നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 7
വേശ്യാവൃത്തി ചിരന്തനമാണെന്നും അന്നത്തെ ദേവദാസിയാണ് ഇന്നത്തെ `സെക്‌സ് വര്‍ക്കര്‍' എന്നുമുള്ള വാദഗതികള്‍ക്ക് എത്രത്തോളം സാംഗത്യമുണ്ടെന്ന് ഒന്നു പരിശോധിക്കാം:ഭാരതത്തില്‍ പരക്കെയും കേരളത്തില്‍ സാമാന്യേനയും അത്രയൊന്നും പഴക്കം ചെല്ലാത്ത കാലം വരെ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു `ദേവദാസിത്വം'. (താന്‍ പൗരോഹിത്യം വഹിച്ചിരുന്ന തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തോടനുബന്ധിച്ച് സമീപഭൂതകാലം വരെ ദേവദാസീ സമ്പ്രദായം നിലനിന്നിരുന്നതായി കവി വിഷ്‌ണുനാരായണന്‍ നമ്പൂതിരി ഈ ലേഖകനോടു വെളിപ്പെടുത്തിയിട്ടുള്ളതാണ്) പുരാതനഭാരതത്തിലെ ദേവദാസീ സമ്പ്രദായം ഒരു തൊഴിലെന്നതിലുപരി ഒരു കുലമായിരുന്നു.
