നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 10
ലൈംഗികോത്തേജനത്തിലും (Arousal) ലൈംഗികാനന്ദ ചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും മൈഥുനത്തിന്റെ ആത്യന്തിക സാഫല്യം സ്‌ത്രീയിലും പുരുഷനിലും ഒന്നു തന്നെയാണ്; രതിമൂര്‍ച്‌ഛ. ഉത്തേജനഘട്ടം (Excitement Phase) , ഉന്നതഘട്ടം (Plateau Phase), രതിമൂര്‍ച്‌ഛാഘട്ടം (Orgasmic Phase), സമാപ്‌തി ഘട്ടം (Resolution phase) എന്നീ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നതാണ് സ്‌ത്രീപുരുഷന്മാരുടെ ലൈംഗികാനന്ദചക്രം. ഇതോടൊപ്പം പുരുഷന് വിശ്രാന്തിഘട്ടം (Refractory period) എന്ന പേരില്‍ നാലാമതൊരു അവസ്ഥകൂടിയുണ്ട്. സ്‌ഖലനാനന്തരം ലിംഗോദ്ധാരണം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് `പുനരുദ്ധാരണം' സംഭവിക്കുന്നതു വരെയുള്ള Labels
- ഓര്‍മ (28)
- രതിവിജ്ഞാനം (24)
- നളിനി ജമീല ഒരു സ്നേഹസംവാദം (23)
- ലേഖനം (14)
- കഥ (2)
- ലേഖനം. (2)
- അനുഭവം (1)
Monday, May 30, 2011
Saturday, May 28, 2011
'സെക്‌സ് വര്‍ക്കറും' രതിസുഖവും
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 9
Friday, May 27, 2011
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 8
അന്തഃസാരശൂന്യം!
ദേവദാസിയേയും `സെക്‌സ് വര്‍ക്കറിനെ' യും ജീവശാസ്‌ത്രപരമായി നമുക്കൊന്നു താരതമ്യം ചെയ്‌തു നോക്കാം:
വാസവദത്ത ഉപഗുപ്‌തനെയും കാത്ത് അംഗവിഹീനയായി ശ്‌മശാനത്തില്‍ ശയിച്ച കഥയുടെ യാഥാര്‍ത്ഥ്യമെന്തായിരുന്നാലും, ഒരു പ്രാചീനഗണികയും ലൈംഗികരോഗം പിടിപെട്ട് മരിക്കുന്നതായി ഭാരതീയ സാഹിത്യത്തിലെങ്കിലും നാം വായിക്കുന്നില്ല. ആയുര്‍വ്വേദപ്രോക്തമായ ഋതുചര്യയും ശൌചവുമെല്ലാം ആചരിച്ചവരായിരുന്നു അന്നത്തെ `കുലീന ഗണികകള്‍'. ദൈവത്തിന്റെ ദാസിമാരായിരുന്ന പ്രാചീനഭാരതീയ ഗണികകള്‍ രതിയെ ഭക്തിയുടെയും പ്രേമത്തിന്റെയും അത്യുദാത്തമായ ഒരാത്മപൗഷ്‌ക്കല്യമായാണ് അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്‌തിരുന്നത്, രതി അവര്‍ക്ക് സ്വത്വഭിന്നമല്ലാത്ത ഒരു വര്‍ണ്ണവും സാമുദായികതയുമായിരുന്നു (Community). മൈഥുനപ്രാവീണ്യത്തിനൊപ്പം കലാമര്‍മ്മജ്ഞതയും പാണ്‌ഡിത്യവും പ്രൗഢത്വവും അവരുടെ മുഖമുദ്രകളായിരുന്നു. ഇക്കാലത്തെപ്പോലെ ആര്‍ക്കും പുറപ്പെട്ടുചെല്ലാവുന്ന ഒരശ്ലീല ഭൂമികയായിരുന്നില്ല അന്നു `വേശ്യാവൃത്തി'. `വഴിതെറ്റിയോ', `ചതിയ്‌ക്കപ്പെട്ടോ', `വയറ്റിപ്പിഴപ്പിനു' മാത്രമായോ ആയിരുന്നില്ല അന്നൊരുവള്‍ ദേവദാസിയായിത്തീര്‍ന്നിരുന്നത്. വ്യഭിചാരത്തെ ഭരണകൂടം അംഗീകരിച്ചിരുന്ന ഒരിടക്കാലത്ത്, അതും വരേണ്യവര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാത്രം, നിലനിന്നിരുന്ന ഒരു പ്രതിഭാസമായിരുന്നു ദേവദാസിത്വമെന്നാണ് `വൈശികതന്ത്രം', `കുട്ടിനീമതം' തുടങ്ങിയ `വേശ്യോപനിഷത്തുകള്‍' വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാലത്ത് പൊതുകക്കൂസുമുതല്‍ പഞ്ചനക്ഷത്രഹോട്ടല്‍ വരെ മാംസം വില്‍ക്കുന്ന ഏതു അഭിസാരികയ്‌ക്കറിയാം വൈശികതന്ത്രവും, സുരതവിധികളുമൊക്കെ?!
:ലൈംഗികത എന്തെന്നറിയാത്ത അവരെങ്ങനെ `തൊഴില്‍പരമായി (Professionally) പുരുഷനില്‍ രതിശമനം നിര്‍വ്വഹിക്കും?!
:അക്കാലത്തെ `സെക്‌സ് വര്‍ക്കര്‍ക്ക്' മെയ്യഴകിനൊപ്പം `മനസ്സഴകും' ഉണ്ടായിരുന്നതുപോലെ ഗുഹ്യരോഗങ്ങളും സാമാന്യേന ഇല്ലായിരുന്നു!
:എന്നാല്‍ ഇന്നത്തെ ഒരു സെക്‌സ് വര്‍ക്കറിനാകട്ടെ, സാമ്പ്രയോഗരീതികള്‍ അറിയിലെന്നതോ പോകട്ടെ, തന്റെ `ക്ലൈന്റിനു' സ്‌നേഹസമ്മാനമായി, പലപ്പോഴും ഗുഹ്യരോഗങ്ങള്‍ മുതല്‍ `ശീഘ്രസ്‌ഖലനം', (Ejaculatory defficiency) ധ്വജഭംഗം (Impotence) തുടങ്ങിയ ഗുരുതരമായ മനോജന്യ ലൈംഗികബലഹീനതകള്‍ വരെ നല്‍കുവാനും കഴിയുന്നു!
കൗശലക്കാരികളും കണക്കു പറഞ്ഞു കാശു വാങ്ങുന്നവരും സ്‌നേഹശൂന്യരുമാണ് ഇന്നത്തെ മിക്ക സെക്‌സ്‌വര്‍ക്കേഴ്‌സുമെന്നറിയുവാന്‍ ബംഗ്ലാദേശ് കോളണി' വരെയൊന്നും പോകേണ്ടതില്ല!
ബോംബെയിലെയും മറ്റും മാംസവില്‍പ്പനകേന്ദ്രങ്ങളുടെ മായിക ചരിതങ്ങളില്‍ ഭ്രമിച്ച്,`ഭാരതപര്യടനത്തിനിറങ്ങിപ്പുറപ്പെട്ട്, ഏക്കറുകണക്കിനു ഭൂസ്വത്ത് അന്യാധീനപ്പെട്ട ഒന്നാന്തരം നായന്മാര്‍ ഒന്നിലേറെപ്പേരെയെങ്കിലും ഈ ലേഖകന് നേരിട്ടറിയാം! (മീറ്റര്‍ പലിശയ്‌ക്കു പോലും പണം സംഘടിപ്പിച്ച് വ്യഭിചാരത്തിനിറങ്ങുന്ന ചില ഉത്തരാധുനിക വിടന്മാരെയും!!)
വാസവദത്ത, വസന്തസേന തുടങ്ങിയ കുലീനഗണികകള്‍ പലരും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും `ജനകീയഗണികകളെയാരെയും ഭാരതീയ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ന് നൂറും അയ്യായിരവും അതിന്മേലെയുമാണ് ഒരു `സെക്‌സ് വര്‍ക്കറു'ടെ റേറ്റ്! നളിനിയേടത്തി സ്വപ്‌നം കാണുന്ന `ഉല്ലാസഗേഹങ്ങള്‍' പുലരുന്ന കാലത്ത് അവിടുത്തെ പറ്റുപടിക്കാരനായ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? ഇപ്പോള്‍ത്തന്നെ കടക്കെണിയിലായ അവന്‍ കടക്കെണിക്കുമേല്‍ കടക്കെണിയിലാകുവാന്‍ പിന്നെ ഏറെ നാളൊന്നും വേണ്ടിവരില്ല!
Wednesday, May 25, 2011
ദേവദാസിയും `സെക്‌സ് വര്‍ക്കറും'
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 7
വേശ്യാവൃത്തി ചിരന്തനമാണെന്നും അന്നത്തെ ദേവദാസിയാണ് ഇന്നത്തെ `സെക്‌സ് വര്‍ക്കര്‍' എന്നുമുള്ള വാദഗതികള്‍ക്ക് എത്രത്തോളം സാംഗത്യമുണ്ടെന്ന് ഒന്നു പരിശോധിക്കാം:ഭാരതത്തില്‍ പരക്കെയും കേരളത്തില്‍ സാമാന്യേനയും അത്രയൊന്നും പഴക്കം ചെല്ലാത്ത കാലം വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു `ദേവദാസിത്വം'. (താന്‍ പൗരോഹിത്യം വഹിച്ചിരുന്ന തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തോടനുബന്ധിച്ച് സമീപഭൂതകാലം വരെ ദേവദാസീ സമ്പ്രദായം നിലനിന്നിരുന്നതായി കവി വിഷ്‌ണുനാരായണന്‍ നമ്പൂതിരി ഈ ലേഖകനോടു വെളിപ്പെടുത്തിയിട്ടുള്ളതാണ്) പുരാതനഭാരതത്തിലെ ദേവദാസീ സമ്പ്രദായം ഒരു തൊഴിലെന്നതിലുപരി ഒരു കുലമായിരുന്നു.
Tuesday, May 24, 2011
സാത്വികലൈംഗികത
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 6
എന്നാല്‍ നളിനിയേടത്തിയെപ്പോലൊരു `ജ്വാലാമുഖി' ഇതൊക്കെയും മനസ്സിലാക്കണമെങ്കില്‍ വാത്സ്യായന വിരചിതമായ `കാമസൂത്ര'വും, ശ്രീശങ്കരന്റെ `സൗന്ദര്യലഹരി'യും, ജയദേവന്റെ `ഗീത ഗോവിന്ദ'വും `രതിമഞ്‌ജരി'യും, ഷെയ്‌ഖ് നഫ്‌സവിയുടെ `സുഗന്ധോദ്യാന'വും സോളമന്റെ `ഉത്തമഗീത'വും പഠിക്കണം. മൈഥുനത്തെ യജ്ഞത്തോടുപമിക്കുന്ന `ബൃഹദാരണ്യകോപനിഷത്ത്' മനനം ചെയ്യണം. പ്രേമവും ഭക്തിയും ഉള്‍ച്ചേര്‍ന്ന് ഒരു മഹാവിസ്‌ഫോടനമായി ലൈംഗികത മാറുന്നതെങ്ങനെയെന്ന് മനസ്സിലാക്കണം. ആംഗലേയ പരിജ്ഞാനമുണ്ടെങ്കില്‍ ഫ്രോയ്‌ഡ്, ഹാവ്‌ലോക്ക് എല്ലിസ്, കിന്‍സി, മാസ്റ്റേഴ്‌സ് ആന്റ് ജോണ്‍സണ്‍ എന്നീ ലൈംഗികാചാര്യന്മാരെ പഠിക്കണം.അപ്പോള്‍ പ്രേമവും ഭക്തിയും പാരസ്‌പര്യവും പുലരുന്നിടത്ത് രതി വില്‌പനച്ചരക്കാകുകയില്ലെന്നു ഉത്തമ ബോധ്യമാകും.
ഒരു യഥാര്‍ത്ഥമതവും ലൈംഗികത പാപമാണെന്ന് ഇന്നോളവും വിധിച്ചിട്ടില്ല. എന്നാല്‍ മനുഷ്യമനസ്സിലെ ചാഞ്ചല്യഭാവത്തെ സസൂക്ഷ്‌മം ഗ്രഹിച്ചിരുന്ന മതാചാര്യന്മാര്‍ അവനിലെ സുഖാനുഭവങ്ങളില്‍ ഏറ്റവും തീക്ഷ്‌ണശോഭയാര്‍ന്ന ലൈംഗികതയെ കയറൂരി വിടുന്നതിലെ അപകടം നന്നായി തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് മതത്തിന്റെ ധര്‍മ്മസംഹിതകളില്‍ സദാചാരത്തിനും പാതിവ്രത്യത്തിനും അവര്‍ മുന്‍തൂക്കം നല്‍കിയത്. ലൈംഗികത പാപമാണെന്നല്ല മതം പറയുന്നത്, അതിനെ സദാചാരത്തോടെയും പാതിവ്രത്യത്തോടെയും, യഥാകാലത്തും യഥാവിധിയും അനുഭവിക്കണമെന്നാണ്.
പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടായിരുന്ന ശ്രീകൃഷ്‌ണനെയും ഏകപത്‌നീവ്രതക്കാരനായ ശ്രീരാമനെയും ഒന്നുപോല്‍ ആരാധിക്കുന്ന നാടാണു ഭാരതം. സീത പാതിവ്രത്യത്തിനാണെങ്കില്‍ ലക്ഷ്‌മണന്‍ ബ്രഹ്മചര്യത്തിനാണു മാതൃക. (ഇന്നത്തെ ഒരു `ലക്ഷ്‌മണന്‍' ജ്യേഷ്‌ഠന്റെ അസാന്നിദ്ധ്യത്തില്‍ എന്തെല്ലാം വിക്രിയകള്‍ക്കു തുനിഞ്ഞേക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളു!)ഗണികയുടെ മകനായ സത്യകാമജാബാലനും ഇവിടെ ഋഷിയായിരുന്നു. രതികല്‌പനകള്‍ നിറഞ്ഞ ജയദേവന്റെ `ഗീതഗോവിന്ദം' ഭഗവദ്‌ഗീത പോലെ തന്നെ പുണ്യഗ്രന്ഥമായി ഭാരതത്തില്‍ പാരായണം ചെയ്യപ്പെട്ടു. ആമ്രാപാലിയും വാസവദത്തയും വസന്തസേനയും ഇങ്ങു മലയാചലഭൂവില്‍ 18 ഉണ്ണിയച്ചിയും ഉണ്ണിയാടിയും ഉണ്ണിച്ചിരുതേവിയും നാരീ രത്‌നങ്ങളായി വിരാജിച്ചു...
Monday, May 23, 2011
ലൈംഗിക ഫാസിസം
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 5
വദനസുരതത്തിനുമാത്രമായ്‌പ്പോലും കേളിഗേഹങ്ങളുള്ള, 16 കൃത്രിമലിംഗവും യോനിയും ഇണകളെയുമൊക്കെ സെക്‌സ്‌ഷോപ്പുകളില്‍ യഥേഷ്‌ടം വാങ്ങാന്‍ കഴിയുന്ന, സാരിമാറുമ്പോലെ ജീവിതസഖാക്കളെ മാറുന്ന, വൈറസ് ബാധിത യൂറോപ്യന്‍ ലൈംഗികാവബോധത്തിന്റെ മൂന്നാം ലോകക്കൂട്ടിക്കൊടുപ്പുകാരായ ചില മലയാളി ധൈഷണിക പ്രതിഭകള്‍ നളിനിജമീലയുടെ ആത്മ (മാംസ) കഥയിലൂടെ സ്‌ഖലിപ്പിക്കുന്ന `സോദ്ദേശ്യ സാഹിത്യം' അടിത്തറയില്ലാത്തതും അക്ഷരംപ്രതി തങ്ങള്‍ കുഴിച്ച കഴികളില്‍ത്തന്നെ കാല്‍തെറ്റിവീഴുന്നതുമാണ്! കേരളത്തിലെ ലൈംഗികപിരിമുറുക്കത്തിനു ശാശ്വതപരിഹാരം `സെക്‌സ് വര്‍ക്കിനെ' നിയമവിധേയമാക്കുകയും നാടെങ്ങും - `ഉല്ലാസഗേഹ'ങ്ങളാരംഭിക്കുകയുമാണെന്നതാണ് ഈ ആത്മകഥയുടെ വിശാലമായ ലൈംഗികസോദ്ദേശ്യകത! ലോകത്തിന്റെ ലൈംഗിക ചരിത്രത്തെക്കുറിച്ച് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും പകല്‍പോലെ വ്യക്തമാകുന്നതാണ് ഇതിലെ വങ്കത്തം!സത്വത്തിനും രജസിനും ഒരുപോല്‍ ഒളിയിടങ്ങളുള്ള, മനുഷ്യന്റെ വൈകാരിക വ്യവഹാരങ്ങളിലെ ഏറ്റവും സര്‍ഗ്ഗാത്മകവും ഒപ്പം സംഹാരാത്മകവുമായ ഒരു ശക്തിസ്രോതസ്സാണു ലൈംഗികത. ആണവോര്‍ജം പോലെയാണത്. സൃഷ്‌ട്യുന്മുഖതയുടെയും സംഹാരാത്മകതയുടെയും നാഡ്യഗ്രങ്ങള്‍ സന്ധിക്കുന്നവയാണു മനുഷ്യന്റെ ലൈംഗികകോശങ്ങള്‍. ഏതൊരു `വിശ്വാമിത്ര' ന്റെയും മനസ്സിളക്കുന്ന `മേനക'യാണത്. ഗുണവരതയ്‌ക്കും നിഷേധാത്മകതയ്‌ക്കും തുല്യഇടമുണ്ടതില്‍. ജന്തുജാലങ്ങള്‍ക്കെല്ലാം പ്രകൃതി ലൈംഗിക സ്വാതന്ത്ര്യം നല്‍കി അനുഗ്രഹിച്ചിട്ടുണ്ടെങ്കിലും മനുഷ്യനു മാത്രമേ ഒപ്പം വിവേകം കൂടി നല്‍കിയിട്ടുള്ളു. ഈ വിവേകമാണ് ലൈംഗികതയുടെ കാര്യത്തില്‍ സമബുദ്ധിയായ ഒരാള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. ഒരു തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള രത്യാനന്ദത്തെ ഒരു ശവന്നാറിപ്പൂവാക്കാന്‍ അവിവേകത്തിനു നിമിഷാര്‍ദ്ധം കൊണ്ടു കഴിയും. സ്‌നേഹം പോലെ നിര്‍മ്മലമായ ഒരനുഭൂതിയാണ് ലൈംഗികതയും. അത് ഒരു വികാരമല്ല, നമ്മുടെ യഥാര്‍ത്ഥസ്വത്വമാണ്. (Sex is not an emotion. It is our real existence) ഒരര്‍ത്ഥത്തില്‍ സ്‌നേഹം തന്നെയാണത്. ഭൂമിയുടെ ആധാരമായ ലൈംഗികത സ്‌നേഹമാണെങ്കില്‍, സ്‌നേഹം വിലയ്‌ക്കു വാങ്ങാന്‍ കഴിയില്ലെന്നിരിക്കെ, ലൈംഗികതയും എങ്ങനെ വിപണിയില്‍ വാങ്ങാന്‍ കഴിയും? പണം നല്‍കിയാല്‍ ലഭ്യമാകാത്തതാണ് സ്‌നേഹമെന്നിരിക്കേ, സ്‌നേഹം തന്നെയായ രത്യാനന്ദവും വിലയ്‌ക്കുവാങ്ങുവതെങ്ങനെ? സ്‌നേഹം, സത്യം, ധര്‍മ്മം എന്നീ സനാതന മൂല്യങ്ങള്‍ക്കു നേരെ നടക്കുന്ന ഏതൊരു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണ്. രതി വിലയ്‌ക്കു വാങ്ങാന്‍ കഴിയുമെന്ന കുപ്രചരണം ഫാസിസം പോലെ എതിര്‍ക്കപ്പെടേണ്ടതും.
Sunday, May 22, 2011
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 4
ഇരട്ടത്താപ്പ്!
