ത്ഥമായ ലൈംഗിക ജീവിതം നയിച്ചുവരുന്ന ഒരാള്‍ക്ക്‌ പെട്ടെന്നൊരു ദിനം ഉദ്ധാരണ ഭംഗം സംഭവിക്കുന്നതാണ്‌ ദ്വിതീയ ധ്വജഭംഗം. പ്രാഥമിക ധ്വജഭംഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി ലൈംഗികമനഃശാസ്‌ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നത്‌ വേശ്യാഗമനമാണ്‌. പ്രഥമലൈംഗികാനുഭവം പരാജയത്തില്‍ കലാശിക്കുന്നത്‌ പ്രാഥമികധ്വജഭംഗത്തിന്‌ വഴിഒരുക്കുന്നു. ഭൂരിപക്ഷം തരുണന്മാരുടെയും പ്രഥമവേശ്യാസംബന്ധം മിക്കവാറും പരാജയമായിരിക്കും(അല്ലെന്നുള്ളവര്‍ ചങ്കില്‍കൈവെച്ച്‌ അത്‌ പറയട്ടെ!) കുമാരന്മാരെ പരിഹസിക്കുന്നത്‌ മധ്യവയസ്‌ക്കളായ ശരാശരി അഭിസാരികകളുടെയെങ്കിലും പൊതുസ്വഭാവമാണ്‌. ആദ്യമായി ബന്ധപ്പെടുന്ന സ്‌ത്രീയില്‍ നിന്നുള്ള പരിഹാസോക്തികള്‍ പ്രാഥമിക ധ്വജഭംഗത്തിനു കാരണമാകുന്നതായി ലൈംഗിക മനഃശാസ്‌ത്രജ്ഞന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമികധ്വജഭംഗം യഥാകാലത്ത്‌ കൗണ്‍സെലിങ്ങിലൂടെയും മറ്റും ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ അത്‌ അതീവ ഗുരുതരമായ `ആത്യന്തിക ധ്വജഭംഗ'ത്തിന്‌ കാരണമായിത്തീരുന്നു. ലൈംഗിക ജീവിതത്തിന്റെ ശിഷ്‌ടകാലം മുഴുവന്‍ നനഞ്ഞ നൂലുകൊണ്ട്‌ പൂട്ടു തുറക്കാന്‍ ശ്രമിച്ചു' കഴിഞ്ഞുകൂടാമെന്നു സാരം!
എന്നാല്‍ മിക്ക പുരുഷന്മാരും 'സുരനാരിമാര്‍' തങ്ങള്‍ക്കു നല്‍കുന്ന ധ്വജഭംഗം എന്ന `സ്‌നേഹസമ്മാന'ത്തെ പരമരഹസ്യമായി സൂക്ഷിച്ച്‌, വീണ്ടും വീണ്ടും വേശ്യാഗമനം നടത്തി സുഹൃല്‍ സദസ്സുകളിലും മറ്റും വീരനായകന്മാരായി വിരാജിക്കുന്നു! പൗരുഷവിഹീനന്മാരായ ഇക്കൂട്ടരെ ഭാര്യമാരും കാലാന്തരത്തില്‍ വെറുത്തു തുടങ്ങുന്നു.
ഭാര്യയുമായി സമര്‍ത്ഥമായി വേഴ്‌ച നടത്തുന്ന ഒരാള്‍ക്ക്‌ പരസ്‌ത്രീയുമായി ബന്ധപ്പെടുമ്പോള്‍ ധ്വജഭംഗംസംഭവിക്കാം. സ്‌നേഹനിധിയായ ഭാര്യയെ താന്‍ വഞ്ചിക്കുകയാണല്ലോ എന്ന കുറ്റബോധമാണ്‌ ഇതിനു പ്രധാനകാരണം. ഒരു 'സെക്‌സ്‌ വര്‍ക്കറില്‍' ഇത്‌ സംഭവിച്ചാല്‍ - അടുത്ത `സെകസ്‌ വര്‍ക്കറാ' യിരിക്കും പരീക്ഷണോപാധി! അങ്ങനെ ഒരു സെക്‌സ്‌ വര്‍ക്കറില്‍ നിന്ന്‌ അടുത്ത സെക്‌സ്‌ വര്‍ക്കറിലേക്ക്‌ `കൊടിയേറ്റ' ത്തിന്റെ കിട്ടാക്കനിതേടി അയാള്‍ അലയുന്നു. ജീവിതം അഭിസാരികയ്‌ക്കു തീറെഴുതിക്കൊടുക്കുക ഫലശ്രുതി!

No comments: