Labels
- ഓര്മ (28)
- രതിവിജ്ഞാനം (24)
- നളിനി ജമീല ഒരു സ്നേഹസംവാദം (23)
- ലേഖനം (14)
- കഥ (2)
- ലേഖനം. (2)
- അനുഭവം (1)
Saturday, July 9, 2011
ഒരപേക്ഷ..........
ഒരപേക്ഷ കൂടി: ഡൊമിനിക്ക് ചാക്കോ എന്ന ഡി.സി.കിഴക്കേമുറിയോട് ആ ധന്യാത്മാവിന്റെ സദ്‌പുത്രന് അല്‌പമെങ്കിലും സ്‌നേഹാദരങ്ങളുണ്ടെങ്കില്‍ നളിനിജമീലയുടെ `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' എന്ന ഈ ഗ്രന്ഥം നിരൂപാധികം പിന്‍വലിച്ച് `മാനം മര്യാദയായി കഴിയുന്ന' പതിവ്രതകളായ മലയാളി കുടുംബിനികളോട് ഭംഗ്യന്തരേണ മാപ്പു പറയണമെന്ന് ഞാന്‍ രവി.ഡീ.സി.യോട് അഭ്യര്‍ത്ഥിക്കുകയാണ്. പുനത്തില്‍ കുഞ്ഞബ്‌ദുള്ള., എം.വി.ദേവന്‍, സിവിക്ക് ചന്ദ്രന്‍, പവനന്‍ എന്നീ ആചാര്യന്മാര്‍ തങ്ങള്‍ക്ക് സാന്ദര്‍ഭികമായി സംഭവിച്ചുപോയ പ്രമാദം തിരുത്തി `ലൈംഗികത ഒരു തൊഴിലാണെന്ന' തങ്ങളുടെ നിലപാടില്‍ നിന്നു പിന്മാറണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.
`ഓം. ലോകാ സമസ്‌താ സുഖിനോി ഭവന്തു'
``എന്തരോ മഹാനു ഭാവലൂ........''
Opposite values are complimentary (വിപരീതമൂല്യങ്ങള്‍ പരസ്‌പരപൂരകങ്ങളാണ്) എന്നത് ആര്‍ട്ട് ഓഫ് ലിവിംഗിലെ ഒരു പഠിതാവ് ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു ജ്ഞാനദളമാണ്. നന്മയുണ്ടെങ്കില്‍ തിന്മയുണ്ട്. ഇരുളുണ്ടെങ്കിലേ വെളിച്ചം എന്താണെന്ന് തിരിച്ചറിയാനാകൂ. മഹാത്മാഗാന്ധി ബിന്‍ലാദന്‍. യേശുക്രിസ്‌തു യൂദാസ്. `ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല. ഇവരോടു പൊറുക്കേണമേ' എന്നാണ് ക്രിസ്‌തുവും പ്രാര്‍ത്ഥിച്ചത്. `യൂദാസേ നീ ജനിക്കാതിരുന്നെങ്കില്‍' എന്നാണ് ഹൃദയമുരുകി പരിതപിക്കുന്നത്. `യൂദാസ്' ഇല്ലായിരുന്നുവെങ്കില്‍ `ക്രിസ്‌തു' സംഭവിക്കുകമായിരുന്നില്ല എന്നത് ഒരു സത്യം മാത്രമാണെങ്കിലും യൂദാസിനെയല്ല, ക്രിസ്‌തുവിനെയാണ് നാം എക്കാലത്തും ഉദാത്തീകരിക്കേണ്ടത്.
തിലകനും മോഹന്‍ലാലും
ഒന്ന്: തിലകന്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കവേതന്നെ വേറിട്ട ശബ്‌ദം കേള്‍പ്പിക്കുന്നവരെ സമൂഹം നോട്ടപ്പുള്ളികളാക്കുകയും ക്രൂശിക്കുകയും ചെയ്യുക സാധാരണമാണ്. സ്ഥാപിതവും സ്വാര്‍ത്ഥനിര്‍ഭരവുമായ താല്‌പര്യങ്ങള്‍ പെരുകിവരുന്ന ഈ ആഗോളീകരണകാലത്ത് സോ കാള്‍ഡ് റെബലുകളെ സഹയാത്രികര്‍പോലും പരിത്യജിക്കുക തന്നെ ചെയ്യും. റെബല്‍ സെലിബ്രിറ്റി കൂടി ആണെങ്കില്‍ തറയ്‌ക്കുന്ന ആണികളുടെ എണ്ണവും ആഴവും ഭീതിജനകമാംവിധം കൂടുകയും ചെയ്യും. കൂട്ടില്‍കിടന്ന് ആക്രോശിക്കുന്ന ഒരു മൃഗരാജന്റെ ഭാവഹാവാദികള്‍ തിലകന് സംഭവിക്കുവാന്‍ കാരണമതാണ്.എയിഡ്‌സ് ബോധവല്‍ക്കരണ സന്ദേശവുമായി റെഡ്‌റിബണ്‍ എക്‌സ്‌പ്രസ് എന്ന തീവണ്ടിയാത്ര ഓണാട്ടുകരയിലെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ഒരു ഇടവപ്പാതി പുലര്‍ച്ചെ ഇരമ്പി നിന്നപ്പോള്‍ അതിനെ സ്വീകരിക്കുവാന്‍ തടിച്ചുകൂടിയിരുന്ന പോസിറ്റീവ് കുറവും നെഗറ്റീവ് കൂടുതലുമായ പുരുഷാരത്തിന്റെ നേതൃനിരയില്‍ ഊന്നുവടിയിലും ധാര്‍ഷ്‌ട്യത്തോടെ തിലകനും ഉണ്ടായിരുന്നു. എയിഡ്‌സ് ഉയര്‍ത്തുന്ന ആഗോള ആരോഗ്യഭീഷണികളെ പരാമര്‍ശിക്കുന്നതിനൊപ്പം മലയാളിയുടെ കപട ലൈംഗിക സദാചാരത്തിനിട്ട് ഒരു കിഴുക്കു നല്‍കിയും സിനിമാരംഗത്തെ ഫാസിസ്റ്റ് പ്രവണതകളെ ക്ഷോഭത്തോടെ വിമര്‍ശിച്ചും തിലകന്‍ തിളങ്ങി.മാധ്യമങ്ങളിലെല്ലാം അമ്മ-തിലകന്‍ പോര് മുറുകിയ ദിവസങ്ങളായിരുന്നു അത്. എന്റെ മൊബൈലില്‍നിന്ന് തിലകന്റെ മൊബൈലിലേക്ക് അന്നൊരുനാള്‍ ഒരു കോള്‍ പോയി.
സീന്‍ 1 തിരുവനന്തപുരത്ത് പി.ആര്‍.എസ്. കോര്‍ട്ടിലെ തിലകന്റെ ഒളിയിടസ്വഭാവമുള്ള ഫ്‌ളാറ്റിലെ കോളിംഗ്‌ബെല്ലില്‍ എന്റെ വിരലമര്‍ന്നു. രോഗാതുരത തോന്നിക്കുന്ന ഒരു മധ്യവയസ്‌ക വന്ന് കാര്യംതിരക്കി വാതില്‍ പിന്നെയും അടച്ചു. നിമിഷങ്ങളുടെ നിശബ്‌ദതയ്‌ക്കുശേഷം അതു വീണ്ടും തുറന്നപ്പോള്‍ അകത്തെ അരണ്ട വെളിച്ചത്തില്‍നിന്ന് താന്‍ വേഷമിട്ട ഏതോ സിനിമയിലെ ദുര്‍മന്ത്രവാദിയുടെ പരിവേഷത്തോടെ വാക്കിംഗ് സ്റ്റിക്ക് ഊന്നി ഡ്രോയിംഗ് റൂമിലേക്ക് തിലകന്‍ വന്നു. മുന്‍കൂട്ടി പറഞ്ഞുവച്ച ധാരണയില്‍ എഫ്.എം.