51 വയസ്സു കഴിഞ്ഞ തനിക്ക് ഇപ്പോഴും സെക്‌സ് വര്‍ക്കറായി തുടരാനാണു താല്‍പ്പര്യമെന്നും 21 വയസ്സുള്ള മകളും ആ വഴി തന്നെ തെരഞ്ഞെടുത്താല്‍ അശേഷം എതിര്‍പ്പില്ലെന്നും ആദ്യം പറയുന്ന നളിനിയേടത്തി, തന്റെ വ്യഭിചാരവഴികളില്‍ നിന്നു മകളെ തന്ത്രപൂര്‍വ്വം രക്ഷിച്ച്, തന്റെ `വര്‍ഗ്ഗത്തില്‍പ്പെട്ട' മറ്റൊരു സ്‌ത്രീയെ വിഷമിപ്പിച്ചുകൊണ്ടുപോലും, അവളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിക്കുന്നുണ്ട്! എന്നാല്‍ മകളെ നല്ലൊരു ചെറുക്കനു തന്നെ കെട്ടിച്ചുകൊടുക്കുന്ന നളിനിയേടത്തി, കേരളത്തിലെങ്ങും13 ഉല്ലാസഗേഹങ്ങള്‍ തുറക്കപ്പെടുന്ന ആ സമത്വസുന്ദര ലൈംഗികനാളുകളില്‍ താല്‍പ്പര്യമുള്ള ഏതൊരു പെണ്‍കുട്ടിയേയും തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുമെന്നാണ് ധാര്‍ഷ്‌ട്യപ്പെടുന്നത്! Saturday, May 21, 2011
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 3
റിപ്പോര്‍ട്ട്:
`ഹിറ്റ്‌ലറും' `ഹിപ്പോക്രാറ്റു' മായിരുന്ന അച്ഛന്റേതാണ് നളിനിജമീലയുടെ മനസ്സില്‍ പതിഞ്ഞ ആദ്യത്തെ പുരുഷബിംബം. അമ്മയുടെയും തന്റെയും ജീവിതങ്ങള്‍ അയാളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നത് കൊച്ചുനളിനിയില്‍ പുരുഷത്വത്തിനെതിരായ പ്രതികാരാഗ്നി ജ്വലിപ്പിച്ചു. എന്നാല്‍ പ്രതിലോമചിന്തയ്‌ക്ക് ചെറുപ്പത്തിലേ അടിപ്പെട്ടുപോയ അവര്‍, കര്‍ക്കശക്കാരനായ ഒരു പിതാവിനെതിരെ മകന്‍ മദ്യപിച്ചു പ്രതിഷേധിക്കുന്നതുപോലെ, ആത്മാവിനോളം പവിത്രമായ, ഈശ്വരന്റെ വരദാനമായ തന്റെ ദിവ്യശരീരത്തെ ചില്ലിക്കാശിനായി പുരുഷന്മാര്‍ക്ക് വിറ്റ് അവര്‍ക്കെതിരെ
Friday, May 20, 2011
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 2
അത്യാപല്‍ക്കരം
Thursday, May 19, 2011
ഓര്‍മ : നിത്യചൈതന്യ യതി
വ്യവഹാരത്തിലും (Transactional), ആദ്ധ്യാത്മികതയിലും (Transcendental) സമബുദ്ധി പുലര്‍ത്തിയ മനീഷിയായിരുന്നു നിത്യചൈതന്യ യതി. `അദ്ധ്യാരോപദര്‍ശനം' പറയുന്നതിനിടയ്‌ക്ക് ഒരു നിമിഷം കണ്ണുതുറന്ന് കോയമ്പത്തൂരില്‍ നിന്ന് ലൈബ്രറിയില്‍ പാകാനുള്ള ടൈല്‍സ് വരാന്‍ വൈകുന്നതെന്തെന്ന് ഒരു ലൗകികനെപ്പോലെ അദ്ദേഹം ആകാംക്ഷ പൂണ്ടു. ഭക്ഷണശാലയില്‍ ഒപ്പം വന്നവര്‍ക്ക് മാംസാഹാരവും തനിക്ക് മസാലദോശയും ഓര്‍ഡര്‍ ചെയ്‌ത് അത്ഭുതസന്യാസിയായി. നടരാജഗുരുവില്‍നിന്നാണ് വ്യവഹാരത്തെയും ആത്മവിദ്യയെയും ഇണക്കുന്ന ഈ രാസവിദ്യ
Subscribe to:
Posts (Atom)