Labels
- ഓര്മ (28)
- രതിവിജ്ഞാനം (24)
- നളിനി ജമീല ഒരു സ്നേഹസംവാദം (23)
- ലേഖനം (14)
- കഥ (2)
- ലേഖനം. (2)
- അനുഭവം (1)
Wednesday, July 13, 2011
ഹാജ്യാരും പ്ലാന്ററും `യക്ഷി'യും, (പിന്നെ ഞാനും!)
കോഴിക്കോട് പത്രപ്രവര്‍ത്തകനായിരിക്കെ ഞാന്‍ താമസിച്ച ഹോസ്റ്റലിന്റെ ഉടമ അതിഭയങ്കരനായ ഒരു `കോഴി' യായിരുന്നു! `ഹാജ്യാരെ' ക്കാണുവാനായി അത്യുത്തര കേരളത്തിന്റെ നാനാകോണുകളില്‍ നിന്നും സര്‍പ്പസുന്ദരികളായ `സെക്‌സ് വര്‍ക്കര്‍മാര്‍' ദിവസേനയെന്നോണം എത്തിക്കൊണ്ടിരുന്നു. അമച്വറും പ്രൊഫഷണലുകളുമായ ഇത്രയേറെ `സെക്‌സ് വര്‍ക്കര്‍മാര്‍' സാക്ഷര കേരള ഹൃദയത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് ആ നാളുകളിലായിരുന്നു! `ഹാജ്യാരുടെ സെക്‌സ് വര്‍ക്കേഴ്‌സിനെ' ഒളിച്ചു നിന്നു കാണുകയായിരുന്നു കോളേജ് കുമാരന്‍മാരടങ്ങുന്ന ഞങ്ങളുടെ ആ ഹോസ്റ്റല്‍ സംഘത്തിന്റെ ഇഷ്‌ടവിനോദം! ഒരിക്കല്‍ ഹാജ്യാരെ സന്ദര്‍ശിച്ച ഒരതിസുന്ദരിയെക്കുറിച്ച് ശിങ്കിടി ദാസനോട് ഞാനാരാഞ്ഞു. `അത് മൂപ്പരുടെ ഒറിജിനല്‍ `ബീടര്' തന്നെയാണെ'ന്നായിരുന്നു അയാളുടെ മറുപടി!
എന്റെ ഹോസ്റ്റല്‍ മേറ്റ്‌സായിരുന്ന
Tuesday, July 12, 2011
`സെക്‌സ് വര്‍ക്കില്‍ ' ഒരു ഹരിത വിപ്ലവം!
`സംഘടനാപ്രവര്‍ത്തന' ത്തിനിടയില്‍ പണത്തിനു ഞെരുക്കം അനുഭവപ്പെടുമ്പോള്‍ `സെക്‌സ് വര്‍ക്കിനും' പോകുമെന്ന് നളിനിയേടത്തി പറഞ്ഞിരിക്കുന്നതു വായിച്ചപ്പോള്‍ മറ്റൊരു സംഭവമാണ് എനിക്കോര്‍മ്മ വന്നത്.
തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും 'വശപ്പിശകായി� നില്‍ക്കുന്നതു കണ്ടിട്ടുള്ള ഒരു സ്‌ത്രീയെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തിനു സമീപം `പച്ചക്കറി വില്‍പ്പനക്കാരിയുടെ ' വേഷത്തില്‍ അടുത്തിടെ ഞാന്‍ കണ്ടു. ഞാനവരുടെ അടുത്തുചെന്നു സന്തോഷത്തോടെ പറഞ്ഞു: `ഏതായാലും നന്നായി. ചേച്ചി പഴയ പരിപാടിയൊക്കെ നിര്‍ത്തിയല്ലോ!'
`അങ്ങനൊന്നുമില്ല. ഇപ്പോഴും ഫ്രീടൈമില്‍ ചില്ലറ ഏര്‍പ്പാടൊക്കെയുണ്ട്.' സത്യസന്ധമായ ആ സെക്‌സ് വര്‍ക്കറുടെ മറുമൊഴി!
ഹരിദ്വാരവും, വേശ്യകളും
`ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു'വും `വേശ്യകളെ നിങ്ങള്‍ക്കൊരമ്പലവും' ഏതാണ്ട് ഒരേകാലത്ത് വായിച്ചിരുന്നതിനാല്‍ രണ്ടിലെയും വികലമായ ജീവിതദര്‍ശനം എന്നിലെ പൂര്‍വ്വകുമാരനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. (ആദ്യത്തേത് ലഹരിയേയും രണ്ടാമത്തേത് അസന്മാര്‍ഗ്ഗത്തെയുമാണ് ഗ്ലാമറൈസ് ചെയ്‌തത്. `അസ്‌തിത്വ ദുഃഖസാഹിത്യം ' -ആധുനിക സാഹിത്യമല്ല - കേരളീയ യുവതയില്‍ നക്‌സലിസത്തിനു സമാനമായി സൃഷ്‌ടിച്ച സാമൂഹിക വിപത്തിനെക്കുറിച്ച് നമ്മുടെ `അപനിര്‍മ്മാണപടുക്കളാരും
`സംഘടനാപ്രവര്‍ത്തന' ത്തിനിടയില്‍ പണത്തിനു ഞെരുക്കം അനുഭവപ്പെടുമ്പോള്‍ `സെക്‌സ് വര്‍ക്കിനും' പോകുമെന്ന് നളിനിയേടത്തി പറഞ്ഞിരിക്കുന്നതു വായിച്ചപ്പോള്‍ മറ്റൊരു സംഭവമാണ് എനിക്കോര്‍മ്മ വന്നത്.
തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും 'വശപ്പിശകായി� നില്‍ക്കുന്നതു കണ്ടിട്ടുള്ള ഒരു സ്‌ത്രീയെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തിനു സമീപം `പച്ചക്കറി വില്‍പ്പനക്കാരിയുടെ ' വേഷത്തില്‍ അടുത്തിടെ ഞാന്‍ കണ്ടു. ഞാനവരുടെ അടുത്തുചെന്നു സന്തോഷത്തോടെ പറഞ്ഞു: `ഏതായാലും നന്നായി. ചേച്ചി പഴയ പരിപാടിയൊക്കെ നിര്‍ത്തിയല്ലോ!'
`അങ്ങനൊന്നുമില്ല. ഇപ്പോഴും ഫ്രീടൈമില്‍ ചില്ലറ ഏര്‍പ്പാടൊക്കെയുണ്ട്.' സത്യസന്ധമായ ആ സെക്‌സ് വര്‍ക്കറുടെ മറുമൊഴി!
ഹരിദ്വാരവും, വേശ്യകളും
`ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു'വും `വേശ്യകളെ നിങ്ങള്‍ക്കൊരമ്പലവും' ഏതാണ്ട് ഒരേകാലത്ത് വായിച്ചിരുന്നതിനാല്‍ രണ്ടിലെയും വികലമായ ജീവിതദര്‍ശനം എന്നിലെ പൂര്‍വ്വകുമാരനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. (ആദ്യത്തേത് ലഹരിയേയും രണ്ടാമത്തേത് അസന്മാര്‍ഗ്ഗത്തെയുമാണ് ഗ്ലാമറൈസ് ചെയ്‌തത്. `അസ്‌തിത്വ ദുഃഖസാഹിത്യം ' -ആധുനിക സാഹിത്യമല്ല - കേരളീയ യുവതയില്‍ നക്‌സലിസത്തിനു സമാനമായി സൃഷ്‌ടിച്ച സാമൂഹിക വിപത്തിനെക്കുറിച്ച് നമ്മുടെ `അപനിര്‍മ്മാണപടുക്കളാരും
`പച്ചക്കുതിര'യ്‌ക്കു ഭ്രാന്തു പിടിച്ചാല്‍
ഡി.സി.ബുക്‌സിന്റെ `പച്ചക്കുതിര' മാസികയുടെ പത്രാധിപസമിതി അംഗവും എന്റെ ആത്മമിത്രവുമായ ഒരു വ്യക്തിയെ അടുത്തിടെ കണ്ടുമുട്ടിയപ്പോള്‍ `ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' യിലെ ലൈംഗിക ദര്‍ശനത്തോടുള്ള എന്റെ വിയോജിപ്പ് ഒരല്‌പം ശക്തമായി തന്നെ ഞാനദ്ദേഹത്തെ അറിയിച്ചു. താങ്കള്‍ `ലൈംഗിക തൊഴില്‍ സിദ്ധാന്തങ്ങള്‍' പഠിച്ചിട്ടില്ലാത്തതിനാലാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു എന്റെ വിയോജിപ്പിനോട് അദ്ദേഹം അതിശക്തമായി തിരിച്ചു പ്രതികരിച്ചത്. സ്‌നേഹിക്കാനും ഇണചേരാനും എന്തിനാണപ്പാ സിദ്ധാന്തങ്ങള്‍ പഠിക്കുന്നത്?! എന്നു ഞാന്‍ മനസ്സിലോര്‍ത്തു. എന്നോടൊപ്പമുണ്ടായിരുന്ന `എന്റെ സെക്‌സ് വര്‍ക്കറെ' (ആരെന്ന് വ്യംഗ്യം) ഞാനദ്ദേഹത്തിന് പരിചയപ്പെടുത്തിയപ്പോള്‍ അസഹിഷ്‌ണുതനായി എന്റെ കൈ പിടിച്ചകറ്റി എന്നില്‍ നിന്നദ്ദേഹം വഴുതിമാറി. ലൈംഗികതൊഴിലാളികള്‍ക്ക് മാനിഫെസ്റ്റോ എഴുതിക്കൊടുത്തവിദ്വാനാണ് താനെന്ന് പിന്നീടൊരു സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം തന്നെ എന്നോട് വെളിപ്പെടുത്തുകയുണ്ടായി.
ഈ ഭൂമുഖത്ത് ഏതൊരഭിപ്രായത്തിനും ഇടമുണ്ടെങ്കിലും ഈഭൂഗോളത്തെ തന്നെ താങ്ങി നിര്‍ത്തുന്ന, അതിന്റെ ആധാരം തന്നെയായ, ലൈംഗികത പണം കൊടുത്തു വാങ്ങാന്‍ കിട്ടുമെന്ന മൗഢ്യവും മ്ലേച്ഛവുമായ ദര്‍ശനം ഫാസിസം പോലെ എതിര്‍ക്കപ്പെടേണ്ടതാണ്. സനാതന മൂല്യങ്ങളായ സത്യം, ധര്‍മ്മം, സ്‌നേഹം ഇവയ്‌ക്കെതിരായ കുപ്രചരണങ്ങള്‍ ദയാരഹിതമായി ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. പാവം ഗാന്ധിജിയുടെ രാമരാജ്യത്തിലല്ല പാകിസ്ഥാനിലായിരുന്നു ഈ ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കില്‍ ആത്മകഥാകാരിയുടേയും, അവതാരകന്റേയും അവസ്ഥ എന്തായിരിക്കുമെന്ന് ഡോ.പുനത്തില്‍ കുഞ്ഞബ്‌ദുള്ളയെങ്കിലും ആലോചിക്കേണ്ടതാണ്.
Monday, July 11, 2011
എന്റീശോയേ, ഒന്നു തെളിച്ചു പറ പെണ്ണേ............!'
തന്റെ ബാങ്കോക്ക് സന്ദര്‍ശനത്തിന്റെയും ചില സഹശയനങ്ങളുടെയും അവിസ്‌മരണീയാനുഭവങ്ങള്‍ `മാഡംജമീല' കെ.പി.മോഹനനുമായി പങ്കുവയ്‌ക്കുന്നുണ്ട്! തന്റെ അനുജന്റെ പ്രായമുള്ള ഒരു മുപ്പതുവയസ്സുകാരന്‍ സംഭോഗാനന്തരം മൂര്‍ദ്ധാവില്‍ തനിക്കൊരു അമൃതചുംബനമേകിയതാണ് അതിലൊന്ന്. എടുത്തുപറയേണ്ട മറ്റൊന്ന് ബാങ്കോക്കിലെ `സെക്‌സ് ഷോയില്‍' ഒരു വിദേശ�സെക്‌സ് വര്‍ക്കര്‍' യോനിയില്‍ സൂചികയറ്റുന്ന അപൂര്‍വ്വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചതും! `മാഡം' കഥ പറയുമ്പോള്‍ കെ.പി.മോഹനന്റെ മുഖതാരില്‍ തെളിഞ്ഞു നിന്ന ഉദ്വേഗം കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് പണ്ടൊരു പെണ്ണാള്‍ തന്റെ `അനാശാസ്യത്തെ' ക്കുറിച്ച് പള്ളീലച്ചനോട് കുമ്പസരിക്കാന്‍ പോയ കഥയാണ് (ആ കഥ മലയാളികളായ മലയാളികള്‍ക്കൊക്കെയും സുപരിചിതമായതിനാല്‍ ഇവിടെ എടുത്തെഴുതുന്നില്ല!)
സ്‌നേഹവും ഒരു സിദ്ധാന്തമോ?
ഡി.സി ബുക്‌സിലെ ഒരു മുതിര്‍ന്ന കൗണ്ടര്‍ സ്റ്റാഫിനോട്, നമ്മുടെ നളിനിയേടത്തിയെ ഒന്നു `കൈകാര്യം ചെയ്യട്ടേ' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ `കൈകാര്യം ചെയ്യുന്നതിനൊന്നും കുഴപ്പമില്ല' `.........സും' `.............' യും പിടിപെടാതെ നോക്കണം,'' എന്നാണ്. അദ്ദേഹം പ്രതികരിച്ചത്.
തന്റെ ബാങ്കോക്ക് സന്ദര്‍ശനത്തിന്റെയും ചില സഹശയനങ്ങളുടെയും അവിസ്‌മരണീയാനുഭവങ്ങള്‍ `മാഡംജമീല' കെ.പി.മോഹനനുമായി പങ്കുവയ്‌ക്കുന്നുണ്ട്! തന്റെ അനുജന്റെ പ്രായമുള്ള ഒരു മുപ്പതുവയസ്സുകാരന്‍ സംഭോഗാനന്തരം മൂര്‍ദ്ധാവില്‍ തനിക്കൊരു അമൃതചുംബനമേകിയതാണ് അതിലൊന്ന്. എടുത്തുപറയേണ്ട മറ്റൊന്ന് ബാങ്കോക്കിലെ `സെക്‌സ് ഷോയില്‍' ഒരു വിദേശ�സെക്‌സ് വര്‍ക്കര്‍' യോനിയില്‍ സൂചികയറ്റുന്ന അപൂര്‍വ്വ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചതും! `മാഡം' കഥ പറയുമ്പോള്‍ കെ.പി.മോഹനന്റെ മുഖതാരില്‍ തെളിഞ്ഞു നിന്ന ഉദ്വേഗം കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് പണ്ടൊരു പെണ്ണാള്‍ തന്റെ `അനാശാസ്യത്തെ' ക്കുറിച്ച് പള്ളീലച്ചനോട് കുമ്പസരിക്കാന്‍ പോയ കഥയാണ് (ആ കഥ മലയാളികളായ മലയാളികള്‍ക്കൊക്കെയും സുപരിചിതമായതിനാല്‍ ഇവിടെ എടുത്തെഴുതുന്നില്ല!)
സ്‌നേഹവും ഒരു സിദ്ധാന്തമോ?
ഡി.സി ബുക്‌സിലെ ഒരു മുതിര്‍ന്ന കൗണ്ടര്‍ സ്റ്റാഫിനോട്, നമ്മുടെ നളിനിയേടത്തിയെ ഒന്നു `കൈകാര്യം ചെയ്യട്ടേ' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ `കൈകാര്യം ചെയ്യുന്നതിനൊന്നും കുഴപ്പമില്ല' `.........സും' `.............' യും പിടിപെടാതെ നോക്കണം,'' എന്നാണ്. അദ്ദേഹം പ്രതികരിച്ചത്.
Saturday, July 9, 2011
`ഹിമഗിരിവിഹാര'വും `ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' യും
`ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' വായിച്ചുണ്ടായ Frustration അതേക്കുറിച്ചെഴുതി Sublimate ചെയ്യുന്നതിനും മുമ്പൊരു ദിനം എന്റെ സാഹിത്യ ഗുരുകൂടിയായ മലയാളത്തിലെ അനുഗൃഹീതനായ ഒരു പ്രമുഖകവിയെ ഞാന്‍ ഫോണില്‍ വിളിച്ചു, നാട്ടില്‍ ഒരു `യക്ഷി' ഇറങ്ങിയിട്ടുണ്ടെന്നും, `തളയ്‌ക്കാന്‍', പിന്തുണവേണമെന്നും പറഞ്ഞായിരുന്നു അത്. ഞാനിപ്പോള്‍ വിവാദവിഷയങ്ങളിലൊന്നും ഇടപെടാറില്ല. കടലും നിലാവുമൊക്കെ ആസ്വദിക്കുകയാണ്. എന്റെ കവിതയിലും ഗുണപരമായ അത്തരം മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ `ഫയറും', ചാനലുമൊന്നും ഞാന്‍ കാണാറില്ല. `ഹിമഗിരി വിഹാരം' വായിക്കൂ. അല്ലെങ്കില്‍ `മല്ലികാര്‍ജ്ജുന മന്‍സൂറിന്റെ ആത്മകഥ വായിക്കു. അദ്ദേഹം പറഞ്ഞു. നിശ്ചയമായും വായിക്കാമെന്നുറപ്പു നല്‍കിയശേഷം നളിനിയേടത്തീ സംബന്ധിയായി ഒന്നു രണ്ടു വാക്കുകള്‍കൂടി പറയുവാന്‍ അനുമതി തേടിയപ്പോള്‍, `ഞാന്‍ യാത്ര കഴിഞ്ഞ് ഇപ്പോള്‍ വന്നതേയുള്ളു', എന്നു പറഞ്ഞ് അദ്ദേഹം ഫോണ്‍ താഴെവെച്ചു. എനിക്കൊരു `ജ്യേഷ്‌ഠന്‍ കൂടി' യായ എന്റെയാസാഹിത്യഗുരുവിന്റെ `വഴുതിമാറല്‍' എന്നെ ചെറുതായൊന്ന് അസ്വസ്ഥനാക്കിയെങ്കിലും അതിലെ `സോദ്ദ്യേശ്യകത' ഞാന്‍ നന്നായി ആസ്വദിച്ചു! എന്റെ ഗുരോ, `മൗനമാണ് ഏറ്റവും വലിയ കവിതയെന്ന്' എന്നിലെ കൗമാരക്കാരന്റെ ഹൃദയത്തില്‍ മന്ത്രിച്ചുതന്ന അങ്ങയോട്, മൗനം നിരുത്തരവാദപരമാണെങ്കില്‍ അത് കുറ്റകരമല്ലേ എന്ന് ഈ `സത്‌ശിഷ്യന്‍' വിനയപുരസ്സരം ചോദിച്ചുപോകുകയാണ്. കൗമാരസാഹിത്യനാളുകളില്‍ എപ്പോള്‍ വീട്ടില്‍ ചെന്നാലും കവിത ചൊല്ലിയും ജ്ഞാനം പറഞ്ഞും ആനന്ദിപ്പിക്കാറുണ്ടായിരുന്ന അങ്ങ്, ഇപ്പോള്‍ വീട്ടിലേക്ക്, എന്നെ മാത്രമല്ല, ആരെയുമേ അടുപ്പിക്കാറില്ലല്ലോ?! ഇത്രത്തോളം ആധ്യാത്മികാവബോധമുള്ളു കവിതയെ മന്ത്രത്തോടടുപ്പിക്കുന്ന, അങ്ങ്, എന്താണ് ആരെയും വീട്ടിലേക്കടുപ്പിക്കാത്തത്? ആദ്ധ്യാത്മികത, സാമൂഹികതയ്‌ക്കെതിരാണെന്നുണ്ടോ? എന്നോടൊപ്പം ബാംഗ്ലൂര്‍ വരെ ഒന്നു യാത്ര ചെയ്‌താല്‍, ആധ്യാത്മികതയിലെ എന്റെ ജ്യേഷ്‌ഠസഹോദരനും നടരാജഗൂരുവിന്റെ ശിഷ്യനുമായ സ്വാമി വിനയചൈതന്യയെ ഞാന്‍ അങ്ങേയ്‌ക്കു പരിചയപ്പെടുത്തിത്തരാം. അദ്ദേഹത്തിന്റെ `ഗുരുകുല' ത്തിന് മതിലുകളും വാതിലുകളും പോലുമില്ല. പുത്രകളത്രാദികള്‍ക്കും പതിതഗ്രാമീണര്‍ക്കുമൊപ്പം സര്‍പ്പമാര്‍ജ്ജാരശ്വാനന്മാരോടു സഹവസിച്ചുമാണ് അദ്ദേഹം കഴിയുന്നത്. ഒന്നാന്തരം കരിമുര്‍ഖന്മാര്‍ പോലും സ്വാമിവിനയചൈതന്യയുടെ ലൈബ്രറി-കം-വിശ്രമമുറിയില്‍, അദ്ദേഹത്തിനു ചാരേ,നാരായണഗുരുവിന്റെയും നടരാജഗുരുവിന്റെയും കൃതികള്‍ക്കു മേല്‍ തലചായ്‌ച്ചുറങ്ങുന്നത് ഞാന്‍ നേരിട്ടു കാട്ടിത്തരാം. എന്റെ ഗുരുനാഥന്‍ എല്ലാ `സജ്ജനങ്ങള്‍' ക്കുമായി തന്റെ വീടിന്റെ വാതായനങ്ങള്‍ തുറന്നിട്ടു കൊടുക്കുന്ന നാളുകള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്!
ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകള്‍ ; തരുണബുദ്ധിജീവികള്‍
പാശ്ചാത്യസാഹിത്യത്തിലും ദര്‍ശനത്തിലുമൊക്കെ നിങ്ങള്‍ക്കുള്ള അവഗാഹം, എന്നെപ്പോലെ, കൂടുതലും പൗരസ്‌ത്യതയില്‍ ജീവിക്കുന്ന `സാധു' ക്കളില്‍ അസൂയ ഉണര്‍ത്തും വിധം ശ്ലാഘനീയമാണെങ്കിലും, ഭാരതീയ ചിന്തയെക്കൂടി ഉള്‍ക്കൊണ്ട്, സമ്യക്കായ ഒരു പ്രപഞ്ചദര്‍ശനം സമാര്‍ജ്ജിക്കുവാന്‍ തരുണബുദ്ധിജീവികള്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കട്ടെ. Buy locally and think Globally എന്നതാകണം ദര്‍ശനസംബന്ധിയായ മുദ്രാവാക്യം! നാം ഒരിടത്തു തന്നെ കുടുങ്ങിപ്പോയാല്‍ സി.രാധാകൃഷ്‌ണന്റെ നോവല്‍ ശീര്‍ഷകത്തിന്റെ ഗതിയാകും: `ഇടുക്കുതൊഴുത്ത്' മറിച്ച് ഭാരതീയം മാത്രമേ പഠിക്കൂ എന്നു ശഠിക്കുന്നവര്‍ക്കും ഇതേ ഗതികേടുതന്നെയാകും! ഡി.സി. ബുക്‌സിലിരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും വായിച്ചുവെന്നതു കൊണ്ടുമാത്രം അറിവു'ണ്ടാകില്ല. ഒരല്‍പ്പം `സാധനയും', 'സത്‌സംഗ'വും (സത്യവുമായുള്ള സംഗം) സ്വാധ്യായവും (ആത്മനിരീക്ഷണം) കൂടി വേണം. ഇത് ഞാന്‍ പറയുന്നതൊന്നുമല്ല. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നു ഡോക്‌ടറേറ്റ് നേടി വന്ന നടരാജ ഗുരുവിനോട് നാരായണഗുരു സൂചിപ്പിച്ചിട്ടുള്ളതാണ്. ഒരിക്കല്‍ പരിണാമസിദ്ധാത്തെക്കുറിച്ചു വാചാലനായ ഡോ.നടരാജനോട് നാരായണഗുരു ചോദിച്ചു.`അപ്പോള്‍ തമ്പീ, ചിത്തോ ജഡമോ' ഏതാണാദ്യം പരിണിച്ചത്(?!) ഗുരുവിന്റെ കാല്‍തൊട്ടുവണങ്ങുകയാണ് ഡോ.നടരാജന്‍.എം.എ, എം.ഫില്‍, ഡി.ലിറ്റ്(ഓക്‌സ്‌ഫോര്‍ഡ്) ചെയ്‌തത്! ധ്യാനത്തില്‍ കണ്ട കാര്യങ്ങള്‍ പിന്നീട് ഗ്രന്ഥങ്ങളിലും കണ്ടു എന്നാണ് നാരായണഗുരു മൊഴിഞ്ഞത്. `ശൂന്യതയില്‍' നിന്നും ചിലപ്പോള്‍ ജ്ഞാനമുണ്ടാകാം! മനുഷ്യനു മനസ്സിലാകാത്തതു മാത്രമേ സാഹിത്യമാകൂ എന്ന ധാരണ `പച്ചക്കുതിര', `മാധ്യമം' തുടങ്ങിയ ആനുകാലികങ്ങളുടെ തരുണപത്രാധിപന്മാര്‍ തിരുത്തണം. മനുഷ്യനു മനസ്സിലാകുന്നതും സാഹിത്യമാകാം! `കഞ്ചാവു'കച്ചവടക്കാര്‍ക്കും `ഒഴിപ്പുകാരികള്‍ക്കും' ഭാര്യയുടെ തലയറുത്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടു ചെന്നു വെച്ചവര്‍ക്കും മാത്രമല്ല `മയിലമ്മയ്‌ക്കും' 'കര്‍ഷകത്തൊഴിലാളിക്കും', `കുടുംബിനി' ക്കും സ്വത്വോന്മുഖമായി ആത്മകഥ പറയാനറിയാമെന്നും അവര്‍ സദയം മനസ്സിലാക്കണം. സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ പ്രതിഭാധനനനാണെങ്കിലും, മൗലിക ചിന്തയില്‍ പലപ്പോഴും പാശ്ചാത്യമാസിക- ഇന്റര്‍നെറ്റോന്മുഖമായിപ്പോകാറുള്ള മേതില്‍ രാധാകൃഷ്‌ണന്റെ `മൂന്നു ദര്‍ശനങ്ങളും, ചില ഗ്രാഫിക്ക് കഥോപനിഷത്തുക്കളും എഴുതുന്നവരും പത്രാധിപന്മാരും മാത്രമേ വായിക്കുന്നുള്ളുമെന്ന് ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകള്‍ തിരിച്ചറിയണം.`പ്രൈവറ്റ് സെക്രട്ടറിയെ'ക്കൊണ്ട് സാഹിത്യം പരിശോധിപ്പിക്കുന്ന പ്രവണതയും, അവസാനിപ്പിക്കണം.
ആത്മഹത്യചെയ്‌ത പ്രതിഭാനനനായ ചിത്രകാരന്റെ ജീവിതം ബൗദ്ധികമായി പൈങ്കിളിവല്‍ക്കരിച്ച് ഫീച്ചറെഴുതുന്ന യൂവാക്കളും അത് പ്രസിദ്ധീകരിക്കുന്ന യുവപത്രാധിപന്മാരും ഭീമാബദ്ധങ്ങളാണ് തങ്ങള്‍ ചെയ്‌തുകൂട്ടുന്നതെന്ന് സദയം മനസിലാക്കണം. വായനയ്‌ക്കും അപനിര്‍മ്മാണത്തിനും തുല്യമായ പ്രാധാന്യം ധ്യാന-മനന-നിധിധ്യാസനങ്ങള്‍ക്കുമുണ്ടെന്ന് ദയവായി അറിയണം.
ന്യൂജനറേഷന്‍ ജേര്‍ണലിസ്റ്റുകളില്‍ ചിലര്‍ വൃഥാ ഗൗരവവും, മസിലുപിടുത്തവുമൊക്കെ മാറ്റിവെച്ച് സദുദ്ദേശ്യവുമായെത്തുന്ന യുവകവികളെ മുതല്‍ മഹാകവികളെവരെ, സമയോചിതമായി സ്വീകരിച്ചിരുത്തി, കെ.ബാലകൃഷ്‌ണനെപ്പോലെ സംഭാഷണം നടത്തണം!
വായനയ്‌ക്കുള്ളത്ര മാഹാത്മ്യം ശ്രൌണത്തില്‍ (ശ്രതി- a priori) വരുന്ന ശ്രവണത്തിനുമുണ്ട്. അങ്ങിനെയല്ലായിരുന്നുവെങ്കില്‍ ശ്രുതിയില്‍ വരുന്ന ഉപനിഷത്തു പഠിക്കുവാന്‍ മാക്‌സ്‌മുള്ളര്‍ ഒരു വ്യാഴവട്ടത്തിലേറെ നീക്കിവെയ്‌ക്കില്ലായിരുന്നുവല്ലോ. മഹാനായ അംബേദ്‌ക്കറെ കാഞ്ചാഏലയ്യവഴി നിരന്തരം പഠിക്കുന്നവര്‍ മഹാനായ നാരായണ ഗുരുവിനെക്കൂടി പഠിക്കണം. ഗുരുവിനെ പഠിക്കാതിരുന്നാല്‍ ഗുന്തര്‍ഗ്രാസിനെ എത്ര പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല! സായ്‌പിനെ കാണുമ്പോള്‍ കവാത്തു മറന്നുപോയാല്‍ സാംസ്‌ക്കാരിക കൊളോണിയലിസത്തിനു കീഴടങ്ങുകയാകും ഫലം. സായ്‌വ് പറയുന്നതെല്ലാം കേമമാണെന്നു കരുതരുത്. വിവരമുള്ള സായ്‌പന്മാര്‍ പൗരസ്‌തോന്മുഖരാകുമ്പോള്‍ നാം പാശ്ചാത്യോന്മുകര്‍ മാത്രമായിപ്പോകുന്നത് നെറികേടാണ്. സായ്‌വിന്റെ `ങലവേീറീഹീഴ്യ' ഉപയോഗിച്ച് നാരായണ ഗുരുവിനെ പഠിക്കുന്നവര്‍ സായ്‌വിന്റെ കൊക്കിലൊതുങ്ങുന്നതല്ല `ഗുരുദര്‍ശന'മെന്ന് സദയം മനസ്സിലാക്കണം. ലൈംഗികന്യൂനപക്ഷത്തെപ്പോലെ നിങ്ങളും ഒരു ന്യൂനപക്ഷമാണെന്നും യഥാര്‍ത്ഥ ജ്ഞാനത്തിലും ഭക്തിയിലുമൊക്കെ ജീവിക്കുന്ന പരസഹസ്രം ജനങ്ങള്‍ ഭൂമിമലയാളത്തിലുണ്ടെന്നും സദയം ഓര്‍മ്മിക്കണം. സാഹിത്യം ജനകീയമാകുന്നതിന് ഏറ്റവും വലിയ ഉദാഹരണം എഴുത്തച്ഛനാണെന്നും അറിയണം. നിഷേധാത്മകമായ വക്രതകളെക്കുറിച്ചു കൂടുതലും പാടിക്കൊണ്ടിരിക്കാതെ എഴുത്തച്ഛനെപ്പോലെ വല്ലപ്പോഴുമെങ്കിലും ഉദാത്തമായി പാടാന്‍ ഉത്തരാധുനിക തരുണന്മാര്‍ ശ്രദ്ധിക്കണം. കവിക്ക് അര്‍ശനുണ്ടായിരുന്നോ എന്ന് പാശ്ചാത്യരീതിശാസ്‌ത്രങ്ങളുപയോഗിച്ചു പരിശോധിക്കുന്നതിനൊപ്പം അരബിന്ദോയേയും ആനന്ദകുമാരസ്വാമിയേയുമൊക്കെ ഇടയ്‌ക്കെങ്കിലും പരിശോധിക്കണം! വിക്രമാദിത്യന്‍ കഥകളറിയാതെ ഹാരീപോട്ടര്‍ മാത്രം വായിക്കുന്ന കുട്ടിയുടെ ഗതികേട് നിങ്ങള്‍ക്കുണ്ടാകരുത്!
ഒരപേക്ഷ..........
ഒരപേക്ഷ കൂടി: ഡൊമിനിക്ക് ചാക്കോ എന്ന ഡി.സി.കിഴക്കേമുറിയോട് ആ ധന്യാത്മാവിന്റെ സദ്‌പുത്രന് അല്‌പമെങ്കിലും സ്‌നേഹാദരങ്ങളുണ്ടെങ്കില്‍ നളിനിജമീലയുടെ `ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ' എന്ന ഈ ഗ്രന്ഥം നിരൂപാധികം പിന്‍വലിച്ച് `മാനം മര്യാദയായി കഴിയുന്ന' പതിവ്രതകളായ മലയാളി കുടുംബിനികളോട് ഭംഗ്യന്തരേണ മാപ്പു പറയണമെന്ന് ഞാന്‍ രവി.ഡീ.സി.യോട് അഭ്യര്‍ത്ഥിക്കുകയാണ്. പുനത്തില്‍ കുഞ്ഞബ്‌ദുള്ള., എം.വി.ദേവന്‍, സിവിക്ക് ചന്ദ്രന്‍, പവനന്‍ എന്നീ ആചാര്യന്മാര്‍ തങ്ങള്‍ക്ക് സാന്ദര്‍ഭികമായി സംഭവിച്ചുപോയ പ്രമാദം തിരുത്തി `ലൈംഗികത ഒരു തൊഴിലാണെന്ന' തങ്ങളുടെ നിലപാടില്‍ നിന്നു പിന്മാറണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.
`ഓം. ലോകാ സമസ്‌താ സുഖിനോി ഭവന്തു'
``എന്തരോ മഹാനു ഭാവലൂ........''
Opposite values are complimentary (വിപരീതമൂല്യങ്ങള്‍ പരസ്‌പരപൂരകങ്ങളാണ്) എന്നത് ആര്‍ട്ട് ഓഫ് ലിവിംഗിലെ ഒരു പഠിതാവ് ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു ജ്ഞാനദളമാണ്. നന്മയുണ്ടെങ്കില്‍ തിന്മയുണ്ട്. ഇരുളുണ്ടെങ്കിലേ വെളിച്ചം എന്താണെന്ന് തിരിച്ചറിയാനാകൂ. മഹാത്മാഗാന്ധി ബിന്‍ലാദന്‍. യേശുക്രിസ്‌തു യൂദാസ്. `ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവരറിയുന്നില്ല. ഇവരോടു പൊറുക്കേണമേ' എന്നാണ് ക്രിസ്‌തുവും പ്രാര്‍ത്ഥിച്ചത്. `യൂദാസേ നീ ജനിക്കാതിരുന്നെങ്കില്‍' എന്നാണ് ഹൃദയമുരുകി പരിതപിക്കുന്നത്. `യൂദാസ്' ഇല്ലായിരുന്നുവെങ്കില്‍ `ക്രിസ്‌തു' സംഭവിക്കുകമായിരുന്നില്ല എന്നത് ഒരു സത്യം മാത്രമാണെങ്കിലും യൂദാസിനെയല്ല, ക്രിസ്‌തുവിനെയാണ് നാം എക്കാലത്തും ഉദാത്തീകരിക്കേണ്ടത്.
തിലകനും മോഹന്‍ലാലും
ഒന്ന്: തിലകന്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കവേതന്നെ വേറിട്ട ശബ്‌ദം കേള്‍പ്പിക്കുന്നവരെ സമൂഹം നോട്ടപ്പുള്ളികളാക്കുകയും ക്രൂശിക്കുകയും ചെയ്യുക സാധാരണമാണ്. സ്ഥാപിതവും സ്വാര്‍ത്ഥനിര്‍ഭരവുമായ താല്‌പര്യങ്ങള്‍ പെരുകിവരുന്ന ഈ ആഗോളീകരണകാലത്ത് സോ കാള്‍ഡ് റെബലുകളെ സഹയാത്രികര്‍പോലും പരിത്യജിക്കുക തന്നെ ചെയ്യും. റെബല്‍ സെലിബ്രിറ്റി കൂടി ആണെങ്കില്‍ തറയ്‌ക്കുന്ന ആണികളുടെ എണ്ണവും ആഴവും ഭീതിജനകമാംവിധം കൂടുകയും ചെയ്യും. കൂട്ടില്‍കിടന്ന് ആക്രോശിക്കുന്ന ഒരു മൃഗരാജന്റെ ഭാവഹാവാദികള്‍ തിലകന് സംഭവിക്കുവാന്‍ കാരണമതാണ്.എയിഡ്‌സ് ബോധവല്‍ക്കരണ സന്ദേശവുമായി റെഡ്‌റിബണ്‍ എക്‌സ്‌പ്രസ് എന്ന തീവണ്ടിയാത്ര ഓണാട്ടുകരയിലെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ഒരു ഇടവപ്പാതി പുലര്‍ച്ചെ ഇരമ്പി നിന്നപ്പോള്‍ അതിനെ സ്വീകരിക്കുവാന്‍ തടിച്ചുകൂടിയിരുന്ന പോസിറ്റീവ് കുറവും നെഗറ്റീവ് കൂടുതലുമായ പുരുഷാരത്തിന്റെ നേതൃനിരയില്‍ ഊന്നുവടിയിലും ധാര്‍ഷ്‌ട്യത്തോടെ തിലകനും ഉണ്ടായിരുന്നു. എയിഡ്‌സ് ഉയര്‍ത്തുന്ന ആഗോള ആരോഗ്യഭീഷണികളെ പരാമര്‍ശിക്കുന്നതിനൊപ്പം മലയാളിയുടെ കപട ലൈംഗിക സദാചാരത്തിനിട്ട് ഒരു കിഴുക്കു നല്‍കിയും സിനിമാരംഗത്തെ ഫാസിസ്റ്റ് പ്രവണതകളെ ക്ഷോഭത്തോടെ വിമര്‍ശിച്ചും തിലകന്‍ തിളങ്ങി.മാധ്യമങ്ങളിലെല്ലാം അമ്മ-തിലകന്‍ പോര് മുറുകിയ ദിവസങ്ങളായിരുന്നു അത്. എന്റെ മൊബൈലില്‍നിന്ന് തിലകന്റെ മൊബൈലിലേക്ക് അന്നൊരുനാള്‍ ഒരു കോള്‍ പോയി.
സീന്‍ 1 തിരുവനന്തപുരത്ത് പി.ആര്‍.എസ്. കോര്‍ട്ടിലെ തിലകന്റെ ഒളിയിടസ്വഭാവമുള്ള ഫ്‌ളാറ്റിലെ കോളിംഗ്‌ബെല്ലില്‍ എന്റെ വിരലമര്‍ന്നു. രോഗാതുരത തോന്നിക്കുന്ന ഒരു മധ്യവയസ്‌ക വന്ന് കാര്യംതിരക്കി വാതില്‍ പിന്നെയും അടച്ചു. നിമിഷങ്ങളുടെ നിശബ്‌ദതയ്‌ക്കുശേഷം അതു വീണ്ടും തുറന്നപ്പോള്‍ അകത്തെ അരണ്ട വെളിച്ചത്തില്‍നിന്ന് താന്‍ വേഷമിട്ട ഏതോ സിനിമയിലെ ദുര്‍മന്ത്രവാദിയുടെ പരിവേഷത്തോടെ വാക്കിംഗ് സ്റ്റിക്ക് ഊന്നി ഡ്രോയിംഗ് റൂമിലേക്ക് തിലകന്‍ വന്നു. മുന്‍കൂട്ടി പറഞ്ഞുവച്ച ധാരണയില്‍ എഫ്.എം.
Subscribe to:
Posts (Atom)