Friday, June 17, 2011
പെണ്ണൊരുമ്പെട്ടാല്‍....
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 20
`പെണ്ണൊരുമ്പെട്ടാല്‍ ആനയും വീഴു' മെന്ന നിത്യസത്യത്തിനു അടിവരയിടുന്ന ഒരു `ദൃശ്യവിരുന്നി' നും ലോകമെങ്ങുമുള്ള മലയാളികള്‍ക്കൊപ്പം അടുത്ത ദിവസങ്ങളില്‍ ഈയുള്ളവനും സാക്ഷിയായി. ഏഷ്യാനെറ്റ് ന്യൂസിലെ `ഓണ്‍റെക്കോര്‍ഡ്' പരിപാടിയില്‍ ചാനലിന്റെ സാരഥിയും, മൗലികചിന്തകളാല്‍ എന്നെ എക്കാലവും ആകര്‍ഷിച്ചിട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകനുമായ കെ.പി. മോഹനന്‍ നളിനിജമീലയെ ഇന്റര്‍വ്യൂ ചെയ്യുന്ന `ചരിത്രസംഭവ' മായിരുന്നു അത്. കെ.പി.മോഹനന് ആരെയും ഇന്റര്‍വ്യൂ ചെയ്യുവാനും നളിനിജമീലയ്‌ക്ക് ആരാലും ഇന്റര്‍വ്യൂ ചെയ്യപ്പെടാനുമുള്ള മൗലികാവകാശമുണ്ടെങ്കിലും കെ.പി.മോഹനനെ പോലൊരു ധിഷണാശാലി ലൈംഗികബുദ്ധിജീവികള്‍ സ്‌ഖലിപ്പിക്കുന്ന വിധ്വംസക ദര്‍ശനത്താല്‍ ഇരയാക്കപ്പെടുന്നതു കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചുപോയി. നളിനിയേടത്തിയുടെ ആത്മകഥയിലെ `മാംസള ഭാഗങ്ങ'ളെ കെ.പി.മോഹനന്‍ വീണ്ടും വീണ്ടും ഭോഗിക്കുന്നതു കണ്ടപ്പോള്‍ സാത്താനും പിശാചുമൊക്കെ സൂക്ഷ്‌മരൂപത്തില്‍ ഈ പ്രപഞ്ചത്തിന്റെ നാനാകോണുകളില്‍ ഒളിച്ചിരിപ്പുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിക്കുകയായിരുന്നു. ജീവിതകഥയ്‌ക്കു മേല്‍ ജീവിതദര്‍ശനം ആധിപത്യം സ്ഥാപിക്കുന്ന ആത്മകഥയിലെ ലൈംഗിക വെളിപാടുകളെക്കുറിച്ച് കാര്യമായൊന്നും ചോദിക്കാതെപോകുന്ന കെ.പി.മോഹനന്‍ അതിലെ വിധ്വംസക ദര്‍ശനത്തിന് സ്വയമറിയാതെ പൂര്‍ണ്ണമായ പിന്തുണയേകുകയായിരുന്നു. നളിനിയേടത്തി ആത്മകഥയില്‍ ആവര്‍ത്തിച്ചു പറയുന്ന, മലയാളി പൂരുഷന്‍ ഏറ്റവുമധികം ലൈംഗിക പിരിമുറുക്കം ഉള്ളവനാണെന്ന സത്യത്തെ ഓണ്‍ റെക്കോര്‍ഡ് ഇന്റര്‍വ്യൂ അക്ഷരാര്‍ത്ഥത്തില്‍ അടിവരയിട്ടു! അവന് അഭിസാരികയെ ഭോഗിക്കാന്‍ കിട്ടിയില്ലെങ്കിലും സാരമില്ല അവളുടെ ആത്മകഥ വായിക്കുവാനും അവളെ ഇന്റര്‍വ്യൂ ചെയ്യാനും കിട്ടിയാല്‍ മതി! നളിനി ജമീലയുടെ ആത്മകഥ രണ്ടാഴ്‌ച കൊണ്ട് രണ്ടു പതിപ്പുകളും വിറ്റു പോയതിലെ `ലൈംഗിക രഹസ്യ' വും എനിയ്‌ക്കു വെളിവായി! ഏഷ്യാനെറ്റില്‍ എന്തു കൊണ്ടാണ് `കണ്ണാടി' ക്കും `ഓണ്‍ റെക്കോര്‍ഡി�നുമൊപ്പം `എഫ് ചാനലിനെ�പ്പോലും ലജ്ജിപ്പിക്കുന്ന അവാര്‍ഡ് നൈറ്റുകളിലെ നൃത്താഭാസങ്ങളും ദൃശ്യമാധ്യമത്തിലെ എക്കാലത്തെയും വലിയ അശ്ലീലവും ക്രൈസ്‌തവ ദര്‍ശനത്തോടുള്ള തികഞ്ഞ അവഹേളനവുമായിരുന്ന `കടമറ്റത്ത് കത്തനാരും' കടന്നു വരുന്നതെന്നും എനിയ്‌ക്കു ബോധ്യമായി. ഏതൊരു മനുഷ്യനിലും ഒരു `വിശ്വാമിത്ര' നുണ്ടെന്ന സത്യം അംഗീകരിച്ചുകൊണ്ടു തന്നെ കെ.പി. മോഹനന്റെ ധര്‍മ്മപത്‌നിയ്‌ക്കും മലയാളി കുടുംബിനികള്‍ക്കുമൊപ്പം ധിഷണാശാലിയായ ആ മാധ്യമപ്രവര്‍ത്തകനോട് ഞാന്‍ സഹതപിച്ചുപോവുകയാണ്. ഞാന്‍ ഓണ്‍ റെക്കോര്‍ഡ് കാണുവാനായി എല്ലാം മാറ്റിവെച്ച് ടി.വിക്കുമുന്നില്‍ ഇരിക്കുമ്പോള്‍ `സ്‌ത്രീജന്മ'വും `ഓമനത്തിങ്കള്‍ പക്ഷി'യും നിറുത്തിവെച്ചും എന്നോടു സഹകരിക്കുമായിരുന്ന എന്റെ പാവം ഭാര്യ കെ.പി.മോഹനനെക്കുറിച്ച് എന്നോട് പരിതപിച്ചത് `ഇയാള്‍ക്കന്താ ഭ്രാന്ത് പിടിച്ച് പോയോ', എന്നാണ്. നളിനിജമീലയ്‌ക്കുള്ള `മാഡത്തിന് പത്മശ്രീ ലഭിക്കട്ടെ' എന്ന കെ.പി.മോഹനന്റെ ആശംസാവചനം കേട്ടപ്പോള്‍, `വിവരക്കേടിനും മ്‌ളേച്ഛതയ്‌ക്കുമുള്ള പത്മശ്രീ കെ.പി.മോഹനനും' എന്നായിരുന്നു, അവളുടെ കമന്റ്!..........നളിനിജമീല `മാഡ' മാണെങ്കില്‍ പിന്നെ `മാഡം ക്യൂറി' ആരാണെന്നായിരുന്നു അവളുടെ സന്ദേഹം! എന്റെ ഫ്‌ളാറ്റില്‍ താമസിക്കുന്ന `കലാകൗമുദി' പോലും വായിക്കാത്ത സഹൃദയായ ഒരു വീട്ടമ്മ നളിനീജമീലയുടെ ആത്മകഥയോടും ഓണ്‍ റെക്കോര്‍ഡ് ഇന്റര്‍വ്യൂവിനോടും ഇങ്ങനെയാണ് വിനയാന്വിതയായി പ്രതികരിച്ചത്: ``സര്‍ക്കാര്‍ ഒരു ലൈംഗിക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ച്, ശ്രീമതി നളിനിജമീലയെ അതിന്റെ ചെയര്‍മാനാക്കുക - കെ.പി.മോഹനനെ എം.ഡി.യും `ലൈംഗികതൊഴിലി'ന് പിന്തുണ പ്രഖ്യാപിക്കുന്ന ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ള ഐ.ഗോപിനാഥ്, എം.വി.ദേവന്‍, ഡി.സി.രവി, സിവിക് ചന്ദ്രന്‍, പവനന്‍ എന്നിവരെ ഉപദേശകസമിതിഅംഗങ്ങളും (!) മിനിസ്‌ക്രീനില്‍ തെളിഞ്ഞ നളിനീജമീലയുടെ കുലീനവും കോമളവുമായ വദനാംബുജം കണ്ടപ്പോള്‍, `എന്റെ പെങ്ങളേ നിങ്ങള്‍ക്കീ പറ്റുപറ്റിയല്ലോ.' എന്നാണ് ഞാനുറക്കെ പറഞ്ഞുപോയത്!
`എന്റീശോയേ, ഒന്നു തെളിച്ചു പറ പെണ്ണേ............!'
തന്റെ ബാങ്കോക്ക് സന്ദര്‍ശനത്തിന്റെയും ചില സഹശയനങ്ങളുടെയും അവിസ്‌മരണീയാനുഭവങ്ങള്‍ `മാഡംജമീല' കെ.പി.മോഹനനുമായി പങ്കുവയ്‌ക്കുന്നുണ്ട്! തന്റെ അനുജന്റെ പ്രായമുള്ള ഒരു മുപ്പതുവയസ്സുകാരന്‍ സംഭോഗാനന്തരം മൂര്‍ദ്ധാവില്‍ തനിക്കൊരു അമൃതചുംബനമേകിയതാണ് അതിലൊന്ന്. എടുത്തുപറയേണ്ട മറ്റൊന്ന് ബാങ്കോക്കിലെ `സെക്‌സ് ഷോയില്‍' ഒരു വിദേശ�സെക്‌സ് വര്‍ക്കര്‍' യോനിയില്‍ സൂചികയറ്റുന്ന അപൂര്‍വ്വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചതും! `മാഡം' കഥ പറയുമ്പോള്‍ കെ.പി.മോഹനന്റെ മുഖതാരില്‍ തെളിഞ്ഞു നിന്ന ഉദ്വേഗം കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് പണ്ടൊരു പെണ്ണാള്‍ തന്റെ `അനാശാസ്യത്തെ' ക്കുറിച്ച് പള്ളീലച്ചനോട് കുമ്പസരിക്കാന്‍ പോയ കഥയാണ് (ആ കഥ മലയാളികളായ മലയാളികള്‍ക്കൊക്കെയും സുപരിചിതമായതിനാല്‍ ഇവിടെ എടുത്തെഴുതുന്നില്ല!)
Wednesday, June 15, 2011
Tuesday, June 14, 2011
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 19
ആത്മശൂന്യത
ആത്മശൂന്യതയും അവബോധ രാഹിത്യവുമാണ് നളിനിജമീലയുടെ ജീവിതത്തെ ഒരഴുക്കു ചാലാക്കി മാററിയത്. നമ്മുടെ ചെയ്‌തികള്‍ക്കും നമ്മുടേതല്ലാത്ത ചെയ്‌തികള്‍ക്കുപോലും നാം തന്നെയാണ് ഉത്തരവാദികള്‍ എന്ന 'സനാതന സത്യം' ബുദ്ധിജീവിയുടെ മേലങ്കി അണിയേണ്ടിവരുന്ന ഈ പാവം `സെ്‌ക്‌സ് വര്‍ക്കര്‍' ഒരിക്കലും തിരിച്ചറിയുന്നതേയില്ല. ശാരീരിക ചോദനകള്‍ക്കൊപ്പം മനസ്സിനും അന്തരാത്മാവിനും മനുഷ്യന്റെ ഏറ്റവും ദിവ്യമായ വൈകാരിക വ്യവഹാരമായ മൈഥുനത്തില്‍ സുപ്രധാനസ്ഥാനമുണ്ടെന്ന് അവര്‍ തിരിച്ചറിയാതെ പോകുന്നു. രതിക്രീഡാവേളയിലും മിഥുനങ്ങളുടെ അന്തരാത്മാവില്‍ പ്രസ്‌ഫുരിക്കുന്നത് ദൈവീകമായ ദിവ്യപ്രേമമാണെന്ന് നളിനിയേടത്തി ഗ്രഹിക്കുന്നതേയില്ല. വാസവദത്തയ്‌ക്ക് അന്ത്യനിമിഷങ്ങളിലെങ്കിലും ഉദിച്ച ആ വിവേകബുദ്ധി ഈ സ്‌ത്രീയില്‍ വൈകിപ്പോലും, സംഭവിക്കുന്നില്ല.
ആത്മശൂന്യതയും അവബോധ രാഹിത്യവുമാണ് നളിനിജമീലയുടെ ജീവിതത്തെ ഒരഴുക്കു ചാലാക്കി മാററിയത്. നമ്മുടെ ചെയ്‌തികള്‍ക്കും നമ്മുടേതല്ലാത്ത ചെയ്‌തികള്‍ക്കുപോലും നാം തന്നെയാണ് ഉത്തരവാദികള്‍ എന്ന 'സനാതന സത്യം' ബുദ്ധിജീവിയുടെ മേലങ്കി അണിയേണ്ടിവരുന്ന ഈ പാവം `സെ്‌ക്‌സ് വര്‍ക്കര്‍' ഒരിക്കലും തിരിച്ചറിയുന്നതേയില്ല. ശാരീരിക ചോദനകള്‍ക്കൊപ്പം മനസ്സിനും അന്തരാത്മാവിനും മനുഷ്യന്റെ ഏറ്റവും ദിവ്യമായ വൈകാരിക വ്യവഹാരമായ മൈഥുനത്തില്‍ സുപ്രധാനസ്ഥാനമുണ്ടെന്ന് അവര്‍ തിരിച്ചറിയാതെ പോകുന്നു. രതിക്രീഡാവേളയിലും മിഥുനങ്ങളുടെ അന്തരാത്മാവില്‍ പ്രസ്‌ഫുരിക്കുന്നത് ദൈവീകമായ ദിവ്യപ്രേമമാണെന്ന് നളിനിയേടത്തി ഗ്രഹിക്കുന്നതേയില്ല. വാസവദത്തയ്‌ക്ക് അന്ത്യനിമിഷങ്ങളിലെങ്കിലും ഉദിച്ച ആ വിവേകബുദ്ധി ഈ സ്‌ത്രീയില്‍ വൈകിപ്പോലും, സംഭവിക്കുന്നില്ല.
Monday, June 13, 2011
മാംസനിബദ്ധമല്ലോ രാഗം!
നളിനി ജമീല ഒരു സ്നേഹസംവാദം തുടരുന്നു 18
രാത്രികാലങ്ങളില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉറങ്ങുന്ന തക്കം നോക്കി തന്നെ കാറില്‍ കൂട്ടിക്കൊണ്ടുപോയി കാര്‍ഷെഡ്ഡിന്റെ ഷട്ടര്‍ താഴ്‌ത്തി രതിസുഖം അനുഭവിക്കുന്ന ഒരു `മാന്യനെ' നളിനിയേടത്തി ആത്മകഥയില്‍ അനുസ്‌മരിക്കുന്നുണ്ട്. എന്നാല്‍ അയാളെ ഒരിക്കല്‍പ്പോലും ഭാര്യയെ കരുതി പിന്‍തിരിപ്പിക്കാത്ത നളിനിയേടത്തി ഭാര്യയെ കുറ്റം പറഞ്ഞതിന്റെ പേരില്‍, ഒരു ക്ലൈന്റിനെ, അയാളെ കൊണ്ടുതന്നെ മദ്യം വാങ്ങിപ്പിച്ച് കുടിച്ച് തെറി പറയുന്നുണ്ട്! എങ്ങനെയുണ്ട് ഈ ലൈംഗിക തൊഴിലാളി നേതാവിന്റെ ധാര്‍മ്മികതയും ലൈംഗിക ഇരട്ടത്താപ്പും?!
Subscribe to:
Posts (Atom)