ഒരു മനോ-ജൈവിക പ്രതിഭാസമായ മൈഥുനത്തില്‍ ശരീരത്തിനും മനസ്സിനും തുല്യപ്രാധാന്യമുണ്ട്. സ്‌ഖലനവും (Ejaculation) രതിമൂര്‍ച്‌ഛയുമാണ് (Orgasm) പുരുഷന്റെ സംഭോഗസാഫല്യങ്ങള്‍. സ്‌ഖലനം നീട്ടിക്കൊണ്ടു പോയാണ് അവന്‍ മൈഥുനത്തിന്റ്റെ പരമകാഷ്‌ഠയായ `രതിമൂര്‍ച്‌ഛ'യിലണയുന്നത്. ഇവ രണ്ടും ഒരു 'ക്ലൈന്റ്റി'നു നൽകുവാൻ 'സെക്സ് വർക്കർ' എന്ന അഭിനവ അഭിസാരികയ്ക്കു കഴിയുമോ എന്ന് ഒന്നു പരിശോധിക്കാം:
പുരുഷന് എത്രയും പെട്ടെന്ന് ഇന്ദ്രിയനഷ്‌ടം സംഭവിപ്പിച്ച് അടുത്ത ക്ലൈന്റ്റിനെ സ്വീകരിക്കാനാകും ഒരു ശരാശരി വേശ്യയ്‌ക്കു താല്‍പ്പര്യം. മനസ്സ് ഭൗതികതയില്‍ നില്‍ക്കുന്ന ഒരു സ്‌ത്രീക്കും സംഭോഗത്തെ ഒരു ആനന്ദാനുഭവമാക്കി മാറ്റി, രതിമൂര്‍ഛയില്‍ ഇണയെ എത്തിക്കുവാനും സ്വയം എത്തിച്ചേരാനുമാകില്ല. അങ്ങിനെ, സംഭോഗത്തില്‍ ആദ്യം തന്നെ അഭിസാരികയുടെ മനസ്സ് `ഫീല്‍ഡ് ഔട്ട്' ആകുന്നു!
ഇനി ശരീരമോ?
സുരതത്തില്‍ ഉരലും ഉലക്കയും പോലെയാണ് യോനിയും ലിംഗവും പ്രതിപ്രവര്‍ത്തിക്കുന്നത്. വിസ്‌തൃതഭഗമുള്ള ഒരു സ്‌ത്രീക്ക് പുരുഷലിംഗത്തെ ശ്രോണിയില്‍ ഇറുകെ പരിരംഭണം ചെയ്യുവാനും സുരതക്രിയ രസനിര്‍ഭരമാക്കുവാനും കഴിയില്ല തന്നെ. ഒരു ദിവസം ഒട്ടേറെ പുരുഷലിംഗങ്ങള്‍ കയറിയിറങ്ങുന്ന ഒരു ഗണികാഭഗത്തിന് എങ്ങനെ മാംസദൃഢത നിലനിര്‍ത്താനാകും? ശ്രോണീ മാംസപേശികള്‍ അയച്ചും മുറുക്കിയുമൊക്കെ സുരതാനന്ദം വര്‍ദ്ധിപ്പിക്കാമെന്ന മൈഥുനതന്ത്രം അവരില്‍ പലര്‍ക്കും ഒട്ടറിയില്ലതാനും. അതുകൊണ്ടുതന്നെവിവാഹിതനായഒരാള്‍,രതിവൈചിത്ര്യത്തിനായിവേശ്യാസംസര്‍ഗ്ഗത്തിനിറങ്ങിപ്പുറപ്പെടുന്നത്, ആചാര്യ വാത്സ്യായനന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, `കയ്യിലിരിക്കുന്ന പ്രാവിനെ വിട്ട് മയിലിനെ പിടിക്കാന്‍ പോയ വിഡ്‌ഢിക്കു' സമമാകും! മയില്‍പ്പേടയെ കിട്ടിയില്ലെന്നതോ പോകട്ടെ, ഒട്ടേറെ പക്ഷീ കാഷ്‌ടങ്ങള്‍' ബോണസ്സായി ലഭിക്കുകയും ചെയ്യും!!
ഗണികാരതിയും രതിമൂര്‍ച്ഛയും
ലൈംഗികോത്തേജനത്തിലും (Arousal) ലൈംഗികാനന്ദ ചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും മൈഥുനത്തിന്റ്റെ ആത്യന്തിക സാഫല്യം സ്‌ത്രീയിലും പുരുഷനിലും ഒന്നു തന്നെയാണ്; രതിമൂര്‍ച്‌ഛ. ഉത്തേജനഘട്ടം (Excitement Phase) , ഉന്നതഘട്ടം (Plateau Phase), രതിമൂര്‍ച്‌ഛാഘട്ടം (Orgasmic Phase), സമാപ്‌തി ഘട്ടം (Resolution phase) എന്നീ അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നതാണ് സ്‌ത്രീപുരുഷന്മാരുടെ ലൈംഗികാനന്ദചക്രം. ഇതോടൊപ്പം പുരുഷന് വിശ്രാന്തിഘട്ടം (Refractory period) എന്ന പേരില്‍ നാലാമതൊരു അവസ്ഥകൂടിയുണ്ട്. സ്‌ഖലനാനന്തരം ലിംഗോദ്ധാരണം നഷ്‌ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് `പുനരുദ്ധാരണം' സംഭവിക്കുന്നതു വരെയുള്ള സമയമാണത്. മറ്റ് മൂന്ന് അവസ്ഥകളും എന്താണെന്ന് അതാതിനെ സുചിപ്പിക്കുന്ന പദങ്ങള്‍ തന്നെ ദ്യോതിപ്പിക്കുന്നുണ്ടല്ലോ. ചുഴിയും മലരും നിറഞ്ഞതാണ് സ്‌ത്രീയുടെ ലൈംഗികാനന്ദ ചക്രമെങ്കില്‍ പുരുഷന്റ്റേത് ഒരു കുത്തൊഴുക്കിനു സമാനമാണ്. രണ്ടായാലും രതിക്രീഡയുടെ ലാവാപ്രവാഹമൊടുങ്ങുന്നത്, ഇരുവരിലും സുഖദുഃഖങ്ങളും ത്രിഗുണങ്ങളുമൊഴിഞ്ഞ, രതിമൂര്‍ച്‌ഛയെന്ന കൈവല്യാവസ്ഥയിലാണ്. സ്‌ത്രീ-പുരുഷശരീരങ്ങളും മനസ്സും ദൈ്വതഭാവവും ഭേദചിന്തകളുമെല്ലാമൊഴിഞ്ഞ് ഒന്നായുരുകിയലിഞ്ഞെങ്കില്‍ മാത്രമേ രതിമൂര്‍ച്‌ഛ എന്ന അത്യുല്‍ക്കടമായ ആത്മനിര്‍വൃതി കരഗതമാകൂ. ജനനേന്ദ്രിയത്തിലെ കൃസരി, ജി.സ്‌പോട്ട്, cudle a sack എന്നീ വികാരകേന്ദ്രങ്ങളുടെ യഥാവിധിയായ ഉത്തേജനത്തിലൂടെയാണ് സ്‌ത്രീ രതിമൂര്‍ഛയണയുന്നത്. സ്‌ത്രീയിലും പുരുഷനിലും രതിമൂര്‍ച്‌ഛയെന്നത് ജനനേന്ദ്രിയത്തില്‍ അരങ്ങേറുന്ന ഒരു പ്രതിഭാസമാണെന്നാണ് നമ്മുടെ നാട്ടില്‍ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവര്‍ പോലും ധരിച്ചുവെച്ചിരിക്കുന്നത്. ചുരുങ്ങിയപക്ഷം സ്‌ഖലനവും രതിമൂര്‍ച്ഛയും പുരുഷനില്‍ ഒന്നാണെന്നെങ്കിലും പുരുഷ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ധരിച്ചുവെച്ചിരിക്കുന്നു. സ്‌ഖലനം നടക്കുന്നത് ലിംഗത്തിലാണെങ്കിലും, രതിമൂര്‍ച്‌ഛ, സ്‌ത്രീയെപ്പോലെ തന്നെ, പുരുഷനിലും, മസ്‌തിഷ്‌ക്കത്തിലാണ് സംഭവിക്കുന്നത്. രണ്ടും ഏതാണ്ട് ഏകകാലത്തു അനുഭവവേദ്യമാകുന്നുവെന്നു മാത്രം.
വിശ്ലഥഭാവം
മൈഥുന പാടവം കഴിഞ്ഞാല്‍ രതിമൂര്‍ച്‌ഛയണയുവാന്‍ ആവശ്യമായ ഏറ്റവും പ്രധാനലൈംഗികോപാധി വിശ്ലഥഭാവമാണെന്നാണ് (Relaxation) ആധുനിക ലൈംഗികശാസ്‌ത്രത്തിന്റ്റെ വെളിപാട്. പിരിമുറുക്കമില്ലായ്‌മയും മാനസികമായ ഉണര്‍വ്വും ഉല്ലാസവും ലൈംഗികബന്ധത്തിന്റ്റെ വിജയത്തിലെ നിര്‍ണ്ണായകഘടകങ്ങളാണെന്നര്‍ത്ഥം. എന്നാല്‍, മൂത്രപ്പുരതൊട്ട് നക്ഷത്രഹോട്ടലുകള്‍ വരെ അരങ്ങേറുന്ന നമ്മുടെ നാട്ടിലെ ഉത്തരാധുനിക വേശ്യാസംസര്‍ഗ്ഗത്തിന് പിരിമുറുക്കവും ഭീതിയുമൊഴിഞ്ഞ ഒരന്തരീക്ഷം എത്രത്തോളം പശ്ചാത്തലമൊരുക്കുന്നുണ്ട്? പണ്ടൊക്കെ `കപ്പലും' പോലീസുമാണ് `അനാശാസ്യ' ത്തിന്റ്റെ ഇരുപുറവും നിന്നു ഭീതിയുണര്‍ത്തിയിരുന്നതെങ്കില്‍ ഇന്നു `കപ്പല്‍' എയ്‌ഡ്‌സിനു വഴിമാറിയിരിക്കുന്നു. മേമ്പൊടിയായി അന്നും ഇന്നും സദാചാര സംഹിതകളുണര്‍ത്തുന്ന പാപബോധവും വിവാഹിതരില്‍ ഭാര്യയെ വഞ്ചിക്കുന്നുവെന്ന കുറ്റബോധവുമുണ്ട്.
എച്ച്.ഐ.വി. എന്ന വിഷാണു,വ്യഭിചരിക്കുന്ന ഏതൊരു `ധൈര്യശാലി' യുടെ മനസ്സിലും കനല്‍കോരിയിടുന്ന ഭീതിയാണിന്ന്. 500 മുതല്‍ അയ്യായിരവും അതിന്മേലും റേറ്റില്‍ ലഭ്യമാകുന്നവരില്‍ ആരാണ് എച്ച്.ഐ.വി. പോസിറ്റീവ് എന്ന് ആര്‍ക്കറിയാം? ഈ ഭീതികള്‍ക്കൊപ്പമാണ് `കയറിക്കിടന്ന് കാര്യം സാധിക്കാന്‍' തിരക്കുകൂട്ടുന്ന മിക്ക അഭിസാരികമാരും സൃഷ്‌ടിക്കുന്ന ഉത്‌ക്കണ്‌ഠയും ആകാംക്ഷയും `ക്ലൈന്റിന്' `ഇരട്ടിമധുര 'മാകുന്നത്!
രതിമൂര്‍ച്‌ഛയും സ്‌ഖലനവും
രതിമൂര്‍ച്‌ഛയെ സ്‌ഖലനമായി വെട്ടിച്ചുരുക്കുന്നതാണ് ഒരു ശരാശരി വേശ്യ ചെയ്യുന്ന ഏറ്റവും വലിയ ലൈംഗികദ്രോഹം! സ്‌ത്രീ ശരീരത്തിലെ അതീവദിവ്യവും, സുഭഗവുമായ യോനി എന്ന ഭാഗം മിക്ക സ്വൈരിണികള്‍ക്കും കേവലം `വെള്ളം കളയാനുള്ള ' ഒരു കുഴിമാത്രം! പുരുഷനെ ഭയപ്പെടുത്തിയും കളിയാക്കിയുമൊക്കെ എത്രയും പെട്ടെന്ന് സ്‌ഖലനം നിര്‍വ്വഹിക്കുകയെന്നതാണ് ആധുനിക വൈശിക തന്ത്രം! കാരണം അവള്‍ക്ക് അടുത്ത `ക്ലൈന്റ്റിനെ' സ്വാഗതം ചെയ്യുകയോ തേടിപ്പോകുകയോ ചെയ്യണം. ഒരിക്കല്‍ സ്‌ഖലനം നടന്നുകഴിഞ്ഞാല്‍ അടുത്ത സ്‌ഖലനത്തിന് അധികറേറ്റ് നല്‍കണം. ഷോട്ടിനാണു `സെക്‌സ് വര്‍ക്കിങ്ങില്‍' റേറ്റ്! `ക്ലൈന്റ്റ് ' ശീഘ്രസ്‌ഖലിതനാണെങ്കില്‍ അവള്‍ക്കു കാര്യം കുശാല്‍! സമയവും പണവും ലാഭിക്കാമല്ലോ!
ഭാര്യയ്‌ക്കു നല്‍കാനാകാത്ത രതിസുഖം തങ്ങള്‍ക്കു നല്‍കാനാകുമെന്നാണല്ലോ ഇക്കാലത്ത് ചില ലൈംഗികബുദ്ധിജീവികൾ ആവര്‍ത്തിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അങ്ങിനെയെങ്കിലല്ലേ `സെക്‌സ് വര്‍ക്കിന്' സാംഗത്യമുള്ളൂ. ഈ വാദം തീര്‍ത്തും അടിസ്ഥാനരഹിതവും അശാസ്‌ത്രീയവുമാണെന്ന് സ്‌ത്രീ-പുരുഷലൈംഗികതയെയും ലൈംഗിക ശരീര ശാസ്‌ത്രത്തെയും കുറിച്ച് സാമാന്യ ബോധമെങ്കിലുമുള്ള ഏതൊരാള്‍ക്കും മനസ്സിലാകുന്നതേയുള്ളു. പുരുഷന് മൈഥുനസുഖം നല്‍കുകയാണല്ലോ 'സെക്‌സ് വര്‍ക്കറുടെ 'വൃത്തി'. നമ്മുടെ സാഹചര്യത്തിലെ ഒരു വേശ്യാഗമനം 'ക്ലൈന്റ്റിന് ' അത് സുസാധ്യമാക്കുന്നുണ്ടോ എന്നൊന്നു നോക്കാം:
ഉത്തേജനവും ഉദ്ധാരണവും
ഏറെ സംവേദനാത്മകമായ ഒരു ശാരീരിക പ്രതികരണമാണ് ലിംഗോദ്ധാരണം (Erection).അവിഘ്‌നമായ ഉത്തേജനമാണ് (Arousal) ദൃഢമായ ഉദ്ധാരണം സുസാധ്യമാക്കുന്നത്. ഉദ്ധാരണവും ഉത്തേജനവും രണ്ടും രണ്ടാണെന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഉദ്ധാരണം ലിംഗത്തിലാണു നടക്കുന്നതെങ്കിലും അതു ഉളവാക്കുന്ന നാഡീവേഗങ്ങള്‍, അനൈച്ഛികചേഷ്‌ടകള്‍ (Reflection) വഴി ജനനേന്ദ്രിയത്തില്‍ എത്തിച്ചേരുന്നത് മസ്‌തിഷ്‌കത്തില്‍ നിന്നാണ്. ക്രീഡാവേളയിലെ ഒരപസ്വരമോ, പങ്കാളിയുടെ തെറ്റായ ഒരു വാക്കോ മതി മസ്‌തിഷ്‌ക്കത്തില്‍ നിന്നുള്ള സംവേഗങ്ങള്‍ നിലയ്‌ക്കാനും, ലിംഗകോശങ്ങളില്‍ നിന്നു രക്തം പിന്‍വാങ്ങി അത് തളര്‍ന്നു വീഴുവാനും! പിരിമുറുക്കമുള്ള സാഹചര്യങ്ങളില്‍ അരങ്ങേറുന്ന അവിഹിത വേഴ്‌ചകളില്‍ മിക്കതിനും `കൊടിയിറങ്ങിയ' ലിംഗം മാപ്പുസാക്ഷിയായിരിക്കം! എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും അവസാനിക്കുന്നില്ല! ഉത്തേജന ചക്രത്തിലെന്നപോലെ ഉദ്ധാരണത്തിലും നാല് അവസ്ഥകള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പ്രചോദനം (Intiation) പൂരണം (Filling) ദൃഢത (Rigidity) പരിപാലനം (Maintenance) എന്നിവയാണവ. ഇവയിലേതിലെങ്കിലും ഒന്നില്‍പ്പോലും സംഭവിക്കുന്ന തകരാറ് ധ്വജഭംഗത്തിന് (Impotence) വഴിഒരുക്കുക തന്നെ ചെയ്യും. പ്രാഥമികം (Primary) ദ്വിതീയം (Secondary) എന്നിങ്ങനെ ധ്വജഭംഗം രണ്ടുപ്രകാരേണ കാണപ്പെടുന്നതായി `സെക്‌സ് വര്‍ക്കര്‍' ക്കറിയില്ലെങ്കിലും സൈക്കോളജിസ്റ്റിന് അറിയാം.
ധ്വജഭംഗവൈവിധ്യം
ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ലിംഗം സംഭോഗസന്നദ്ധമാകാത്ത ഗുരുതരമായ ലൈംഗികബലഹീനതയാണ് പ്രാഥമികധ്വജഭംഗം. സമര്‍ത്ഥമായ ലൈംഗിക ജീവിതം നയിച്ചുവരുന്ന ഒരാള്‍ക്ക് പെട്ടെന്നൊരു ദിനം ഉദ്ധാരണ ഭംഗം സംഭവിക്കുന്നതാണ് ദ്വിതീയ ധ്വജഭംഗം. പ്രാഥമിക ധ്വജഭംഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി ലൈംഗികമനഃശാസ്‌ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നത് വേശ്യാഗമനമാണ്. പ്രഥമലൈംഗികാനുഭവം പരാജയത്തില്‍ കലാശിക്കുന്നത് പ്രാഥമികധ്വജഭംഗത്തിന് വഴിഒരുക്കുന്നു. ഭൂരിപക്ഷം തരുണന്മാരുടെയും പ്രഥമവേശ്യാസംബന്ധം മിക്കവാറും പരാജയമായിരിക്കും.കുമാരന്മാരെ പരിഹസിക്കുന്നത് മധ്യവയസ്‌ക്കളായ ശരാശരി അഭിസാരികകളുടെയെങ്കിലും പൊതുസ്വഭാവമാണ്. ആദ്യമായി ബന്ധപ്പെടുന്ന സ്‌ത്രീയില്‍ നിന്നുള്ള പരിഹാസോക്തികള്‍ പ്രാഥമിക ധ്വജഭംഗത്തിനു കാരണമാകുന്നതായി ലൈംഗിക മനഃശാസ്‌ത്രജ്ഞന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമികധ്വജഭംഗം യഥാകാലത്ത് കൗണ്‍സെലിങ്ങിലൂടെയും മറ്റും ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ അത് അതീവ ഗുരുതരമായ `ആത്യന്തിക ധ്വജഭംഗ'ത്തിന് കാരണമായിത്തീരുന്നു. ലൈംഗിക ജീവിതത്തിന്റെ ശിഷ്‌ടകാലം മുഴുവന്‍ 'നനഞ്ഞ നൂലുകൊണ്ട് പൂട്ടു തുറക്കാന്‍ ശ്രമിച്ചു' കഴിഞ്ഞുകൂടാമെന്നു സാരം!
എന്നാല്‍ മിക്ക പുരുഷന്മാരും 'സുരനാരിമാര്‍' തങ്ങള്‍ക്കു നല്‍കുന്ന ധ്വജഭംഗം എന്ന `സ്‌നേഹസമ്മാന'ത്തെ പരമരഹസ്യമായി സൂക്ഷിച്ച്, വീണ്ടും വീണ്ടും വേശ്യാഗമനം നടത്തി സുഹൃല്‍ സദസ്സുകളിലും മറ്റും വീരനായകന്മാരായി വിരാജിക്കുന്നു! പൗരുഷവിഹീനന്മാരായ ഇക്കൂട്ടരെ ഭാര്യമാരും കാലാന്തരത്തില്‍ വെറുത്തു തുടങ്ങുന്നു.
ഭാര്യയുമായി സമര്‍ത്ഥമായി വേഴ്‌ച നടത്തുന്ന ഒരാള്‍ക്ക് പരസ്‌ത്രീയുമായി ബന്ധപ്പെടുമ്പോള്‍ ധ്വജഭംഗംസംഭവിക്കാം. സ്‌നേഹനിധിയായ ഭാര്യയെ താന്‍ വഞ്ചിക്കുകയാണല്ലോ എന്ന കുറ്റബോധമാണ് ഇതിനു പ്രധാനകാരണം. ഒരു 'സെക്‌സ് വര്‍ക്കറില്‍' ഇത് സംഭവിച്ചാല്‍ - അടുത്ത `സെകസ് വര്‍ക്കറാ' യിരിക്കും പരീക്ഷണോപാധി! അങ്ങനെ ഒരു 'സെക്‌സ് വര്‍ക്കറി'ല്‍ നിന്ന് അടുത്ത 'സെക്‌സ് വര്‍ക്കറി'ലേക്ക് `കൊടിയേറ്റ' ത്തിന്റ്റെ കിട്ടാക്കനിതേടി അയാള്‍ അലയുന്നു. ജീവിതം അഭിസാരികയ്‌ക്കു തീറെഴുതിക്കൊടുക്കുകയാകും ഫലശ്രുതി!
പുരുഷന്റ്റെ സ്‌ഖലന വൈഷമ്യങ്ങളില്‍ (Ejaculatory difficulties) ഗുരുതരപരാമര്‍ശമര്‍ഹിക്കുന്ന ശീഘ്രസ്‌ഖലനത്തിനും അവിഹിതവേഴ്‌ച ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. ശരീരം, മനസ്സ്, ക്രീഡാന്തരീക്ഷം എന്നിവ ലൈംഗികവേഴ്‌ചയുടെ വിജയത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്. ലൈംഗികപ്രക്രിയ ഒരു മനോ-ജൈവിക പ്രതിപ്രവര്‍ത്തനമാണ്. അതിനു വിജയകരമായ പശ്ചാത്തലമൊരുക്കുന്നതോ, സ്വച്ഛസുന്ദരമായ അന്തരീക്ഷവും. അങ്ങനെ, ശരീരവും, മനസ്സും മൈഥുനാന്തരീക്ഷവും സമര്‍ത്ഥമായി സംയോജിച്ചാലേ ശരിയായ ഉദ്ധാരണവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും സാധ്യമാകൂ. സംഭോഗാവസരത്തിലെ മനോനില ലിംഗോദ്ധാരണത്തെ പ്രധാനമായും സ്വാധീനിക്കുന്ന ഒരു ഘടകമാണ്. മനസ്സ് പിരിമുറുക്കത്തിലും ഇതരമണ്‌ഡലങ്ങളിലും വ്യാപരിക്കുകയും ചെയ്‌താല്‍ നാഡീചോദനകള്‍ വഴി ഉത്തേജനവും ഉദ്ധാരണവും രതിമൂര്‍ച്ഛയും കൈവരിക്കാനാകില്ല. ഉറക്കം തൂങ്ങിയായ ലിംഗം ഒന്നാന്തരം വില്ലന്‍ റോള്‍ തന്നെ കളിക്കും!
സ്‌ഖലനവും രതിമൂര്‍ച്‌ഛയും വ്യത്യസ്‌തമായ ലൈംഗികാനുഭവങ്ങളാണെങ്കിലും പരസ്‌പരാനുപൂരകങ്ങളാണവ. സ്‌ഖലനം സമര്‍ത്ഥമായി നീട്ടിക്കൊണ്ടു പോയാണ് മൈഥുനപ്രവീണനായ ഒരു പുരുഷന്‍ രതിമൂര്‍ച്ഛയടയുന്നത്. സ്‌ഖലനത്തില്‍ തന്നെ ഉദ്വമനം (Emission) എന്നും ബഹിഷ്‌ക്കരണം (Expulsion) എന്നും സൂക്ഷ്‌മമായ രണ്ടു ഘട്ടങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഉത്തേജനം അത്യുല്‍ക്കടമാകുമ്പോള്‍ പുരുഷന്‍ ഇന്ദ്രിയസ്‌ഖലനത്തിന്റെ അനിവാര്യതാഘട്ടത്തില്‍ (Points of inevitability - P.O.I.) എത്തിച്ചേരുകയും അപ്രതിരോധ്യമാംവണ്ണം ശുക്ലസ്രാവം സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ അനിവാര്യതാഘട്ടം വിദഗ്‌ദ്ധമായി നീട്ടിക്കൊണ്ടുപോയി മൈഥുനവും സ്‌ഖലനവും രതിമൂര്‍ച്‌ഛയും ആനന്ദകരമാക്കാന്‍ കന്നിക്കാരനായ ഒരു പാവം ലൈംഗികാന്വേഷകന്, പലപ്പോഴും വേശ്യയില്‍ സാധിക്കുന്നില്ല. അമിതോദ്വേഗം ലൈംഗികാനന്ദ ചക്രത്തെ വിഴുങ്ങുന്നതാണ് ഇതിനൊരു പ്രധാന കാരണം. ഒരു `തടയണ' പോലെയായിരിക്കും പ്രഥമ സംഭോഗത്തിനൊരുങ്ങുന്ന ഒരു യുവാവിന്റെ ലൈംഗിക മനോനില. ഇക്കാലമത്രയും താന്‍ ആകാംക്ഷയോടെ കാത്തിരുന്ന സുരതാനുഭവത്തിന്റെ സ്വര്‍ഗ്ഗീയനിമിഷം ഇതാ തൊട്ടുമുന്നിലെന്ന ചിന്ത അയാളില്‍ ഉദ്വേഗമുണര്‍ത്തുകയും നിമിഷങ്ങള്‍ക്കകം, `ഷട്ടര്‍' തുറന്ന് 'തടയണയിലെ' `ജലപ്രവാഹം' വാര്‍ന്നുപോകുകയും ചെയ്യുന്നു! (ചിലപ്പോള്‍ കാര്യം സാധിക്കുന്നതിന്' മുമ്പു തന്നെ!) `ഫ്യൂസായിപ്പോയ ഒരു ബള്‍ബു'പോലെയിരിക്കും ആ `തിരുശേഷിപ്പ്' .ചുരുക്കിപ്പറഞ്ഞാല്‍ വിജയകരമായ സ്‌ഖലനത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന മനസ്സിന്റ്റെ വിശ്ലഥഭാവം, അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും ഒന്നുപോലെ വേശ്യാഗമനത്തില്‍ പുലര്‍ത്താന്‍ കഴിയാതെ വരുന്നു.
വ്യഭിചാരത്തിലേര്‍പ്പെടുന്ന അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും മനഃസമാധാനത്തോടെ സാമ്പ്രയോഗം നടത്താനുള്ള സാഹചര്യവും നമ്മുടെ നാട്ടിൽ വിരളമാണ്.
പോലീസ് റെയ്‌ഡ് വരുമോ, ആരെങ്കിലും അറിയുമോ, ഗുഹ്യരോഗം പിടിപെടുമോ എന്നൊക്കെയുള്ള ഭീതികള്‍ ഒരുവനെ അപക്വസ്‌ഖലനം (Premature ejaculation) ത്വരിത സ്‌ഖലനം,(Rapid ejaculation) സുപ്‌തസ്‌ഖലനം, (Anasthatic ejaculation) എന്നീ ശൈലീഭേദങ്ങളുമുള്ള ശീഘ്രസ്‌ഖലനത്തിന് വിധേയമാക്കുന്നു.
ലിംഗം യോനിയില്‍ പ്രവേശിക്കുന്നതിനു മുമ്പോ പ്രവേശിച്ച് പത്തുസെക്കന്റ്റിനുള്ളിലോ സ്‌ഖലനം സംഭവിക്കുന്നതാണു അപക്വസ്‌ഖലനം. ത്വരിതസ്‌ഖലനത്തില്‍ ലിംഗപ്രവേശനാനന്തരം തൊണ്ണൂറു സെക്കന്‍ഡു മുതല്‍ രണ്ടു മിനിറ്റിനകം സ്‌ഖലനം സംഭവിക്കുന്നു. സ്‌ഖലനം നടന്നാലും രതിമൂര്‍ച്‌ഛ ആനുഭൂതിതമാകാത്ത അവസ്ഥയാണ് സുപ്‌തസ്‌ഖലനം.
.
അവിഹിത വേഴ്‌ചയില്‍ സംഭവിക്കുന്ന ശീഘ്രസ്‌ഖലനം അത് വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയം അനന്തര വേഴ്‌ചകളില്‍ ഉളവാക്കുകയും ഭാര്യയുമായി നടത്തുന്ന സംഭോഗവും ദ്വിതീയ ധ്വജഭംഗത്തില്‍ കലാശിക്കുകയും ചെയ്യുന്നു.
: മുകളിൽ പറഞ്ഞ ലൈംഗികപ്രഹേളികകൾക്കെല്ലാം കാരണക്കാരിയാകുന്ന ഒരു 'സെക്സ് വർക്കർ' പുരുഷന് വക്രീകരിച്ച സെക്‌സാണ് കൂടുതലും നല്കുന്നതെന്നതിനാൽ അതിനെ 'സെക്സ് വർക്ക് ' എന്ന് വിശേഷിപ്പിക്കാനാകുമോ?
പുരുഷന് ലൈംഗികാനന്ദം നൽകുന്നതിലൂടെ 'സെക്സ് വർക്ക് ' ലൈംഗിക ദാരിദ്ര്യം പരിഹരിക്കുമെന്ന ചിലരുടെ അവകാശവാദത്തിന് ജീവശാസ്ത്രപരമായ ഒരടിത്തറയുമില്ലെന്നാണ് ഇതൊക്കെയും വ്യക്തമാക്കുന്നത്.മറിച്ച്,ഒട്ടേറെ ലൈംഗികാപര്യാപ്തതകൾക്കു വഴിയൊരുക്കി,പ്രശ്നത്തെ കൂടുതൽ വഷളാക്കുകയാണ് അത് ചെയ്യുന്നത്.