Saturday, May 28, 2011

'സെക്‌സ്‌ വര്‍ക്കറും' രതിസുഖവും

നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 9

ഒരു മനോ-ജൈവിക പ്രതിഭാസമായ മൈഥുനത്തില്‍ ശരീരത്തിനും മനസ്സിനും തുല്യപ്രാധാന്യമുണ്ട്‌. സ്‌ഖലനവും (Ejaculation) രതിമൂര്‍ച്‌ഛയുമാണ്‌ (Orgasm) പുരുഷന്റെ സംഭോഗസാഫല്യങ്ങള്‍. സ്‌ഖലനം നീട്ടിക്കൊണ്ടു പോയാണ്‌ അവന്‍ മൈഥുനത്തിന്റെ പരമകാഷ്‌ഠയായ `രതിമൂര്‍ച്‌ഛ'യിലണയുന്നത്‌. ഇവിടെ അഭിസാരിക ഒന്നാന്തരമൊരു 'കറന്‍സി കുരുക്കിടുന്നു? പുരുഷന്‌ എത്രയും പെട്ടെന്ന്‌ ഇന്ദ്രിയനഷ്‌ടം സംഭവിപ്പിച്ച്‌ അടുത്ത ക്ലൈന്റിനെ സ്വീകരിക്കാനാകും ഒരു ശരാശരി വേശ്യയ്‌ക്കു താല്‍പ്പര്യം. (നളിനിയേടത്തി ഇക്കൂട്ടത്തിലെ ഒരുപൂര്‍വ്വജനുസാണെന്ന്‌ ആത്മകഥയിലെ സുരതോപാഖ്യാനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌!) മനസ്സ്‌ ഭൗതികതയില്‍ നില്‍ക്കുന്ന ഒരു സ്‌ത്രീക്കും സംഭോഗത്തെ ഒരു ആനന്ദാനുഭവമാക്കി മാറ്റി, രതിമൂര്‍ഛയില്‍ ഇണയെ എത്തിക്കുവാനും സ്വയം എത്തിച്ചേരാനുമാകില്ല. അങ്ങിനെ, സംഭോഗത്തില്‍ ആദ്യം തന്നെ അഭിസാരികയുടെ മനസ്സ്‌ `ഫീല്‍ഡ്‌ ഔട്ട്‌' ആകുന്നു! ഇനി ശരീരമോ? സുരതത്തില്‍ ഉരലും ഉലക്കയും പോലെയാണ്‌ യോനിയും ലിംഗവും പ്രതിപ്രവര്‍ത്തിക്കുന്നത്‌. വിസ്‌തൃതഭഗമുള്ള ഒരു സ്‌ത്രീക്ക്‌ പുരുഷലിംഗത്തെ ശ്രോണിയില്‍ ഇറുകെ പരിരംഭണം ചെയ്യുവാനും സുരതക്രിയ രസനിര്‍ഭരമാക്കുവാനും കഴിയില്ല തന്നെ. ഒരു ദിവസം ഒട്ടേറെ പുരുഷലിംഗങ്ങള്‍ കയറിയിറങ്ങുന്ന ഒരു ഗണികാഭഗത്തിന്‌ എങ്ങനെ മാംസദൃഢത നിലനിര്‍ത്താനാകും? ശ്രോണീ മാംസപേശികള്‍ അയച്ചും മുറുക്കിയുമൊക്കെ സുരതാനന്ദം വര്‍ദ്ധിപ്പിക്കാമെന്ന മൈഥുനതന്ത്രം അവരില്‍ പലര്‍ക്കും ഒട്ടറിയില്ലതാനും. അതുകൊണ്ടു തന്നെ വിവാഹിതനായ ഒരാള്‍, നളിനിയേടത്തിയുടെ ആചാര്യനായ സിവിക്ക്‌ ചന്ദ്രന്‍ പ്രഘോഷിക്കുന്നതുപോലെ, രതിവൈചിത്ര്യത്തിനായി വേശ്യാസംസര്‍ഗ്ഗത്തിനിറങ്ങിപ്പുറപ്പെടുന്നത്‌, ആചാര്യ വാത്സ്യായനന്റെ ഭാഷകടമെടുത്തു പറഞ്ഞാല്‍, `കയ്യിലിരിക്കുന്ന പ്രാവിനെ വിട്ട്‌ മയിലിനെ പിടിക്കാന്‍ പോയ വിഡ്‌ഢിക്കു' സമമാകും! മയില്‍പ്പേടയെ കിട്ടിയില്ലെന്നതോ പോകട്ടെ, ഒട്ടേറെ `പക്ഷികാഷ്‌ടങ്ങള്‍' ബോണസ്സായി ലഭിക്കുകയും ചെയ്യും!!

No comments: