Sunday, June 5, 2011

സെക്‌സ്‌ വര്‍ക്കറുടെ' ലൈംഗിക മനഃശാസ്‌ത്രം


നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 13

സമകാലിക ഗണികയായ ഒരു 'സെക്‌സ്‌ വര്‍ക്കറുടെ' ലൈംഗിക മനഃശാസ്‌ത്രവും ലൈംഗിക ശരീരശാസ്‌ത്രവും എന്തായിരിക്കുമെന്നതും പര്യാലോചിക്കേണ്ട വിഷയമാണ്‌. സ്‌ത്രീകളില്‍ ലൈംഗിക മരവിപ്പ്‌ (Sexual anesthesia) എന്നൊരു പരിതാപകരമായ അവസ്ഥയെക്കുറിച്ച്‌ ലൈംഗിക മനഃശാസ്‌ത്രജ്ഞന്മാര്‍ അപഗ്രഥിക്കുന്നുണ്ട്‌:
ലൈംഗിക മരവിപ്പുള്ള സ്‌ത്രീകള്‍ അതൊരിക്കലും പുറത്തു കാണിക്കാറില്ല. മറിച്ച്‌ ശൃംഗാര ചേഷ്‌ടകളാലും അവയവ പ്രദര്‍ശനത്താലും അവര്‍ പുരുഷന്മാരെ വശീകരിക്കുന്നു. എന്നാല്‍ `സഹശയനത്തിലോ' തീര്‍ത്തും ജീവച്ഛവങ്ങളും! തങ്ങളുടെ വൈകല്യത്തെ അവയവ ചേഷ്‌ടകളാലും ശരീര പ്രദര്‍ശനത്താലും ഒളിപ്പിച്ചുവെയ്‌ക്കുകയാണ്‌ ഇത്തരം അംഗനമാരുടെ മനോനിലയെന്നാണ്‌ മന: ശാസ്‌ത്രജ്ഞന്മാരുടെ അപഗ്രഥനം. നളിനിയേടത്തി `ഡീപ്പ്‌ സെക്‌സില്‍' തന്റെ മികവ്‌ ക്ലൈന്റ്‌സിനും വലിയ താല്‍പ്പര്യമില്ലെന്നു ഓണ്‍റിക്കാര്‍ഡ്‌ ഇന്റര്‍വ്യൂവില്‍ കെ.പി.മോഹനനോടു പറയുന്നത്‌ ചില സ്‌ത്രീകള്‍, തങ്ങള്‍ക്ക്‌ രതിമൂര്‍ച്‌ഛകൂടാതെ തന്നെ സംഭോഗം ആസ്വദിക്കാമെന്ന്‌ അവകാശപ്പെടുന്നതിനു തുല്യമാണ്‌. രതിമൂര്‍ച്‌ഛയാണു രതിയുടെ പരമമായ ലക്ഷ്യം. അതില്ലാത്ത രതിയെ ദാഹിച്ചു വലഞ്ഞ ഒരാള്‍ വെള്ളം ചുണ്ടോടടുപ്പിച്ചിട്ടും കുടിക്കാത്ത അവസ്ഥയോടെ ഉപമിക്കാനാകൂ!
-ഇതിനു നേരെ വിപരീതമായ അവസ്ഥയാണു അദമ്യകാമയുടേത്‌ (Nymphomaniac) രതിമൂര്‍ച്‌ഛാജ്വരമാണ്‌ അവളുടെ പ്രശ്‌നം. രതിമൂര്‍ച്‌ഛയുടെ പുതിയ പുതിയ പൂരക്കാഴ്‌ചകള്‍ക്കായി അവള്‍ പുരുഷനില്‍ നിന്നു പുരുഷനിലേക്ക്‌ ജൈത്രയാത്ര നടത്തുന്നു. (നളിനിയേടത്തിയെപ്പോലെ!) എന്നാല്‍ രതിമൂര്‍ച്‌ഛയെന്നത്‌ സദാ സമാനസ്വഭാവത്തോടെ ആവര്‍ത്തിക്കാത്ത ഒരു സൂക്ഷ്‌മ പ്രതിഭാസമായതിനാല്‍, ഈ `രതിഘോഷയാത്ര' അവളില്‍ ആഴത്തിലുള്ള മോഹഭംഗം തന്നെ സൃഷ്‌ടിക്കുന്നു. തന്നോടൊപ്പം കിടക്കപങ്കിട്ട `സാംസ്‌കാരിക പ്രതിഭ' തനിക്കു രതി സുഖമേകിയില്ലെന്ന നളിനിയേടത്തിയുടെ പരിദേവനത്തിനും ഇതുതന്നെ പ്രേരണ!
ഒരു യാദൃച്ഛികവിനോദോപാധി' എന്ന നിലയില്‍ അദമ്യകാമിക്ക്‌ പുരുഷബാന്ധവത്തെ അംഗീകരിക്കാനാകും. എന്നാല്‍ ഇത്തരം ഒരു ബന്ധം പരിപക്വമായ തലത്തിലേക്ക്‌ ഉയരുമ്പോള്‍ അതില്‍ നിന്ന്‌ ഓടിരക്ഷപ്പെടാനുള്ള വെമ്പലായിരിക്കും അവള്‍ക്ക്‌. (നളിനിയേടത്തി ഒന്നിലേറെ പുരുഷന്മാരെ പരിണയിക്കാനുള്ള കാരണവും മറ്റൊന്നല്ല!)

No comments: